Posts
Showing posts from August, 2020
ഒരാൾ അസുഖം വന്നു മരിക്കുന്നതോ അപകടത്തിൽ മരിക്കുന്നതോ പോലെയല്ല കൊല ചെയ്യപ്പെടുന്നത് ആ ഒരു വിഷമം കുടുംബങ്ങൾക്ക് തീരാ ദുഃഖം തന്നെയാണ് നൽകുക. കൊന്നത് കമ്യുണിസ്റ്റുകാരനെയോ കൊണ്ഗ്രസ്സുകാരനെയോ ലീഗുകാരനെയോ സുഡാപ്പിയെയോ സംഘിയെയോ എന്നല്ല കൊന്നത് മനുഷ്യനെയാണ് എന്നാണ് ചിന്തിക്കേണ്ടത്.കേരളത്തിലെ ഏത് പാർട്ടിക്കാണ് പറയാൻ കഴിയുക ഞങ്ങൾ ഒരാളെപ്പോലും കൊന്നിട്ടില്ല എന്ന്. കുറഞ്ഞ പക്ഷം ഇനി ഞങ്ങൾ ആരെയും കൊല്ലില്ല എന്നെങ്കിലും പറയാൻ സാധിക്കുമോ ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ ഈ അരും കൊലയ്ക്ക് അവസാനം ഉണ്ടാകില്ല...തക്കം കിട്ടുമ്പോൾ കൊല്ലുക തന്നെ ചെയ്യും .. പാർട്ടിക്കാർ തമ്മിൽ കൊല്ലുന്നത് പാർട്ടി വൈരാഗ്യം കാരണം എന്ന് പറയാം ഒന്നുമറിയാതെ ഒന്നിനും പോകാതെ കഴുത്തറുത്ത് കൊല്ലപ്പെട്ട റിയാസ് മൗലവിയെയൊക്കെ ഏത് പാർട്ടിയുടെ പേരിലാണ് എഴുതി ചേർക്കുക..ഞാൻ വെറുക്കുന്ന സംഘികൾ കൊല ചെയ്യപ്പെടുന്നത് പോലും ന്യായീകരിക്കാറില്ല പക്ഷെ ഏതൊരു പ്രവർത്തിക്കും ഒരു മറു പ്രവർത്തി ഉണ്ടാകും ആരെങ്കിലും ചെയ്യുന്നതിന്റെ ഫലമാകാം മറ്റാരെങ്കിലും അനുഭവിക്കേണ്ടി വരുന്നത്.രണ്ട് കുടുംബങ്ങളാണ് ഇന്ന് കണ്ണീരിൽ മുങ്ങിയത്..അതിലുപരി കേരളീയർ ആഘോഷിക്കുന്ന ഒരു ദിനം തന്നെ തിരഞ്ഞെടുത്തത് എത്ര നീചമായ മനസ്സാണ് എന്നതിന് തെളിവാണ്. ഇനി ഇതിനു പകരം ഉണ്ടാകില്ല എന്ന് ആർക്കെങ്കിലും ഉറപ്പ് പറയാൻ കഴിയുമോ... ഇല്ല ഉറപ്പായും ഇതിന് എതിരെ ഒരു ആക്രമണം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും... പാർട്ടി മാറും കൊടികൾ മാറും എന്നല്ലാതെ ബാക്കി എല്ലാം പഴയത് പോലെ..കൊല്ലപ്പെടുന്നവൻ മനുഷ്യൻ കൊല്ലുന്നതും മനുഷ്യൻ കത്തി കയറുന്നത് പച്ച മാംസത്തിൽ കണ്ണീരിലാകുന്നത് കുടുംബങ്ങൾ ലോകാവസാനം വരെ ഈ കാടത്തരത്തിനു അറുതി ഉണ്ടാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല..മരണപ്പെട്ട രണ്ട് പേർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ അവരുടെ വേർപാട് സഹിക്കാൻ ആ കുടുംബങ്ങൾക്ക് മനശക്തി നൽകട്ടെ . കൊലയാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെ ..... നടക്കുമോന്ന് അറിയില്ലെങ്കിൽ കൂടി ആഗ്രഹിച്ചു പോകുന്നു കേരള രാഷ്ട്രീയത്തിലെ അവസാന രാഷ്ട്രീയകൊലയായി ഇത് മാറട്ടെ എന്ന്...രാഷ്ട്രീയ കൊലപാതകം അല്ലാന്നും വാദങ്ങൾ കേൾക്കുന്നു എന്തായാലും സത്യം പുറത്തു വരട്ടെ
- Get link
- X
- Other Apps
ഓണമായിട്ടു അങ്ങാടി ഫുൾ കാലി😊ഒരു ഹ്യൂമൻ കാസ്റ്റ് പോലുംമില്ല👫👏ഓണം ഇസ്തം👫👏
- Get link
- X
- Other Apps
ചങ്ക് നിയാസ് ബിരിയാണി കൊണ്ടു വരുന്നുണ്ട്😊അപ്പൊ ഇന്ന് വീട്ടിലെ ഫുഡ് ഇല്ല😊ഷോപ്പിന്റെ മുകളിൽ പോയി ഫുഡ് കഴിക്കുന്നതാണ് ടാസ്‌ക്☺ഹാ ബിരിയാണി ഇസ്തം
- Get link
- X
- Other Apps
മാസങ്ങൾക്ക് ശേഷം💥 സൺഡേ വീണ്ടും ഷോപ്പിൽ😛👫👏അടയാളപ്പെടുത്തുക കാലമേ😜ഇതു ഘടിഗാരങ്ങൾ നിലക്കുന്ന സമയം📱👬
- Get link
- X
- Other Apps
സോഷ്യൽ മീഡിയയിലെ എന്റയൊക്കെ മനസ്സാണ് ട്വിറ്റെർ👫ആരെയും പേടിക്കാതെ നമ്മുടെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും മെല്ലാം തുറന്നു പറയാം👫👏കട്ടക്ക് കൂടെ നിൽക്കാൻ ഒരുപാട് ഫ്രണ്ട്‌സും❤👫അതു കൊണ്ടാണ് 9 കൊല്ലമായിട്ടു ഇവിടെ ഇങ്ങനെ ഹാപ്പിയായി ട്വീറ്റ് ചെയ്‌തു നിൽക്കുന്നത്😊ട്വിറ്റെർ ഇസ്തം
- Get link
- X
- Other Apps
തന്റെ സഹോദരിയുടെ മകളുടെ കല്ല്യാണദിവസം വീട്ടിലേക്ക് ഫോൺ ചെയ്യുന്ന നാരായണൻ..കാൾ അറ്റൻഡ് ചെയ്യാൻ ഭാര്യ വരും വരെ ഫോൺ റിസീവർ പുറത്തേക്ക് മാറ്റി വച്ചിരിക്കുന്നതിനാൽ കല്ല്യാണവീട്ടിലെ ഒച്ചപ്പാടും ഒരുക്കങ്ങളും എല്ലാം അയാൾക്ക് അതിലൂടെ കേൾക്കാമായിരുന്നു..വീട്ടിലെ ഒഴിച്ച്കൂടാനാവാത്ത നിർണായക നിമിഷങ്ങളിൽ പോലും മാറി നിൽക്കേണ്ടി വരുന്ന നാരായണൻ എന്ന പ്രവാസിയുടെ മനോവിഷമത്തെ എടുത്ത് കാണിക്കുന്ന സീൻ..!പത്തേമാരി എന്ന ചിത്രത്തിലെ ഏറ്റവും ഇമോഷണൽ ആയിട്ടുള്ള മനസിനെ വേട്ടയാടുന്ന മികച്ച സീനുകളിൽ ഒന്ന് എന്ന് തന്നെ ഇതിനെ പറയാം..🖤ഇത് പോലെ എത്രയത്ര രംഗങ്ങൾ..കടലിനക്കരെ കാണാപൊന്നും തേടിപോയ ഒരുപറ്റം മനുഷ്യരുടെ കഥ പറഞ്ഞ ചിത്രം..ഒരു സിനിമ എന്നതിലുപരി നമ്മുടെയൊ അല്ലെങ്കിൽ നമ്മൾ അറിയുന്ന നമ്മുടെ പ്രിയപെട്ടവരുടെയോ ഒക്കെ ജീവിതം...ഈ സിനിമയിലെ ഏതെങ്കിലും ഒരു സീനെങ്കിലും പ്രവാസികളുടെയോ അല്ലെങ്കിൽ നമ്മുടെയൊ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ടാകും എന്നത് തീർച്ച ..