Skip to main content
യാത്ര പുറപ്പെടുമ്പോൾ ഈ ദു അ നിങ്ങൾ ചൊല്ലണെ എന്ന് പറഞ്ഞിട്ടുണ്ട് റസൂലുള്ളാഹി സല്ലള്ളാഹു അലൈഹിവസല്ലം"ബിസ്മില്ലാ തവക്കൽത്തു അലള്ളാ ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാ.അള്ളാഹുമ്മ ഇന്നീ അഊദുബിക്ക അൻ അളില്ല അവ് ഉളല്ല അവ് അസില്ല അവ് ഉസല്ല അവ് അളുലിമ അവ് ഉളുലമ അവ് അജ്ഹല അവ് യുജ്ഹല അലയ്യ""ബിസ്മില്ലാ തവക്കൽത്തു അലള്ളാ " = എന്റെ എല്ലാ ഭാരവും ഞാൻ അള്ളാഹുവിനു മേൽ ഏൽപ്പിക്കുന്നു. "വലാ ഹൗല " = ചുറ്റി അറിയുന്നവനായി "വലാ കൂവത്ത" = ഒരു ശക്തിയുമില്ല ഇല്ലാ ബില്ലാ = അള്ളാഹു അല്ലാതെ "അള്ളാഹുമ്മ ഇന്നീ അഊദുബിക്കഅൻ അളില്ല അവ് ഉളല്ല" = ഞാൻ വഴി പിഴക്കാതെയും ഞാൻ ആരെയെങ്കിലും വഴി പിഴപ്പിക്കുന്നതിൽ നിന്നും കാക്കണെ"അവ് അസില്ല അവ് ഉസല്ല " = എനിക്ക് കാലിടറുകയോ ഞാൻ ആരെയെങ്കിലും കാലിടർത്തുകയോ ചെയ്യുന്നതിൽ നിന്ന് കാക്കണെ "അവ് അളുലിമ അവ് ഉളിലമ" = ഞാൻ ആരെയെങ്കിലും അക്രമിക്കുകയൊ അക്രമിക്കപ്പെടുകയൊ ചെയ്യുന്നതിൽ നിന്ന് കാക്കണെ"അവ് അജ്ഹല അവ് യുജ്ഹല അലയ്യ" = ഞാൻ വിവരക്കേട് പ്രവർത്തിക്കുകയൊ എന്നോട് ആരെങ്കിലും വിവരക്കേട് പ്രവർത്തിക്കുകയൊ ചെയ്യുന്നതിൽ നിന്ന് നീ എനിക്ക് കാവൽ തരണെ കമന്റിലെ അറബ് നോക്കി വായിച്ച് പഠിക്കുക..ഉച്ചാരണം ശ്രദ്ധിക്കുക
Popular posts from this blog
Comments
Post a Comment