ഒരു കലണ്ടർ വർഷം കണക്കിലെടുക്കുമ്പോൾ ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി 4 വർഷം 1300+ റൺസിലധികം നേടിയതിൻ്റെ അപരാജിത റെക്കോർഡ് നേട്ടം അത് സൗരവ് ഗാംഗൂലിയുടെ പേരിൽ മാത്രമാണ് ..... ഇങ്ങനെയൊരു നേട്ടം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലോ, വിരാട് കോഹ്‌ലിയുടെ പേരിലോ പോലും ഇല്ല!!.1997ൽ 1338 റൺസ്, 1998ൽ 1328 റൺസ്, 1999ൽ 1767 റൺസ്, 2000ൽ 1579 റൺസ് എന്നിങ്ങനെയായിരുന്നു ഗാംഗൂലിയുടെ നേട്ടങ്ങൾ .....ഈയൊരു 4 വർഷ കാലയളവിൽ മാത്രം ആകെ നേടിയ 22 സെഞ്ച്വറികളിൽ 16 സെഞ്ച്വറികളും, 6000ൽ അധികം റൺസും, മറ്റാർക്കുമില്ലാത്ത തുടർച്ചയായ 4 മാൻ ഓഫ് ദി മാച്ച് അവാർഡുകളുമൊക്കെ ഗാംഗൂലി സ്വന്തം പേരിൽ കുറിക്കുകയുണ്ടായി.അതേ പോലെ സ്ലോഗ് ഓവറുകളിൽ അക്കാലങ്ങളിലെ ഏറ്റവും ഡേഞ്ചർ ബാറ്റ്സ്മാനെന്ന ഗാംഗൂലിയുടെ അറ്റാക്കിങ്ങ് മനോഭാവം എടുത്ത് പറയേണ്ട മറ്റൊന്നാണ്.ആരാധകരെ കോരി തരിപ്പിച്ച് കൊണ്ട് ക്രിസിന് വെളിയിലേക്കിറങ്ങി സ്പിൻ ബൗളർമാരുടെ പന്തുകളെ സ്റ്റേഡിയത്തിലേക്ക് പറത്തിവിട്ടിരുന്ന കാഴ്ചകളൊക്കെ അതിൽ പെട്ടതുമാണ്.അത്തരത്തിൽ ഓർമ്മയിലെ ചില മത്സരങ്ങൾ ഇവിടെ പൊടിതട്ടിയെടുക്കുന്നു.....1999ൽ ഇന്ത്യൻ പര്യടനത്തിനെത്തിയ ന്യൂസിലാൻ്റിനെതിരെ ഗ്വാളിയോറിൽ നടന്ന മൂന്നാം ഏകദിനം. ഹൈദരബാദിൽ വെച്ച് തൊട്ടു മുന്നേയുള്ള മത്സരത്തിൽ 186* റൺസെടുത്ത് അക്കാലത്തെ ഒരിന്ത്യക്കാരൻ്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന റൺസെടുത്ത സച്ചിൻ ഈ മത്സരത്തിൽ കിവീസ് ബൗളിങ്ങിന് മുന്നിൽ സ്ട്രഗിൾ ചെയ്ത് 23 പന്തുകൾ നേരിട്ട് വെറും 1റൺസിൽ പുറത്തായിരിക്കുന്നു. തുടർന്ന് 30 ഓവർ പിന്നിടുമ്പോൾ അത് 97ന് 3 വിക്കറ്റ് എന്ന നിലയിലേക്കും ഇന്ത്യ ബാക്ക്ഫുട്ടിലായിരിക്കുന്നു.....അവിടെ നിന്നും റോബിൻ സിങ്ങിനെയും കൂട്ടി ഗാംഗൂലിയുടെ ഒരിന്നിങ്ങ്സുണ്ട് .....