Posts

Showing posts from July, 2019

അങ്ങനെ പുതിയ സ്വപ്നങ്ങളും പുത്തൻ പ്രതീക്ഷകളുമായി പുതിയൊരു മാസക്കാലം കൂടി വരവായി😊 ഈ മാസം നമുക്കെല്ലാവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നല്ലൊരു മാസമാട്ടെഎന്നു പ്രാർത്ഥിക്കുന്നു😊 എല്ലാവർക്കും ശുഭദിനം നേരുന്നു😍👫👏 ഗുഡ് മോർണിംഗ് ഫ്രണ്ട്സ്😍👫👏

സോഷ്യൽ മീഡിയയിൽ ഫ്രണ്ട്ഷിപ് നല്ലതാണ്👫👏 എന്നു കരുതി ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആളുകളുമായി ഒരിക്കലും വ്യക്തിപരമായ കാര്യങ്ങൾ share ചെയ്യരുത്👏 ഒരു പക്ഷെ അത് നമ്മുടെ ലൈഫ് നെ തന്നെ ബാധിക്കും (ഒരുപാട് ഉദ്ധാഹരണങ്ങൾ ഇവിടെ തന്നെയുണ്ട്) ആരായാലും ഒരു ലിമിറ്റു വെച്ചു പെരുമാറുക👫🤗👏

ജീവിതത്തിൽ ആരെയും പ്രതീക്ഷിച്ചു ഒരു കാര്യവും ചെയ്യരുത്👫👏 ഒരു സമയത്തു ആർക്കും ആരും ഇല്ലാത്ത കാലം വരും👏 അന്ന് നമുക്ക് കൂട്ടായി നമ്മൾ തന്നെ ഉണ്ടാവൂ🤗👏

ഇന്നലെ എനിക്ക് ഒരു 500 രൂപയുടെ ആവശ്യം ഉണ്ടായിരുന്നു.. ഞാൻ 500 രൂപയുടെ ഒരു ചെക്ക് എഴുതി ബാങ്കിൽ പോയി.. അതികം തിരക്കൊന്നും ഇല്ല.. കൗണ്ടറിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്... ഒരു 30 വയസ്സ് കാണാൻ അത്യാവശ്യം മോശം അല്ല.... ഞാൻ ചെക്ക് കൊടുത്തു അത് നോക്കിയിട്ട് എന്നേ തുറിച്ചൊരു നോട്ടം പുച്ഛത്തോടെ... എന്നിട്ട് എന്നോട് ഒരു ഡയലോഗും... ഇതെല്ലാം ആ ATM ൽ നിന്നും എടുത്താൽ പോരേ എന്ന്... ഞാൻ ചോദിച്ചു മഠത്തിനു ഈ ചെക്ക് മാറി തരുന്നതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ എന്ന്?.. അപ്പൊ ആ സ്ത്രീ പറഞ്ഞു ഉണ്ട്.. 500 രൂപയൊന്നും മാറിത്തരാൻ.. പറ്റില്ല അതെല്ലാം ATM ൽ നിന്നും എടുക്കണം എന്ന്... അപ്പൊ ഞാൻ ചോദിച്ചു ശരി എനിക്ക് എന്റെ അക്കൗണ്ടിൽ ഉള്ള cash full പിൻവലിക്കാൻ കഴിയോ എന്ന്?.. അപ്പോൾ ആ സ്ത്രീ ഒരു പുച്ഛത്തോടെ പിൻവലിച്ചോളു അതിനെന്താ എന്ന്... അപ്പൊ ഞാൻ എന്റെ അക്കൗണ്ട് നമ്പർ പറഞ്ഞു കൊടുത്തിട്ടു.. ഒരു ചെക്ക്ലീഫ് ആവശ്യപ്പെട്ടു.. ആ സ്ത്രീ എന്റെ അക്കൗണ്ട് നമ്പർ കമ്പ്യുട്ടറിൽ അടിച്ചു നോക്കിയിട്ട് എന്റെ മുഖത്തേക്ക് നോക്കിയിട്ട് എഴുന്നേറ്റു നിന്നു.. അപ്പോഴേക്കും അവൾ ഒരു കസ്റ്റമർകയർ എന്ന സ്ഥാനത്തേക്ക് വന്നു... ഞാൻ ചോദിച്ചു എത്ര രൂപയുണ്ട്.. അക്കൗണ്ടിൽ?.. ആ സ്ത്രീ ഒരു ഇടറിയ ശബ്ദത്തിൽ പറഞ്ഞു 13 കോടി.. ഞാൻ ചോദിച്ചു അത് പിൻ വലിക്കാൻ വല്ല തടസ്സവും ഉണ്ടോ എന്ന്?.. ഇല്ല എന്ന് മറുപടിയും... പക്ഷെ sir അത്രയും cash ഇപ്പോൾ ഇവിടെ ഉണ്ടാവില്ല sir. പിന്നെ അവൾക്കു ഞാൻ sir ആയി.. മാനേജരെ വിളിക്കാൻ പോകുന്നു.. എനിക്ക് ഇരിക്കാൻ ചെയർ കൊണ്ടുതരുന്നു കുടിക്കാൻ ജ്യൂസ് കൊണ്ട് വന്നു തരുന്നു... എന്നിട്ട് ഞാൻ ആ സ്ത്രീയോട് ചോദിച്ചു ഇപ്പോ എത്ര രൂപ കാണും ഇവിടെ?.. അവൾ പറഞ്ഞു ഒരു മുപ്പതു ലക്ഷം.... ഞാൻ പറഞ്ഞു ശരി ഉള്ളത് എടുക്കു എന്ന് ഞാൻ മുപ്പതു ലക്ഷത്തിന്റെ ചെക്ക് എഴുതി കൊടുത്തിട്ടു.... അവളെയും നോക്കി ഇരിന്നു... കാണാൻ അത്യാവശ്യം മോശം അല്ല എന്ന് ഞാൻ പറഞ്ഞല്ലോ 😀 ഏകദെശം അര മണിക്കൂർ.. എന്റെ cash റെഡി... അവൾ എന്റെ അടുത്ത് വന്നു പറഞ്ഞു sir ഇതാ cash എന്ന്.. Ok thank s എന്ന് ഞാനും പറഞ്ഞു... എന്നിട്ട് ഞാൻ ചോദിച്ചു ഇതിൽ നിന്നും 500 രൂപ എടുത്തിട്ട്.. ബാക്കി എന്റെ അക്കൗണ്ടിൽ ഇടാൻ വല്ല ബുദ്ധിമുട്ട് ഉണ്ടോ എന്ന്??.. അവൾ പറഞ്ഞു ഇല്ല ഒരു പ്രശ്നം ഇല്ല എന്ന്... അങ്ങനെ ഞാൻ എന്റെ 500 രൂപ എടുത്തു പുറത്തിറങ്ങി... വീണ്ടും ഞാൻ അടുത്ത സ്വപ്നം കാണാൻ വേണ്ടി മൂടിപ്പുതച്ചു കിടന്നു ... !!!!.. 😁😁😁 Copy