ആയിരം മണിക്കൂർ പറഞ്ഞാലും തീരാത്ത ഒരു കഥാപശ്ചാത്തലത്തെ ചുരുങ്ങിയ സമയത്തിൽ തന്നാലാകുംവിധം പരമാവധി ഉൾകൊള്ളിച്ചിട്ടുണ്ട് സലീം അഹ്മമ്മെദ് എന്ന സംവിധായകൻ..എത്ര പറഞ്ഞാലും തീരാത്ത ഒരു പ്ലോട്ട് ആണ് പത്തേമാരി കൈകാര്യം ചെയുന്നത് എന്നത് വസ്തുത..സൂപ്പർതാരപര്യവേഷതയുടെ മാനറിസങ്ങൾ ഒക്കെ മാറ്റിവച് സംസാരത്തിലും ശരീരഭാഷയിലും മുഖഭാവത്തിലുമൊക്കെ പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെ വളരെ കൈയടക്കത്തോടെ അവതരിപ്പിക്കുന്നിടത്താണ് മമ്മൂട്ടി എന്ന പെർഫെക്ഷനിസ്റ്റിന്റെ വിജയം❣️കാണുന്ന പ്രേക്ഷകന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന നന്മകളെയും മൂല്യബോധത്തെയും ഉണർത്തുന്നു പത്തേമാരി എന്ന സൃഷ്ടി..പലരുടെയും ത്യാഗങ്ങളുടെ കഥ..അല്ലെങ്കിൽ അവർക്കുള്ള സമർപ്പണം അതാണ് പത്തേമാരി..🖤 കടപ്പാട്...
- Get link
- X
- Other Apps
🚨ALL INDIVIDUAL AWARDS OF Leo Messi:🚨🔴1. Olimpia de Plata - Argentine Player of the Year 2005.🔵2. Golden Boy by Tuttosport 2005🔴3. FIFPro Young Player of the Year 2006🔵4. Olimpia de Plata - Argentine Player of the Year 2007🔴5. Bronze Ball 2007🔵6. Bravo Award by Guerin Sportivo 2007🔴7. FIFPro Young Player of the Year 2007🔵8. UEFA Goal of the Season 2007🔴9. Olimpia de Plata - Argentine Player of the Year 2008🔵10. Silver Ball 2008🔴11. FIFPro Young Player of the Year 2008🔵12. Ballon d'Or / Golden Ball 2009🔴13. FIFA World Player of the Year 2009🔵14. UEFA Club Footballer of the Year 2009🔴15. Champions League Golden Boot 2009🔵16. La Liga Player of the Season 2009🔴17. Onze d'Or by Onze Mondial 2009🔵18. Olimpia de Plata - Argentine Player of the Year 2009🔴19. World Soccer Best Player 2009🔵20. Trofeo Alfredo Di Stefano 2009🔴21. UEFA Best Forward in Europe Award 2009🔵22. Ballon d'Or / Golden Ball 2010🔴23. European Golden Shoe / Golden Boot 2010🔵24. Spanish League Top Scorer 2010🔴25. Champions League Golden Boot 2010🔵26. La Liga Player of the Season 2010🔴27. Olimpia de Plata - Argentine Player of the Year 2010🔵28. Trofeo Alfredo Di Stefano 2010🔴29. Ballon d'Or / Golden Ball 2011🔵30. UEFA Best Player in Europe Award 2011🔴31. Champions League Golden Boot 2011🔵32. Onze d'Or by Onze Mondial 2011🔴33. Olimpia de Oro - Argentine Sportsperson of the Year 2011🔵34. La Liga Player of the Season 2011🔴35. Olimpia de Plata - Argentine Player of the Year 2011🔵36. Trofeo Alfredo Di Stefano 2011🔴37. World Soccer Best Player 2011🔵38. IFFHS World's Best Top Goal Scorer 2011🔴39. Ballon d'Or / Golden Ball 2012🔵40. European Golden Shoe / Golden Boot 2012🔴41. Spanish League Top Scorer 2012🔵42. Champions League Golden Boot 2012🔴43. Onze d'Or by Onze Mondial 2012🔵44. La Liga Player of the Season 2012🔴45. Olimpia de Plata - Argentine Player of the Year 2012🔵46. World Soccer Best Player 2012🔴47. IFFHS World's Best Top Goal Scorer 2012🔵48. IFFHS World's Best Top Division Goal Scorer 2012🔴49. European Golden Shoe / Golden Boot 2013🔵50. Spanish League Top Scorer 2013🔴51. La Liga Player of the Season 2013🔵52. Olimpia de Plata - Argentine Player of the Year 2013🔴53. Silver Ball 2013🔵54. IFFHS World's Best Top Division Goal Scorer 2013🔴55. FIFA World Cup Golden Ball 2014🔵56. Silver Ball 2014🔴57. Ballon d'Or / Golden Ball 2015🔵58. MVP Copa América 2015🔴59. UEFA Best Player in Europe Award 2015🔵60. Champions League Golden Boot 2015🔴61. La Liga Player of the Season 2015🔵62. Olimpia de Plata - Argentine Player of the Year 2015🔴63. IFFHS World's Best Playmaker 2015🔵64. World Soccer Best Player 2015🔴65. Trofeo Alfredo Di Stefano 2015🔵66. UEFA Goal of the Season 2015🔴67. Silver Ball 2016🔵68. Olimpia de Plata - Argentine Player of the Year 2016🔴69. IFFHS World's Best Playmaker 2016🔵70. UEFA