എന്തെ ?വേദന വന്നിട്ട് കൊണ്ടുപോയിട്ടുണ്ട് എവിടെയാണ് മെഡിക്കൽ കോളേജിലാണ് ,ആരാ കൂടെ പോയത് ആങ്ങളയും ഉമ്മയും അപ്പ്രത്തെ വീട്ടിലെ ഹംസാക്കയും ഉണ്ട് ഗൾഫിലുള്ള ഓള മാപ്പിളനെ അറിയീച്ചോ ഇല്ല പറയണം "അൽഹംദു ലില്ലാഹ് "ആൺകുട്ടിയാണ് ബാപ്പാനെപോലെ പോലെത്തന്നെ ഉണ്ട് കേട്ടോ ഓളും കുഞ്ഞും സുഖായിരിക്കുന്നു ഒരാഴ്ചത്തെ ലീവിന് വന്നിട്ടുണ്ടത്രെ കുഞ്ഞിന്റെ ഉപ്പ എത്തിയിട്ടുണ്ട് നാട്ടിൽ ..റൂമൊന്നും കിട്ടാത്തോണ്ട് വാർഡിലാണ് മോനെ കയറി കണ്ടോ എന്ത് സന്തോഷമാ അവർക്ക് ..എന്നും നിലനിക്കട്ടെ അല്ലെ .ആൾക്കാരൊക്കെ കാണാൻ വരും,വീട്ടില് എല്ലാരേം വെച്ച് പരിപാടി നടത്തണം.എല്ലാത്തിനും ഓനൊറ്റക്കെ നോക്കി നടത്താനുള്ളൂ.വീടൊക്കെ നല്ല അത്തറ് പരത്തണം ..പന്തലും കസേരയും ബാവുവിന്റെ പീഡിയയിൽ നിന്നും എടുത്തോ ..പരിപാടി ഉഷാറായിരുന്നു …ഓൻ ലീവ് കഴിഞ്ഞും പോയി..കൂടെ ഉള്ളവരെയൊക്കെ വിട്ടു പിരിഞ്ഞു എയർപോർട്ട് ചെക്കിങ് അച്ചാറും ബീഫും പത്തിരിയും നിറച്ച പെട്ടികൾ..ഞാനില്ലാത്ത നാടും വീടും പതിയെ പഴയ പോലെയായി.അവരത് ശീലിച്ചു ആഗ്രഹങ്ങളും പരാതികളും ആവശ്യങ്ങളും ഒക്കെയായി അങ്ങനെയങ്ങനെ ..കുഞ്ഞിനെ സ്‌കൂളിൽ ചേർക്കാനായിട്ടോ ഇക്ക എന്നാൽ ഏറ്റവും നല്ല സ്‌കൂളിൽ തന്നെ ചേർക്ക് കേട്ടോ പൈസ ഞാൻ അയക്കാം..മോൻ വളർന്നു അവളും അവനും അൽപാൽപമായി ലീവിന് വരുമ്പോൾ പ്രേമം പങ്കിട്ടു..വീടായി പറമ്പായി കാറായി ബാങ്ക് ബാലൻസായി ..എന്നാലും വയ്യാടി ഞാൻ നിർത്തി പോരുകയാണ് ..അതാ നല്ലത് ഇക്ക..അവിടത്തെ ബിസിനസ് നോക്കാൻ മോനെ ഏൽപ്പിച്ചാൽ മതിയല്ലോ ഇന്ഷാ അല്ലാഹ് അതാണ് മനസ്സില് ..കച്ചോടം പൂട്ടി പോന്നാൽ ഇവിടെ പണിയെടുക്കുന്നവർക്ക് അന്നം മുട്ടും .എക്സിറ്റടിച്ചു ..മോൻ ആ സ്പെയിസിലേക്ക് വിമാനം കയറി ..കാലചക്രം നീങ്ങി..പ്രഷറും ഷുഗറും കൊളസ്ട്രോളും പ്രേമിക്കാൻ തുടങ്ങിയപ്പോ ഓട്ടവും ചാട്ടവും തുടങ്ങി ..