Skip to main content
ഇദ്ദേഹമാണ് ആ രക്ഷകന്. 155പേരുടെ
ജീവന് ദൈവത്തിന്റ
കൈകളിലേല്‍പ്പിച്ച്
അതിസാഹസികമായി
തിരുവനന്തപുരം
വിമാനത്താവളത്തില്‍ ജെറ്റ്
എയര്‍വേഴ്സ് വിമാനം ലാന്റ്
ചെയ്യിപ്പിച്ച മലയാളിയായ
പൈലറ്റ് മനോജ് രാമവാര്യര്‍.
വിമാനം റണ്വേയിലിറങ്ങുബോള്
ഇന്ധനത്തിന്റെ അളവ് പൂജ്യം.
മനോധൈര്യം കൈവിടാതെ
വിമാനമിറക്കിയ പൈലറ്റ് മനോജ്
രാമവാര്യരാണ് ഇപ്പോള്‍ സോഷ്യല്‍
മീഡിയയിലെ താരം. വിമാത്തവള
അധികൃതരെ അത്ഭുതസ്ബ്ധരാക്കി
വിമാനം 155 ജീവനുകരെയും കൊണ്ട്
സുരക്ഷിതമായി നിലത്തിറക്കിയ
പൈലറ്റ് മനോജ് രാമവാര്യര്‍ വീണ്ടും
16000 ലിറ്റര്‍ ഇന്ധനം നിറച്ചശേഷം
കൊച്ചിയിലേക്ക്
യാത്രക്കാരുമായി പറന്നു.
മരണം മുന്നില്‍ കണ്ട 155 പേരുടെ ജീവന്
ജെറ്റ് എയര്‍വേസിന്റെ പൈലറ്റും
മലയാളിയായ മനോജ് രാമവാര്യരുടെ
കൈകളിലായിരുന്നു. തന്റെ ദൈവം
ഈ അത്യാപത്തില്‍ നിന്നും
രക്ഷപ്പെടുത്തും എന്ന് മനോജ് ഉറക്കെ
വിശ്വസിച്ചു. വിമാനം
അത്യാപത്തിലേക്കാണ്
പോകുന്നതെന്ന് അദ്ദേഹം
യാത്രക്കാരെ അറിയിച്ചില്ല.
പകരം എയര്‍പോര്‍ട്ട് അധികൃതരേയും
ക്യാബിന് ക്രൂവിനേയും വിവരം
അറിയച്ചു. തന്റേയും സഹ
പൈലറ്റിന്റേയും ടെന്‍ഷന്‍
യാത്രക്കാരിലേക്ക് ഷെയര്‍
ചെയ്യാന്‍ മനോജ് ആഗ്രഹിച്ചില്ല.
155 യാത്രക്കാരാണ് വിമാനത്തില്‍
ഉണ്ടായിരുന്നത്. ക്യാബിന് ക്രൂവും
വിമാനത്താവള അധികൃതരുമൊക്കെ
വിമാനം അപകടാവസ്ഥയിലാണ്
എന്നറിഞ്ഞിട്ടും യാത്രക്കാര്‍
ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ല.
പൈലറ്റിന്റെ നിര്‍ദ്ദേശ പ്രകാരം
കാലാവസ്ഥ കാരണം ലാന്‍ഡിംഗ്
വൈകുമെന്ന് മാത്രം അനൗണ്‍സ്
ചെയ്തു. ഇതറിഞ്ഞ യാത്രക്കാര്‍
പലരും പൈലറ്റിനെ
കുറ്റപ്പെടുത്തുകയാണ് ചെയ്തത്.
എന്നാല്‍ ലാന്‍ഡിംഗ് കഴിഞ്ഞാണ്
യാത്രക്കാര്‍ ഇക്കാര്യം അറിയുന്നത്.
അന്നേരം അവര്‍ അറിയാതെ
ദൈവത്തെ വിളിച്ചുപോയി. ആ
വിമാനത്തില്‍ സഞ്ചരിച്ച
യാത്രക്കാര്‍ തന്നെ ഇത്
സാക്ഷ്യപ്പെടുത്തുന്നു. തങ്ങളെ
ഇതൊന്നും അറിയിച്ച്
പരിഭ്രാന്തരാക്കാതെ
സുരക്ഷിതരായി നിലത്തിറക്കിയ
പൈലറ്റിന് നന്ദി അറിയിക്കുകയാണ്
യാത്രക്കാര്‍.
