1960 നും 1995 നും ഇടയ്ക്ക് ജനിച്ചവര്‍ ഭാഗ്യമുള്ളവരാണ്.. കാരണം ... ഞങ്ങള്‍ ഒരിക്കലും ചുമട്ടു തൊഴിലാളികളെപ്പോലെ പുസ്തകക്കെട്ടും ചുമലില്‍ തൂക്കി സ്കൂളില്‍ പോയിട്ടില്ല. സ്കൂള്‍ വിട്ടു വന്നശേഷം സന്ധ്യയാകും വരെ പറമ്പിലും, മൈതാനത്തും, വയലേലകളിലും കൂട്ടുകാര്‍ക്കൊപ്പം കളിക്കുമായിരുന്നു. ഞങ്ങള്‍ യാഥാര്‍ത്ഥ സ്നേഹിതര്‍ക്കൊപ്പമായിരുന്നു കളിച്ചിരുന്നത്. Net friends ഇല്ലായിരുന്നു. ഞങ്ങള്‍ക്ക് ദാഹിക്കുമ്പോള്‍ ഏതെങ്കിലും കിണറ്റിന്‍ കരയില്‍ ചെന്ന് വെള്ളം കോരിക്കുടിക്കുമായിരുന്നു. അതായിരുന്നു safe. കുപ്പിവെള്ളം ഞങ്ങള്‍ കണ്ടിട്ടില്ല. ഞങ്ങള്‍ ഒരു chakkara Mittayi, ice stick, അരിയുണ്ട, അല്ലെങ്കില്‍ പലഹാരം നാലുപേര്‍ ഷെയര്‍ ചെയ്ത് കഴിക്കുമായിരുന്നു. ഒരു കരിമ്പ് നാലുപേര്‍ കടിച്ചു തിന്നുമായിരുന്നു.. ആര്‍ക്കും infection, അസുഖം ഒന്നും വന്നിട്ടില്ല. ഞങ്ങള്‍ വയറുനിറയെ മൂന്നു നാലുനേരം ആഹാരം കഴിച്ചിട്ടും ആരും പൊണ്ണത്തടിയന്മാര്‍ ആയിട്ടില്ല. ചെരുപ്പിടാതെ ഊരെല്ലാം ചുറ്റിയിട്ടും ഞങ്ങള്‍ക്ക് അസുഖം ഒന്നും വന്നിട്ടില്ല. ഞങ്ങള്‍ ദിനചര്യകള്‍ തെറ്റിച്ചാലും healthy ആയിരുന്നു. എത്ര മഴ നനഞ്ഞാലും, വെയില്‍ കൊണ്ടാലും ഞങ്ങള്‍ക്ക് പനി വരില്ലായിരുന്നു. ഞങ്ങള്‍ കളിപ്പാട്ടങ്ങള്‍ സ്വയം ഉണ്ടാക്കി കളിക്കുകയായിരുന്നു. പന്തുവരെ. ഞങ്ങള്‍ അച്ഛനമ്മമാരുടെ പൂര്‍ണ്ണ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് കഴിഞ്ഞത്. വല്ലപ്പോഴും ഞങ്ങള്‍ അസുഖം വരുമ്പോള്‍ ആശുപത്രിയില്‍ പോകുമായിരുന്നു. തൊട്ടതിനും പിടിച്ചതിനും ഇന്നത്തെപ്പോലെ പോകുമായിരുന്നില്ല. ഞങ്ങള്‍ക്ക് അന്ന് മൊബൈല്‍, DVD, Play station, X boxes, Internet, PC, ഒന്നുമില്ലായിരുന്നു. ഉണ്ടായിരുന്നത് യഥാര്‍ത്ഥ സുഹൃത്തുക്കള്‍ മാത്രം. ഞങ്ങള്‍ സുഹൃത്തുക്കളുടെ വീടുകളില്‍ അവര്‍ വിളിക്കാതെ തന്നെ കടന്നു ചെല്ലുമായിരുന്നു. അവര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചു മടങ്ങുമായിരുന്നു. അവരെ മുന്‍കൂട്ടി വിളിച്ചു Appointment എടുക്കാറില്ലായിരുന്നു. അതൊരു അവിസ്മരണീയ കാലഘട്ടമായിരുന്നു. ആ ഒരു കാലം ഇനിയുണ്ടാകുമോ??☺

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