വിയർക്കണം ,കനമുള്ളത് പൊന്തിക്കണം ,നോക്കിയും കണ്ടും തിന്നണം..എന്തെ ?വേദന വന്നിട്ട് കൊണ്ടുപോയിട്ടുണ്ട് എവിടെയാണ് മെഡിക്കൽ കോളേജിലാണ് ,ആരാ കൂടെ പോയത് അബ്ദുറഹ്‌മാനും ഓളും അപ്പ്രത്തെ വീട്ടിലെ ഹംസാക്കന്റെ മോൻ സഫീറും ഉണ്ട് "ഇന്നാ ലില്ലാഹി "എപ്പോഴാ ?അസുഖം വല്ലതും ഉണ്ടായിരുന്നോ ..?ഇപ്പൊ വീട്ടിലാണോ ഹോസ്പിറ്റലിലാണോ ?ഹോസ്പിറ്റലിലാണ് മെഡിക്കൽ കോളേജിൽ..എപ്പോൾ കൊണ്ട് വരും?ഗൾഫിലുള്ള മോൻ വന്നോ ?എപ്പോഴാ മയ്യത്തെടുക്കാ ….?കുളിപ്പിക്കാനെടുത്തോ..?ചന്ദനത്തിരി ..കുന്തിരിക്കം ..വെള്ളത്തുണി ..എല്ലാം വേണം ..മോൻ ഒരാഴ്ചത്തെ ലീവിന് വന്നിട്ടുണ്ട്.എല്ലാത്തിനും മോൻ ഒറ്റയ്‌ക്കെ നോക്കീം കണ്ടും നടത്താനുള്ളൂ ..പന്തലും ആൾക്കാർക്ക് ഇരിക്കാനുള്ള കസേരയും ബാവുവിന്റെ മോൻറെ പീഡിയയിൽ നിന്നും എടുത്താൽ മതി..എല്ലാരും കണ്ടല്ലോ ഇനി ആരെങ്കിലും കാണാൻ ബാക്കിയുണ്ടോ ..?ഓൾക്ക് ഒന്നൂടെ കാണണം ന്ന്..കണ്ടു ..കരഞ്ഞു ..എല്ലാവരും വുളു എടുത്ത് കയറിയില്ലേ?ഇനി ആരെങ്കിലും ?"വല്ല ബാധ്യതയുമുണ്ടെങ്കിൽ മകനെ സമീപിക്കണം "നിസ്കാരം തുടങ്ങുകയാണ് .അവസാനത്തെ കല്ലും വെച്ചു .ഇനി മൂന്നു പിടി മണ്ണ് വാരിയിട്ടോളൂ ..കൂടെ വന്നവരൊക്കെ പിരിഞ്ഞു …ഏകാന്തത ..ഇരുട്ട് ..മണ്ണറ ..കൃമികീടങ്ങൾ..നീയില്ലാത്ത ലോകം പതുക്കെ വീട് ശീലിച്ചു തുടങ്ങി കർമങ്ങളും ഉറ്റവരുടെ പ്രാർത്ഥനകളും മണ്ണിനടിയിൽ കൂട്ടിനുണ്ടാകും ..എന്തെ ?ഓളൊറ്റയ്ക്ക് ആയോണ്ട് ഓൻ ഇനി പോണില്ലത്രേ.അതെങ്ങനാ പോണം കച്ചോടവും ജീവിതവും മുന്നോട്ട് പോണം ..അതിനു മുൻപേ ഓനെ പിടിച്ചു കെട്ടിച്ചേക്ക്.ഓൾക്കൊരു കൂട്ടാവല്ലോ ..ഹമ് ശെരിയാ ….ശെരിയാ തിരമാലകളെപോലെ ജീവിതമിങ്ങനെ മാറിമറിയുന്നു ..അല്ലെ..Shahir Kalathingal Feroke

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