അർഹതയില്ലാത്ത മുതലുകൾ കൈ പ്പറ്റിയാൽ അർഹതപ്പെട്ട തെല്ലാം കൈവിട്ടു പോകും🙄 എല്ലാവരെയും ദൈവം രക്ഷിക്കട്ടെ👫👏

ജീവിതത്തിൽ ആരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചു ഒരു കാര്യവും ചെയ്യരുത്👏 ഒരു പക്ഷെ നിരാശ ആയിരിക്കും ഫലം ഉപദേശിക്കാനും കുറ്റപ്പെടുത്താനും മാത്രമേ ഇവരൊക്കെ ഉണ്ടാവു🙄 നമുക്ക് നേടേണ്ട കാര്യങ്ങൾ കിട്ടാൻ നമ്മൾ തന്നെ കഷ്ടപെടണം👏 ആ ടൈമിൽ ആരും കൂടെയുണ്ടാകില്ല അതാണ് ലൈഫ്👫🤗👏

കയ്യിൽ ക്യാഷ് ഉണ്ടായിട്ടും അതു ചെലവാക്കാതെ ഷോപ്പിൽ വന്നിട്ടു കടം ആക്കി പോകുന്നവരോട് പുച്ഛമാണ്🙄 ഉളുപ്പുണ്ടോ ഇവന്മാർക്ക്😠 പാർട്ണർ ഒന്നും മിണ്ടില്ല🙄 ഞാൻ മുഖത്തു നോക്കി ഉള്ള കാര്യം പറയും😠 അതു കാരണം ഒരുപാട് ആളുകൾക്കു എന്നോട് ദേഷ്യമാണ്😐 അവരു എന്തു വിചാരിച്ചാലും എനിക് കോപ്പാണ്

ഞങ്ങളുടെ ഇളമുറ തമ്പുരാന്‌ ഞങ്ങളുടെ DQ വിന് ഞങ്ങളുടെ ജിന്നിന് ഞങളുടെ കുഞ്ഞിക്കാക്ക് ഒരായിരം ജന്മദിനാശംസകൾ ❤😍❤

അങ്ങനെ ട്വിറ്ററിലെ രണ്ടാമത്തെ ട്വീറ്റ്Up ഉം കിട്ടി😀👫😍👏 അതും ട്വിറ്റെറിലെ മ്മളെ ചങ്കത്തി @KaanThari_ 😀 ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ വന്നതായിരുന്നു😊 ഫറോക്ക് എത്തിയപ്പോൾ എന്നെ വിളിച്ചു😍 പോയി കണ്ടു 🤗 സംസാരിച്ചു😀 ജാഡയില്ലാത്ത ട്വീപ്😍👫👏

മനുഷ്യനല്ലേ കുറവുകൾ കാണും...... ഇല്ലെകിൽ ദൈവമായി കാണില്ലേ..... ശുഭദിനം 🧡💛💙💚❤️💜

ഷോപ് ക്ളോസ് ചെയ്യട്ടെ🤗👏 ഉച്ചക്കത്തെ ബീഫ് കറി ഉമ്മാനോട് ചൂടാക്കാൻ പറഞ്ഞിട്ടുണ്ട്😋 അതും ചോറും കൂട്ടി ഒരു പിടുത്തം പിടിക്കണം😎💪 പക്ഷെ എനിക് അതല്ല വിഷമം🙄 എന്തു കഴിച്ചിട്ടും തടി വെക്കുന്നില്ല😐 മനസു ഒക്കെ ഞാൻ നന്നാക്കി നോക്കി എന്നിട്ടും തടി വെക്കുന്നില്ല😉 #ഹാ wait ചെയ്യാം

ഫുൾ ടൈം ട്വിറ്ററിൽ കളിക്കുന്നത് കൊണ്ടു എന്നെ ഷോപ്പിലെ എല്ലാരും ട്വിറ്റെർ ഷിഹാബ് എന്നാണ് വിളിക്കുന്നത്😆 പിന്നെ ആകെയുള്ള സമാധാനം ഷോപ്പിലെയും നാട്ടിലെയും ഒറ്റ ഒരുത്തനും ട്വിറ്ററിലില്ല ഞാൻ കളിക്കുമ്പോൾ ചുമ്മാ നോക്കി ഇരിക്കും😀 അതു കൊണ്ടു സ്വസ്തമായി എന്തും ട്വീറ്റ് ചെയ്യാം😎💪

ഇന്ന് ജൂലൈ 26 !! കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാൻ പട്ടാളക്കാരെ തുരത്തി ഇന്ത്യൻ ജവാൻമാർ വിജയക്കൊടി പാറിച്ച സുവർണ്ണനിമിഷം... പിറന്ന നാടിന് വേണ്ടി പ്രാണൻ നൽകിയ നമ്മുടെ ധീര യോദ്ധാക്കളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു... 💪😍🇮🇳🇮🇳🇮🇳😍💪

ജീവിതത്തിലെഒരോ ദിവസവും മനോഹരമാകുന്നതിന്നു നമ്മൾ തന്നെയാണ് കാരണം👫😍👏 ഇന്നാണ് നമ്മുടെ ദിവസം എന്നൊരു ചിന്ത നമുക്കുണ്ടായൽ നമ്മുടെ ഓരോ ദിവസവും ഹാപ്പിയാകും👫👏 #ജുമാ #മുബാറക് #ഫ്രണ്ട്സ്👫👏

ഒരു ട്രിപ്പ് പോണം😄 ഇന്നലെ പോയിട്ടു 😉 മേനിയാന്നു വരുന്ന ട്രിപ്പ്😎😎😎💪 അതാവുമ്പോൾ പൊളിക്കും😄👏 മാകിസിമം അടിച്ചു പൊളിക്കാം👫👏 ആരൊക്കെയുണ്ട് ഫ്രണ്ട്സ്👫😍👏 ഇനി വിളിച്ചില്ലാന്നുള്ള പരാതി ഉണ്ടാവരുത്👫😄😎💪

എനിക് 13300 followers ഉണ്ടായിട്ടും ഇന്നേ വരെ ഒരു ട്വീറ്റിനും 1k ഫേവ് കിട്ടിയിട്ടില്ല🙄 പോട്ടെ ഒരു 500 ഫേവ് പോലും കിട്ടിയിട്ടില്ല😉 ഹാ കഷ്ടം തന്നെ മൊയാലാളി😉 കഷ്ടം തന്നെ😉 ഹാ ആരോടു പറയാൻ👫👏 ആരു കേൾക്കാൻ👫👏

സ്വർഗ്ഗവാതിൽ പാതി ചാരീ ദേവകന്യ നീ👫 പാട്ടിൽ പറഞ്ഞതെന്തേ മേലേ മാനത്തെ നക്ഷത്രപ്പൂക്കൾ മുത്തായ് പൊഴിഞ്ഞിടും തീരത്ത് ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി പ്രേമം ചുണ്ടിൽ രാഗം നൽകി😍👏

