തന്റെ സഹോദരിയുടെ മകളുടെ കല്ല്യാണദിവസം വീട്ടിലേക്ക് ഫോൺ ചെയ്യുന്ന നാരായണൻ..കാൾ അറ്റൻഡ് ചെയ്യാൻ ഭാര്യ വരും വരെ ഫോൺ റിസീവർ പുറത്തേക്ക് മാറ്റി വച്ചിരിക്കുന്നതിനാൽ കല്ല്യാണവീട്ടിലെ ഒച്ചപ്പാടും ഒരുക്കങ്ങളും എല്ലാം അയാൾക്ക് അതിലൂടെ കേൾക്കാമായിരുന്നു..വീട്ടിലെ ഒഴിച്ച്കൂടാനാവാത്ത നിർണായക നിമിഷങ്ങളിൽ പോലും മാറി നിൽക്കേണ്ടി വരുന്ന നാരായണൻ എന്ന പ്രവാസിയുടെ മനോവിഷമത്തെ എടുത്ത് കാണിക്കുന്ന സീൻ..!പത്തേമാരി എന്ന ചിത്രത്തിലെ ഏറ്റവും ഇമോഷണൽ ആയിട്ടുള്ള മനസിനെ വേട്ടയാടുന്ന മികച്ച സീനുകളിൽ ഒന്ന് എന്ന് തന്നെ ഇതിനെ പറയാം..🖤ഇത് പോലെ എത്രയത്ര രംഗങ്ങൾ..കടലിനക്കരെ കാണാപൊന്നും തേടിപോയ ഒരുപറ്റം മനുഷ്യരുടെ കഥ പറഞ്ഞ ചിത്രം..ഒരു സിനിമ എന്നതിലുപരി നമ്മുടെയൊ അല്ലെങ്കിൽ നമ്മൾ അറിയുന്ന നമ്മുടെ പ്രിയപെട്ടവരുടെയോ ഒക്കെ ജീവിതം...ഈ സിനിമയിലെ ഏതെങ്കിലും ഒരു സീനെങ്കിലും പ്രവാസികളുടെയോ അല്ലെങ്കിൽ നമ്മുടെയൊ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ടാകും എന്നത് തീർച്ച ..ആയിരം മണിക്കൂർ പറഞ്ഞാലും തീരാത്ത ഒരു കഥാപശ്ചാത്തലത്തെ ചുരുങ്ങിയ സമയത്തിൽ തന്നാലാകുംവിധം പരമാവധി ഉൾകൊള്ളിച്ചിട്ടുണ്ട് സലീം അഹ്മമ്മെദ് എന്ന സംവിധായകൻ..എത്ര പറഞ്ഞാലും തീരാത്ത ഒരു പ്ലോട്ട് ആണ് പത്തേമാരി കൈകാര്യം ചെയുന്നത് എന്നത് വസ്തുത..സൂപ്പർതാരപര്യവേഷതയുടെ മാനറിസങ്ങൾ ഒക്കെ മാറ്റിവച് സംസാരത്തിലും ശരീരഭാഷയിലും മുഖഭാവത്തിലുമൊക്കെ പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെ വളരെ കൈയടക്കത്തോടെ അവതരിപ്പിക്കുന്നിടത്താണ് മമ്മൂട്ടി എന്ന പെർഫെക്ഷനിസ്റ്റിന്റെ വിജയം❣️കാണുന്ന പ്രേക്ഷകന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന നന്മകളെയും മൂല്യബോധത്തെയും ഉണർത്തുന്നു പത്തേമാരി എന്ന സൃഷ്ടി..പലരുടെയും ത്യാഗങ്ങളുടെ കഥ..അല്ലെങ്കിൽ അവർക്കുള്ള സമർപ്പണം അതാണ് പത്തേമാരി..🖤 കടപ്പാട്...

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