പടച്ചവൻ നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളെയും അല്ലെങ്കിൽ ഞരമ്പുകളെയും അതുമല്ലെങ്കിൽ രക്ത കോശങ്ങളെ എങ്ങനെ സംവിധാനിച്ചിരിക്കുന്നു അല്ലെങ്കിൽ അതിന്റെയൊക്കെ പ്രവർത്തനം എങ്ങനെ എന്നു നാം മനസ്സിലാക്കണമെങ്കിൽ അതിൽ ഏതെങ്കിലും ഒന്ന് പ്രവർത്തനം മുടക്കണം.അപ്പോൾ മാത്രമേ മനസ്സിലാകൂ സൃഷ്ടാവിന്റെ സൃഷ്ടി വൈഭവം എത്ര ആയിരുന്നുവെന്ന്.. മുൻപൊരിക്കൽ ഒരു ഡോക്ടർ പറഞ്ഞത് ഓർമയുണ്ട് "രാവിലെ എഴുന്നേറ്റ് തടസ്സങ്ങളില്ലാതെ മൂത്രമൊഴിക്കാൻ കഴിയുന്നുവെങ്കിൽ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാരിൽ ഒരാൾ ആണ് നിങ്ങൾ.."അത് പോലെ തന്നെ ദാഹിക്കുമ്പോൾ ചുണ്ടും നാവും തൊണ്ടയും നനഞ്ഞ് വെള്ളം കുടിച്ച് ദാഹം തീർക്കാൻ സാധിക്കുന്നുവെങ്കിൽ ലോകത്തിലെ മഹാഭാഗ്യവന്മാർ ആണ് നമ്മൾ എന്നു ഞാൻ പറയും..നമ്മൾ പോലും അറിയാതെ നമ്മുടെ ശ്വാസകോശം ശ്വാസമെടുക്കുന്നു പുറം തള്ളുന്നു അതിന്റെ മഹത്വം മനസ്സിലാക്കണമെങ്കിൽ ശ്വാസ കോശം അടയുകയും ശ്വാസം വിടാനായി കഴുത്തിൽ തുളയിട്ട് അവിടെ ട്യുബിട്ട് ശ്വസിക്കുന്ന ഒരാളെ നാം കാണണം.. അപ്പോഴാണ് നമുക്ക് മനസ്സിലാകുക നമ്മൾ എത്ര വലിയ അനുഗ്രഹത്തിൽ ആണെന്നുള്ളത്..ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടയിരിക്കുകയും എന്നാൽ ഒരു ചെറുപഴം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലുമുള്ള ഒരാളെ കണ്ടാൽ നമുക്ക് മനസ്സിലാകും ഒരു ആഹാരം കഴിക്കാനും അത് ദഹിപ്പിക്കനും ഒടുവിൽ വിസർജ്ജിക്കുവാനും തക്കവണ്ണം ഈ ശരീരത്തിനെ സൃഷ്ടാവ് എങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നു എന്നുള്ളത്..റബ്ബേ ഓരോ ചുവടും ഓരോ ശ്വാസവും ഓരോ ഉരുളയും ഓരോ വെള്ളമിറക്കും നിന്റെ മാത്രം ഔദാര്യമാണ് അല്ലാഹ്.നില നിർത്തി തരണേ..അൽഹംദുലില്ലാഹ് അലാ കുല്ലി ഹാൽ... ഏതൊരവസ്ഥയിലും നിനക്ക് സ്തുതി മാത്രം തമ്പുരാനെ..

Comments