ആൺകുട്ടികൾ കരയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ..? ജീവിതത്തിന്റെ ഏറ്റവും പ്രധാനപെട്ട അവസ്ഥകളിലല്ലാതെ ഞങ്ങൾ കരയാറില്ല... ഉമ്മാന്റെ തല്ലുകൊണ്ട് കരയുന്ന ചെറുപ്രായത്തിൽ അല്ലാതെ പിന്നെ കരയുന്നത് ആദ്യ സ്കൂൾ ദിവസത്തിലായിരിക ്കും.. ആൾകൂട്ടത്തിനിടയിൽ കൈവിട്ടുപോയ ഉമ്മയെ തിരഞ്ഞ് കരയുന്നത് സ്വാഭാവികമാണെങ്കിലും, വിട്ടുപിരിഞ്ഞ് പള്ളികാട്ടിലേക്ക് ഉമ്മ പോകുമ്പോൾ ആരും കാണാതെ ഒറ്റയ്ക്കാ ഖബറിനരികിൽ നിന്നു വിതുമ്പാറുണ്ട് ഞങ്ങൾ.. പ്രണയിച്ചവൾ ഹൃദയം തകർത്തെറിഞ്ഞു പോകുമ്പോൾ കൂളായി സുഹുർത്തുക്കളുട െ മുൻപിൽ നിൽക്കുമ്പോഴും ഇടക്കാരും കാണാതെ കരയുന്നവരുമുണ്ട്.. പ്രിയപ്പെട്ട ഭാര്യ പ്രസവ വേദനയാൽ ലേബർ റൂമിൽ പുളയുമ്പോൾ മനസ്സിൽ ഗർഭം ചുമന്ന് അങ്ങോട്ടുമിങ്ങോട്ടും നടന്ന ശേഷം മുഖം കഴുകട്ടെയെന്ന വ്യാജേന ബാത്രൂമിന്റെ മതിൽകെട്ടിനുള്ളിൽ നീറുന്ന പുരുഷ ജന്മങ്ങളുമുണ്ട്... സുഖകരമായ് പ്രസവം പൂർത്തിയാക്ക്ക്കി പൊന്നു മകളെ നേർസ് കൈകളിൽ വെച്ചു തരുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് കണ്ണുനിറക്കുന്ന അവസ്ഥകളുമുണ്ട് ഞങ്ങൾക്ക്... പ്രവാസത്തിലേക്കായ് വീടിന്റെ പടിയിറങ്ങി സലാം പറഞ്ഞു മുന്നോട്ട് നടന്നുനീങ്ങുമ്പോൾ ഞങ്ങൾ തിരിഞ്ഞു നോക്കാറില്ല..പകരം കയ്യിലെ ടവ്വലിൽ കാണാം കണ്ണീർ തുടച്ച പാടുകൾ... പൊന്നുമകളുടെ ഫോട്ടോയും വീഡിയോകളും വാട്സ് ആപ്പ് വഴി മരുഭൂമിയിലേക്കെത്തുമ്പോൾ ആരും കാണാതെ രാത്രിയുടെ യാമങ്ങളിൽ മൊബെയിലിനെ തുരുതുരാ ചുമ്പിച്ച് വിതുമ്പാറുണ്ട് ഞങ്ങൾ പുരുഷന്മാർ... പൊന്നുമോളെ ഒരുവന്റെ കൈപിടിച്ചേൽപ്പിച്ചിറങ്ങുന്ന സമയത്ത് ആരും കാണാതെ ഹാളിന്റെ പിന്നാമ്പുറത്തേക്കൊരു നടത്തമുണ്ട് വാപ്പാന്റെ..നെഞ്ചിരുകി ഒലിക്കുന്നത് ആരും കാണാതിരിക്കാനായിട്ടാണത്.. വളർച്ചയെത്തിയ മക്കളാൽ നാട്ടുകാരിൽ നിന്നും കേൾക്കുന്ന അപവാദങ്ങളെ സുബഹിക്ക് ജമാാത്തിലിരുന്ന് പ്രാർത്ഥിക്കുന്ന പുരുഷ ആയുസ്സുകളുമുണ്ട്... ആണുങ്ങൾ കരയേ..? അയ്യേ അത് പാടില്ല, ആരും കാണാനേ പാടില്ല, കാരണം കല്ലുപോലെയുള്ള പുരുഷനെന്ന നാമം ഉള്ളിലൊതുക്കി പുഞ്ചിരിക്കാനേ അറിയൂ... അല്ലെങ്കിൽ ഞാൻ കരഞ്ഞാൽ നിങ്ങൾ പറയും നീയൊരു ആണല്ലേടായെന്ന്..... ******************

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