Skip to main content
നഗ്ന നേത്രങ്ങൾക്ക് കൊണ്ട് ഒരു മനുഷ്യന് കാണാൻ പോലും പറ്റാത്തകൊറോണ എന്ന വൈറസ് നിങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടല്ലേ !?മരിക്കും എന്ന് പേടി തോന്നുന്നുണ്ടല്ലേ !?പട്ടിണി കിടക്കേണ്ടി വരും എന്ന ആധിയുണ്ടല്ലേ !?ഇതൊക്കെ ഒന്ന് മാറിക്കിട്ടി ലോകം പഴയത് പോലെ ആയെങ്കിൽ എത്ര നന്നായിരുന്നല്ലേ !?? കച്ചോടം ഒക്കെ ഉശാറായേനേ... എന്നിട്ട് കുറച്ച് പൈസ ഉണ്ടാക്കിയിട്ട് വേണം വീടിന്റെ മുകളിലത്തെ നിലയിലെ മൂന്നാമത്തെ കക്കൂസിൽ ഗ്രാനൈറ്റ് വിരിക്കാൻ....🤔എന്നിട്ട് വേണം മഞ്ഞകല്ല്യാണവും പച്ച കല്ല്യാണവും ഒക്കെ കഴിക്കാൻ...🤔 അങ്ങനെയങ്ങനെ നമുക്കങ്ങ് വിലസണം !!!🙄എങ്കിൽ നിങ്ങൾ അങ്ങനെ ഇനി വിലസണ്ട !ഈ വൈറസ് എന്നെയും നിങ്ങളേയും കൊണ്ടേ പോകാവൂ... ഈ ലോകം തന്നെ നശിക്കണം ;ഇത് നെറി കെട്ടവരുടെ ലോകമാണ്, അന്നം കിട്ടാത്തവർക്ക് അഭയം നൽകാത്ത ലോകമാണ്..പട്ടിണിയും പരിവട്ടവും കൊണ്ട് ചുരുങ്ങിപ്പോയ ഒരു പറ്റം മനുഷ്യരുടെ, കുഞ്ഞുങ്ങളുടെ മൂർദ്ദാവിലേക്ക് മിസൈൽ അയക്കുന്നവരുടെ ലോകമാണ്..മുഖമക്കന വലിച്ചൂരുന്ന..പള്ളിയിൽ കയറി നിറയൊഴിക്കുന്ന...മതം നോക്കി കിടപ്പാടം നഷ്ടപ്പെടുത്തുന്ന കാപാലിക്കാരുടെ ലോകമാണ്... *ഈ ലോകം നെറി കെട്ടവരുടെ സ്വർഗ്ഗമാണ്...*ഈ ലോകംഅഭയമില്ലാത്ത അന്നമില്ലാത്തഉണ്ണാനും ഉടുക്കാനും വകയില്ലാത്ത മനുഷ്യരുടെ നരകമാണ്...അവർക്ക് സ്വർഗ്ഗം കിട്ടാൻ ഈ നശിച്ച ലോകം അവസാനിച്ചേ മതിയാവൂ...!!*നിങ്ങൾ സിറിയ എന്ന് കേട്ടിട്ടുണ്ടോ !?**ഫലസ്തീൻ എന്ന് കേട്ടിട്ടുണ്ടോ !?**സോമാലിയ എന്ന് കേട്ടിട്ടുണ്ടോ !??**ഒക്കെ പോട്ടെ ;* *കാശ്മീർ എന്ന് കേട്ടിട്ടുണ്ടോ !?**തിരമാലയിൽ ഒലിച്ചുവന്ന് തീരത്ത് മുഖമമർന്ന് കിടക്കുന്ന ഒരു പിഞ്ചുമോന്റെ മയ്യിത്ത് കണ്ടിട്ടുണ്ടോ !??**ഏഴാളുകൾ ചേർന്ന് ഒരാഴ്ചക്കാലം പട്ടിണികിട്ടുകൊണ്ട് ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട മോളുടെ മയ്യിത്ത് കണ്ടിട്ടുണ്ടോ !??*ഹാ ഇതൊക്കെ കണ്ടിട്ടുണ്ട്... ഇതൊക്കെ ഞങ്ങൾ കേട്ടിട്ടുമുണ്ട്..അന്ന് ഗാനമേളക്ക് പോകുമ്പോൾ വാട്സപ്പിൽ വന്നതോർക്കുന്നു...!മഞ്ഞകല്യാണത്തിന് മഞ്ഞപ്പൂ വാങ്ങാൻ വലിയങ്ങാടി ബൈക് എടുത്തു പോയപ്പോൾ ഞങ്ങളീ കാര്യം ചർച്ച ചെയ്തിട്ടുണ്ട് ; പാവങ്ങൾ... ഹെന്താ ലേ...