പ്രേം നസീറിന്റെ മരണനന്തര സമയത്തെ ഒരു ചിത്രമാണിത്..അന്നൊന്നും ആരും മതേതരം വിറ്റും കൈ കൂപ്പിയും കൈ മലർത്തിയും കൈ ഇറുക്കി പിടിച്ചും പ്രാർത്ഥിക്കുന്നത് ക്ലോസപ്പ് ഷോട്ടിൽ എടുത്തു " ഇതാണ് ഇന്ത്യ " എന്ന് പറഞ്ഞു ഇളിച്ചു നിക്കേണ്ട അവസ്ഥ വന്നിരുന്നില്ല..ഇന്നിപ്പോ ഷാ റൂഖാൻ ലത മങ്കേഷ്‌കർ ന്റെ ശരീരത്തിലേക്ക് പ്രാർത്ഥന നടത്തി ആചാരപ്രകാരം ഊതിയത് "തുപ്പിയോ " എന്നും പറഞ്ഞു ചാണകം വിളമ്പി വിളമ്പി നാട് നശിപ്പിച്ച ഒരുകൂട്ടം എരപ്പകൾ വസിക്കുന്ന നാട്ടിൽ എങ്ങനെ അധികകാലം സമാധാനത്തോടെ ജീവിക്കും എന്നാണ്..ഒരു അഞ്ചാറു കൊല്ലം മുൻപ് വരെ എന്ത്‌ സന്തോഷത്തോടെ ഉണ്ടായിരുന്നൊരു രാജ്യമാണ് ഇന്നീ അവസ്ഥയിലേക്ക് പോയത് എന്നാണ്..ഇതിനു മാത്രം വെറുപ്പ് ഉണ്ടാക്കിയിട്ട് ആർക്ക് കഞ്ഞീം പയറും ഉണ്ടാക്കാനാണ് പോണത് ഹേ നിങ്ങളൊക്കെ?മതത്തെ മുറുകെപിടിച്ചു ജീവിക്കുന്ന ഒരുപറ്റം പാവം മനുഷ്യന്മാർ ഇന്നും നമ്മുടെ നാട്ടിലുണ്ട്...അവരൊന്നും കിടക്കുമ്പോഴും നടക്കുമ്പോഴും വർഗീയത പറഞ്ഞതായി ഞാൻ കണ്ടിട്ടില്ല കെട്ടിട്ടുമില്ല..പക്ഷെ,ഇതൊക്കെ പറഞ്ഞു നടക്കുന്ന എല്ലാവരും അവനവന്റെ മതം വളർത്താൻ അല്ല മറിച്ചു പാർട്ടി വളർത്താൻ ആണെന്നത് ഉള്ള കാര്യമാണ്..എന്തും ഏതും ചെയ്യാനും ചെയ്യിക്കാനും മതത്തെ മറ വെച്ചാൽ പെർഫെക്ട് ആയി കാര്യങ്ങൾ നടത്താം..വോട്ട് കിട്ടാം,അക്കൗണ്ടിൽ പൈസ നിറക്കാം,ജനപ്രീതി കിട്ടാം..എന്റെ നാട്ടിലെ പള്ളിയിൽ അഞ്ചുനേരവും ചിലവഴിക്കുന്ന കാക്കമാര് മതം പറഞ്ഞു നടക്കുന്നത് ഞാൻ കണ്ടിട്ടില്ല,സുഹൃത്തുക്കളുടെ അമ്മമാരുടെ വീട്ടിലെ പൂജമുറിയിൽ ഇരുന്ന് മതം പറയുന്നത് ഞാൻ കണ്ടിട്ടില്ല കേട്ടിട്ടുമില്ല മറിച് "സുഖല്ലേ കുട്ട്യേ നിനക്ക് " എന്ന് ചോദിക്കുന്നതാണ് കേട്ടിട്ടുള്ളത്..അവർക്ക് അതിനെ കഴിയൂ..എന്നാലോ?ഫേസ്ബുക്കിലും ചാനലിലും അഞ്ചല്ല പത്തു നേരവും മതം പറഞ്ഞും വർഗീയത പറഞ്ഞും ഒച്ചപ്പാപാട് ഉണ്ടാക്കുന്ന എല്ലാ അവന്മാരും ദൈവ വിശ്വാസികളും അല്ല അതുമായി യാതൊരു ബന്ധവും ഇല്ല.."Privilege" അതാണ്‌ എല്ലാത്തിനും അൾട്ടിമേറ്റ്..ഒന്ന് നിർത്തിപോണം മിസ്റ്റർ..ഒന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ നാലാളോട് മിണ്ടാന് എങ്കിലും പറ്റണം എന്നാണ്..ഇനി അതൊന്നും സാധിക്കുന്ന ഒന്നല്ല എന്ന് വിഷമത്തോടെ മനസ്സിലാക്കുന്ന സന്ദര്ഭത്തിന്റെ പേരാണ് ഇന്നത്തെ "ഇന്ത്യ "...ഞാൻ ഇടക്ക് ഓർക്കാറുണ്ട്..നമ്മുടെ ഇന്ത്യയുടെ മഹിമക്ക് ഉദാത്തമായ സംഭാവന നൽകിയ അബ്ദുൽ കലാം സാർ എങ്ങാനും ഇന്ന് ഉണ്ടായിരുന്നേൽ അദ്ദേഹവും ഒരുപാടൊക്കെ കേൾക്കേണ്ടി വന്നേനെ എന്ന്..അത്രയ്ക്ക് ഉണ്ടേ ഓരോന്ന് എല്ലാവർക്കും പെരുത്ത് നന്ദ്രി.. 🙏Shahir Kalathingal Feroke

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