രാജ്യത്തെ ഏറ്റവും വലിയ ന്യൂസ് നെറ്റ് വർക്കുകളിൽ ഒന്നായ 'ന്യൂസ് 18' ന് കീഴിലെ 'ന്യൂസ് 18 തമിൾ' ന്റെ നേതൃത്വത്തിൽ 2017ഇൽ ആണ് ആദ്യമായി മഗുടം അവാർഡ് വിതരണം നടത്തിയത്.
ഭാരതത്തിന്റെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് അന്ന് അവാർഡ് വേദി ഉത്ഘാടനം നടത്തിയത്.
കേവലം ഒരു സിനിമാ അവാർഡ് നിശ മാത്രമല്ല ഈ അവാർഡ് വേദി.
6 വ്യത്യസ്ത മേഖലകളിലായി പോയ വർഷം ഏറ്റവും മികച്ച രീതിയിൽ കഴിവ് പ്രകടിപ്പിച്ചവർക്ക് നൽകുന്ന അംഗീകാരമാണ് മഗുടം.
കായികം, സിനിമ, സാമൂഹിക സേവനം, വ്യവസായവും സംരഭകത്വവും, ശാസ്ത്രം എന്നിയവയാണ് ആ മേഖലകൾ..
ധനുഷും വിജയ് സേതുപതിയും മുതൽ തമിഴന്റെ ആത്മാവിനെ തൊട്ടറിഞ്ഞ പരിയേറും പെരുമാളിലെ കതിരിനെ വരെ മാറ്റി നിർത്തിയാണ് ഒരു മലയാളിയ്ക്ക് അവർ ഈ അവാർഡ് നൽകിയത്.
അതും തമിഴ് സിനിമയുടെ മുഖമായ സാക്ഷാൽ കമൽ ഹാസ്സനെ വേദിയിൽ നിർത്തി..
മമ്മൂക്ക,
68 വയസ്സാണ് നിങ്ങൾക്ക്,
നിങ്ങൾക്കുള്ളിലെ നടന കഴിവിനെ നിങ്ങൾക്കല്ലാതെ മറ്റൊരാൾക്കും നശിപ്പിയ്ക്കാൻ കഴിയില്ല,
അതിന് സ്വയം നശിച്ചു പോകുവാനും കഴിയില്ല.
കാരണം ഇന്നത്തെ മമ്മൂട്ടിയിലെ ആ കഴിവ് നിങ്ങൾക്ക് ജന്മം കൊണ്ട് കിട്ടിയതല്ല,
ഓടിനടന്നും തേടിപ്പിടിച്ചും കഷ്ടപ്പെട്ടും കഴിഞ്ഞ 40 വർഷം കൊണ്ട് രാകിമിനുക്കി എടുത്ത കഴിവാണ് അത്..
അന്യഭാഷയിൽ പോകുമ്പോൾ ഏറ്റവും മികച്ചതിലേയ്ക്ക് മാത്രമേ പോകൂ എന്ന നിങ്ങളുടെ വാശി നമ്മുടെ മലയാളത്തിൽ കൂടി കാണിയ്ക്കണം എന്ന അപേക്ഷയെ ഉള്ളൂ.
5 വർഷത്തിൽ ഒരിയ്ക്കൽ ഒരു പോക്കിരി രാജയോ, ബിഗ്ബിയോ മതിയാകും,
അതിനിടയ്ക്ക് മുഴുവൻ നിങ്ങളിൽ കാണാൻ കൊതിയ്ക്കുന്നത് മണി സാറും, രാഘവനും, അമുദവനും ഒക്കെയാണ്.
മഗുടം എന്നാൽ കിരീടം
നിങ്ങളുടെ കിരീടം കൈമാറാനുള്ള പകരക്കാരനെ തേടിയുള്ള കാത്തിരിപ്പ് നിങ്ങളിലൂടെ തന്നെ അവസാനിയ്ക്കും.
congrats mamookka❤
#FAN_BOY😚
Comments
Post a Comment