വല്യ സാമ്പത്തിക ശാസ്ത്രജ്ഞൻ ഒന്നുമല്ലാത്ത കോമൺസെൻസുളള ഒരു സാധാരണക്കാരന് മനസ്സിലാക്കാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്.. 1. 1000 രൂപ നോട്ട് കൊടുത്ത് ചെറിയ വിലയ്ക്കുള്ള എന്തെങ്കിലും സാധനം വാങ്ങിയാൽ ബാക്കി കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന സാധാരണക്കാർ. അപ്പൊഴാണ് 2000 രൂപയ്ക്ക്... ആർക്കാണ് ഈ 2000 രൂപ കൊണ്ട് ഗുണം.. ഭാവിയിൽ കളളപ്പണക്കാർക്ക ും കള്ളനോട്ടടിക്കാർക്കും തന്നെ... കൊണ്ടു നടക്കാനും എളുപ്പം, പുതിയ നോട്ടായതിനാൽ കള്ളനോട്ടിറങ്ങിയാൽ പോലും ഒറിജിനൽ ഏതാ വ്യാജൻ ഏതാ എന്ന് മനസ്സിലാക്കാൻ ജനങ്ങൾക്ക് ആക്കുന്നതിന് മുൻപ് തന്നെ പലരും കബളിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. 2. സാധാരണ കറൻസിക്ക് വിലയിടിയുമ്പോഴാ ണ് ഒരു രാജ്യം വല്യ നോട്ടുകൾ ഇറക്കാൻ നിർബന്ധിതരാക്കുന്നത്. കറൻസിക്ക് വിലയിടിയുമ്പോൾ സാധനങ്ങൾക്ക് വില കൂടുകയും ചെയ്യും. കള്ളപ്പണം തിരിച്ച് കൊണ്ടുവരാനും അത് വഴി രൂപയുടെ മൂല്യം കൂട്ടാനുമാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടിയെങ്കിൽ 2000 രൂപ ഇറക്കേണ്ട ആവശ്യമെന്താണ്... പഴയ 500, 1000 നോട്ടുകൾ പിൻവലിച്ച് പുതിയ 500, 1000 നോട്ടകളല്ലേ ഇറക്കേണ്ടിയിരുന്നത്.. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നു ം രൂപയുടെ മൂല്യമുയരുമെന്നും സാധനങ്ങൾ വില കുറയുമെന്നും കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്... പൊതുജനത്തിന് ഗുണകരമായി ഒന്നും നടക്കാൻ പോകുന്നില്ല... 3. കളളപ്പണം ചാക്കിൽ കെട്ടി ഷോ കേയ്സിൽ സൂക്ഷിക്കുന്നവര ാണോ ഈ കള്ളപ്പണക്കാർ അതോ സ്വർണ്ണം, ഭൂമി, ബിസിനസ്സ്, ബിനാമി നിക്ഷേപങ്ങൾ, വിദേശ ബാങ്ക് നിക്ഷേപങ്ങൾ എന്നിങ്ങനെ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നവരാണോ.?? ( പണയം വയ്ക്കാത്ത തലച്ചോർ കൊണ്ട് ചിന്തിച്ചാൽ കിട്ടും ഉത്തരം ) 4. സാധാരണക്കാരല്ലാതെ കോടികൾ ആ സ്ഥിയുള്ള സെലിബ്രിട്ടീസും രാഷ്ട്രീയ നേതാക്കളും ഒന്നും ക്യൂ നിന്ന് നോട്ടുമാറുന്നത് കണ്ടില്ല... ഇതിൽ നിന്ന് തന്നെ വ്യക്തമല്ലേ 500 ഉം 1000 വും കൈയ്യിൽ സൂക്ഷിക്കുന്നത് സാധാരണക്കാർ മാത്രമാണ്. ജനങ്ങളെ വലയ്ക്കാനും ഒന്നോ രണ്ടോ ചെറുമീനുകളെ പിടിക്കാനുമല്ലാതെ ഈ തുഗ്ലക് പരിഷ്കാരം കൊണ്ട് നല്ലതൊന്നും ഉണ്ടാവാൻ പോകുന്നില്ല.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