Goal of the Season 2016🔴71. European Golden Shoe / Golden Boot 2017🔵72. Spanish League Top Scorer 2017🔴73. Olimpia de Plata - Argentine Player of the Year 2017🔵74. Silver Ball 2017🔴75. Trofeo Alfredo Di Stefano 2017🔵76. IFFHS World's Best Playmaker 2017🔴77. IFFHS World's Best Top Division Goal Scorer 2017🔵78. European Golden Shoe / Golden Boot 2018🔴79. Spanish League Top Scorer 2018🔵80. Onze d'Or by Onze Mondial 2018🔴81. IFFHS World's Best Top Division Goal Scorer 2018🔵82. Trofeo Alfredo Di Stefano 2018🔴83. Ballon d'Or / Golden Ball 2019🔵84. European Golden Shoe / Golden Boot 2019🔴85. FIFA The Best 2019🔵86. Spanish League Top Scorer 2019🔴87. Champions League Golden Boot 2019🔵88. Olimpia de Plata - Argentine Player of the Year 2019🔴89. Trofeo Alfredo Di Stefano 2019🔵90. World Soccer Best Player 2019🔴91. IFFHS World's Best Playmaker 2019🔵92. UEFA Best Forward in Europe Award 2019🔴93. UEFA Champions League Goal of the Season 2019🔵94. Laureus Award - Sportsman of the year 2019🔴95. Spanish League Top Scorer 2020 👑Messi has now won 95 individual awards🔥💪❤️Most by any player.🤯🔥🔵(Here, We didn't count 4 FIFA best player of the year awards of Messi during 2010-2015 as they were given along with the Ballon d'Or. If it was counted separately then Messi would have 99 individual awards.)MESSI, THE GREATEST OF ALL TIME🔥❤️🐐Credits: RK10
- Get link
- X
- Other Apps
ഷോപ്പിന്റെ മുൻപിലുള്ള പണി പൂർത്തിയായി കൊണ്ടിരിക്കുന്ന ഫറോക്ക് ഗണപത് UP സ്‌കൂൾ👫👏
- Get link
- X
- Other Apps
👑മെസ്സിയെ മറ്റൊരു ക്ലബ്ബിൽ കളിക്കുന്നത് ഇന്നേവരെ നമ്മൾ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല..അതുകൊണ്ട് തന്നെയാണ് ഇപ്പോഴത്തെ പോലെ റൂമറുകൾ വരുമ്പോൾ ഉൾകൊള്ളാൻ ഉള്ള ബുദ്ദിമുട്ട്..!!ബാഴ്‌സലോണയിൽ തന്നെ കളി അവസാനിപ്പിക്കാൻ തന്നെയാണ് നമ്മൾ 99% ഫാൻസും ആഗ്രഹിക്കുന്നത്#viscabarca #vamosleo
- Get link
- X
- Other Apps
മമ്മൂട്ടിയുടെ തന്നെ തനിയാവർത്തനം ഒക്കെ പോലെ തന്നെ അവസാന ഭാഗങ്ങൾ കണ്ണീരിലാഴ്ത്തിയ സിനിമ.സാറേ... നമുക്കിവനെ അങ്ങ് തിരികെ കൊണ്ടുപോയാലോ ?!"ഞാൻ വളർത്തിക്കോളാം" 💔മമ്മൂട്ടിയുടെ മാധവനും യാഷ് എന്ന കൊച്ചുപയ്യന്റെ കൊച്ചുണ്ടാപ്രിയുടെ ഒക്കെ അവസ്മരണീയ പ്രകടനം👫👏#16 Years Of Kazhcha
- Get link
- X
- Other Apps
ലിയോ❤ നീ നിന്റെ ടീമിനെ എത്രത്തോളം സ്നേഹിക്കുന്നുവെന്നു ഞങ്ങൾക്കറിയാംനിന്റെ ജീവനായ നിന്റെ ടീമിനെ നീ വിട്ട് പോകില്ലാ എന്ന് കേൾക്കാൻ ആണു നങ്ങൾക്ക് ആഗ്രഹംനിന്റെ ഈ വാശി എന്തിനാണെന്നും എല്ലാവർക്കും അറിയാംനിനക്ക് മുൻപിൽ ബോഡ് മാറിയൽ നടക്കാൻ പോകുന്നത് ബാർസയുടെ രണ്ടാം വരവാണ്
- Get link
- X
- Other Apps
ലിയോ മെസ്സി 3 മണിക്കൂറിനുള്ളിൽ ലോകത്തിന് കൃത്യമായി ചെയ്തത്!1-പ്രകോപിതനായ കാറ്റലോണിയയിൽ ഒരു ബഹുജന പ്രക്ഷോഭവും അശാന്തിയും സൃഷ്ടിച്ചു.2- ബാഴ്‌സലോണ ബോർഡ് കുലുക്കി കഴിഞ്ഞ 6 വർഷമായി ഭരിക്കുന്ന ജനകീയ രാജി.3- ബാഴ്സലോണ പങ്കാളിത്തത്തിൽ നിന്ന് സ്പോൺസർമാർ പിന്മാറുന്നതിലൂടെ അഭൂതപൂർവമായ സാമ്പത്തിക ക്രൈസിസ് സൃഷ്ടിച്ചു.4- ഗൂഗിൾ തിരയലിൽ ഒന്നാം സ്ഥാനക്കാരനായി ലോകത്തെ കുലുക്കി.5- ജെന്നിഫർ ആനിസ്റ്റണിന്റെ റെക്കോർഡ് തകർക്കാൻ 3 മണിക്കൂറിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ 2 ദശലക്ഷം പുതിയ ഫോളോവേഴ്‌സ് സൃഷ്ടിച്ചു.6- ട്വീറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയിൽ ചർച്ച ചെയ്യപ്പെട്ട / തിരഞ്ഞ വിഷയമായി7- ഒരു ആഗോള കായിക ആശങ്ക സൃഷ്ടിച്ചു, അവിടെ ധാരാളം ആഗോള കായിക സംഘടനകൾ ശബ്ദമുയർത്തി. അതിൽ ടെന്നീസ്, എൻബിഎ, എഫ് 1, ബേസ്ബോൾ, ഐസ് ഹോക്കി, അമേരിക്കൻ ഫുട്ബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, അത്‌ലറ്റിക്സ് എന്നിവ ഉൾപ്പെടുന്നു.👉ഒരു ലോകമോ പിആർ സ്റ്റണ്ടോ പോലും പറയാതെ ലോകത്തെ പിടിച്ചുകുലുക്കിയ മനുഷ്യൻ .ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തി .Effect എന്നൊക്കെ പറഞ്ഞാൽ ദേ ദിതാണ്..🔥
- Get link
- X
- Other Apps
നമ്മൾ ചെയ്ത നല്ല കാര്യങ്ങൾ പറയാതെയും😞 അറിയാതെയും😕നമ്മുടെ തെറ്റു മാത്രം ചൂണ്ടി കാണിക്കുന്ന സമൂഹത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത്👫😑#life😊
