Skip to main content
മുകേഷ് അംബാനി ജിയോ കൊണ്ടു വന്നപ്പോൾ ആദ്യത്തെ ഒരു വർഷം അൺലിമിറ്റഡ് ഡാറ്റയും കോളും രാജ്യം മുഴുവൻ ഫ്രീ ആയി കൊടുത്തു,പിന്നീടത് മൂന്നു മാസത്തേക്ക് മുന്നൂറ് രൂപയാക്കി.അത് കഴിഞ്ഞപ്പോൾ മൂന്നു മാസത്തേക്ക് മുന്നൂറ് രൂപക്ക് 2gb യും അൺലിമിറ്റഡ് കോളും ആയി.ഇന്ന് ഇതേ പാക്കേജ് 86ദിവസത്തേക്ക് 600 രൂപ ആണ്. ഇവരോട് മത്സരിക്കാനാവാതെ മറ്റു കമ്പനികൾ മിക്കതും പൂട്ടി പോയി. BSNLനെ സർക്കാർ തന്നെ ഇവർക്കു വേണ്ടി ഒരു പരുവത്തി'ലാക്കി. പേരിനെങ്കിലും ബാക്കി നിന്ന് മത്സരിക്കുന്ന കമ്പനികൾ കൂടി പൂട്ടി പോയാൽ ഇന്നത്തേതിലും എത്രയോ ഇരട്ടി പണം നമ്മൾ ജിയോയ്ക്ക് കൊടുത്തു കൊണ്ടേയിരിക്കേണ്ടി വരും. ഇതിനേക്കാൾ എത്രയോ വലിയ ഭീകരതയാണ് പുതിയ കാർഷിക ബിൽ രാജ്യത്ത് സൃഷ്ടിക്കാൻ പോകുന്നത്. കർഷകരിൽ നിന്നും വിളകൾ നേരിട്ട് സംഭരിക്കുവാനും, അതിനു വില നിശ്ചയിക്കാനും എത്രകാലം വരെയും സ്വന്തം ഗോഡൗണിൽ സൂക്ഷിക്കുവാനും സ്വന്തം നിലയിൽ വില തീരുമാനിക്കാനും ഉള്ള അവകാശം കോർപറേറ്റുകൾക് തീറെഴുതി കൊടുക്കുന്നതാണ് പുതിയ ബിൽ.പെട്രോളിയം കമ്പനികൾക്ക് ഇതേ അവകാശം കൊടുത്തത് കൊണ്ടാണ് ക്രൂഡ് ഓയിൽ വില ഈ അടുത്ത കാലത്ത് 10ഡോളർ വരെ താഴെ വന്നപ്പോഴും നമ്മൾ 75 രൂപ വിലയിൽ പെട്രോൾ വാങ്ങേണ്ടി വന്നത്. ഒരു കൺസ്യൂമർ സ്റ്റേറ്റ് ആയ കേരളത്തിൽ ഉപയോഗിക്കുന്ന അരിയുടെ 75 ശതമാനവും മറ്റു സ്റ്റേറ്റുകളിൽ നിന്നും വരുന്നതാണ്. കോർപ്പറേറ്റുകൾ അരി സംഭരിക്കുന്നു എന്നു കരുതുക, അപ്പോൾ അവർ പറയുന്ന വിലക്കു നമ്മൾ വാങ്ങേണ്ടി വരും. എന്നുവെച്ചാൽ ഇന്ന് 40 രൂപ വിലയിൽ കിട്ടുന്ന അരി 100 രൂപയോ അതിനു മുകളിൽ ഒരു വിലക്കോ വാങ്ങേണ്ടി വരും. ഇത് അതിശയോക്തിയാണ് എന്നു കരുതുന്നവർ ഗ്യാസിന്റെ വിലയുടെ കാര്യം ഓർത്താൽ മതി. 250 രൂപ വിലയുണ്ടായിരുന്ന ഗാസിന് 500 രൂപ വിലയാക്കിയ ശേഷം അധിക വില സബ്സീഡി ആയി, അക്കൗണ്ടിൽ വരും എന്നു പറഞ്ഞു.കുറച്ചു നാളത്തേക്ക് അത് നടന്നു. ഇന്നിപ്പോൾ ഗ്യാസ് വില 650 രൂപ ആണ്.നിലവിൽ ആർക്കെങ്കിലും സബ്സിഡി കിട്ടുന്നതായി അറിയില്ല.ഒരു രാജ്യത്തെ,അതിൻ്റെ ഭരണകൂടം തീർത്തും ഇല്ലാതാക്കുന്ന അതിവിചിത്രമായ അവസ്ഥക്കാണ് നാം സാക്ഷികളാവുന്നത്. ഭരിക്കുന്നവരുടെയും അവരെ ഭരിക്കുന്നവരുടേയും സമ്പത്തിനോടുള്ള അമിതാർത്തി ഒരു നാടിനെ തീർത്തും ഇല്ലാതാക്കുന്നു
Popular posts from this blog
Comments
Post a Comment