ഞങ്ങൾ കോഴിക്കോട്ടു ക്കാർക്കു സ്നേഹിക്കാൻ മാത്രമേ അറിയൂ👫😍👏 കൂടെ നിൽക്കുന്ന ഒരാളെയും ഞങ്ങൾ കൈ വിടില്ല😍👏 ഏതു കാര്യമായാലും സാരല്യ പോട്ടെ നമുക്ക് നോക്കാം ശെരിയാക്കാം ഞാനുണ്ട് കൂടെ എന്നൊക്കെ പറഞ്ഞു കട്ടക്ക് കൂടെ നിൽക്കും😍

മറ്റുള്ളവരെകൊണ്ടു ചീത്തത് പറയീപ്പിക്കാൻ ഒരു നിമിഷം മതി🙄 നല്ലതു പറയീപ്പിക്കാനാണ് പാട്🌝 നമുക്കൊരു പ്രശ്നം വരുമ്പോൾ നമ്മുടെ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ👫 അല്ലാത്തവർ നമ്മൾ അതു വരെ ചെയ്ത നല്ല കാര്യങ്ങൾ ഓർക്കാതെ നമ്മുടെ കുറ്റം മാത്രം പറഞ്ഞു കൊണ്ടിരിക്കും😐 അതാണ് #life

മഴ പെയ്തു ചോർന്നാൽ ഏറ്റവും കൂടുതൽ പേടിക്കേണ്ടതു വഴുക്ക് ആണ്🙄 നമ്മുടെ ചെറിയൊരു അശ്രദ്ധ മൂലം വലിയ അപകടങ്ങൾ വരെ ഈ വഴുക്ക് മൂലം ഉണ്ടാവും👫👏 പറയാൻ കാരണം ഇന്നലെ ഞാൻ രണ്ട് വട്ടം വഴുക്കി വീഴാൻ പോയി ഭാഗ്യത്തിന്ന് രക്ഷപെട്ടു🤗👏

രാവിലെ ഷോപിൽ പോവാൻ വേണ്ടി ഇറങ്ങാൻ തുടങ്ങിയപ്പോൾ പുറത്തു ഉമ്മാ ഒരു സഞ്ചിയും റേഷൻ കാർഡും പിടിച്ചു നിൽക്കുന്നു😉 സ്റ്റോറിൽ പോയി സാധനങ്ങൾ വാങ്ങാൻ പറഞ്ഞു😉 അല്ലെങ്കിൽ തന്നെ ഷോപ്പിൽ പോവാൻ പോവാൻ നേരം വൈകി🙄 അതിന്റെ ഇടയിൽ കൂടിയാണ് ഇതു🤔 ഞാൻ നൈസ് ആയിട്ടു നാളെ വാങ്ങാന്നു പറഞ്ഞു മുങ്ങി

ഹോ രാവിലെ എണീറ്റു കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ പോകുമ്പോഴുള്ള ഒരു അവസ്ഥയുണ്😉🙄 ഹോ വെള്ളത്തിനൊക്കെ ഇജാതി തണുപ്പ്😣 ഹാ എന്തു ചെയ്യാനാണ് കുളിക്കാതെ ഷോപ്പിൽ പോകാൻ പറ്റില്ലല്ലോ🌝 പിന്നെ ഒന്നും നോക്കൂല😉 കണ്ണും പൂട്ടി ഒരു പാട്ട വെള്ളം തലയിലേക്ക് ഒരൊറ്റ ഒഴിക്കലാണ്😁 #മഴക്കാല #ഓർമകൾ

പടച്ചവനെ നിന്റെ അനുഗ്രഹമായ മഴ ഇന്നും ഞങ്ങളുടെ നാട്ടിൽ ചെയ്യുകയാണ് ഒരു ആപത്തും കൂടാതെ ഞങ്ങളുടെ നാടിനെ കാത്ത് കൊള്ളേണെമേ.👏

ഹലോ ട്വീപ്‌സ് സുഖമാണോ എല്ലാർക്കും👫👬😍👏 എല്ലാവരും മഴ വരുന്നതും പോവുന്നതും നോക്കി ഇരിക്കാണോ😉 നന്നായി😄 ഇവിടെ കല്യാൺ സിലക്സിൽ ആടി സെയിൽ തുടങ്ങി ഇപ്പോ പോയാൽ ഇരട്ടി വാങ്ങാം.....😃😃😃

മഴ കാരണം സർക്കാർ ഇന്ന് ലീവ് കൊടുത്തതു കുട്ടികളുടെ സുരക്ഷ ക്കു വേണ്ടിയാണ്👫 അല്ലാതെ മഴയത്ത് അടിച്ചു പൊളിക്കാൻ വേണ്ടിയല്ല🙄 ഇപ്പോഴത്തെ പിള്ളേരൊക്കെ ഈ മഴയത്ത് ഓടി നടക്കുകയാണ്🙄 എന്തേലും പറ്റി കഴിഞ്ഞാൽ നഷ്ടം സ്വന്തം വീട്ടുകാർക്ക് മാത്രമാവും എല്ലാവരും സ്വന്തം മക്കളെ ശ്രദ്ധിക്കുക👏

നല്ല കിടുക്കാച്ചി മഴ😍👌 ഈ മഴ ചോർന്നിട്ടു വേണം ഷോപ് ക്ളോസ് ചെയ്തു വീട്ടിൽ പോവാൻ😄📱👏

ഇന്നൊരു കല്യാണം ഉണ്ടായിരുന്നു😊 സത്യം പറഞ്ഞാൽ ഞാൻ മറന്നിരുന്നു ഞാൻ ബംഗാളികൾക്ക് റീചാർജ് ചെയ്തു ഇരിക്കുന്ന സമയത്തു ചങ്ക്സ് 👬 എല്ലാരും ഷോപ്പിലേക്കു വന്നിട്ടു പോണ്ടേ എന്നു ചോദിച്ചു😀 ഒരു ബിരിയാണി കിട്ടുന്ന കേസ് അല്ലെ ഒന്നും നോക്കീല😎 അപ്പൊ തന്നെ വിട്ടു😉💪 ശോ എന്റൊരു ഭാഗ്യം🤗

ഇന്നലെ രാത്രി തുടങ്ങിയ മഴയാണ്😊 ഇപ്പോഴാണ് ഒന്നു നിന്നതു😄 രാവിലെ എണീറ്റപ്പോൾ റൂമിൽ നിറയെ വെള്ളം🙄 പേടിച്ചു പോയി പുറത്തു പോയി നോക്കിയപ്പോളാണ് കാര്യം മനസ്സിലായത്🤗 ബാൽകണിയിലെ ഡോറിന്റെ അടിയിൽ കൂടി റൂമിലേക്ക് വന്നതാണ് എന്തായാലും പെങ്ങളെ വിളിച്ചു റൂം ക്ലീൻ ചെയ്യാൻ പറഞ്ഞിട്ടുണ്👫