- Get link
- X
- Other Apps
*PSG യെ ട്രോളുന്നില്ല..എന്നാലും ചില മഞ്ഞ ഫാൻസ് പറയുന്നത് കേൾക്കുന്നു അവരെ ട്രോളാൻ ആർക്കും അർഹതയില്ലെന്ന് അവരോട് ഒരു കാര്യം...**2014 world കപ്പ് ഓർക്കുന്നുണ്ടോ...4 കൊല്ലം കഴിയുമ്പോൾ മാത്രം വരുന്ന ലോകത്തിലെ ഏറ്റവും വലിയ ഒരു ടൂർണമെന്റിൽ സ്വന്തം കാണികളുടെ മുമ്പിൽ സ്വന്തം മണ്ണിൽ അടപടലം മൂഞ്ചി പണ്ടാരമടങ്ങിയ ഒരു ടീമിന്റെ ഫാൻസ്..ആ world കപ്പിന്റെ Final ലിൽ 105 മത്തെ മിനുട്ടിൽ ഒരു ഗോളിന് നിർഭാഗ്യം കൊണ്ട് മാത്രം തോറ്റ ഒരു ടീമിനെ കളിയാക്കിയിട്ടുണ്ടെങ്കിൽ..ഇത് പറയാൻ നിങ്ങൾക്ക് എന്ത് അർഹതയാണുള്ളത്..* 😏
- Get link
- X
- Other Apps
കിട്ടിയ ചാൻസുകളുടെ 3/1 ഗോൾ ആക്കിയിരുന്നെങ്കിൽ PടGക്കു കന്നി കിരീടത്തിൽ മുത്തമിടാമായിരുന്നു anyway congrats#bayern munich
- Get link
- X
- Other Apps
ജീവിതത്തിൽ സ്നേഹത്തോടെ പെരുമാറിയവരൊക്കെ വെറുത്തു തുടങ്ങുന്ന അവസ്ഥയിലൂടെയുള്ള പോകുന്നതും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്👫ഒരു പരിധി വരെ നമ്മൾ തന്നെയാണ് അതിന്നു കാരണക്കാർ😞ഹാ ഈ സമയവും കടന്നു പോവുംഎല്ലാം ശെരിയാവും🤗 എന്ന പ്രതീക്ഷയോടെ മുന്നോട്ടു അങ്ങു ജീവിക്കുക👫
- Get link
- X
- Other Apps
സ്വാകാര്യ സ്ക്കൂൾ മാനേജ് മെൻ്റുകൾ ഈ കോവിഡ് കാലത്ത് ഈടക്കുന്ന അന്യായമായ ഫീസിനെ പറ്റി മാധ്യമങ്ങളോ ജില്ലാ ഭരണകൂടമോ എന്ത് കൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ല😞മാനേജ് മെൻ്റ് അനുകൂല നിലപാട് മാധ്യമങ്ങളും സർക്കാറും എന്നു അവസാനിപ്പിക്കുന്നുവോ 😕 അന്നെ ഇതിനൊക്കെ ഒരു മാറ്റം വരൂ👫👏
- Get link
- X
- Other Apps
*പത്തേമാരി പ്രവാസികളുടെ കഷ്ടപ്പാട് കാണിച്ചു തന്നു❤👌*വരവേൽപ്പ് നാട്ടുകാർക്ക് പ്രവാസികളോടുള്ള കാഴ്ചപ്പാടുകൾ കാണിച്ചു തന്നു👫👏*സ്വപ്നസഞ്ചാരി പ്രവാസിയുടെ പണക്കൊഴുപ്പും തിരിച്ചറിവും കാണിച്ചു തന്നു👬*അറബിക്കഥ പ്രവാസി ആയാൽ എന്തും ചെയ്യാനുള്ള ധൈര്യം പഠിപ്പിച്ചു തന്നു👫❤
- Get link
- X
- Other Apps
എനിക് 13K ആശംസകൾ തന്ന എല്ലാവർക്കും😃👬👫👏😍എന്റെഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു😃ഞാൻ ട്വിറ്ററിനെ ഇഷ്ടപ്പെടാൻ കാരണം ഇവിടുന്നു കിട്ടുന്ന സപ്പോർട്ടും കുറ്റം പറച്ചിലും കളിയാക്കലും കട്ട ഫ്രണ്ട്ഷിപ്പും ഒക്കെ യാണ്😃👬👫എനിക് സോഷ്യൽ മീഡിയയിൽ ഏറ്റവും ഇഷ്ടമുള്ള ആപ്പും ട്വിറ്ററാണ്
- Get link
- X
- Other Apps
അങ്ങനെ #13k #followers (13000)ആയി ഫ്രണ്ട്സ്👫ഇതുവരെ എന്നെയും എന്റെ ട്വീറ്റുകളെയും ഇഷ്ടപ്പെട്ടും❤ വെറുത്തും😏എന്നെ സപ്പോർട്ടു ചെയ്ത എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു👫ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട്😍നിങ്ങളുടെ സ്വന്തം👏#SHIHAB😎BETALIAN
- Get link
- X
- Other Apps
@Idea @VodafoneINന്റെ 1month പ്ലാൻ വാലിഡിറ്റി റീചാർജ് ആയ 49&79&95 ചെയ്യുന്നവരോട്👫👏ഈ ഓഫർ ന്റെ കലാവധി കഴിയുന്നതോട് കൂടി ബാക്കിയുള്ള ബാലൻസ് ഫുൾ cut ആയി പോകും😕അടുത്ത റീചാർജ് ലേക്ക് ആഡ് ആവില്ല😷ഫുൾ ഉടായിപ്പ് ടീമാണ്അതു കൊണ്ടു ഒരു മാസത്തിനുള്ളിൽ വിളിച്ചു തീർക്കാൻ മറക്കണ്ട👫
- Get link
- X
- Other Apps
മാനത്തേ മാറാപ്പിൽ നിന്നുംമാണിക്യക്കല്ലിട്ടതാര്മാണിക്യം കാണാതെ പാവംമാറാപ്പു താങ്ങുന്നു രാവ്വെള്ളിപ്പൂവാമ്പല് ചെണ്ടിലിരുന്നുകാറ്റിലതു പറഞ്ഞാടിഅല്ലിപ്പൂത്താരം കാറ്റിലുലഞ്ഞുആമ്പലൊന്നലിഞ്ഞാടുമ്പോള്മൂളിപ്പോയി പരിമളംരാവിൽ പൂന്തേൻ തേടും പൂങ്കാറ്റേആടിപ്പാടാൻ നീയും പോരാമോ👫
- Get link
- X
- Other Apps
"ഒന്നും അവസാനിച്ചിട്ടില്ല എല്ലാം അവസാനിച്ചു എന്നത് ലോകത്തിന്റെ ചരിത്രമറിയാത്ത ചിലരുടെ വ്യാമോഹങ്ങൾ മാത്രമാണ്' 😊കിംഗ് ലിയോ ❤👬👏
- Get link
- X
- Other Apps
അങ്ങനെ ട്വിറ്റെർ ലെ എന്റെ ഫോട്ടോക്ക് ആദ്യമായിട്ട് 500 ഫേവ് കിട്ടി😛👫👏അടയാള പെടുത്തുക കാലമേ ഇതു ഘടിഗാരങ്ങൾ നിലയ്ക്കുന്ന സമയം😜👫👏താങ്ക്സ് മൈ ഡിയർ മല്ലു ടീൽ ട്വീപ്പ്‌സ്😍❤👫👌
- Get link
- X
- Other Apps
ഇങ്ങളെ സിപ് അപ്പ് കൊതി കൊണ്ടു എടുത്തു കഴിച്ചതാണ് മക്കളെ😜👫മാമനോട് ഒന്നും തോന്നല്ലേ😉മക്കളെ#കരിക്ക് ഇസ്തം😃👬👏@karikku_fresh
- Get link
- X
- Other Apps
നന്ദു മഹാദേവന്റെ അക്കൗണ്ടിലേയ്ക്ക് 50 ലക്ഷം രൂപയോളം ആയിട്ടുണ്ട് അക്കൗണ്ട് ക്ലോസ് ചെയ്യാൻ പോവുകയാണ് സഹായിച്ച സഹകരിച്ച എല്ലാവർക്കും നന്ദി.......
