Skip to main content
പള്ളിയില്‍ നിന്ന് അയാള്‍ ധൃതിയില്‍
പുറത്തിറങ്ങി,
പള്ളിയുടെ മുറ്റത്തുണ്ടായിരുന്ന ഒരു
ഭിക്ഷക്കാരന് അയാളെ ശ്രദ്ധിച്ചു.
തന്റെ അടുത്തെത്തിയ അയാള്‍ പോക്കറ്റില്‍
കയ്യിട്ടപ്പോള്‍ ആ ഭിക്ഷക്കാരന്
പ്രതീക്ഷയോടെ കൈ നീട്ടി.
അയാള്‍ പോക്കറ്റില്‍ നിന്നെടുത്തത് പഴ്സ്
അല്ല മൊബൈല്‍ ആണെന്ന്
മനസ്സിലാക്കിയ ഭിക്കഷക്കാരന്
നിരാശയോടെ തല താഴ്ത്തിയപ്പോള്‍
,നിസ്ക്കരിക്കാന്‍ വേണ്ടി ചെലവഴിച്ച
അഞ്ച് മിനുട്ടിനിടെ വാട്ട്സാപ്പില്‍
കുമിഞ്ഞ് കൂടിയ മെസേജുകള്‍ക്ക് മറുപടി
അയക്കുന്ന തിരക്കിലായിരുന്നു അയാള്‍.....?
Popular posts from this blog
Comments
Post a Comment