Skip to main content
Dheenul Islam (ദീനുല്ഇസ്ലാം)
വിശുദ്ധ ഖുര്ആന്റെ 100 നിര്ദേശങ്ങള് - Read &
Share
===================
പരമാവധി കൂട്ടുകാരില് എത്തിക്കാന് എല്ലാവരും
ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു.
1. ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്
പ്രാര്ത്ഥിക്കരുത്. (28:88)
2. നന്മ കല്പ്പിക്കണം തിന്മ വിരോധിക്കണം.
(31:17)
3. എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ.
(4:135)
4. പരദൂഷണം പറയരുത്. (49:12)
5. മറ്റുളളവരെ പരിഹസിക്കരുത്. (49:11)
6. അസൂയ അരുത്. (4:54)
7. ചാരവൃത്തിയും ഒളിഞ്ഞു കേള്ക്കലും അരുത്.
(49:12)
8. കള്ളസാക്ഷി പറയരുത്. (2:283)
9. സത്യത്തിന്ന് സക്ഷി പറയാന് മടിക്കരുത്.
(2:283)
10. സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം.
(31 :19)
11. പരുഷമായി സംസാരിക്കരുത്. (3:159)
12. ആളുകളോട് സൌമ്യമായ വാക്കുകള്
പറയണം. (20:44)
13. ഭൂമിയില് വിനയത്തോടെ നടക്കണം. (25:63)
14. നടത്തത്തില് അഹന്ത അരുത്. (31:18)
15. അഹങ്കാരം അരുത്. (7:13)
16. അനാവശ്യ കാര്യങ്ങളില് മുഴുകരുത്. (23:3)
17. മറ്റൊരാളുടെ തെറ്റുകള് കഴിയുന്നത്ര മപ്പ്
ചെയ്യണം. (7:199)
18. മറ്റുള്ളവരോട് ഔദാര്യത്തോടെ
പെരുമാറണം. (4:36)
19. അതിഥികളെ സല്ക്കരിക്കണം.(51:26)
20. പാവങ്ങള്ക്ക് ഭക്ഷണം നല്കാന്
പ്രേരിപ്പിക്കണം.(107:3)
21. അനാഥകളെ സംരക്ഷിക്കണം. (2:220)
22. ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്.
(93:10)
23. വിഷമിക്കുന്നവരെ കണ്ടെത്തി
സഹായിക്കണം. (2:273)
24. ചെയത ഉപകാരം എടുത്ത് പറയരുത്. (2:264)
25. വിശ്വസിച്ചേല്പിച്ച വസ്തുക്കള്
തിരിച്ചേല്പിക്കണം. (4:55)
26. കരാര് ലംഘിക്കരുത്.(2:177)
27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം.
(41:34)
28. നന്മയില് പരസ്പരം സഹകരിക്കണം.(5:2)
29. തിന്മയില് സഹകരിക്കരുത്.(5:2)
30. നീതി പ്രവര്ത്തിക്കണം. (5:8)
31. വിധി കല്പിക്കുംബോള്‍ നീതിയനുസരിച്ച്
വിധിക്കണം. (4:58)
32. ആരോടും അനീതി ചെയ്യരുത്. (5:8)
33. അളവിലും തൂക്കത്തിലും ക്രിത്രിമം
കാണിക്കരുത്. (6:152)
34. സത്യവും അസത്യവും കൂട്ടിക്കലര്ത്തരുത്
(2:42)
35. വഞ്ചകര്ക്ക് കൂട്ടു നില്ക്കരുത്. (4:105)
36. സത്യത്തില്നിന്ന് വ്യതിചലിക്കരുത്. (4:135)
37. പിശുക്ക് അരുത്. (4:37)
38. അന്യന്റ്റെ ധനം അന്യായമായി തിന്നരുത്.
(4:29)
39. അനാഥകളുടെ ധനം അപഹരിക്കരുത്. (4:10)
40. ധനം ധൂര്ത്തടിക്കരുത്. (17:29)
41. ലഹരി ഉപയോഗിക്കരുത്. (5:90)
42. മദ്യം കഴിക്കരുത്. (5:90)
43. കൈക്കൂലി അരുത്. (2:188)
44. പലിശ അരുത്. (2:275)
45. വ്യഭിചാരത്തെ സമീപിക്കരുത്. (17:32)
46. കൊലപാതകം അരുത്. (4:92)
47. ചൂത് കളിക്കരുത്. (5:90)
48. മറ്റുള്ളവര്ക്ക് പാഠം ആകും വിധം
കുറ്റവളികളെ ശിക്ഷിക്കണം. (5:38)
49. ഊഹങ്ങള് അധികവും കളവണ്; ഊഹങ്ങള്
വെടിയണം. (49:12)
50. തിന്നുക, കുടിക്കുക, അധികമാകരുത്. (49:12)
51. ശവം, രക്തം, പന്നിമാംസം എന്നിവ
നിഷിദ്ധമാണ്. (5:3)
52. ഭാഗ്യ പരീക്ഷണങ്ങള് അരുത്.(5:90)
53. ഭൂമിയില് കുഴപ്പം ഉണ്ടാക്കരുത്. (2:60)
54. മനുഷ്യര്ക്കിടയില് ഐക്യത്തിന്ന്
ശ്രമിക്കണം. (49 :9)
55. നിങ്ങള് പരസ്പരം ഭിന്നിക്കരുത്. (3:103)
56. ഉച്ചനീചത്വ ബോധം ഉണ്ടാകരുത്. (49 :13)
57. ദൈവ ഭകതനാണ് നിങ്ങളില് ശ്രേഷ്ടന്. (49:13)
58. കാര്യങ്ങള് പരസ്പരം കൂടിയാലോചിക്കണം.
