ജീവിതത്തില് ഇത്രത്തോളം വെറുത്ത് പോയതും , പൊട്ടി കരയിപ്പിച്ചതുമായ നിമിഷങ്ങള് സമ്മാനിച്ച ഒരു വര്ഷം ഇത് വരെ ഉണ്ടായിട്ടില്ല ..! കൂടെ ... "മറന്ന് പോയ ഒരുപാട് കാര്യങ്ങള് ഓര്മ്മിപ്പിച്ച വര്ഷം " " എടുത്ത തീരുമാനങ്ങള് ദുഃഖങ്ങള് സമ്മാനിക്കുമ്പോ ള് വിധി എന്ന് മുദ്ര കുത്തി നെടുവീര്പ്പിടാ തെ വിധിയെ നേരിടാന് പഠിപ്പിച്ച വര്ഷം ". " ആത്മാര്ത്ഥരായ ഒരുപാട് കൂട്ടുകാരെ അറിഞ്ഞ വര്ഷം " " ഒരിക്കലും ജീവതമെന്ന പുസ്തകം പൂര്ണ്ണമായി വായിക്കാതെ ഒരു പേജും മറിച്ച് കളയരുതെന്നും അങ്ങനെ മറിച്ചാല് ആ മറിഞ്ഞ് പോയ പേജുകളിലായിരിക്കും ഒരുപാട് കാര്യങ്ങള് ഒളിഞ്ഞ് കിടക്കുക എന്നും പറഞ്ഞ് തന്ന വര്ഷം ." "തുറന്ന് കിടക്കുന്ന ആത്മീയതയുടെ വാതിലുകള് കണ്ട് തിരിഞ്ഞ് നടക്കാതെ അകത്തേക്ക് പ്രവേശിക്കാന് തോന്നിയ വര്ഷം" "സ്വപ്നം കാണേണ്ടത് ദുനിയാവിലെ നേട്ടങ്ങളല്ല എന്ന് കാണിച്ച നിമിഷം സമ്മാനിച്ച വര്ഷം " " മൌനമാണ് സന്തോഷത്തിന്റെ ആത്മമിത്രമെന്ന് കണ്ടറിഞ്ഞ വര്ഷം " അങ്ങനെ ഓര്മ്മ വെച്ച നാള് മുതല് ഇന്നേ വരേയുള്ള എന്റെ ജീവിതം എടുത്ത് നോക്കിയപ്പോള് ഈ വര്ഷത്തെ പോലെ മറക്കാന് കഴിയാത്ത ഒരു വര്ഷം എന്റെ ജീവിതത്തില് ഇന്നേ വരെ ഉണ്ടായിട്ടില്ല ..

Comments