Facebookൽ സുന്ദരിയായ ഒരു കുട്ടിയുടെ ഫോട്ടോയുള്ള Profile കണ്ടപ്പോൾ Request അയച്ചത് അവനായിരുന്നു .... അവൾ Accept ചെയ്തു , ഇൻബോക്സിൽ ചാറ്റ് ചെയ്യാൻ താല്പര്യം ഇല്ലെന്നു പറഞ്ഞപ്പോൾ അതിനെന്താ കുഴപ്പം .? വല്ലപ്പോഴും മാത്രമല്ലെ എന്ന് പറഞ്ഞുകൊണ്ട് അവളെ ചാറ്റിൽ കൊണ്ടുവന്നതും അവൻ ആയിരുന്നു .... ഫോട്ടോ ചോദിച്ചപ്പോൾ തരില്ല എന്ന് പറഞ്ഞ അവളോട് ചാറ്റ് ചെയ്യുന്ന ആളെ ഒന്ന് കാണാനുള്ള ആകാംക്ഷ കൊണ്ടാണെന്നും ഒരു ഫോട്ടോ തന്നെന്ന് കരുതി എന്താ കുഴപ്പം എന്നും ചോദിച്ചോണ്ട് ഫോട്ടോ അയച്ചു തരുവോളം അവൾക്ക് ധൈര്യം കൊടുത്തതും അവൻ ആയിരുന്നു .... പിന്നീട് വാട്സെപ്പ് നമ്പർ ചോദിച്ചപ്പോൾ ഇല്ല വാട്സാപ്പിൽ ആഡ് ചെയ്യില്ല അതിലെന്റെ റിലേറ്റീവ്സ് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞപ്പോഴും ഫേസ്‌ബുക്കിൽ ചില നേരത്തു സ്പീഡ് കിട്ടുന്നില്ല എന്നും എന്നെ വിശ്വാസമുണ്ടെങ്കിൽ ആഡ് ചെയ്യൂ എന്ന് പറഞ്ഞോണ്ട് അവളെ വാട്സാപ്പിലെക്ക് കൊണ്ടുവന്നതും അവൻ ആയിരുന്നു ..... ഫോണിൽ സംസാരിക്കേണ്ട ആവശ്യം ഇല്ലല്ലോ നമ്മൾ ചാറ്റ് ചെയ്യുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ പ്ലീസ് ഒരു തവണ എങ്കിലും എന്നോട് ഒന്ന് സംസാരിക്ക് എന്ന അവന്റെ അപേക്ഷയിൽ നിന്ന് മേസെജ് അയക്കലിൽ നിന്നും മാറി സ്ഥിരം വിളിയിലേക്ക് എത്തിച്ചതും അവൻ ആയിരുന്നു .... വേണ്ട വീഡിയോ കാൾ ചെയ്യണ്ട എന്ന് അവൾ തറപ്പിച്ചു പറഞ്ഞപ്പോഴും ഒരേയൊരു തവണ ഒന്ന് നേരിട്ട് കാണാനുള്ള മോഹം കൊണ്ടല്ലേ എന്ന അവന്റെ ആവശ്യത്തിന് മുന്നിൽ മനസ്സില്ലാ മനസ്സോടെ അവളെ കൊണ്ട് സമ്മതിപ്പിച്ചതും അവൻ ആയിരുന്നു ..... ന്യൂഡ്‌ ഫോട്ടോ ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു പോയ അവളെ കൊണ്ട് അങ്ങിനെയുള്ള ഫോട്ടോ അയപ്പിക്കാൻ ഒരുപാട് കഷ്ടപ്പെട്ടെങ്കിലും അതിലും വിജയം അവന്റെ പക്ഷത്തായിരുന്നു .... വീഡിയോ കാളിൽ നഗ്നശരീരം കാണിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞവളെ കൊണ്ട് കുറേ ദിവസങ്ങൾ കൊണ്ടാണെങ്കിലും സമ്മതിപ്പിച്ചതും അവന്റെ വിജയമായിരുന്നു .... പിന്നീട് ഒരുതവണ വീട്ടിലെക്ക് വരട്ടെ എന്നുള്ള ചോദ്യത്തിന് ,വേണ്ട ഇവിടെ എല്ലാരും ഉള്ളതാ , അവന്റെ നിർബന്ധത്തിനു വഴങ്ങി വീട്ടിൽ ആരും ഇല്ലാത്ത ദിവസം വിളിച്ചത് അവളായിരുന്നു ... അവസാനം...... കാണേണ്ടതും .... കിട്ടേണ്ടതും എല്ലാം കഴിഞ്ഞപ്പോൾ ....... ഡാ നീ ഇപ്പോൾ എന്നെ ഫോണിൽ വിളിക്കുന്നില്ല....... ചാറ്റ് ചെയ്യാൻ പോലും വരുന്നില്ലല്ലോ ....... എന്ന അവളുടെ പരിഭവത്തിന് ഇല്ലാത്ത തിരക്കിൻറെ പേരിൽ അവൻ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു ... അവളോട് പറയാൻ പറ്റില്ലല്ലോ അവൻ അടുത്ത ഇരയെ തേടി കൊണ്ടിരിക്കുകയാണ് എന്ന്.. കടപ്പാട്

മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് ഒരു നിമിഷം പല മോഹം അതിൽ വിരിയും ചിരിയോടെ മറുനിമിഷം മിഴിനീരിൻ കഥയായ് മാറും മനസ്സ്............???????

ഒരു മനുഷ്യന്റെ ലൈഫ് ലു അവന്നു ഏറ്റവും പ്രധാനപ്പെട്ടത് അവന്റെ കുടുംബമാണ്👫😍👏 നമ്മുടെ ലൈഫ് ലു നമ്മൾ വെക്തി ബന്ധങ്ങളെക്കാൾ കുടുംബ ബന്ധങ്ങൾക്ക് വില കല്പിക്കുക👏 നമ്മൾ കാരണം നമ്മുടെ കുടുംബം സന്തോഷമായി ഇരിക്കുമ്പോൾ കിട്ടുന്ന സുഖത്തിന്റെ ഫീൽ ഒന്നു വേറെ തന്നെയാണ്😍👫👏

നമ്മളൊക്കെ ലൈഫ് ലു സങ്കടം വന്നാൽ മാത്രമേ ദൈവത്തെ ഓർക്കു സന്തോഷം വന്നാൽ മിക്ക ആൾക്കാരും ദൈവത്തെ ഓർക്കില്ല ഒന്നോർക്കുക ലൈഫ് ലു ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് സന്തോഷവും സങ്കടവും😍 രണ്ടും നമ്മുക് തരുന്നത് ദൈവമാണ്, നല്ല മനസ്സുള്ള ആളുകളിലെ ദൈവ സാന്നിധ്യം ഉണ്ടാവു😍👫👏