- Get link
- X
- Other Apps
ഫ്‌ളൈറ്റ് അപകടത്തിൽ നിന്നും രക്ഷപെട്ട ആഷിക്കിന്റെ കുറിപ്പ് 🌹🌹🌹🌹🌹🌹🌹🌹പ്രപഞ്ച നാഥാ സകല സ്തുതികളും !!ആയുസ്സ് നീട്ടി തന്ന മഹാ കാരുണ്യം എത്ര ഉന്നതമെന്ന് കഴിഞ്ഞ് പോയ ദിനങ്ങളും , കാഴ്ച്ചകളും , വായനകളും എന്നെ ബോധ്യപ്പെടുത്തുന്നു.!!!അവന്റെ കാരുണ്യ കണക്കിലെ അനുഗ്രഹ പേമാരിയിലാണ് ഞങ്ങൾ ഇന്ന് ..... ചിലത് പറയാതെ വയ്യ !കുറിക്കാതെയും ..., മനുഷ്യത്വത്തിന് പുതിയ സമവാക്ക്യങ്ങൾ രചിച്ച എന്റെ കൊണ്ടോട്ടി സഹോദരങ്ങളെ ... !!കോവിഡ് തീർത്ത മതിൽ കെട്ടുകൾ തകർത്തു നിങ്ങൾ ... കൈകളിൽ താങ്ങി ഓടിയത് പലരുടെയും പാതി തുടിക്കുന്ന ജീവനുകൾ ആയിരുന്നു !!കൊറോണയുടെ വോൾ സെയിൽ കച്ചോടക്കാർ എന്ന് പലരും പറഞ്ഞ ദുബായ് ക്കാരെ നിങ്ങൾ കോരി ചൊരിയുന്നമഴയത്തും കരുതലിന്റെ കുട പിടിച്ചു ചേർത്ത് പിടിച്ചതിനെ എങ്ങനെ വിവരിക്കും കൂട്ടരേ..., കൊണ്ടോട്ടിയുടെ മക്കളുടെ കരുതലിൽ ജീവിതം കിട്ടിയവരിൽ ഒരുവൻ ആണ് ഞാനും എന്റെ അനിയൻ ഷെഹീനും , എന്റെ ചങ്കു അലിയും , ശംസുകയും .... അങ്ങനെ ബാക്കി കൂടെ ഉള്ള എല്ലാവരും... മറക്കില്ല കൂട്ടരേ മരണം വരെ ..... !!കരുണയും ത്യാഗ സേവനവും മനഃസാന്നിധ്യവും നിറഞ്ഞു കവിഞ്ഞ കൊട്ടോട്ടി നാട്ടുകാരെ.., ചെളിയിൽ നിന്നും എന്നെ ഉയർത്തി , തോൾ കുഴയിൽ നിന്നും അറ്റു കിടക്കുന്ന എന്റെ രണ്ട് കൈകൾ സ്വന്തം ഉടുതുണി കീറി സ്ട്രച്ചറിൽ കെട്ടി എന്നോട് ഒന്നുമില്ല മോനെ ... നീ കണ്ണടച്ച് കിടക്കു എന്ന് പറഞ്ഞആദ്യ First Aider ന് ഞാൻ എന്ത് പേര് നൽകും .... ചോര ഒലിച്ചു ഇറങ്ങുന്ന എന്റെ അനിയനെ നോക്കി ... ഏയ് !! ഒന്നും ഇല്ല ... !നിന്റെ നെറ്റി ചെറുതായി ഒന്ന് പൊട്ടി അത്രേ ഒള്ളു എന്ന് പറഞ്ഞ് അവന് ആത്മ വിശ്വസത്തിന്റെ പ്രെസ്ക്രിപ്ഷൻ ആദ്യം കുറിച്ച് കൊടുക്കാൻ ആ പാവം മനുഷ്യനെ ആരാണ് പ്രാപ്തനാക്കിയത് .. കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലെ കൊറി ഡോർ ക്യാഷുലിറ്റി ആക്കിയത് ആരാണ് ... !ചെളിയിൽ പുതഞ്ഞ എന്നെ ഒന്ന് വൃത്തിയാക്കാൻ ഡോക്ടർ അവശ്യപെട്ടപ്പോൾ ... സെക്കന്റ് കൊണ്ട് വാഷ് റൂമിലേക്ക് ഇടുത്തു കൊണ്ട് പോയി , എന്റെ ഷർട്ട് വെട്ടി ഇടുത്തു , പാന്റ് അഴിച്ചു അടിവസ്ത്രം പോലും നീക്കം ചയ്ത് എന്റെ കൈകളിൽ തൊടാതെ തെല്ലും വേദനിപ്പിക്കാതെ അവരുടെ കൈ കൊണ്ട് പതിയെ തടവി ചെളിയിൽ നിന്നും വെളുപ്പിച്ചു എടുത്ത.... എന്റെ സഹോദരങ്ങളെ .., നിങ്ങൾ ആരാണ് !!!എന്നെ നിർബന്ധിച്ചു ക്ലോസെറ്റിൽ ഇരുത്തി മൂത്രം ഒഴിക്കാൻ പറഞ്ഞത് , അത് പോകാതെ വന്നപ്പോൾ കപ്പ് കൊണ്ട് വെള്ളം ഒഴിച്ച് തന്നത്... ഇനി motion പാസ്സ് ചെയ്യണമെങ്കിൽ മോനെ ആയിക്കോളു ഞങ്ങൾ കഴുകുമെടാ ..... !!എന്ന് പറഞ്ഞ എന്റെ മുത്ത് മണികളെ ... , എന്റെ കണ്ണുകൾ നിറയുന്നുണ്ട് അക്ഷരങ്ങൾ മങ്ങുന്നുണ്ട് .... നിങ്ങളെ ഓർത്തുകൊണ്ട് !!നിങ്ങൾ ആരാണ് ... പേര് എന്താണ് .... ഒന്ന് മാത്രം അറിയാം നിങ്ങളുടെ സ്ഥലം അത് .... കൊണ്ടോട്ടി ആണ് .. !!!എവിടെയോ വീണ് പോയ എന്റെ മൊബൈൽ ഫോൺ ... !!അതിലെ Sim Card ഊരി അതിലെ കോൺടാക്ട് നമ്പറിലേക്ക് മെസ്സേജ് അയച്ച് അവർ എന്റെ അളിയനെ ബന്ധപ്പെട്ടു നാട്ടിലെ എന്റെ നമ്പറിൽ വിളിച്ച് സംസാരിച്ച് കൊണ്ടോട്ടിയിൽ നിന്ന് ഞങ്ങൾ ഉള്ള കോട്ടക്കൽ MIMS ഹോസ്പിറ്റലിലേക്ക് എന്റെ മൊബൈൽ ഫോൺ ഒരു പോറൽ പോലും ഇല്ലാതെ എത്തിച്ചു തന്ന പ്രിയപ്പെട്ട സാഹിർ എന്ന സുന്ദരനായ യുവാവ് .. ഇത് ഞാൻ എങ്ങനെ എഴുതി ചേർക്കും .... !!ഏത് ബ്ലോഗിലാണ് ഇതിന്റെ സ്ഥാനം ... നിങ്ങൾ എല്ലാവരും അത്ഭുതമാണ് ... ഞങ്ങൾ അനുഭവിച്ചറിഞ്ഞ മധുരം ! കാരുണ്യത്തിന്റെ വലിയ രൂപം .... !!