ലൈഫിൽ ഇടക്കിടക്ക് ഡിപ്രഷൻ മനസ്സിൽ കയറിക്കൂടാത്തവരായി ആരും കാണില്ല സത്യത്തിൽ..അതുകൊണ്ട് തന്നെ പലരും പലവഴിക്ക് അതിനെ ഡിഫൻസ് ചെയ്യാൻ വേണ്ടി ശ്രെമിക്കും .ചിലർ പാട്ടുകൾ കേട്ട് അതിൽ മുഴുകിയിരിക്കും ,ചിലർ യാത്രകൾ ചെയ്ത് മനസ്സിനെ പാകപ്പെടുത്തും ,ചിലർ ദൈവത്തിങ്കലേക്കു കരങ്ങൾ അർപ്പിക്കും ,മറ്റു ചിലരാണെങ്കിലോ സുഹിർത്തുക്കളിലേക്ക് ആഴത്തിൽ എത്തിച്ചേരും..എന്തെങ്കിലും പ്രശ്നങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ വന്നണയുമ്പോൾ,അല്ലെങ്കിൽ ഏറെ പ്രിയപെട്ടവരുമായി വഴക്കിട്ടു മാറി നിൽക്കുമ്പോൾ,കടം കയറി നിൽക്കുമ്പോൾ എല്ലാം ആദ്യം ഖൽബിലേക്ക് വരുന്നൊരു ചിന്തയാണ് ആത്മഹത്യ എന്നത് ..അതെല്ലാം കാരണങ്ങളുടെ മറ്റൊരു വശം ആണെങ്കിലും ഇതിലൊന്നും പെടാത്ത ഒരുകൂട്ടം ആളുകളുണ്ട് നമുക്കിടയിൽ..ഏറെ സ്നേഹം മാത്രം മനസ്സിൽ സൂക്ഷിച്ചു വെച്ചുകൊണ്ട് ജീവിക്കുന്നവർ ആയിരിക്കും അവർ അധികവും..അതുകൊണ്ടൊക്കെ തന്നെ ആണല്ലോ അവരുടെ അവസാന കുറിപ്പുകളിൽ എഴുതുന്ന വരികളിൽ വല്ലാതെ സ്നേഹം തുളുമ്പുന്നതും ."എനിക്ക് ആരോടും ദേഷ്യമോ മറ്റൊന്നോ ഇല്ല എല്ലാവരോടും സ്നേഹം മാത്രമാണ് ,ഞാൻ പോവുകയാണ് "എന്നിങ്ങനെ വായിക്കുന്നവന്റെ മനസ്സ് ഇല്ലാണ്ട് ആക്കുന്ന അക്ഷരങ്ങൾ ആയിരിക്കും അവർ എഴുതി വെച്ചേച്ചു പോവുക .പരാതി പറയാനോ സങ്കടം പറയാനോ ചേർത്ത് പിടിക്കാനോ കണ്ണീരൊപ്പാനോ പറയുന്നതൊക്കെ കാതോർത്ത് ഇരിക്കാണോ ഒരാൾ ഉണ്ടാവുക എന്നതിനേക്കാൾ വലിയൊരു മരുന്നില്ല ഇതിനു ."ബൈ പോളാർ ഡിസോഡർ " എന്നൊരു അവസ്ഥ കേട്ടിട്ടുണ്ട്.ഒരേസമയം വല്ലാതെ ദേഷ്യപ്പെടുമ്പോഴും അതിലേറെ സ്നേഹത്തോടെ പെരുമാറുന്നത്കൂടി കാണുന്ന അവസ്ഥ..പലരും പറയും ഏകാന്തത ഒരുപാട് ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു കവിത എഴുതും ,പക്ഷെ ആരെങ്കിലുമൊക്കെ കൂടെ വേണമെടോ മനുഷ്യന്മാർക്ക്,ഇല്ലെങ്കിൽ പിന്നെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ഏറെ പ്രയാസകരമായിരിക്കും ..കൈവിട്ട് പോയേക്കാം ..പരാതികൾ ഒരുപാട് സ്വയം പറഞ്ഞേക്കാം..കണ്ണുനിറച്ചു കൊണ്ട് സ്വയം വാർത്താമാനം പറഞ്ഞേക്കാം..നെഞ്ചിന്റെ പിടപ്പിന് വേഗം കൂടിയേക്കാം..എന്നാൽ ,അതൊന്നും ഇല്ലാതെ നമുക്കേറെ വേണ്ടപ്പെട്ടവരുടെ അരികിലേക്ക് ചേര്ന്നിരിക്കാം..ചേർന്നിരുന്നേ മതിയാകൂ..ഇല്ലെങ്കിൽ എത്രയേറെ പ്രശസ്തിയും പണവും ഉണ്ടായിട്ടും ഒറ്റപെട്ടുപോയേക്കാവുന്ന മനസ്സ് അവസാനം ജീവനൊടുക്കുന്ന ഘട്ടത്തിലേക്ക് എത്തിയേക്കാം..ആർക്കെങ്കിലുമൊക്കെ വേണ്ടി ജീവിക്കുമ്പോഴല്ലേ ജീവിതം ജീവിതമാകൂ ..മനസ്സിനെ നിയന്ത്രിക്കുക..കൈവിട്ടു പോകാതിരിക്കുക.ജീവിതമാണ് ."ശെരിയാ ,ആത്മഹത്യ ചെയ്തയാൾ ദിവസങ്ങൾക്കു മുമ്പേ മനസ്സാ മരിച്ചിട്ടുണ്ടാകും..ആത്മഹത്യ ചെയ്തവരുടെ പ്രിയപ്പെട്ടവർ ജീവിതാവസാനം വരെ ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും."Shahir Kalathingal Feroke

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