എന്റെ പ്രീയപ്പെട്ട മലയാളി അനിയത്തിമാരേ,നിങ്ങൾക്ക് എന്താണ് സംഭവിച്ചത്..? കയ്യിൽ സ്മാർട്ട് ഫോണുമായി നിങ്ങളുടെ കാമുകൻ എന്ന് പറയുന്ന ആ എരപ്പാളി നഗ്നത പകർത്തുന്നത് നിങ്ങൾ കാണുന്നില്ലേ..? കൊച്ചുകുട്ടികളായ നിങ്ങൾ എവിടുന്നു പഠിച്ചു ഈ പാശ്ചാത്യമുറകൾ! . രഹസ്യഭാഗത്തെ മറുക് പോലും ലോകത്തിന് മുന്നിൽ തുറന്നുകാണിക്കാൻ എങ്ങനെ സാധിക്കുന്നു..? നിങ്ങൾക്ക് അച്ഛനും അമ്മയുമില്ലേ...? സമൂഹത്തിൽ ഇടപഴകുന്ന ചേട്ടനോ,അനിയനോ ഇല്ലേ?. കൂട്ടുകാരില്ലേ...? ഭാവിയെക്കുറിച്ച് ഒരു വിചാരവുമില്ലേ നിങ്ങൾക്ക്...? ആലോചിച്ചിട്ട് എവിടേയും എത്തുന്നില്ല.ഒന്ന് ഓർക്കുന്നത് നല്ലതാണ്.ഒരു യഥാർത്ഥ കാമുകൻ കാമത്തോട് കൂടിമാത്രം നിങ്ങളെ ഒരിക്കലും സമീപിക്കില്ല,അങ ്ങനെ ആണെങ്കിൽ തന്നെയും അവൻ അത് ക്യാമറയിൽ പകർത്തുകയുമില്ല. "അമ്മ"എന്ന അതിമനോഹരമായ അനുഭവം നിങ്ങളെ കാത്തിരിക്കുന്നുണ്ട്, അവിടേക്ക് എത്തും മുൻപേ പോകല്ലേ..സ്നേഹത്തോടെ/ സ്നേഹം അഭിനയിച്ച് നിങ്ങളിൽ നിന്നും കവർന്നെടുക്കുന്ന നിങ്ങളുടെ സ്വകാര്യതകൾ നാളെ ചിലപ്പോൾ നിങ്ങളുടെ കുട്ടികൾ വരെ കണ്ടെന്നിരിക്കും...! കുറേയേറെ പറയണമെന്നുണ്ട്, പക്ഷേ എന്ത് പറയാൻ...!എല്ലാവ ർക്കും എല്ലാം അറിയാം... എന്റെ മാന്യതയുടെ അടപ്പ് തെറിക്കും എന്ന് അറിഞ്ഞുകൊണ്ട്തന്നെ ഇങ്ങനെയൊരു കാര്യം പോസ്റ്റിയതിൽ എനിക്കൊരു ഉദ്ദേശമുണ്ട്, ഇത് വായിച്ച് ഒരാളെങ്കിലും രക്ഷപ്പെടണം എന്ന നല്ല ഉദ്ദേശം.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