ലൈഫ് ലു നല്ലതു പറയുക🤗👫👏 അല്ലെങ്കിൽ മിണ്ടാതിരിക്കുക🤗 എന്റൊരു ജീവിത രീതി ഇങ്ങനെയാണ്👫👏😍

ലൈഫ് ലു നല്ല കാര്യങ്ങൾ ചെയ്യുക എല്ലാവരോടും 👫🤗 നല്ല രീതിയിൽ സംസാരിക്കുകയും നല്ല രീതിയിൽ പെരുമാറുകയും ചെയ്യുക👫😍👏 അതു പോലെ എല്ലാവരോടും പുഞ്ചിരിച്ചു കൊണ്ടു നല്ല മനസ്സോടെ പെരുമാറുക👫😍👏 ഇങ്ങനെയുള്ള ജീവിത രീതിയുമായി നമ്മൾ മുന്നോട്ടു പോയാൽ നമ്മുടെ ലൈഫ് എന്നും ഹാപ്പിയാകും😍👫👏

നമ്മൾ നമ്മുടെ ലൈഫ് ലെ ഏതൊരു കാര്യവും തിരക്ക് കൂട്ടി എടുത്തു ചാടി പെട്ടെന്ന് ചെയ്യരുത്👫👏 എല്ലാം സമയമെടുത്തു ആലോചിച്ചിട്ടു ചെയ്യുക🤗👫👏 അങ്ങനെ ചെയ്യുന്ന കാര്യത്തിൽ ഉറപ്പായിട്ടും പോസിറ്റീവ് റിസൾട്ട് ഉണ്ടാവും🤗👏

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ🤗 എന്നും ഈയേട്ടന്റെ ചിങ്കാരീ👫👏 മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ കുഞ്ഞു കൺപീലിയിൽ കണ്ണീരോ😊 വെണ്ണിലാക്കൊമ്പിലെ രാപ്പാടീ👫👏 പെങ്ങൾ ഇസ്തം👫😍😍😍😍😍

അങ്ങനെ 2019 ലെ ക്രിക്കറ്റ് world cup ഇംഗ്ലണ്ട് കൊണ്ടു പോയി👬👏 അഭിനന്ദനങ്ങൾ ടീം ഇംഗ്ലണ്ട്👏 #England

അങ്ങനെ കുറെ കാലത്തിനു ശേഷം നാളെ ഞാൻ ലീവാണ്🤗💪 എന്നും ജോലി മാത്രം ഇടക്ക് ഒക്കെ ഒരു change വേണ്ടേ😀 നാളെ രാവിലെ കുറെ നേരം കിടന്നുറങ്ങണം🤗 പിന്നെ ഉമ്മാ ഉണ്ടാക്കുന്ന രാവിലെത്ത ഫുഡ് സമാധാനത്തോടെ കഴിക്കണം😄 പിന്നെ വീട്ടിലേക്കു ഒരുപാട് സാധനങ്ങൾ വാങ്ങണം👏 അങ്ങനെ പ്ലാൻ ഒരുപാടുണ്ട്😄

അയര്പോര്ട്ടിന്റെ ഉള്ളിൽ കയറിയ ചങ്ക് ന്റെ ഫോൺ call നായി wait ചെയ്തിരിക്കുകയാണ്👬😀 ബോർഡിങ് പാസ്സ് കിട്ടിയാൽ നമ്മുക് വീട്ടിൽ പോകാം😄 പിന്നെ ഷോപ്പിലേക്കും😎😎😎

ഇന്ന് ഒരു കല്യാണമുണ്ട്😊 ഷോപ്പിലെ ഓൾഡ് സ്റ്റാഫിന്റെ ഏട്ടന്റെ യാണ്😊 ഉച്ചക്കു ഷോപ് ക്ളോസ് ചെയ്തു പോണം😊 ഒരുപാട് നാളായി ഷോപ്പിലെ എല്ലാരും കൂടി ഒരു പരിപാടിക്ക് ഒരുമിച്ചു പോയിട്ടു😀👬💪 ഇന്ന് പൊളിക്കണം😊 ബിരിയാണി കഴിച്ചു തകർക്കും ഞാൻ😎😎😎😎😎😎😎😎😎😎😎😎😎

ഈ ഹിന്ദിക്കാർക്കു സിം എടുത്തു കൊടുക്കുക എന്നു പറഞ്ഞാൽ ക്ഷമയുടെ നെല്ലി പലക കാണും🙄 3വട്ടം പ്രൂഫ് ക്യാൻസൽ ആയി😣 ഞാൻ വിട്ടില്ല💪 വീണ്ടും ചെയ്‌തു സിം ആക്റ്റീവ് ആക്കി🙄 ഹോ രാവിലെ ഷോപ്പിൽ എത്തിയപ്പോൾ തുടങ്ങിയ ചൊറയാണ്😉ഇപ്പോഴാണ് കഴിഞ്ഞതു😐 എന്നോടാ കളി😎💪

ജീവിതം ആരുടേയും മുൻപിൽ അടിയറവ് വെക്കാനുള്ളതല്ല അത് ജീവിച്ച് കാണിക്കാനുള്ളതാണ് പറയുന്നവർ അവരുടെ വായ കഴക്കുമ്പോൾ നിർത്തിക്കോളും👫 ലൈഫ് ലു കുറ്റപ്പെടുത്താനും കളിയാക്കക്കാനും ഒരുപാട് പേർ കാണും🙄 അവരോടു പോവാൻ പറ💪 നമ്മൾ നമ്മുക് ശെരിയെന്നു ബോധ്യമുള്ള കാര്യങ്ങൾ ചെയ്യുക👫 ശുഭദിനം👫

ഒരു മനുഷ ജാതി അങ്ങാടിയിൽ ഇല്ല🙄 ഇങ്ങനെ പോയാൽ എന്താവുമോ എന്തോ😐 ഹാ എന്തേലും ആവട്ടെ🤔 ഞാൻ ഷോപ് ക്ളോസ് ചെയ്തു വീട്ടിൽ പോട്ടെ😉📱

@jack @Twitter @TwitterSupport ഒരു മാതിരി കോപ്പിലെ പരിപാടി ആയി പോയിട്ടോ ജാക് അണ്ണാ👏 എനിക്കൊക്കെ ഒരു ധാരണ ഉണ്ടായിരുന്നു🙄 ഏതൊക്കെ സോഷ്യൽ മീഡിയ ഡൗണ് ആയാലും ട്വിറ്ററിന്ന് ഒന്നും സംഭവിക്കില്ലന്നു😐 കോപ്പാണ്😊അടി തെറ്റിയാൽ ട്വിറ്ററും വീഴും👏 എന്തൊക്കെ ബഹളമായിരുന്നു🙄 #TwitterDown