കഷ്ടം !!അത് കഴിഞ്ഞു ; ഇനി ചാനലിൽ കോമഡി കാണാം, മൈൻഡ് ഒന്ന് ഫ്രെഷാവട്ടെ !!!നശിച്ച ലോകമേ....നിങ്ങൾ ഫേസ്ബുക്ക് സ്ക്രോൾ ചെയ്ത് പോകുമ്പോൾ സിറിയയും ഗാസയും കണ്ട്, മയ്യിത്ത് കൂമ്പാരം കണ്ട്, ചോരയിൽ കുതിർന്ന പൈതങ്ങളെ കണ്ട് കമന്റ് ബോക്സിൽ നിങ്ങളുടെ വക കണ്ണീർ പൊഴിക്കുന്ന ഒരു ഇമോജി ഇട്ട്, സപ്പോട്ട് ഗാസ എന്ന് ഹാഷ്ടാഗ് ഇട്ട് സ്റ്റാറ്റസിട്ടു, ഡിപിയിലും, പ്രൊഫൈൽ പിക്ച്ചറിലും ആസിഫ എന്ന പൊന്നുമോളുടെ ഫോട്ടോ വെച്ച് നിങ്ങളുടെ കർത്തവ്യം തീർത്തവരല്ലേ !??എന്നിട്ട് ഫേസ്ബുക്കിൽ ആ വാർത്തയുടെ തൊട്ടു താഴെ വന്ന കോമഡി കണ്ട് ചിരിച്ചവരല്ലേ !???അല്ലേ... നശിച്ച ലോകമേ !??ഒരു സുജൂദിലെങ്കിലും, ഒരു ഖുനൂത്തിലെങ്കിലും, ഒരു പ്രാർത്ഥനയിലെങ്കിലും അവരെയോർത്ത് ഒരിറ്റ് കണ്ണുനീർ എന്റെയും നിങ്ങളുടെയും കണ്ണിൽ നിന്ന് വന്നിട്ടുണ്ടോ !???ഒരാത്മഗതം കൊണ്ടെങ്കിലും, ഒരു നെടുവീർപ്പ് കൊണ്ടെങ്കിലും ചോദിക്കാനും പറയാനുമില്ലാത്ത ഒരു ജനതയോട് സമരസപ്പെട്ടിട്ടുണ്ടോ !??ആർക്ക് വേണ്ടിയാണ് കൊറോണ മാറി നിൽക്കേണ്ടത് !??എനിക്കും നിങ്ങൾക്കും വേണ്ടിയോ !???ഞാനറിയുന്ന കാര്യങ്ങൾ നിങ്ങളറിയുമായിരുന്നെങ്കിൽ നിങ്ങൾ ജീവിതത്തിലൊരിക്കലും ചിരിക്കില്ലായിരുന്നു എന്ന് മുത്തുനബി തങ്ങൾ പറഞ്ഞത് നമുക്കറിയാവുന്നതല്ലേ !??അതിനർത്ഥം നമ്മൾ ചിരിച്ച് കളിച്ച് ജീവിക്കേണ്ടവരെല്ലെന്നും, അധികമായി കരയേണ്ടവരുമാണെന്നല്ലേ !??മുത്തുനബി അറിഞ്ഞത് നമുക്ക് അറിയാൻ കഴിയില്ലെങ്കിലും അങ്ങനെ കരയാനുള്ള എന്തോ ഉണ്ടെന്ന് ഉറപ്പിച്ച് കരയേണ്ടവരല്ലേ നാം !??പൊട്ടിച്ചിരിപ്പിക്കുന്ന എല്ലാ അവസ്ഥകളേയും നാം ഇനിയെങ്കിലും ജീവിതത്തിൽ നിന്ന് മാറ്റി നിർത്തണം ലോകരേ...അണപ്പല്ല് കാട്ടി ജീവിതത്തിൽ ചിരിച്ചിട്ടില്ലാത്ത മുത്തുനബിയുടെ അനുയായികളായ നാം പൊട്ടിച്ചിരിക്കാനുള്ള ഒരു വീഡിയോയും സിനിമയും വിട്ടു പോവാതെ കാണാൻ ഉത്സാഹിക്കുന്നവരല്ലേ സഹോദരങ്ങളേ !???കൊറോണ ഒക്കെ ഒന്ന് മാറിക്കിട്ടിയാൽ നാം കൊതിക്കുന്നതും പൊട്ടിച്ചിരിയും, അടിച്ചുപൊളിയും, അമിതമായി ആഹരിച്ച് ഏമ്പക്കമിടാനും അല്ലേ !???*സിറിയയിലെ ഒരു പിഞ്ചുമോളെ നിങ്ങൾക്കോർമ്മയില്ലേ !?*അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു ദിവസത്തെ ഭക്ഷണമായിട്ട് ഒരു റൊട്ടി മാത്രമായിരുന്നിട്ടും, പരാതിയില്ലാതെ ജീവിതം പടച്ചവനിൽ അർപ്പിച്ച് സന്തോഷത്തോടെ കഴിഞ്ഞ ഒരു കുടുംബത്തിന്റെ കൂരയിലേക്ക് ബോംബിട്ട് തകർത്ത് കളഞ്ഞിട്ട് ഉപ്പയും ഉമ്മയും സഹോദരങ്ങളും കുടുംബവും നഷ്ട്ടപ്പെട്ടുപോയ ഒരു മോളെ ഓർമ്മയുണ്ടോ !??ആ പിഞ്ചുമോളുടെ കഴുത്തിന് പിന്നിലൂടെ ചോര വാർന്ന് മരിക്കുന്നതിന് മുമ്പ് കണ്ണീരൊലിപ്പിച്ച് പറഞ്ഞ വാക്കുകളോർമ്മയുണ്ടോ !??"അള്ളാഹുവിനോട് ഞാനെല്ലാം പറഞ്ഞു കൊടുക്കും" എന്നായിരുന്നു ആ മോള് പറഞ്ഞത് !!അത് തന്നെയായിരിക്കും ഫലസ്തീനിലും, സിറിയയിലും അങ്ങനെ ലോകത്തുള്ള എല്ലാ പാവങ്ങളും പൈതങ്ങളും അകാരണമായി മരണപ്പെടുമ്പോൾ പറഞ്ഞത്..!ഒരാഴ്ചക്കാലം പട്ടിണിക്കിട്ട് ബലാൽസംഗം ചെയ്യപ്പെടുമ്പോൾ ആസിഫ എന്ന പൊന്നുമോളും മനസ്സിൽ പറഞ്ഞത് അങ്ങനെതന്നെ ആവണം..!!*"അള്ളാഹുവിനോട് ഞാനെല്ലാം പറഞ്ഞുകൊടുക്കും" എന്ന് !!*അവരുടെ വിലാപം കേൾക്കുന്ന പടച്ച റബ്ബിൽ നിമ്മുടെ കൊറോണ വിലാപം എത്രയോ ചെറുതാണ് പ്രിയപ്പെട്ടവരേ...ഞാനും നിങ്ങളും എന്ന് മാറുന്നുവോ അന്ന് നമുക്ക് സ്വർഗ്ഗം ലഭിക്കും..ഇനിയും മാറാതെ കോമഡി കണ്ട് ചിരിച്ചും, പള്ള നിറച്ചുണ്ടും കിടക്കുന്നവരായി തുടരുന്നെങ്കിൽ നമുക്ക് വേണ്ടി തന്നെയാണ് നരകം...പൊട്ടിച്ചിരിച്ച് ആയുസ്സ് കൂട്ടുന്ന വിദ്യ മിഥ്യയാണ് ;കുടുംബ ബന്ധം ചേർത്ത് ആയുസ്സ് കൂട്ടലാണ് സത്യം..!കരഞ്ഞ് ഖൽബ് തെളിയുന്നതിലാണ് വിജയം...*ചിരി കുറയ്ക്കുക ;*റബ്ബിനെ സ്മരിച്ചും, പാവങ്ങളെയോർത്തും ദിവസവും ഒരു തുള്ളി കണ്ണീരെങ്കിലും ഉതിർക്കുക...പടച്ച റബ്ബിന്റെ കോടതിയിൽ അക്രമം ചെയ്തവരായി നിൽക്കുന്ന *മുത്തുനബിയുടെ ഉമ്മത്തിലെ മോശപ്പെട്ടവരിൽ നമ്മൾ ഉണ്ടായിക്കൂടാ...*നമുക്ക് വിജയിച്ചേ തീരൂ..പടച്ചറബ്ബ് അനുഗ്രഹിക്കട്ടെ " ആമീൻ..*അള്ളാഹുവിനോട് ഞാനെല്ലാം പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞ സിറിയയിലെ പൊന്നുമോളെ ഓർത്തെങ്കിലും ഒരിറ്റ് കണ്ണുനീർ പൊഴിച്ച് അഭയമില്ലാത്തവരുടെ പക്ഷത്ത് നിൽക്കുന്നവരായി മാറുക..*എന്നിട്ട് പ്രാർത്ഥിക്കുക...**റബ്ബ് കൈവിടില്ല...**അള്ളാഹു നമുക്ക് പൊറുത്ത് തരട്ടെ.. *ആമീൻ**ദുആയിൽ ഉൾപ്പെടുത്തുക.💞🤲🏻🤲🏻🤲🏻💞*
Popular posts from this blog
Comments
Post a Comment