പിരിവിട്ട് ടൂറിന് പോയിരുന്നൊരു കാലത്ത് കണ്ണും തള്ളി കാഴ്ചകൾ ഒക്കെ കൊണ്ടങ്ങനെ ആനന്ദം കൊണ്ട സമയത്തൊക്കെ കാലിയായ പോക്കറ്റിനേക്കാൾ പ്രേമം ഇവന്മാരുടെയൊക്കെ പ്രെസൻസിനോട് ആയിരുന്നു...നീ ഊട്ടി കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ നമ്മളെക്കാൾ കുറച്ചുകൂടി പ്രായം കൂടിയ നാട്ടിലെ ഗ്യാങ്ങുകൾ ഫോട്ടോയൊക്കെ കാണിച്ചു തരുമ്പോഴും എല്ലാവരുടെയും മനസ്സിൽ തെളിഞ്ഞൊരു പ്ലാൻ ആയിരുന്നു ഈ ചിത്രത്തിൽ കാണുന്ന യാത്രയൊക്കെ.ഇത്രമാത്രം കളിച്ചും രസിച്ചും കച്ചറ കൂടിയും ഇളിഞ്ഞും ആസ്വദിച്ചു പോയ ലൈഫിലെ ഏറ്റവും പ്രിയപ്പെട്ട യാത്രകൾ എല്ലാം തന്നെ ചങ്കുകളുടെ കൂടെ ആയിരുന്നു..പച്ച കളർ ബാക്ക്ഗ്രൗണ്ട് കണ്ടാൽ ഓടിപോയി ഫോട്ടോക്ക് പോസ് ചെയ്യലും ,അവിടെ തന്നെ പത്താളും ഒരു പൊസിഷനിൽ ഫോട്ടോക്ക് നിൽക്കലും ,512 എംപിയുടെ കാർഡ് ഫുൾ ആകും വരെ ഫോട്ടോ എടുത്ത കാലത്തും ,പള്ള പൈച്ചാൽ അട്ടം നോക്കി നിന്നപ്പോഴും കൂടെ ഇവന്മാരൊക്കെയെ ഉണ്ടായിരുന്നുള്ളൂ...ഞായറാഴ്ച കോഴിക്കോട് ബീച്ചിൽ കറങ്ങാനും,ക്ലബ്ബിൽ എങ്ങുമെത്താത്ത ഭാവി ബിസിനസ്സ് പ്ലാൻ ചെയ്യാനും,സ്വന്തം പ്ളേറ്റിലെ ചിക്കൻ പീസിനെക്കാൾ കൂടുതൽ അടുത്തുള്ളൊന്റെ നുള്ളി പറിക്കാനും ,പെരുന്നാളിനെടുത്ത ഷർട്ട് എത്ര രസമുണ്ടെങ്കിലും നിനക്ക് ലോക ബോർ ആണെന്ന് പറഞ്ഞു ചടപ്പിക്കാനും ,അതെ ഷർട്ട് പിന്നൊരു ഞായറാഴ്ച "കാർന്നോരെ കുടുംബത്തിലെ കല്യാണത്തിനു ഇടാനാ കൊണ്ട ഞാൻ പൊരേല്ക്ക് രാവിലെ വരാ "എന്ന് പറഞ്ഞു വാങ്ങാൻ വരാനും ഇജ്‌ജാതി സൈസ് കുരിപ്പുകളെ ന്റെയൊക്കെ ചങ്കിന്റെ നാലാമത്തെ അറയ്ക്കുള്ളിൽ ബെഡ്ഷീറ്റും വിരിച്ചു കിടപ്പുള്ളൂ..ഒടുക്കം കൂട്ടത്തിലൊരുത്തനെ റബ്ബ് വിളിച്ചപ്പോൾ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞതും ഞങ്ങളൊക്കെ തന്നെയായിരുന്നു...ജീവിതം ഇത്രയൊക്കെ കളറാക്കാനും തകർന്നു പോവുമ്പോൾ "ഇയ്യ്‌ വേജാർ ആവല്ലേ നമുക്ക് ശെരിയാക്കാ "എന്ന് പറഞ്ഞ് തോളിൽ തട്ടാനും റബ്ബ് തന്ന കുറച്ച് മുത്ത് മണികളുണ്ട് എനിക്കീ ദുനിയാവിൽ...ഷിഹാബും ബാവയും നിഷാദും ജസീറും ഷംനാസും ബാസിത്തും സാബിത്തും ഫർഹാനും അങ്ങനെ കുറെ മുത്ത് മണികൾ..ഈ പോസ്റ്റ് കണ്ടാൽ "എടുത്തോണ്ട് പോടാ " എന്ന് പറയുന്ന പഹയന്മാർ..അതൊക്കെ അങ്ങനെയാണ് ഭായ്...ഒരു പ്രേത്യേക തരം മത്ത് പിടിപ്പിക്കുന്ന കുറച്ച് റൂഹുകൾ...നന്പൻസ്.. Shahir Kalathingal Feroke

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