ആദ്യമായി കളിച്ച മൂന്നു ടെസ്റ്റിലും തുടർച്ചായി സെഞ്ച്വറി നേടിയ ഏതെങ്കിലും കളിക്കാരനെ പറ്റി കേട്ടിട്ടുണ്ടോ ??"ഹാട്രിക്ക് സെഞ്ച്വറി " .എന്തിന് തന്റെ അവസാന ടെസ്റ്റിലും സെഞ്ചറി നേടിയ താരം അതാണ് മുൻ ഇന്ത്യൻ ക്യാപ്റ്റിൻ മുഹമ്മദ്‌ അസഹറുദ്ദിൻ ഇന്നും തകർക്കപെടാത്ത റെക്കോർഡ് .എത്ര പ്രതിഭയും ചങ്കുറപ്പും ഉള്ള കളിക്കാരൻ ആവണം അരങ്ങേറ്റത്തിൽ തന്നെ മൂന്നു സെഞ്ച്വറി അടിച്ചു തുടങ്ങാൻ ...36 കൊല്ലം കഴിഞ്ഞു .ഇന്നും ആ റെക്കോർഡ് തൊട്ടിട്ടില്ല .കളിച്ച അവസാനത്തെ ടെസ്റ്റ് ആയ 99 മത്തെ ടെസ്റ്റിലും അയാൾ സെഞ്ച്വറി അടിച്ചാണ് നിർത്തിയത്.ഇന്ത്യയെ മൂന്നു വേൾഡ് കപ്പിൽ നയിച്ച ക്യാപ്റ്റൻ (1992 ,1996 1999 ) ..ഗാംഗുലി യോ സാക്ഷാൽ ധോണിയോ ഇനി കോഹ്‌ലിക്ക് പോലും ആ റെക്കോർഡിൽ എതാൻ സാധിക്കില്ല ..ഫീൽഡിങ് നു ഒരു പ്രാധ്യാനവും കൊടുക്കാത്ത ഇന്ത്യൻ ടീമിന് ചോരാത്ത കൈകളുമായി അസ്ഹർ സ്ലിപ്പിൽ ഫീൽഡ്‌ ചെയുന്നത് കാണാൻ തന്നെ ഒരു അഴകായിരുന്നു.ബാക്ക് ത്രോയും ഡയറക്റ്റ് ഹിറ്റ് ഒക്കെയായി ഫിൽഡിൽ പുതിയ തരംഗം തീർത്ത അസ്ഹർ ഒരു കളിയിൽ പത്തിൽ കൂടുതൽ റൺസ് ഫീൽഡിൽ സേവ് ചെയുമായിരുന്നു.261 ഇന്റർനാഷണൽ കാച്ചസ് സ്വന്തമായുള്ള ഫീൽഡർ എന്ന ആ റെക്കോർഡ് ഇന്നും ഹോൾഡ് ചെയ്യുന്ന ഇന്ത്യക്കാരൻ.1988 ഇൽ ന്യൂസിലാൻഡ് നു എതിരെ 62 ബാളിൽ റെക്കോർഡ് സെഞ്ച്വറി 🙂 അന്ന് strike rate കുറഞ്ഞ ആ കാലത്ത് അത് ഒരു കളിക്കാരനും ചിന്തിക്കാന്‍ പോലും ആവാത്ത റെക്കോഡ്‌ ആയിരുന്നു.65 ബാളിൽ 108 എടുത്തു അന്ന് ഇന്ത്യ യെ 279 എടുത്ത ന്യൂസിലൻഡിനെ എതിരെ ചെയിസ്‌ ചെയ്തു കളി ജയിപ്പിച്ചു.പിന്നീട് എട്ട്‌ വർഷത്തിന് ശേഷം 1996ൽ ജയസൂര്യയാണ് ഈ റെക്കോഡ് തകർക്കുന്നത്. ശരാശിയിലും താഴെ ഉള്ള ഒരു ടീമും പിന്നെ സച്ചിനെയും കൊണ്ടായിരുന്നു അസർ എന്ന ക്യാപ്റ്റിൻറെ യാത്ര. അഞ്ചാമനായി ഇറങ്ങിയിരുന്ന സച്ചിന്റെ കരിയർ മാറ്റി മറച്ചത് അസ്ഹർ എന്ന ക്യാപ്‌റ്റന്റെ തീരുമാനമായിരുന്നു സച്ചിൻ ഓപ്പണറുടെ വേഷത്തിൽ തിളങ്ങി പിന്നെ പാർട്ട് ടൈം ബോളർ കൂടി ആയതോടെ സ്പിൻ ബൗളിംഗിന് കരുത്തായി.മഞ്ജരേക്കരേ മാറ്റി ദ്രാവിഡ് എന്ന കളിക്കാരന്‌ കൂടുതൽ സാധ്യത എന്ന് മനസ്സിലാക്കി അവസരം കൊടുത്തു കൂടാതെ ഗാഗുലിയേയും ജഡേജയും ഒരു ഓൾറൗണ്ടറായി വളർത്തി കൊണ്ട് വന്നു.