തമാശയും ട്രോളുകളും നിർത്താൻ സമയമായിരിക്കുന്നു.. കാര്യങ്ങളുടെ പോക്ക് പന്തിയല്ലാതാകുന ്നു... നിരോധിക്കപ്പെട്ടത്, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികളല്ല.. പാവപ്പെട്ടവന്റെ അന്നവും അവകാശങ്ങളും, സ്വൈര്യ ജീവിതം തന്നെയുമാണ്... അസുഖത്താൽ വലഞ്ഞ് ആശുപത്രിയിലേക്ക ോടുന്നവന്റെ ചികിത്സയാണ്... അഞ്ഞൂറിന്റെ നോട്ട് സ്വീകരിക്കാതെ, ചികിത്സ നിഷേധിക്കപ്പെട്ട് ഒരു പിഞ്ചുകുഞ്ഞ് മരണം പുൽകിയത്രെ.... ബാങ്കിന്നു മുന്നിൽ പണത്തിനായി കാത്തു നിന്നവരിൽ രണ്ടുപേർ ഇന്നു മാത്രം പരലോകം പുൽകിയത്രെ... വീട്ടിൽ നിന്ന് ഒരു വഴിക്കിറങ്ങിയവൻ ഹോട്ടലിൽ നൽകാൻ പണമില്ലാതെ വിശന്ന് തളർന്ന് വീട് പിടിക്കുന്നു... കച്ചവടങ്ങൾ കൊണ്ട് നിത്യച്ചിലവ് കഴിച്ചിരുന്ന അനേകം കുടുംബങ്ങൾ പട്ടിണിയുടെ ദുരിതദിനങ്ങളിലേക്ക് നീങ്ങുകയാണ്... കച്ചവട സ്ഥാപനങ്ങൾ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നുവെന ്ന് വാർത്ത... വരും നാളുകളിൽ, എന്തിനെല്ലാം സാക്ഷിയാകണമെന്നറിയില്ല... ജാതിമതരാഷ്ട്രീയങ്ങൾക്ക്അതീതമായി ഉടനൊരു ജനകീയസമരം പൊട്ടിപ്പുറപ്പെ ട്ടേക്കാം... ഭരണകൂടമേ.... അധികാരത്തിലേറ്റിയ പൗരന്റെ ദുരിതങ്ങൾക്ക് നേരെ ഇനിയും കണ്ണടക്കല്ലേ... ഉടനൊരു പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഗുരുതരമായേക്കാം...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