രാത്രി 12 :20 നു ട്വിറ്റെർ ഓപ്പൺ ചെയ്തപ്പോൾ ചങ്ക് തകർന്നു പോയ നിമിഷങ്ങൾ🙄😣 ഫസ്റ്റ് ഞാൻ കരുതി എന്റെ ac ആരോ ഹാക്ക് ചെയ്തതാണെന്ന്🤔 പിന്നെയാണ് മനസ്സിലായത് ട്വിറ്റർ പണി മുടക്കിയെന്നു🙄 അപ്പോ അടി തെറ്റിയാൽ ട്വിറ്ററും വീഴും 8 കൊല്ലത്തിനിടക്കു എനിക്കിത് ആദ്യത്തെ സംഭവം👫👏 #twitter

തോൽവിയെ പുഞ്ചിരിയോടെ നേരിടാൻ ഇന്ന് ഞങൾ പഠിച്ചിരിക്കുന്നു🤗 പക്ഷേ അവസാനം വരെ പൊരുതി കീഴടങ്ങും മ്പോൾ ഇന്നും ഒരു സങ്കടം ആണ്😐 ഒരുനാൾ പുഞ്ചിരിക്കും എന്ന ഉറപ്പോടെ വീണ്ടും കാത്തിരിക്കുന്നു ഓരോ വിജയത്തിനായി😍👬👏 🇦🇷 #അർജ്ജെന്റീന സെമി ഫൈനൽ ❤ #ബാർസ്സ സെമി ഫൈനൽ 🇮🇳 #ഇന്ത്യാ സെമി ഫൈനൽ

നീയൊന്നും ഒരിക്കലും പാസ്സ് ആകില്ല എന്നു കൂടെയുള്ള ചങ്ക്സും പഠിപ്പിക്കുന്ന സാറും ഒരുപാട് വട്ടം പറഞ്ഞു🙄രണ്ട് വട്ടം ഫെയിൽ ആയി🙄 പക്ഷെ ഞാൻ വിട്ടില്ല😎💪 കഷ്ടപ്പെട്ടു ട്രൈ ചെയ്തു😄പാസ് ആയി കളിയാക്കിയവരെ കൊണ്ടു തന്നെ കയ്യടിപ്പിച്ചു👬💪 ഫുഡും വാങ്ങി കൊടുത്തു 2015 ലെ #ലൈസെൻസ് ഓർമകൾ

ഷോപ്പിൽ ഉള്ള ടൈമിൽ പരിചയമില്ലാത്ത ആളുകൾ വന്നിട്ടു പേരു വിളിക്കുന്നത് എനിക് തീരെ ഇഷ്ടമില്ല🙄 ആ വിളി ഉൾക്കൊള്ളാൻ എന്തോ ഒരിത്👫👏

2015 ലു ലൈസെൻസ് എടുത്തതിന്നു ശേഷം പിന്നെ ഇതു വരെ കാർ ഒറ്റക്ക് ഓടിച്ചിട്ടില്ല🙄🤔😐 ആ കാരണം കൊണ്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് ലൈഫിൽ🙄 ഹാ ചീത്ത പേരു ഉടനെ മാറ്റണം🤗💪 എങ്ങനെലും കാർ ഒന്നൂടെ പഠിക്കണം എന്നിട്ടു ആ ബ്ലാക്ക് മാർക് അങ്ങു മാറ്റിക്കൊടുക്കണം👫💪 #License

ഷോപ്പിൽ ഉള്ള ടൈമിൽ പരിചയമില്ലാത്ത ആളുകൾ വന്നിട്ടു പേരു വിളിക്കുന്നത് എനിക് തീരെ ഇഷ്ടമില്ല🙄 ആ വിളി ഉൾക്കൊള്ളാൻ എന്തോ ഒരിത്👫👏

ഫ്രണ്ട് ന്റെ ഒരു കല്യണമുണ്ട്👬🤗👏 മലപ്പുറം പള്ളിക്കൽ ബസാർ ആണ് സ്ഥലം🌝 മഴ ഇങ്ങനെ പെയ്താൽ എങ്ങനെ പോവും പടച്ചോനെ🙄🙄🙄🙄🙄🙄 ഹാ ഓന്റെ കല്യണം കൂടാനും ഒരു ബിരിയാണി കഴിക്കാനും യോഗമില്ല🙄

ഏകദിന￰ ക്രിക്കറ്റ് എന്നാൽ അവസാന ഓവർ മാത്രമല്ല എന്ന് വിരമിച്ചു വീട്ടിൽ ഇരിക്കുമ്പോഴെങ്കിലും ധോണി ഓർക്കുക 🇮🇳 ഹാ ഭാഗ്യമില്ല🙄

ഹോ അപ്പൊ ഒരു സിം എടുക്കാനുള്ള ഓരോ കഷ്ടപ്പാട്😠😠😠😠😠😠😠 ഒരു മൊബൈൽ ഷോപ്പുകാരന്റെ രോധനം😣😣

മഴ ഇങ്ങനെ തിമിർത്തു പെയ്യാനാണ് ഭാവമെങ്കിൽ😉🤔🌝 കിടന്നുറങ്ങാൻ തന്നെയാണ് എന്റെ തീരുമാനം 😁😁😄😄😄😄😄😄 പണിക് പോവാൻ മടിയാണ്😄😄😄 അയിനാണു

മറക്കാൻ കഴിയാത്ത ആ രാത്രി സമ്മാനിച്ചിട്ട് 5 വർഷങ്ങൾ.. !!! 🥰🥰 . മൂർച്ചയുള്ള അറ്റാക്കിങ് ടീമായ നെതർലാൻഡ് എതിരെ 120 മിനുട്ടുകൾ മണിച്ചിത്രത്താഴിട്ട് പൂട്ടി.. . പെനാൽറ്റി ഷൂട്ടൗട്ടിൽ എണ്ണം പറഞ്ഞ രണ്ട് രക്ഷപ്പെടുത്തലുകൾ നേടി വേൾഡ് കപ്പിലെ കലാശക്കൊട്ടിലേക്ക്... !!⚽ 🌎🏆 . ഓരോ അർജന്റീന ആരാധകനും ഇന്നും മനസ്സിൽ നിന്ന് മായാതെ കിടക്കുന്നുണ്ടാവും ആ സുന്ദര നിമിഷങ്ങൾ..!! 💙🎉🎉 വാമൊസ് അർജെന്റീ 🇦🇷

ഹോ ഭയങ്കര വിശപ്പ്🙄 ഇന്ന് ഷോപ്പിൽ നിന്നും വൈകുന്നേരം ചായയും 3 ബിസ്ക്കറ്റും മാത്രമേ കഴിച്ചിട്ടുള്ളൂ😉 ഹാ അടുക്കളയിൽ ഉമ്മാ ഉച്ചക്കു ഉണ്ടാക്കിയ ഏട്ട മുളകിട്ട കറി ഉണ്ട്😄👌 അതും കൂട്ടി ഒരു പിടുത്തം പിടിച്ചു വരാം😋👫👬💪

