Skip to main content
Psg വിട്ട് ഇന്റർ മിയാമി പോലെ ലീഗിൽ ഏറ്റവും മോശം പെർഫോമൻസ് നടത്തുന്ന ഒരു ടീമിലേക്ക് പോയപ്പോൾ നെറ്റി ചുളിച്ചവരാണ് നമ്മൾ ഫാൻസ് പക്ഷെ അങ്ങേർക്ക് അയാളുടെ ഫാമിലി കഴിഞ്ഞിട്ടേ എന്തും ഒള്ളു ഫ്രാൻസിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അയാൾ തുറന്ന് പറഞ്ഞിട്ടും ഉണ്ട് അങ്ങനെ കിട്ടാവുന്നതെല്ലാം കാൽ ചുവട്ടിലാക്കി അയാൾ ബെക്കാമിന്റെ ആഗ്രഹ പ്രകാരം മിയാമിയിൽ കോൺട്രാക്ട് സൈൻ ചെയുന്നു പിന്നെ നടക്കുന്നതെല്ലാം അയാൾക് മാത്രം സാധ്യമാവുന്ന കാര്യങ്ങൾ ആയിരുന്നു ❤️🔥❤️🔥 മിയാമിയിൽ എത്തുമ്പോൾ തന്നെ അവർ ലീഗിൽ 14 ആം സ്ഥാനത്തായിരുന്നു ആ സീസണിൽ കാര്യമായിട്ട് ഒന്നും ഇങ്ങേർക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല ലീഗിൽ മിയാമി ബട്ടൺ ടേബിളിൽ തന്നെ സീസൺ അവസാനിപ്പിച്ചു പക്ഷെ ചെന്ന് കേറിയ സീസൺ തന്നെ അമേരിക്കയിലെ ഡോമെസ്റ്റിക് ടൂർണമെന്റ് ആയ ലീഗ്സ് കപ്പിൽ മിയാമിയെ കിരീടം ചൂടിക്കുന്നു അതും ടൂർണമെന്റ് ടോപ് സ്കോറർ & ബെസ്റ്റ് പ്ലയെർ ആയികൊണ്ട് തന്നെ അറിയാലോ മെസ്സിയാണ് 🐐🔥അങ്ങനെ മിയാമി അവരുടെ ചരിത്രത്തിലെ ആദ്യ മേജർ കിരീടം നേടുന്നു ചിലർ വരുമ്പോൾ ചരിത്രം വഴി മാറും അടുത്ത സീസൺ അതെ മിയാമിയെ ടേബിൾ ടോപേഴ്സ് ആക്കി ഷിൽഡ് കിരീടം നേടി കൊടുക്കുന്നു ഒപ്പം mls ഇലെ ബെസ്റ്റ് പ്ലയെർ പട്ടവും ചൂടികൊണ്ട് മിയാമിക്ക് അവരുടെ ചരിത്രത്തിലെ രണ്ടാം കിരീടം ഒപ്പം ക്ലബ് വേൾഡ് കപ്പിന് യോഗ്യതയും 🔥🔥 ഇപ്പോഴിതാ അടപടലം മൂഞ്ചി പുറത്താവുമെന്ന് ട്രൂ മിയാമി ഫാൻസ് വരെ വിചാരിച്ച ക്ലബ് വേൾഡ് കപ്പിൽ വെറും ഒരു പോയിന്റ് നേടിയാൽ പ്രീ ക്വാർട്ടറിൽ എത്താൻ പറ്റുമെന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നു MLS ഇൽ കളിക്കുന്ന മിയാമിയെ അല്ല ക്ലബ് വേൾഡ് കപ്പിൽ കളിക്കുന്നത് എല്ലാവർക്കും ഒരു വിന്നിംഗ് മെന്റാലിറ്റി വന്നിട്ടുണ്ട് എങ്ങനെ വരാതിരിക്കും ഒപ്പം ഒള്ളത് ഇജ്ജാതി മൊതല് അല്ലെ ❤️🔥 ഇനി എത്രയൊക്കെ മിയാമി മുന്നോട്ട് പോയാലും അതെല്ലാം അവർക്ക് ചരിത്രം ആണ് ചരിത്രം തിരുത്തി കുറിക്കാൻ അയാൾ മുന്നിൽ തന്നെ കാണും ഒന്നുമല്ലാതിരുന്ന ഒരു ടീമിനെ പലതും സ്വപനം കാണാൻ പഠിപ്പിച്ച ഇങ്ങേര് അല്ലെ ശെരിക്കും ഹീറോ 🔥🐐 മെസ്സി മിയാമി വിടുമ്പോൾ മെസ്സിക്ക് മുന്നേ ഉള്ള മിയാമിയും മെസ്സിക്ക് ശേഷം ഉള്ള മിയാമിയും എന്നായിരിക്കും അറിയപ്പെടുക എത്ര കാലം അയാൾ ഉണ്ടാവുമെന്ന് അറിയില്ല പക്ഷെ ഒന്ന് അറിയാം ഇയാളെപ്പോലെ ഇത്രയും സുന്ദരമായി ഫുട്ബോൾ കളിക്കുന്ന ഒരുത്തൻ ഇനി ജനിക്കാൻ പോണില്ല "ONE AND ONLY PIECE " അയാൾ കളിക്കുന്ന കാലത്തോളം അയാൾ ആസ്വദിച്ചു കളിക്കട്ടെ ഒപ്പം നമുക്കും ❤️❤️🐐
Popular posts from this blog
Comments
Post a Comment