(42:38)
59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം
അരുത് (2:190)
60. യുദ്ധ മര്യാദകള് പലിക്കണം (2:191)
61. യുദ്ധത്തില് നിന്ന് പിന്തിരിയരുത്. (8:15)
62. അഭയാര്ത്ഥികളെ സഹായിക്കണം
(സംരക്ഷിക്കണം) (9:6)
63. മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്.
(2:170)
64. പൌരോഹിത്യം പടില്ല
65. സന്ന്യാസം അരുത്. (57:27)
66. നഗ്നത മറക്കണം (7:31)
67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം (9:108)
68. കോപം അടക്കി നിര്ത്തണം (3:134)
69. സമ്മതം കൂടതെ അന്യരുടെ വീട്ടില്
പ്രവേശിക്കരുത്. (24 :27)
70. രക്ത ബന്ധമുള്ളവര് തമ്മില് വിവാഹം അരുത്.
(4:23)
71. മാതാക്കള് മക്കള്ക്ക് പൂര്ണ്ണമായി
മുലയൂട്ടണം. (2:233)
72. മാതാ പിതാക്കള്ക്ക് നന്മ ചെയ്യണം (17:23)
73. മാതാപിതാക്കളോട് മുഖം ചുളിച്ച്
സംസാരിക്കരുത്. (17:23)
74. മാതാപിതാക്കളുടെ സ്വകര്യ മുറിയില്
അനുവാദമില്ലാതെ പ്രവേശിക്കരുത്. (24:58)
75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി
വെക്കണം. (2:282)
76. കടം വീട്ടുവാന് ബുദ്ധിംട്ടുന്നുവെങ്കില്
വിഷമിപ്പിക്കരുത്. (2:280)
77.
ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല.
(6:116)
78. സ്ത്രീകള് മാന്യമയി ഒതുക്കത്തോടെ
കഴിയണം. (33:33)
79. മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്
ക്ക് അനന്തരം നല്കണം. (4:7)
80. സ്ത്രീകള്ക്കും സ്വത്തവകാശം ഉണ്ട്. (3:195)
81. സ്ത്രീ ആയാലും പുരുഷനായാലും കര്മ്മങ്ങള്ക്ക്
തുല്യ പ്രതിഫലം ഉണ്ട്. (3:195)
82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്കണം.
(4:34)
83. ആര്ത്തവ കാലത്ത് ലൈംഗിക സമ്പര്ക്കം
അരുത് (2:222)
84. പ്രപഞ്ചത്തിലെ അല്ഭുതങ്ങളെ കുരിച്ച്
ചിന്തിക്കണം. (3:191)
85. വിജ്ഞാനം നേടുന്നവര്ക്ക് ഉന്നത പദവി
നല്കും. (58:11)
86. ഭരണാധികാരികളെ പ്രാപ്തി നോക്കി
തിരഞ്ഞെടുക്കണം. (2:247)
87. ആരാധനലയങ്ങളില് നിന്ന് ആളുകളെ തടയരുത്.
(2:114)
88. മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ
നിന്ദിക്കരുത്. (6:108)
89. എല്ലാ പ്രവചകരേയും അംഗീകരിക്കണം.
(2:285)
90. സത്യത്തിലേക്ക് ക്ഷണിക്കുന്നത്
സദുപദേശത്തോടു കുടിയാവണം. (16:125)
91. ആരാധന വേളയില് നല്ല വസ്ത്രം
അണിയണം. (7:31)
92. മതത്തില് നിര്ബന്ധിക്കാന് പാടില്ല. (2:256)
93. ഒരാള്ക്ക് കഴിയാത്തത് അയാളെ
നിര്ബന്ധിക്കരുത്. (2:286)
94. കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ
കൊള്ളണം. (2:286)
95. അനാചാരങ്ങള്ക്കെതിരെ പോരാടണം. (5:63)
96. വര്ഗ്ഗീയത അരുത്. (49 :13)
97. ദൈവത്തോട് മാത്രം പ്രാര്ത്ഥിക്കുന്നവര്ക്ക്
നിര്ഭയത്വം നല്കും. (24:55)
98. ദൈവം കാരുണ്യവാനാണ്. അവനോട്
പാപമോചനം തേടുക. (73:20)
99. ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ്
ചെയ്യുന്നവനാകുന്നു. (39:53)
100. ദൈവ കാരുണ്യത്തെ കുരിച്ച്
നിരാശരാവരുത്. (39:29)
എന്തെങ്കിലും പാകപ്പിഴവുകള് സംഭവിച്ചിട്ടുണ്
ടെങ്കില് സര്വ്വ ശക്തനായ അല്ലാഹു നമുക്ക്
പൊറുത്തു തരട്ടെ..ആമീന്..
Popular posts from this blog
Comments
Post a Comment