Skip to main content
തമിഴ്നാട്ടിൽ ഇന്ന് സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഭാര്യ ദുർഗാ സ്റ്റാലിൻ പൊട്ടിക്കരഞ്ഞ ഫോട്ടോയാണിത് ഈ കരഞ്ഞത് തന്റെ ഭർത്താവ് മുഖ്യൻ ആയത് കൊണ്ടല്ല 31 വർഷം കൊണ്ട് ഭർത്താവ് സ്വയം പരിശ്രമിച്ച് ആ പദവിയിൽ എത്തിയത് കണ്ട സന്തോഷം കൊണ്ടാണു . ശെരിക്കും സ്റ്റാലിൻ ഒരു അത്ഭുതമാണ് അധികാരവും കസേരയും മോഹിക്കുന്ന രാഷ്ട്രീയക്കാർക്ക് ഒരു പാഠമാണ് . 1989 ൽ ആദ്യമായി എം എൽ എ ആയ സ്റ്റാലിൻ സ്വന്തം പിതാവ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പോലും എത്രയോ അവസരങ്ങൾ ഉണ്ടായിട്ടും ഒന്നും നേടി എടുത്തിട്ടില്ല എന്ന സത്യം പലർക്കും അറിയില്ല ( ഉപ മുഖ്യൻ ആയിട്ടുണ്ട് ) അതായത് 31 വർഷങ്ങൾക്ക് ശേഷം തന്റെ പാർട്ടിയിൽ നിന്ന് ഒരു നല്ല പദവി വഹിക്കുന്നത് അത് പാർട്ടി പ്രവർത്തകരുടെയും തമിഴ് മക്കളുടെയും പ്രിയപ്പെട്ട മുഖ്യമന്ത്രി ആയിട്ടാണ് . ശെരിക്കും സ്റ്റാലിനെ തമിഴ് മക്കളും പാർട്ടിയും അംഗീകരിക്കുന്നത് അയാൾ ചെന്നൈ മേയർ ആയി വന്ന സമയത്ത് നടത്തിയ വികസനങ്ങൾ ആയിരുന്നു അവിടെ നിന്ന് ആയിരുന്നു സ്റ്റാലിന്റെ രാഷ്ട്രീയം ജീവിതം മാറ്റി മറിച്ചത് അത് ചെന്നെയിൽ അയാൾ കൊണ്ട് വന്ന 12 മേൽ പാലങ്ങൾ ആയുരുന്നു . കേന്ദ്രത്തിൽ വരെ മന്ത്രിമാർ ഉണ്ടായിരുന്ന ഡിഎംകെ ഒരു സമയത്ത് നേരിട്ടത് വലിയ പ്രതിസന്ധി ആയിരുന്നു പാർട്ടി അഴിമതികളിൽ നിറഞ്ഞു നിന്നു കരുണാധിയുടെ മകൾ കനിമൊഴിയും എ രാജയുമടക്കം ജയിലിൽ പോയി UPA എന്ന മുന്നണി തകരാനും ഭരണം നഷ്ട്ടമാകാനുമൊക്കെ ഈ വ്യാജ ആരോപണം തന്നെ ആയിരുന്നു കാരണം പിന്നീട് ഇവരെ എല്ലാം കേസിൽ നിന്ന് മുക്തയാക്കി ഭരണം ബിജെപി യും നേടി . അഴിമതി വിവാദങ്ങളിൽ പാർട്ടിയിൽ അണികളും നേതാക്കളും കരുണാനിധിയുടെ മക്കളും തമ്മിൽ പൊട്ടി തെറി ഉണ്ടായി . ആ സമയത് സ്വാഭാവികമായും 2016 ൽ അധികാരത്തിൽ എത്തേണ്ട പാർട്ടി വീണ്ടും ദയനീയമായി പരാജപ്പെട്ടു അങ്ങനെ വീണ്ടും ഡിഎംകെ പ്രതിപക്ഷത്തേക്ക് പോയി അവിടെ ജയലളിത വീണ്ടും മുഖ്യമന്ത്രി ആയി ആ സമയത്ത് ആണ് സ്റ്റാലിൻ പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് തുടർഭരണം ആണ് ജയലളിത നടത്തുന്നതൊന്നും സ്റ്റാലിന് ഒരു വിഷയമേ ആയിരുന്നില്ല . പിന്നീട് ശക്തമായ പോരാട്ടമാണ് അയാൾ തമിഴ്നാട്ടിൽ നടത്തിയത് . ബിജെപി യുടെ CAA ബില്ലിനെതിരെ സ്റ്റാലിൻ തെരുവിൽ ഇറങ്ങി നേരിട്ടൂ അണികൾക്കൊപ്പം പിന്നീട് സർക്കാരിന്റെ ഓരോ അഴിമതികളും വീഴ്ചകളും സ്റ്റാലിൻ നേരിട്ടിറങ്ങി പ്രഷോഭങ്ങൾ നടത്തി കൊണ്ടേയിരുന്നു . തന്റെ സഖ്യ കക്ഷികൾക്ക് മാന്യമായ പിന്തുണയും പരിഗണനയും സപ്പോർട്ടും നൽകി കൂടെ നിർത്തി പിന്നെ നടന്നത് ചരിത്രം .2019 ആയപ്പോഴേക്കും തമിഴ്മക്കൾ സ്റ്റാലിന്റെ പിന്നിൽ അണിനിരന്ന് തുടങ്ങി ലോക്സഭയിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മരിച്ചു കിടന്ന പാർട്ടി ഉയർത്ത് എഴുന്നേറ്റു ഇന്നിതാ 2021 ൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും എല്ലാ കപട നീക്കങ്ങളും കാറ്റിൽ പറത്തി സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു അതും വാൻ ഭൂരിപക്ഷത്തിൽ . പാർട്ടിയുടെ അടിത്തറ തകർന്നെന്ന് പറയിപ്പിച്ചവരെ കൊണ്ട് സ്റ്റാലിൻ തന്റെ വര്ഷങ്ങളുടെ പ്രവർത്തനം കൊണ്ട് തിരുത്തി പറയിപ്പിച്ചു . അധികാരം കിട്ടിയപ്പോൾ അഹങ്കാരി ആയെന്നല്ല സ്റ്റാലിൻ കേൾപ്പിക്കുന്നത് അതായത് മന്ത്രിസഭയിൽ മുതിർന്ന 14 ആളുകൾ 15 പുതുമുഖങ്ങൾ ഇതിൽ ആദ്യമായി എം എൽ എ ആയ രണ്ട് ആളുകൾ ദളിത് വിഭാഗത്തിൽ നിന്ന് 3 പേര് മുസ്ലിം സമുദായത്തിൽ നിന്ന് രണ്ട് പേരുമുണ്ട് . കരുണാനിധി മന്ത്രി സഭയിൽ മകൻ സ്റ്റാലിൻ ഇല്ലാത്ത പോലെ സ്റ്റാലിൻ മന്ത്രിസഭയിൽ മകൻ ഉദയനിധി മന്ത്രി സഭയിലും ഇല്ല . മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഒരു പ്രതേകത കൂടി സ്റ്റാലിന്റെ മന്ത്രി സഭക്കുണ്ട് ഇതിൽ ഗാന്ധിയും നെഹ്രുവും ഉണ്ട് . റാണിപ്പെട്ടിൽ പെട്ടിൽ നിന്നുള്ള ആർ ഗാന്ധിയും മന്ത്രിയാണ് ട്രിച്ചി വെസ്റ്റിലെ കെ എൻ നെഹ്രുവും മന്ത്രിയാണ് . നോട്ട് : സ്റ്റാലിന്റെ കഥ കേരളത്തിലെ / ഇന്ത്യയിലെ കോൺഗ്രസിനും നേതാക്കൾക്കുമുള്ള ഒരു തുറന്ന പുസ്തകമാണ് അത് നന്നായി വായിച്ച് മനസിലാക്കണം അതിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ഇനി അത് പറ്റില്ലെങ്കിൽ 2016 ൽ വെറും 8 സീറ്റ് ഉണ്ടായിരുന്ന തമിഴ്നാട് കോൺഗ്രസ് ഇന്ന് 25 ൽ 18 സീറ്റും വിജയിച്ച ചരിത്രമുണ്ട് ഇന്നവിടെ അതിന്റെ അമരക്കാരൻ പിസിസി പ്രസിഡണ്ട് കേ എസ് അളഗിരി ഉണ്ട് അദ്ദേഹത്തെ കണ്ട് പഠിക്കണം അതും പല അറിവുകളും നൽകും നമുക്ക് . സ്റ്റാലിന് മികച്ച മുഖ്യൻ ആകാൻ കഴിയട്ടെ ആശംസകൾ 💙❤️💙
Popular posts from this blog
Comments
Post a Comment