കൊണ്ടോട്ടി .... !!എയർഫോഴ്സിലെ നീണ്ട പരിജയം ഏത് അവസ്ഥയിലും പറത്തിയും, ഇറക്കിയും കഴിവുറ്റ വൈമാനികൻ ക്യാപ്റ്റൻ ദീപക് വസന്ത സാത്തെ ... !ഒരു അപകട സാധ്യത മുന്നിൽ കണ്ടു കാണും ഈ ധീരൻ ... രണ്ടാമത്തെ ശ്രമത്തിന് മുന്നേ ഇന്ധനം കത്തിച്ചു തീർത്തു... ഭാരവും കുറച്ചു ! ഒരു അപകടം ഉണ്ടായാൽ കത്തി പിടിക്കാനുള്ള സാധ്യതയും പരമാവധി കുറച്ചു .. അദ്ദേഹം ആ ദൗത്യത്തിലേക്ക് ലാൻഡിംഗ് ച്യ്തപ്പോൾ സ്വന്തം ജീവൻ കൊണ്ട് ഞങ്ങളെ കാക്കാൻ ദൈവത്തിന് കൂട്ട് നിന്ന പ്രിയപ്പെട്ട ക്യാപ്റ്റൻ ദീപക് വസന്ത സാത്തെ , കോ പൈലറ്റ് അഖിലേഷ്... Rest in Peace wing Cdr ( Retd) Sathe and Akilesh ... കണ്ണീർ പൂക്കൾ ........ ഞങ്ങളുടെ യാത്രാ ഒരുക്കങ്ങൾ അവസാന ഘട്ടവും കടന്ന് , 07.08.2020 വെള്ളിയാഴ്ച്ച ദിവസം അജ്മാനിൽ നിന്നും കാലത്ത് 7.15 ന് അനുജൻ മുഹമ്മദ് ഷഫീക്കിനെ ചേർത്ത് പിടിച്ച് ഞങ്ങൾ അജ്മാനിൽ നിന്നും യാത്ര തിരിച്ചു ... ദുബായ് കറാമ ആരാമം റെസ്റ്റോറന്റിലേക്ക് മന്നക്ക കാർ ഡ്രൈവ് ചയ്തു .. അലി അവിടെ എത്താം എന്നത്ഞങ്ങൾ മുൻ കൂട്ടി നിശ്ചയിച്ചതാണ് . അവിടെ ഞങ്ങൾ ഒരുമിച്ചു കൂടി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു പോകാൻ ആണ് പ്ളാൻ ച്യ്തത് . കൃത്യമായി എല്ലാവരും അവിടെ എത്തി . കൂടെ ജോയിൻ ചെയ്യാൻ അസീസ്ക്കയും വന്ന് ചേർന്നു .. ആരാമം റെസ്റ്റോറന്റ് ഞങ്ങൾക്ക് ഏറെ ഹൃദയ ബന്ധമുള്ള ഒരിടം ആണ് വർഷങ്ങളുടെ ബന്ധം ആണത് നാലുമണി ചായ സമാവറിൽ തന്നെ കുടിച്ചാലെ കൽബ് നിറയൂ ... ജോലി നഷ്ട്ടപെട്ടു പോകുന്നത് കൊണ്ട് അവസാന പ്രഭാത ഭക്ഷണം അവിടെന്നു ആകാം എന്നത് ഞങ്ങളുടെ കുഞ്ഞു ആഗ്രഹങ്ങളിലെ ഒന്നായിരുന്നു ... ഞങ്ങൾ ഒരുമിച്ച് ഏറെ കാലം കുടിച്ച സമാവർ ചായയും പൊറോട്ടയും ഒരുമിച്ചിരുന്ന് ആരാമത്തിൽ നിന്നും കഴിച്ചു .. ഒൻപത് മണിയോടെ ദുബായ് ടെർമിനൽ രണ്ട് ലക്ഷ്യമാക്കി യാത്രതുടർന്നു ... 9.15 am എയർപോർട്ടിൽ എത്തി വലിയ തിരക്കില്ലായിരുന്നു , പെട്ടെന്ന് ട്രോളിയിൽ ഞങ്ങളുടെ സാധനങ്ങൾ നിറച്ച് മന്നക്കാട് യാത്രയും പറഞ്ഞ് എയർപോർട്ടിനു അകത്തേക്ക് കയറി ... ആദ്യം കോവിഡ് ടെസ്റ്റിന്റെ Q ആണ് , പെട്ടെന്ന് തന്നെ ഞങ്ങളെ ഓരോ ആളുകളെയും വിളിച്ചു ... ബ്ലഡ് കൊടുത്ത് . വളരെ പെട്ടന്ന് തന്നെ നെഗറ്റീവ് റിസൾട്ടും വന്നു.. അൽ ഹംദുലില്ലാഹ് !!യാത്ര ക്കുള്ള ആദ്യ പച്ചക്കൊടി .... പിന്നെ അടുത്ത സെക്ഷൻ കോവിഡ് ഫോം പൂരിപ്പിച്ചു നൽകാനുള്ള ലൈൻ ആണ്... നിശ്ചിത അകലത്തിൽ നിരത്തി ഇട്ടിരിക്കുന്ന കസേരയിൽ ഞങ്ങൾ അടുത്തടുത്തായി ഇരുന്നു .. കിട്ടിയ ഫോം പൂരിപ്പിച്ചുകൊണ്ടിരുന്നു.... അതിനിടയിൽ അടുത്തിരുന്ന ഒരു സഹോദരിയും അരികിൽ വന്നു ചില സംശയങ്ങൾ ചോദിച്ചു പിന്നീട് ഒരുമിച്ച് ഞങ്ങൾ അപേക്ഷ ഫോറങ്ങൾ പൂരിപ്പിച്ചുതുടങ്ങി ... എന്നാൽ .... ഇന്ന് ആ ചേച്ചിയും മോളും ഈ ഭൂമിയിൽ ഇല്ല ..... പൊന്നുമോനെയും മുരളി ചേട്ടനെയും തനിച്ചാക്കി രമ്യയും ശിവാത്മീകയും യാത്രയായിരിക്കുന്നു... ഞങ്ങളുടെ തൊട്ടുമുന്നെയാണ് അവരുടെ ബോർഡിങ് പാസ്സ് പോലും കിട്ടുന്നത് .... എല്ലാം നല്ല ദാരണ ഉണ്ട് എനിക്ക് , തൂവെള്ള പി പി കിറ്റിൽ സുന്ദരിയായി എല്ലാവരും ശ്രദ്ദിച്ച പൊന്നു മോൾ ഇന്ന് ..... അമ്മക്ക് ഒപ്പം പരലോക യാത്ര ച്യ്തിരിക്കുന്നു ... കണ്ണീർ പൂക്കൾ പ്രിയപെട്ട എന്റെ സഹോദരിക്കും പൊന്നു മോൾക്കും .... ആ ചിത്രങ്ങൾ ശരിക്കും എന്നെ വേദനിപ്പിക്കുന്നു !!!