തിരുവനന്തപുരം വിമാനത്താവളത്തില്‍
ചൊവ്വാഴ്ച രാവിലെ 6.50 നാണ്
സംഭവം. ദോഹയില്‍ നിന്ന്
കൊച്ചിയിലേക്ക് വന്ന ജെറ്റ്
എയര്‍വേയ്സിന്റെ വിമാനമാണ്
തലനാരിഴയ്ക്ക് അപകടത്തില്‍നിന്ന്
രക്ഷപ്പെട്ടത്. കൊച്ചിയില്‍ കനത്ത
മൂടല്‍മഞ്ഞായതിനാല്‍ വിമാനത്തെ
തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു.
തിരുവനന്തപുരത്തെത്തി ഇറങ്ങാന്‍
ശ്രമിച്ചെങ്കിലും ഇവിടെയും കനത്ത
മൂടല്‍ മഞ്ഞായിരുന്നു. മാത്രമല്ല
ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ്
സംവിധാനം തകരാറിലുമായിരുന്നു.
തുടര്‍ന്ന് വിമാനമിറങ്ങാതെ വീണ്ടും
വട്ടമിട്ടു പറന്നു.
ഇങ്ങനെ മൂന്നുതവണ ശ്രമിച്ചെങ്കിലും
ഇറങ്ങാന്‍ കഴിഞ്ഞില്ല. നാലാം
തവണ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍
ഇന്ധനം തീര്‍ന്നു വരുന്നതായി പൈലറ്റ്
എയര്‍ ട്രാഫിക് കണ്ട്രോളില്
അറിയിച്ചു. മറ്റൊന്നും
ചെയ്യാനില്ല എന്നുപറഞ്ഞ് മേയ്
ഡേയ് എന്ന അവസാന
സന്ദേശവുമറിയിച്ചു. അത്യാപത്ത്
സംഭവിക്കുന്ന സമയത്ത്
എല്ലാവരുടേയും ജീവന് നഷ്ടപ്പെടും
എന്ന് കാട്ടിയുള്ള അവസാനത്തെ
ഇന്റര്‍നാഷണല്‍ റേഡിയോ ടെലഫോണ്‍
ഡിസ്ട്രസ് സിഗ്നല്‍ സന്ദേശമാണ് മേയ്
ഡേയ്. തുടര്‍ന്ന് എയര്‍ട്രാഫിക്
കണ്ട്രോള് വിമാനത്താവളത്തില്‍
അടിയന്തര സംവിധാനം
സജ്ജമാക്കണമെന്ന് നിര്‍ദ്ദേശം
നല്കി.
ഇതോടെ അടിയന്തരഘട്ടത്തെ
നേരിടാനായി വിമാനത്താവളത്തില്‍
അഗ്നിശമനസേന, ആംബുലന്‍സ്,
വൈദ്യസഹായത്തിനുള്ള
സംവിധാനങ്ങള്‍ എന്നിവ
സജ്ജമാക്കി.
കൊച്ചിയില്‍നിന്ന് വിമാനം
രാവിലെ 6.51നാണ്
ഇവിടെയെത്തിയത്. ഇന്ധനം
തീര്‍ന്നെങ്കിലും ഇടിച്ചിറക്കാതെ
ആവുന്നത്ര പറന്നതിനുശേഷം
സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍
എയര്‍ ട്രാഫിക് കണ്ട്രോളില് നിന്ന്
സന്ദേശം നല്കി. തുടര്‍ന്ന് 7.04 ഓടെ
വിമാനം സുരക്ഷിതമായി
നിലത്തിറക്കി. ഈ സമയത്ത് ഫ്യൂവല്‍
മീറ്ററില്‍ ഇന്ധനത്തിന്റെ അളവ്
പൂജ്യമായിരുന്നു. വിമാനത്തിനുള്ളില്‍
ഇതൊന്നുമറിയാതെ കളിച്ച്
ചിരിച്ചിരുന്ന യാത്രക്കാര്‍
പിന്നീടാണ് വിവരം അറിഞ്ഞത്. ഉടന്‍
യാത്രക്കാരും വിമാനജീവനക്കാരും
പൈലറ്റിന് നന്ദി പറഞ്ഞു. തങ്ങളെ
ഒന്നും അറിയിക്കാതെ എല്ലാതീയും
തിന്ന പൈലറ്റിന് പ്രിയ മനോജിന്
നല്ല നമസ്കാരം.
Popular posts from this blog
Comments
Post a Comment