Skip to main content
ട്രോളൊക്കെ നല്ലത് തന്നെ...
ഇടക്കൊക്കെ റിലാക്സ് ആകാൻ വായിക്കാറുണ്ട്..
പക്ഷേ ഒരുമാതിരി തലച്ചോർ നായി നക്കിയ പോലെ ഉള്ള ട്രോളുകൾ ആവരുത്...
ആരെങ്കിലും ഒന്ന് ഒരാളെ സഹായിച്ചാൽ അവൻ ഉടായിപ്പ്.. അതാണ് ഇവന്മാരുടെ ഒരു ലൈൻ..
എല്ലാവരും അങ്ങനെ എന്നല്ല..
ഇത് പറയാൻ കാരണം മറ്റൊന്നും അല്ല..
ഫിറോസ് കുന്നും പറമ്പിൽ ഇക്കാനെ യാതൊരു കാരണവും കൂടാതെ ട്രോളുന്നത് കാണുമ്പോൾ പ്രളയം ഒന്നുകൂടി വന്നെങ്കിൽ തോന്നിപ്പോകും...
അജ്ജാതി ജന്മങ്ങൾ...(വരാതിരിക്കട്ടെ അല്ലാഹ്)
ഡപോസിറ്റ് ചെയ്ത തുക, അതായത് പ്രവാസികളും അല്ലാത്തവരും ആയി സഹായിച്ച ഒരു വലിയ തുക ബാങ്കിൽ നിന്നും പിൻവലിച്ച് ക്രിട്ടിക്കൽ സ്റ്റേജിൽ കിടക്കുന്ന രോഗികൾക്ക് വേണ്ടി ചിലവഴിക്കാൻ ചെന്നപ്പോൾ അവർ അക്കൗണ്ട് ഫ്രീസ് ചെയ്തത്രെ..
ഇനി പാൻ കാർഡിന്റെ പ്രശ്നം ആണെങ്കിൽ അത് ഉണ്ടെന്ന് ഫിറോസ്ക അദ്ധേഹത്തിന്റെ കമന്റിൽ പറയുന്നു ഉണ്ട്..
റിസർവ് ബാങ്കും ബാങ്കിംഗ് നിയമങ്ങളും എല്ലാം ഇവന്മാർ ഇൗ മരഭൂതങ്ങൾ ആയാ ചൊറിയൻ ട്രോളൻ മാർ എന്ന് മുതലാ നോക്കാൻ തുടങ്ങിയത്..
എന്നിട്ടൊപ്പോ പണം റിലീസ് ആക്കിയത് ആര്‍ ബി ഐ ഗവർണർ വന്നിട്ടാണോ ട്രോളന്മാരെ...?
ബാങ്കിന്റെ സോണൽ മാനേജർ വന്നു അത്ര മാത്രം...
പൊതുവെ ഭീമമായ തുക ഒരു അക്കൗണ്ടിൽ വന്നാൽ അ ബ്രാഞ്ചിനു വളരെ വലിയ ഗുഡ്‌വിൽ ഹെഡ് ഓഫീസിൽ എത്തും..
പല ആനുകൂല്യങ്ങളും അങ്ങനെ പലതും,
ഇതിപ്പോ പണം എത്തിയ അടുത്ത ആഴ്ച തന്നെ തിരികെ എടുക്കുമ്പൊ പല ഒഴിവ് കഴിവുകൾ സ്വാഭാവികം...
ഒന്നും വേണ്ട,
ഒന്നാലോചിച്ചാൽ മതി,
നമ്മൾ അത്യാവഷ്യത്തിനായി എ ടീ എമിൽ പോയി പണം പിൻവലിക്കാൻ നേരം കാണിക്കുന്നു ക്യാഷ് കിട്ടില്ല എന്ന്, പോട്ടെ കാർഡ് അതിനകത്ത് എങ്ങാനും കുടുങ്ങിയാലോ നമ്മൾ നംറ ശിരസ്കരായി മന്ദഹസിച്ചു മടങ്ങുമോ അതോ ഒച്ചയും ബഹളവും ഉണ്ടാക്കുമോ..?
ചോറ് തിന്നുന്ന ആളുകൾ ആണെങ്കിൽ വേപ്രാലപ്പെടും കാരണം കാര്യങ്ങൽ നടക്കാൻ പണം കിട്ടിയേ പറ്റൂ...
ഇത് തന്നെയാണ് കഴിഞ്ഞ ദിവസം ഉണ്ടായതും...
രോഗിക്ക് ചികിത്സിക്കാൻ ആവശ്യമായ പണം കിട്ടിയില്ലെങ്കിൽ അവർക്ക് വല്ലതും സംഭവിച്ചാൽ ഇൗ പറയുന്ന ട്രോളൻമാർ വന്ന് എന്തോന്ന് ചെയ്ത് കൊടുക്കും എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു...?
ഫിറോസ്കക്ക് സപോർട്ട് കൊടുത്താൽ"നെന്മ മെരം പാൻസ്" എന്നും പറഞ്ഞ് കളിയാക്കുന്ന നിനക്കൊക്കെ ഒരു കിഡ്നിയോ ലിവറോ അടിച്ച് പോയാൽ തീരാവുന്ന പ്രശ്നമേ ഇവിടുള്ളൂ...
അത്രത്രയെ ഉള്ളൂ...
അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ എന്ന് മാത്രം...
ഇനി അഥവാ സംഭവിച്ചാൽ തന്നെ നീയൊക്കെ കൂടി ട്ടോളിട്ട് അതിന്റെ അടിയിൽ ഡിസ്‌ലൈക്ക് കമന്റ് ഇടുന്നവർക്ക് റിപ്ലേ കൊടുത്ത് "കുരു പൊട്ടിയേ" എന്ന് പറഞ്ഞ് സ്വയം ആത്മരതി കൂട്ടുന്ന അ കമന്റിട്ട നന്മ മരം പാൻസ് ഉണ്ടല്ലോ അവരെ കാണൂ നിനക്കൊക്കെ ഉള്ള ചികിത്സക്ക് തിണ്ണ നിരങ്ങാൻ കെൽപ്പില്ലാത്ത വേണ്ടപ്പെട്ടവർ കരഞ്ഞ് ചൊദിക്കുമ്പോ വല്ലതുമൊക്കെ മനസ്സറിഞ്ഞ് തരാൻ...
എന്തിനാണെടൊ ഇങ്ങനെ ഭൂമിക്ക് ഭാരമായി നിൽക്കുന്നത്...
നന്നായികൂടെ എന്നൊന്നും ചോദിക്കുന്നില്ല കാരണം ഇപ്പോ തന്നെ എന്നെ നന്മ മരം പാൻസ് ആക്കികാണും മാത്രമല്ല ഏതേലും പാർട്ടിക്കാരനും ആക്കിക്കാണും..
അവരോട് ഒന്നേ പറയാനുള്ളു...
നിന്റെ തന്ത അല്ല എന്റെ തന്ത....
**********************
ഇവിടെ ഫിറോസ്കയും ബാങ്ക് ഓഫ് ഇന്ത്യയും നിങ്ങളോ ഞാനോ ഒന്നും അല്ല പ്രധാനം... ആ ജീവന് വേണ്ടി പിടയുന്ന രോഗികൾ ആണ്...
അവർക്കാണ് മെജോറിറ്റി.. അതാധ്യം ഓർത്തെക്കുക...
സ്നേഹത്തോടെ
ഷാഹിർ കളത്തിങ്ങൽ ഫറോക്ക്
Popular posts from this blog
Comments
Post a Comment