മഴ പെയ്തു ചോർന്നു😄 അങ്ങാടിയൊക്കെ കാലിയായി🤗 ഷോപ് ക്ലോസ് ചെയ്തു വീട്ടിൽ പോട്ടെ📱😄💪

അർജന്റീനയിൽ ഇപ്പോൾ അതിശൈത്യമാണ്. തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യവും വീടുകൾക്കു ഉണ്ടായ കേടുപാടുകളും മൂലം ജനങ്ങൾ വളരെ കഷ്ടത്തിലാണ്, ഈ സമയം ലയണൽ മെസ്സി റൊസാരിയോയിലെ തന്റെ റസ്റ്റോറെന്റ് സൗജന്യ ഭക്ഷണത്തിനും താമസത്തിനുമായി ജനങ്ങൾക് തുറന്ന് കൊടുത്തിട്ടുണ്ട്. 😍 അർജന്റൈൻ സൂപ്പർ ക്ലബ്ബ് റിവർപ്ലേറ്റും ഇത്പോലെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് Great Gesture, Huge Respect😍👑

ഉച്ചക്കു ഫുഡ് കഴിക്കാൻ വന്നിട്ടു അൽപ സമയം മൊബൈലിൽ കളിച്ചു വിശ്രമിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്😄📱👏

ഞാൻ ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഒരിക്കൽ എല്ലാവരോടും പറഞ്ഞു🤗 എനിക് മൂക്കുത്തി ഇട്ട പെണ്കുട്ടികളെ ഭയങ്കര ഇഷ്ടമാണെന്ന്👫😄👌 പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോൾ ഫുൾ പെണ്കുട്ടികളും മുക്തി ഇട്ടിരിക്കുന്നു😉😉 അതല്ല രസം ടീച്ചർ വരെ മൂക്കുത്തി ഇട്ടിരിക്കുന്നു😉😀 ശോ അതൊക്കെ ഒരു കാലം😎😎💪

ഒരു കോപ്പിലെ ജിയോ 😠😠😠😠 ഒരു തുള്ളി സ്പീഡ് ഇല്ല🙄 കാറ്റു വീശിയാൽ ഒരു കട്ട വന്നാലായി😣 ഐഡിയ യിൽ നിന്നും ജിയോ ലേക്കു വന്നപ്പോൾ ബാലൻ കെ നായരെ പേടിച്ചിട്ടു ജോഷ് പ്രകാശ് ന്റെ അടുത്തു വന്ന അവസ്ഥയാണ്😄🙄 ഹാ ആരോടു പറയാൻ😉 ആരു കേൾക്കാൻ📱👏

ഞാറാഴ്ച ആയിട്ടു ഫ്രണ്ട്‌സ് എല്ലാം അടിച്ചു പൊളിക്കുന്നു👬 ഞാൻ മാത്രം ഷോപ്പിൽ😢 കൂട്ടിനാണെങ്കിൽ ഹിന്ദിക്കാരും ബംഗാളികളും😐 ഹാ കുറെ കാലം അടിച്ചു പൊളിച്ചതല്ലേ😎 ഇനി കുറച്ചു കഷ്ടപെടാം🤗 ലൈഫ് ലു കഷ്ടപ്പെട്ടു പണിയെടുത്താലെ ഇഷ്ടപ്പെട്ടത് നേടാൻ കഴിയൂ👫💪 ഹാ എല്ലാം ശെരിയാവും

ഇന്ന്ഉച്ചക്കു ഫുഡ് കഴിക്കാൻ നേരത്തെ വീട്ടിൽ എത്തി😊 പക്ഷെ ഫുഡ് ആയില്ല🙄 കോഴിക്കറി കുക്കറിൽ വിസിലും വിളിച്ചു ഇരിപ്പുണ്ട്😣 ഹാ കട്ട വെയ്റ്റിംഗ്😉😎😎💪

സ്റ്റേഡിയത്തിൽ കപ്പലണ്ടി വിക്കാൻ വന്ന പുള്ളി ആണെന്ന് തോന്നുന്നു... എന്തായാലും ബ്രസീലിൽ വെച്ച് നടത്തിയ കോപ്പ അമേരിക്ക കൊള്ളാം👏 ഇത് കോപ്പ അല്ല, കോപ്പിലെ അമേരിക്കയാണ്

ലൈഫ് ലു സന്തോഷങ്ങളും സങ്കടങ്ങളും പങ്കു വെക്കാനും ജീവിതാവസാനം വരെ കാത്തിരിക്കാനും കൂട്ടിരിക്കാനും ഒരാളുണ്ടാകുന്നത് ഒരു ഭാഗ്യം തന്നെയാണ്😍👫👏

വല്ലാത്ത ഒരു ചൊറിഞ്ഞ ഫീൽഡ് ആണ് എന്റെ മൊബൈൽ ഫീൽഡ്🙄 ഏതു സമയവും സംസാരിച്ചു കൊണ്ടിരിക്കണം🙄 മിക്ക സമയത്തും ആളുകളുമായി കച്ചറയും ഉണ്ടാകും😐 ചില സമയത്തു ഒന്നായിട്ടു വലിച്ചെറിഞ്ഞ് പോവാൻ തോന്നും പിന്നെ ക്ഷമിക്കും ഹാ ഏതൊരു ജോലിക്കുമുണ്ട് അതിന്റെതായ റിസ്കും മാന്യതയും എല്ലാം ശെരിയാവും

എന്നുമെന്റെ ഓര്മകളില് ഓടിവരും, നൊമ്പരമാനുരാഗസുന്ദരം അതിരൂപ ഗോപുരം, എന് ജീവിതാമൃദം..... ഈ കലാലയം............ കൌമാരലോകവീചിയില് ഞാന് കടന്നനേരം, കൈ കൊട്ടിയരികില് വന്നുനിന്ന കേളീഭവനം, ഈ കലാലയം..... എന്റെ ജീവിതാമൃദം.......