എല്ലാം എന്റെ ഓർമ്മകളിൽ വല്ലാതെ കുത്തി വലിക്കുന്നു മോളെ ....., എമിഗ്രേഷൻ എല്ലാം വേഗത്തിൽ കഴിഞ്ഞു ..., ഞങ്ങളുടെ ഗേറ്റ് F5 ആയിരുന്നു അടയാളപെടുത്തിയത് . അവിടെ ഒഴിഞ്ഞ ഒരു സ്ഥലത്തു ഞങ്ങളുടെ ബാഗ് വെച്ച് ഫ്ലൈറ്റിനായുള്ള കാത്തിരിപ്പ് .. അതിനിടയിൽ ചെറിയ ഒരു ഡ്യൂട്ടി ഫ്രീ പർച്ചേസ് കുട്ടികൾക്ക് അൽപ്പം മിട്ടായി വാങ്ങി... അവസാനം അത് തിരിച്ചു ഡ്യൂട്ടി ഫ്രീയിൽ തന്നെ കൊടുക്കേണ്ടിയും വന്നു , ഒരു കിലോ പോലും കൂടുതൽ ബോർഡിങ്ങിൽ അവർ അനുവദിച്ചില്ല ... അങ്ങനെ തിരിച്ച് കൊടുക്കാൻ പോയത് കൊണ്ട് അൽപ്പം വൈകി പോയിരുന്നു ... അവസാന ബസിൽ ആയിരുന്നു , പിന്നെ ഫ്ലൈറ്റിലേക്കു ഞങ്ങൾ പോയത്. അതുകൊണ്ടു തന്നെ അവസാനയാത്രക്കാർ കുറച്ചു പേർ മാത്രമായിരുന്നു ... വിട പറഞ്ഞ ജാനകി അമ്മയും ആ ബസിൽ ഉണ്ടായിരുന്നു ... എന്റെ നല്ല ഓർമ്മകളിൽ ഉണ്ട് ...ആ അമ്മയുടെ തെളിച്ചമുള്ള മുഖം !!! തിരൂരിലെ വീട്ടു വളപ്പിൽ അഗ്നി ആ അമ്മയെ ഏറ്റു വാങ്ങി ... കണ്ണീർപൂക്കൾ അമ്മേ !!!പിറകിലെ സീറ്റിൽ ഇരുന്ന അഷ്‌റഫ്‌ക്ക ഫുജൈറയിൽ നിന്നും ജോലി മതിയാക്കി നാട്ടിൽ പോകുന്ന ആളാണ് ... കുറച്ചു നേരം കൊണ്ട് ബസിൽ ഇരുന്നു ഏറെ സംസാരിച്ചിരുന്നു ഞങ്ങൾ.. പിന്നീട് അറിഞ്ഞത് ചെറിയ മുറിവുകൾ മായാണ് അദ്ദേഹം ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് പോയത് എന്നാണ് , പ്രായം ഏറെ ചെന്ന ആ പാവം മനുഷ്യനെ റബ്ബ് കാത്തു... ദുബായ് ടൈം 2.00 pm ഓടെയാണ് ഞങ്ങൾ ഫ്ലൈറ്റിൽ കേറുന്നത്.. പതിവ് പോലെ അല്ല ഞങ്ങളെ വരവേറ്റത് , ക്യാബിൻ ക്രൂ അംഗങ്ങൾ രണ്ട് പേരും വെൽകം പോയിന്റിൽ തന്നെ ഉണ്ടായിരുന്നു ... എന്നിട്ടും ഞങ്ങളെ നോക്കുക പോലും ചെയ്യാതെ ബോർഡിങ് പാസ്സ് കാണിച്ചപ്പോൾ പോലും ഭാവ വിത്യാസവും കാണിച്ചതെ ഇല്ല ... നേരെ നടന്നു ഞങ്ങൾ ഫ്ലൈറ്റിൽ ഞങ്ങളുടെ സീറ്റും ലക്ഷ്യമാക്കി .. എല്ലാ സീറ്റിലും ആളുകൾ നിറഞ്ഞിരുന്നു ... ഞങ്ങളുടെ സീറ്റ് 14 A B C എമർജൻസി എക്സിറ്റിൽ ആയിരുന്നു ... A യിൽ അലി , B ഷഹീൻ , C യിൽ ഞാനും ... 2.05 pm ദുബായിൽ നിന്നും സീറ്റ് ബെൽറ്റ് ധരിച്ച ആരും ഒരിക്കലും അത് ഒരു ആവശ്യത്തിന് പോലും അഴിച്ചത് ശ്രദ്ധയിൽ പെട്ടില്ല ... വളരെ ചുരുക്കം ആളുകൾ ആണ് ടോയ്ലറ്റ് പോലും ഉപയോഗിച്ചത് !!ജീവനക്കാർ തന്ന സ്നാക്ക്സ് ബോക്സ് പോലും തുറക്കാതെ വെള്ളകുപ്പി പോലും തുറന്ന് ഒരു മുറുക്ക് വെള്ളം കുടിക്കാതെ ഉള്ള യാത്രക്കാർ ആയിരുന്നു കൂടുതൽ ആളുകളും .... ആരുടെ മുഖത്തും ആഹ്ലാദമില്ല !!ജോലി നഷ്ട്ട പെട്ടവർ , പ്രയാസപ്പെട്ട് കിട്ടിയ ടിക്കറ്റുള്ളവർ , വിസിറ്റിംഗ് വിസയിൽ അവസാനം വരെ ദുബൈയിൽ കുടുങ്ങിയവർ , സന്ദർശക വിസയിൽ വന്ന കുടുംബങ്ങൾ .... അങ്ങനെ ഏറെ പൊള്ളുന്ന നിരയാണ് കൂടെ ...., പരസ്പ്പര സംസാരമില്ല , നോട്ടമില്ല.. എന്തിനേറെ പറയണം ഒരിക്കൽ പോലും ക്യാബിൻ ക്രൂ അംഗങ്ങൾ ഞങ്ങളെ ക്രോസ്സ് ചയ്തു നടന്നിട്ടു പോലുമില്ല .. !!ആകെ എന്റെ കണ്ണുകൾക്ക് ആശ്വാസം നൽകിയത് മൂന്ന് സീറ്റ് മുന്നിലേ ആ സുന്ദരി മോളായിരുന്നു... അവൾ മാത്രം മാസ്ക് ധരിച്ചിരുന്നില്ല , കുറുമ്പ് കൊണ്ട് അവളെ കുറെ നേരമായി എല്ലാവരും ശ്രദ്ദിച്ചിരുന്നു .. പിറകിലേക്ക് എത്തി നോക്കുമ്പോൾ പലരും ആംഗ്യം കാണിച്ചിരുന്നു മാസ്ക് ധരിക്കാൻ അത് പോലും അവൾ ഒരു കളിയായി കുസൃതിയിൽ ചേർത്ത് വീണ്ടും അവൾ ഞങ്ങൾക്ക് ഇമ്പം പകർന്നു .... പ്രിയപ്പെട്ട വരെ ആ പൊന്നു മോൾ ..... ഇന്നില്ല എന്നത് എന്റെ നെഞ്ച് പൊള്ളിക്കുന്നു.. അവസാന ചില കാഴ്ച്ചകളിൽ പൊന്നുമ്മയുടെ കയ്യിൽ നിന്നും പൊന്നു മോൾ ആ വിമാനത്തിൽ പാറി പറക്കുന്ന നടുക്കുന്ന വേദനയാണ് എന്റെ കണ്ണ് നിറക്കുന്നതും കൽബു പൊള്ളിക്കുന്നതും ... മോളൂ നീ ഉറങ്ങുക ... നാഥന്റെ സന്നിധിയിൽ പോറ്റുമ്മയെ അവൻ നിഴ്ചയിച്ചു കാണും ... നിന്റെ അവസാന നിമിഷങ്ങളിലെ കുറുമ്പു പിന്നീട് തീരാ വേദന യാകുമെന്നു നിനച്ചില്ല ... തണുത്ത നിന്റെ ആ നെറ്റിയിൽ പലവട്ടം ഉമ്മ വെച്ചു ഈ അങ്കിൾ പൊന്നേ !!!