#ജോണിവാക്കർ [ 1992 ]സുന്ദരനും സുമുഖനുമായ ഒരു മദ്ധ്യ വയസ്കൻ തന്റെ അനുജൻ പഠിക്കുന്ന കോളേജിലേക്ക് പഠിക്കുവാനായി എത്തുന്നു.പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങൾ.തുടക്കം മുതൽ കളർ ഫുള്ളായി പോകുന്ന സിനിമയിൽ, നായകൻ പൂർണ്ണമായും കാഴ്ച്ച നഷ്ടപ്പെട്ട് അപകട മരണത്തിലേക്കെത്തുന്ന അപ്രതീക്ഷിത ക്ലൈമാക്സ് സൃഷ്ടിച്ച രഞ്ജിത്തിന്റെ ധീരമായ എഴുത്ത്.മെഗാസ്റ്റാറിന്റെ കൗബോയ് ലുക്ക് ആയിരുന്നു ഏറ്റവും വലിയ ആകർഷണം.രഞ്ജിത്തിന്റെ തിരക്കഥഗിരീഷ് പുത്തഞ്ചേരി - SP വെങ്കിടേഷ് ടീമിന്റെ സുന്ദര ഗാനങ്ങൾ,ശാന്തമീ രാത്രിയിൽ, പൂമാരിയിൽ, മിന്നും പളുങ്കുകൾ, ചാഞ്ചക്കം തെന്നിയും തുടങ്ങിയ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.S കുമാറിന്റെ ക്യാമറ,കമൽ ഗൗർ അവതരിപ്പിച്ച സ്വാമി എന്ന മയക്കുമരുന്നു മാഫിയാ തലവൻ,നായകന്റെ അനുജനായി വേഷമിട്ടത് ജീത്ത് ഉപേന്ദ്രാ എന്ന ബോളിവുഡ് നടൻ,നായിക രഞ്ജിത,ജോണി വർഗീസ് എന്ന സുന്ദര പുരുഷനെ അവതരിപ്പിച്ചത് സാക്ഷാൽ മെഗാസ്റ്റാറും.ജയരാജ് എന്ന സംവിധായകന്റെ ഏറ്റവും സ്റ്റൈലിഷ് സിനിമകളിൽ ഒന്നാണിത്.നിർമ്മാണം - പ്രേംകുമാർ മാരാത്ത് വിതരണം - മുദ്ര ആർട്സ്23 സെന്ററുകളിൽ റിലീസ് ചെയ്ത സിനിമ ആറു സെന്ററുകളിൽ 50 ദിവസവും 3 കേന്ദ്രങ്ങളിൽ 75 ദിവസവും എറണാകുളം ലുലുവിൽ 90 ദിവസവും പ്രദർശിപ്പിച്ചിരുന്നു.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