അങ്ങനെ 50K Tweets 😃👏💪 50000(Tweets)😎പൂർത്തിയായി ഇതു വരെ എന്നെയും എന്റെ ട്വീറ്റ്സിനെയും സപ്പോർട്ടു ചെയ്യുകയും സഹിക്കുകയും ചെയ്ത എന്റെ എല്ലാം ട്വീപ്സിനും👫👏എന്റെ ഹൃദയം നിറഞ്ഞ നന്ദി🤗👏 ഞാൻ ട്വിറ്ററിനെ ഇത്രയും ഇഷ്ടപ്പെടാൻ കാരണം നിങ്ങളുടെ സപ്പോർട്ടുള്ളത് കൊണ്ടാണ് Thankz2ഓൾ https://t.co/6TcCGTaSpw

8 ന്റെ പണി കിട്ടി🙄 ഷോപ്പിലെ റീചാർജ് & സിം ആക്റ്റീവേഷൻ ഉള്ള ഫോൺ ഹാങ് ആയി🙄 ഫുൾ ആയിട്ടു റീസെറ്റ് ചെയ്യണം🤔🙄 Idea & Voda& airtel&jio&Bsnl തുടങ്ങി എല്ലാം അപ്പ്സും വീണ്ടും സെറ്റ് ചെയ്യണം😣 ഹാ എന്തു ചെയ്യാം ജോലി ആയി പോയില്ലേ😉💪 അര മണിക്കൂർ കൊണ്ട് ഞാൻ ഫുൾ സെറ്റ് ചെയ്യും😎💪

ഒരുപാട് കാലം ബെസ്റ്റി ആയിരുന്നവൾ പെട്ടെന്ന് ഒരു ദിവസം എല്ലാം മതിയാക്കി മിണ്ടാതെ പോവുകയും🙄👫👏 പിന്നീട് പെട്ടെന്നൊരു ദിവസം ലൈഫ് ലേക്ക് അപ്രതീക്ഷിതമായി കടന്നു വരികയും ചെയ്യുമ്പോൾ കിട്ടുന്ന ഫീൽ ഒന്നു വേറെ തന്നെയാണ്😍👫👌 മറക്കില്ല ഒരിക്കലും😍👫👏

മൊബൈൽ ഫീൽഡിൽ വന്നിട്ടു 8 കൊല്ലമായി🤗 ഇക്കാലമത്രയും ഞാൻ ഉണ്ടാക്കി കൊടുത്ത Email id ക്കും Fecebook നും whatsappനും കയ്യും കണക്കുമില്ല🤗 ആരോടും ക്യാഷ് ഒന്നും വാങ്ങാറില്ല എല്ലാം കഴിഞ്ഞു പോകുമ്പോൾ അവരുടെ മുഖത്തുള്ള ആ പുഞ്ചിയാണ് എനിക്കിഷ്ടം അതായിരിക്കാം പടച്ചോൻ ഇവിടെ വരെ എത്തിച്ചത്

ആഗ്രഹിച്ച പലതും കൈവിട്ടുപോകുമ്പോൾ തിരിച്ചു പിടിക്കാൻ കഴിയാതെ നിസ്സഹായനായി മാറുന്ന ഒരു നിമിഷമുണ്ട് അതിനെ വിളിക്കുന്ന ഒരു ഓമനപ്പേരാണ് വിധി....😣💔 വിധി ഒരിക്കല്‍ക്കൂടി നമുക്കുമേല്‍ കരിനിഴലായ് പതിച്ചു..അത്രമാത്രം...! . നിന്റെ കണ്ണില്‍നിന്ന് ഇറ്റുവീണകണ്ണീര്‍തുള്ളി പതിഞ്ഞ മൈതാനത്തെ ഓരോ പുല്‍നാന്പുകളും ദൈവത്തെ പഴിച്ചു കാണണം.! കാരണം ലോകഫുട്ബോളിനെ അടക്കിവാഴുന്ന രാജകുമാരന്‍ കരയുന്നത്കാണാന്‍ അവര്‍ക്കുകഴിയില്ല...!! . എങ്കിലും സംഭവിക്കാനുള്ളത് സംഭവിച്ചേതീരു.ഞങ്ങളുണ്ടാവും മുത്തെ എന്നും നിനക്കും അര്‍ജന്റീനക്കുമൊപ്പം.കോടിക്കണക്കിന് ജനത നിനക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ട്..! . എന്നെങ്കിലുമൊരിക്കല്‍ ഈ കണ്ണീരിനൊക്കൊ ആ ദൈവം മറുപടിപറഞ്ഞെമതിയാകുു.. കാലങ്ങളായുള്ള പ്രതീക്ഷകളുടെ സ്വപ്നകിരീടം നിന്റെ കരങ്ങളാലൊരിക്കല്‍ ഉയരുകതന്നെചെയ്യും. ആ നിമിഷത്തിനായ് നമുക്ക്കാത്തിരിക്കാം..! #വാമോസ്_ലിയോ 😘 #വാമോസ്_അർജന്റീന 💙

തളർന്നപ്പോ കൂടെ നിന്നവരാണ് ഞങ്ങൾ.. ❣🇦🇷💪 ഇനിയങ്ങോട്ട് തകർന്നാലും കാൽപന്തുകളിക്ക് വേണ്ടി എന്റെ കൈകൾ ഉയരണമെങ്കിൽ..😍🇦🇷 . അത് നീലയും വെള്ളയും ജയ്സിയണഞ അർജൻറിനക്ക് മാത്രം ...... 🇦🇷🇦🇷🇦🇷🇦🇷🇦🇷💙 ആ ടീമിനൊപ്പമാണ് ഞങ്ങൾ ....! ❤💪💪 വാമോസ്‌ അർജ്ജെന്റീന 🇦🇷🇦🇷

ഗുഡ് മോർണിംഗ് ട്വീപ്‌സ്😀👫👏 ഇന്ന് അർജന്റീനയുടെ കളി ഉള്ളതുകൊണ്ട് നേരത്തെ എണീറ്റ്🇦🇷😉 എല്ലാർക്കും കിടുക്കാച്ചി ശുഭദിനം നേരുന്നു👫😍👏 വാമോസ് അർജന്റീന🇦🇷🇦🇷🇦🇷🇦🇷🇦🇷 വാമോസ് മെസ്സി😍😍🇦🇷🇦🇷💪

ഞാനൊരു സിംപിൾ മാൻ ആണ്🤗 ഉള്ളിൽ എന്തെങ്കിലും വെച്ചു പുറത്തു മറ്റൊരു സ്വഭാവത്തോടെ ഞാൻ ആരോടും പെരുമാറില്ല👬🤗 മനസ്സിൽ തോന്നിയ കാര്യം അപ്പോൾ തന്നെ തുറന്നു പറയും😊 നമ്മുടെ സ്വഭാവത്തോട് ഇഷ്ടമുള്ള ആളുകളോട് സംസാരിക്കാനാണ് കൂടുതൽ ഇഷ്ടം😊 അപ്പോൾ കിട്ടുന്ന ഫീൽ 😍 അതൊന്നു വേറെ തന്നെയാണ്👏

ഇപ്പോഴുള്ള പ്രേമം കാണുമ്പോൾ ശെരിക്കും പറഞ്ഞാൽ പേടിയാണ്🙄 പുറകെ നടന്നു ഇഷ്ടമല്ലെന്നു പറഞ്ഞാലോ അല്ലെങ്കിൽ തേച്ചാലോ ചെയ്താൽ കത്തികൊണ്ട് കുത്തുക🙄പെട്രോൾ ഒഴിച്ചു കത്തിക്കുക🙄 ഹോ കേട്ടിട്ടു എന്തോ പോലെ😠 വീട്ടുകാരെ പറയീപ്പിക്കാനായിട്ടു വിവരം എന്ന സാധനം ഇല്ലാത്ത കുറെ വർഗ്ഗങ്ങൾ😐