ഇപ്പോൾ അടുത്ത് ഒരു ഇന്റർവ്യൂയിൽ വെങ്കിടേഷ് പ്രസാദ് പറഞ്ഞു താൻ കളിച്ചതിൽ മികച്ച ക്യാപ്റ്റന്‍ അസ്ഹർ ആയിരുന്നു എന്നത് ഇത് കൂട്ടി വായിച്ചാൽ മനസ്സിലാവും.വിരമിക്കുന്ന സമയത്തു അസറിന്റെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡ് 1 : ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് അന്ന് അസറിന്റെ പേരിൽ .2 :അന്ന് വരെ ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച റെക്കോർഡ് ഉള്ള ക്യാപ്റ്റൻ 3 :ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റിൻ (സച്ചിൻ അന്ന് ക്യാപ്റ്റിൻസി ഇട്ടു ഓടി പോയതും കൂട്ടി വായിക്കണം 4 :ഏറ്റവും കൂടുതൽ ഏകദിനം കളിച്ച കളിക്കാരൻ 5 :ഏറ്റവും കൂടുതൽ ഏകദിന കാച്ചുകൾ ..ഇതൊന്നും ആവശ്യം ഇല്ല ..അന്ന് കളി കണ്ടവർക്ക് അറിയാം അത്രയും മനോഹരമായി ഒരു കവിത പോലെ ബാറ്റ് ചെയ്യുന്ന കാണുന്നവരുടെ കണ്ണിനു കുളിർമയേകി അനായാസം ബാറ്റ് ചെയുന്ന അസർ സ്റ്റൈൽ .റിസ്റ്റ് കൊണ്ട് അയാൾ ഫ്ലിക്ക് ഷോട്ട് ഉതിർത്തപ്പോൾ അയാളെ അന്ന് മജീഷ്യൻ എന്നാണ് മാധ്യമങ്ങൾ വിളിച്ചത് ..ശേഷം വെരി വെരി സ്പെഷ്യൽ ലക്ഷ്മൺ മാത്രം ആണ് അത് പോലെ ബാറ്റ് ചെയ്തിട്ടുള്ളത് ..ഇതൊക്കെ ആണെങ്കിലും കഴിവിനോട് നീതി പുലർത്തിയില്ല എന്ന് വിശ്വസിക്കുന്ന കളിക്കാരൻ ആണ് അസർ .."എന്റെ റെക്കോർഡുകൾ തകർത്തില്ലെങ്കിൽ ഇവനെ ഞാൻ കഴുത്തു ഞെരിച്ചു കൊല്ലും എന്ന് സാക്ഷാൽ ഗാവസ്‌കർ തമാശക്ക് പറഞ്ഞ കളിക്കാരൻ ആണ് അസർ ." അരങ്ങേറ്റം കണ്ടപ്പോൾ ..പക്ഷെ സച്ചിനെ പോലെ കളിയോട് ഉള്ള തീവ്രമായ അഭിനിവേശവും ആത്മാർത്ഥയും അസ്‌ഹറിന് ഉണ്ടായിരുന്നില്ല .ക്രിക്കറ്റിന്റെ വെള്ളി വെളിച്ചവും പ്രശ്ശസ്തിയും അസറിനെ വിവാദങ്ങളുടെ തോഴൻ ആക്കി .ഡെഡിക്കേഷൻ ന്റെ കുറവ് അയാളുടെ പ്രകടനങ്ങളിൽ നിഴലിച്ചിരുന്നു ..ഒടുവിൽ കോഴ വിവാദത്തോടെ ആരും ആഗ്രഹിക്കാത്ത പടിയിറക്കവും .ഇന്ത്യൻ ക്രിക്കറ്റ് ഉള്ള കാലം വരെ ഈ പേരും നിലനിൽക്കും കാരണം ബാറ്റിൽ എം.ആർ .എഫ് എന്ന് എഴുതിയവർ മാത്രം അല്ല റീബോക്ക് എന്ന് എഴുതിയവരും ഷർട്ട് ന്റെ കോളർ നിവർത്തി വെച്ച് ഫീൽഡ് ചെയ്തവരുമായ ഒരു തലമുറയും ഇവിടെ ജീവിച്ചിരിക്കുന്നുണ്ട് .💔

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