രാജ്യസ്നേഹം മൂത്ത് തറവാട് വിറ്റു കിട്ടിയ കാശ് കൊണ്ട് AK -47 വാങ്ങി ടിക്കറ്റ് എടുത്ത് കാശ്മീരിന് പോയി അവിടെ അതിർത്തിയിൽ നിസ്വാർത്ഥ സേവനം ഒന്നുമല്ല സൈനികർ ചെയ്യുന്നത്. സർക്കാർ ശമ്പളവും നിരവധി ആനുകൂല്യങ്ങളും നൽകുന്നത് കൊണ്ടൊക്കെ തന്നെയാണ് സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റിന് ആളുകൾ പോകുന്നത്. രാജ്യസ്നേഹം എന്നാൽ അത് സൈനികർക്ക് മാത്രം ഉള്ള ഒന്നല്ല. ഈ നാട്ടിലെ ജനങ്ങൾക്ക് ഭക്ഷണത്തിന് വേണ്ടി അർഹതപ്പെട്ട വില കിട്ടുമോ എന്ന് പോലും ഉറപ്പില്ലാതെ കൃഷി ചെയ്യുന്ന ഓരോ കൃഷിക്കാരനും രാജ്യസ്നേഹി ആണ്. ഈ രാജ്യത്തെ വൃത്തിയായി സൂക്ഷിക്കാൻ ഓടയിൽ ഇറങ്ങി മാലിന്യം നീക്കുന്ന ആളുകൾ വലിയ രാജ്യസ്നേഹികൾ ആണ്. രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി തൊഴിൽ ചെയ്യുന്ന ഓരോ തൊഴിലാളിയും നാട്ടിലേക്കു കാശ് അയച്ചു സമ്പദ് വ്യവസ്ഥക്ക് ഊർജം പകരുന്ന പ്രവാസിയും രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്ന ഡോക്ടർസും നഴ്സും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ പരിശ്രമിക്കുന്ന എൻജിനിയേഴ്സും സർക്കാർ സംവിധാനം ചലിപ്പിക്കുന്ന ജീവനക്കാരും ക്രമസമാധാന പാലനം നിർവഹിക്കുന്ന പോലീസും വിദ്യാഭ്യാസം നൽകുന്ന അധ്യാപകരും രാജ്യസ്നേഹികളാണ്. നമ്മുടെ രാജ്യത്തിൻറെ വളർച്ചയിൽ പങ്കു ചേരുന്ന ഓരോ പൗരനും രാജ്യസ്നേഹി തന്നെയാണ്. ഒരു രാജ്യം എന്നാൽ അതിർത്തിയും സൈന്യവും മാത്രമല്ലെന്ന് എന്ത് പറഞ്ഞാലും അതിർത്തിയിലേക്ക് നോക്കാൻ പറയുന്ന രാജ്യസ്നേഹം കുത്തക ആക്കി വെച്ചിരിക്കുന്ന മഹാന്മാർ മനസിലാക്കണം. നമ്മുടെ രാജ്യത്തിന് സ്വാതന്ത്രം കിട്ടിയത് പട്ടാളക്കാർ യുദ്ധം ചെയ്തിട്ടല്ല. ഈ നാട്ടിലെ സാധാരണക്കാരായ കൃഷിക്കാരും തൊഴിലാളികളും ബ്രിട്ടീഷുകാരുട െ തോക്കിനു മുന്നിൽ നെഞ്ച് വിരിച്ചു നിന്ന് പോരാടിയത് കൊണ്ടാണ്. നമ്മുടെ രാജ്യത്ത് ഒരു വർഷം അതിർത്തിയിൽ ജീവൻ നഷ്ടപെടുന്ന സൈനികരേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് അധ്വാനത്തിന് വില കിട്ടാതെ ആത്മഹത്യ ചെയ്യേണ്ടി വരുന്ന കർഷകരുടെ എണ്ണം എന്ന് മറക്കരുത്. 125 കോടി ജനങ്ങളും തോക്കും പിടിച്ചു അതിർത്തിയിൽ കാവൽ നിന്നാൽ രാജ്യം പുരോഗമിക്കില്ല. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ശവപ്പെട്ടിയിൽ വരെ അഴിമതി കാണിച്ച അലവലാതികളാണ് ഇപ്പൊ അവരുടെ പേരിൽ രാജ്യസ്നേഹികളാവാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ നോക്കുന്ന ഇന്നലത്തെ മഴയിൽ കുരുത്ത ഈ അഭിനവ രാജ്യസ്നേഹികളാണ് ഇന്നീ രാജ്യത്തിൻറെ ശാപം...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