🔥അവസാന 20 ഓവറിൽ നിന്ന് 164 റൺസും, അതിൽ തന്നെ അവസാന 5 ഓവറിൽ 76ഉം, അവസാന 3 ഓവറിൽ 55 റൺസുമായിരുന്നു അടിച്ച് കൂട്ടിയത്. മത്സരത്തിൽ 153 റൺസുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ആ ഇന്നിങ്സിൻ്റെ ബലത്തിൽ 50 ഓവറിൽ 5 വിക്കറ്റിന് 261 റൺസ് എന്ന നിലയിലേക്കും ഗാംഗൂലി ഇന്ത്യയെ എത്തിച്ചു. T2Oൻ്റെ ഇക്കാലത്ത് അതിന് അത്ര പ്രസക്തി തോന്നില്ല എങ്കിലും അന്ന് അതൊക്കെ ഏറ്റവും വലിയ ബ്രൂട്ടൽ ബാറ്റിങ്ങ് ഡിസ്പ്ലേകളിൽ ഒന്നായിരുന്നു. അന്നത്തെ കിവീസ് ടീമിലെ പ്രോപ്പർ സ്പിന്നറായ ഡാനിയേൽ വെട്ടോറിക്ക് ആ മത്സരത്തിൽ ഒറ്റ ഓവർ പോലും ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിങ് നൽകിയില്ല എന്നതും സ്പിന്നർമാർക്കെതിരെയുള്ള ഗാംഗൂലിയുടെ റേഞ്ച് മനസ്സിലാക്കാവുന്നതാണ്.അത് പോലെ മറ്റൊന്നാണ് 1999 വേൾഡ് കപ്പിൽ ശ്രീലങ്കയുമായുള്ള മത്സരം. മുത്തയ്യ മുരളീധരൻ്റെ ആദ്യ സ്പെൽ തീരുമ്പോൾ 7-0-21-0 എന്നായിരുന്നു. അന്നേരം ഗാംഗൂലിയെ സംബന്ധിച്ച് സെഞ്ച്വറി തികക്കാൻ 119 പന്തുകളും വേണ്ടി വന്നിരിക്കുന്നു. പിന്നീട് ഏകദിനത്തിൻ തൻ്റെ 183* റൺസ് എന്ന ഉയർന്ന സ്കോറിലേക്കുള്ള കുതിപ്പിൽ അവസാന 83 റൺസ് എടുക്കാൻ വെറും 39 പന്തുകൾ മാത്രമാണ് ഗാംഗൂലി എടുത്തത്. അതിൽ തന്നെ അവസാന 15 ഓവറുകളിൽ ദ്രാവിഡുമൊത്ത് 169 റൺസായിരുന്നു വാരിക്കൂട്ടിയത്. ഇന്ത്യൻ ഇന്നിങ്ങ്സ് അവസാനിക്കുമ്പോൾ മുരളിയുടെ ബൗളിങ്ങ് ഫിഗർ 10-0-59-0 എന്നുമായിരുന്നു....ഇതു പോലുള്ള മറ്റ് ചില ഇന്നിങ്ങ്സുകളായിരുന്നു 2000ൽ അഡ്ലൈഡിൽ വെച്ച് 141 റൺസിൻ്റെ പാക്കിസ്ഥാനുമായുള്ള ഇന്നിങ്ങ്സ്, 1999ലെ LG cup, 2000ൽ ഇന്ത്യൻ പര്യടനത്തിനെത്തിയ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലെ ചില മത്സരങ്ങൾ, ആ വർഷമൊടുക്കം സൗത്താഫ്രിക്കയിൽ നടന്ന ട്രൈ സീരീസ് ....etc അങ്ങനെ നീളുന്നു ....ഒരു ക്യാപ്റ്റൻ എന്ന നിലയേക്കാളും, ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ ആ സമയത്ത് വേൾഡ് ക്രിക്കറ്റിൽ സൗരവ് ഗാംഗൂലി ഉണ്ടാക്കിയ ഇംപാക്ട് മുമ്പും ഇവിടെ പറഞ്ഞിട്ടുണ്ട്. സച്ചിൻ കഴിഞ്ഞാൽ അന്നേരം ഏറ്റവും കൂടുതൽ ആരാധക കൂട്ടത്തെ തന്നിലേക്ക് ആകർഷിപ്പിച്ച ആ ബാറ്റിങ്ങ് വിരുതിനെ കുറിച്ച് ഇനിയും ഒത്തിരി പറയാൻ കിടക്കുന്നു ....✍️ Shameel Salah#SouravGanguly #cricket #cricketlovers

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