ജോലി സിവിൽ സർവീസ് - അയ്യോ പഠിച്ച് ചാകും. എം ബി ബി എസ് - അയ്യോ എനിക്ക് രക്തം കണ്ടാൽ തല ചുറ്റും. പോലീസ് - എപ്പഴാ പണി കിട്ടണേന്ന് പറയാൻ പറ്റില്ല. പട്ടാളം - ഞാൻ ജീവിച്ചോട്ടേ. ടീച്ചർ - ഇപ്പോഴത്തെ പിള്ളേരോട് വെല്യ പാടാ. സർക്കാർ ജോലി - അയ്യോ വല്ലാത്ത മൽസരം ആണ് പി എസ് സി. ബാങ്ക് - കണക്ക് കൂട്ടി കൂട്ടി ചാവും. ഫിനാൻസ് - വെറുതെ നാട്ടുകാരുടെ ശാപം മേടിക്കാൻ. ബിസിനസ് - അയ്യോ മാർക്കറ്റ് ഡള്ളാ. കൃഷി - എനിക്ക് മണ്ണിൽ തൊട്ടാൽ ചൊറിയും. കമ്പ്യൂട്ടർ - അത്ര വലിയ തലയൊന്നും എനിക്കില്ലേ. ഗൾഫ് - നിങ്ങളെയൊക്കെ വിട്ട് എങ്ങനാ. രാഷ്ട്രീയം - അയ്യേ നാണം കെട്ട പരിപാടി. സിനിമ - അയ്യോ ഞാനത്ര വലിയ ലുക്കൊന്നും ഇല്ലേ. പാട്ട് - നാട്ടുകാരെ ഓടിക്കാൻ ഞാനില്ല. മാധ്യമം - ശവം പോലും കിട്ടില്ല. സാഹിത്യം - എഴുതാപ്പുറമേ അറിയൂ. കൂലിപ്പണി - എനിക്ക് വിയർപ്പിൻറെ അസുഖം ഉണ്ട്. അടുക്കളേൽ ചോറ് എടുത്ത് വച്ചിട്ടുണ്ട് പോയി കഴിച്ചോ - ആ ഇതുപോലെയുള്ള വല്ല പണിയും ഉണ്ടെങ്കിൽ പറ.

Comments