അല്ലാഹുവിന്റെ വിധി പ്രകാരം ഒരു കുടുബ്ബത്തിലെ പിഞ്ച് കുഞ്ഞടക്കം ആറുപേര് ഇന്നലെ നടന്ന അപകടത്തില് നമ്മെ വിട്ടു പിരിഞ്ഞു... വെള്ളതുണിയില് പൊതിഞ്ഞു കെട്ടിയ ആറ് ശരീരങ്ങളും അവര്ക്ക് ഉറങ്ങാന് തയ്യാറാക്കിയ ആറ് ഖബറുകളും കണ്ടപ്പോള് നിറകണ്ണുകളോട് എനിക്ക് ഓര്മ്മ വന്നത് മുത്ത് നബിയുടെ ഒരു മൊഴിമുത്താണ്....! 1400 വര്ഷങ്ങള്ക്ക് മുമ്പ് അള്ളാന്റെ റസൂല് പറഞ്ഞു ''ഒരു കുടുംബ്ബത്തിലെ എല്ലാവരും ഒരു വാഹനത്തില് ഒരുമിച്ച് യാത്ര ചെയ്യാന് പാടില്ല..'' ഈ ഹദീസ് ഈ മരണങ്ങളുമായി ചേര്ത്തുവായിക്കുമ്പോള് ചിന്തിക്കുന്നവര്ക്ക് ഒരുപാട് ഉണ്ടാവും...! നാഥന്റെ വിളിക്ക് ഉത്തരം നല്കി മീസാന് കല്ലുകളേ നിരത്തി വെച്ചിരിക്കുന്ന മൈലാഞ്ചി ചെടികള് കഥ പറയുന്ന ആത്മാക്കളുടെ ലോകത്തേക്ക് മടങ്ങുമ്പോള് ആത്മാര്ഥമായി നമ്മുക്ക് ദുഃഅ ചെയ്യാനേ സാധിക്കൂ... അല്ലാഹു ആ കുടുംബ്ബത്തെ സ്വര്ഗ്ഗത്തില്‍ ഒരുമിക്കാന് ഭാഗ്യം നല്കി അനുഗ്രഹിക്കട്ടെ...! ദുഃഅ വസ്സിയ്യത്തോടെ..., സിറാജുദ്ദീന് അല് ഖാസിമി, പത്തനാപുരം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