ഒരുമിച്ചു യാത്ര തുടങ്ങിയവരിൽ അടുത്ത സീറ്റിൽ ഇരുന്നവർ മണ്ണോടു ചേർന്ന 18 ആളുകളുടെ ആ ഫോട്ടോ പലവട്ടം കിടന്ന കിടപ്പിൽ കണ്ടു ഞാൻ മൂന്ന് ദിവസം കഴിഞ്ഞ് എന്നെ കേൾപ്പിച്ചു ജസ്‌ന .. ആ പൊന്നു മക്കൾ ... നാല് പിഞ്ചോമനകൾ ... !!നിഷ്കളങ്ക ഭാവം ... പി പി കിറ്റിലെ കുഞ്ഞു മേനികൾ നിശ്ചലമായി കൊട്ടോട്ടി ഹോസ്പിറ്റലിൽ ആ കോറിഡോറിൽ വെള്ളയിൽ പുതച്ചത് മൂലയിൽ കിടത്തിയ എന്റെ കാഴ്ച്ചക്ക് വല്ലാത്ത തേങ്ങലാണ് ഇപ്പോഴും കൂട്ട് .. തൊട്ടടുത്തു സ്ട്രച്ചറിൽ കിടക്കുന്ന എന്നെ വേദന എന്നെ വല്ലാതെ തളർത്തുമ്പോഴും ഈ കാഴ്ച്ച എന്റെ ഇടനെഞ്ച് ഇന്നും പിളർത്തുന്നു ... രണ്ടാമത്തെ അന്നൗൺസ്‌മെന്റ് വന്നു 45 മിനിറ്റിൽ നമ്മൾ കരിപ്പൂരിൽ ലാൻഡ് ചെയ്യാൻ പോകുന്നു എന്ന് .. !!വലിയ ആശ്വാസ സന്ദേശം ആയിരുന്നു അത് ... നേരം ഏറെയായി പിടിച്ചു വെച്ച മൂത്ര ശങ്ക പിന്നെ വേദനയായി മാറിയ എന്നെ പോലെ ഉള്ളവർ അനേകർക്ക് വേഗം ഇറങ്ങിയാൽ മതി എന്നായി ... പൈലറ്റ് പറഞ്ഞ 45 മിനിറ്റും പിന്നെയും പിന്നിട്ടു !!സമയം ഒരുമണിക്കൂറും കടന്ന് എന്നിട്ടും ഫ്ലൈറ്റ് ലാൻഡിംഗ് പൊസിഷനിൽ എത്തിയില്ല .... പിന്നെ വളരെ പെട്ടെന്ന് ഫ്ലൈറ്റ് ലാന്റിങ്ങിലേക്കു പോകുക ആണെന്ന് തോന്നി .. എന്നാൽ അധികം വൈകാതെ പെട്ടന്ന് തന്നെ വീണ്ടും ഉയർന്നു പറക്കാൻ തുടങ്ങി .... ഈ സമയങ്ങളിൽ ഒരു തരത്തിൽ ഉള്ള അന്നൗൺസ്‌മെന്റ് ഒന്നും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല .. വീണ്ടും ഇരുപത് മിനിറ്റോളം ഞങ്ങൾ എയർപോട്ടിന്റെ മേലെ വട്ടമിട്ടു പറന്നു . അതിനു ശേഷം രണ്ടാമത്തെ ശ്രമത്തിനായി വിമാനം ലാൻഡിംഗ് പോസിഷനിൽ എത്തി ചക്ക്രം ഭൂമിയെ ചുംബിക്കുന്നത് ഞങ്ങൾക്ക് അനുഭവപെട്ടു ..... പെട്ടെന്ന് തന്നെ ജെർക്കിങ് തുടങ്ങി വീണ്ടും വീണ്ടും അത് കൂടി കൊണ്ടിരുന്നു ... വിമാനത്തിന്റെ സ്പീഡ് ഒരിക്കലും കുറയുന്നതായി തോന്നിയില്ല .. ഇതിനിടയിൽ സഹോദരിമാരുടെ കൈകളിലെ വാനിറ്റി ബാഗ് ഒക്കെ അങ്ങും ഇങ്ങും തെറിക്കാൻ തുടങ്ങി ..... പിന്നെ പെട്ടെന്ന് വിമാനം ഇടത്തോട്ട് സ്ലിപ് ആകലും നല്ല ശബ്ദത്തോടെ രണ്ടായി പൊട്ടലുമായിരുന്നു ... എല്ലാ കാഴ്ച്ചയും എനിക്ക് കൃത്യമാണ് ഞാൻ കോക് പിറ്റ് വരെയും കാണുക ആയിരുന്നു ... കൂട്ടത്തിലെ കുഞ്ഞു മക്കൾ ... റബ്ബേ ,, അങ്ങ് മിങ്ങും... പാറി പറന്നു ആ കുഞ്ഞു ഹൃദയങ്ങൾ നാഥനിലേക്കു പരലോക യാത്ര ചയ്തത് വലിയ വേദന സഹിച്ചാണ് ... !!ഫ്ലൈറ്റിന്റെ ഞങ്ങൾ ഇരിക്കുന്ന സീറ്റിന്റ മൂന്ന് സീറ്റിന്റ മുന്നിൽ വെച്ച് പൊട്ടി തകർന്നാണ് രണ്ടു കഷ്ണങ്ങൾ ആയി മാറിയത് .. ക്ഷണ നേരം കൊണ്ട് അട്ടഹാസങ്ങൾ , ഇലാഹി മന്ത്രങ്ങൾ, ഉമ്മാ , അമ്മേ വിളികൾ നിറഞ്ഞു നിന്ന നില വിളികൾ ... അലി വിളിച്ചു പറഞ്ഞു ആഷിക്കേ , വേഗം ചാട് ഫ്ലൈറ്റ് ഇപ്പൊ കത്തും !!സമയം ഇല്ല ... എന്റെ ചെവിയിൽ ഇപ്പൊ പോലും അത് ഭീതി ഉയർത്തുന്നു ... അത് പറഞ്ഞ് അവൻ എമർജൻസി എക്സിറ്റ് വഴി താഴേക്കു ഇറങ്ങി ..... !!ഉള്ളിലെ കാഴ്ച്ചയുടെ നടുക്കത്തിൽ ഞാൻ സീറ്റിൽ തന്നെ ഇരിക്കുകയാണ് ... അടുത്ത് അനിയനും ഉണ്ട് , പെട്ടെന്ന് ഞാൻ ഇടത്ത് തിരിഞ്ഞു നോക്കുമ്പോ അലി നടന്നു പോകുന്ന കാഴ്ച്ച !!ഉടനെ ഒരു ഉൾവിളി വന്ന പോലെ അനിയനോട് പറഞ്ഞു മോനെ, വേഗം ഇറങ് ഫ്ലൈറ്റ് കത്തും പെട്ടെന്ന് സീറ്റ് ബെൽറ്റ് ഊരി ഞാൻ എമർജൻസി എക്സിറ്റ് വഴി താഴെക്ക് ഇറങ്ങി .... തിരിഞ്ഞ് നോക്കുമ്പോൾ അനിയനെ കാണുന്നില്ല .. ഉള്ളിൽ നിന്നും അവൻ വിളിച്ചു പറയുന്നു ഇക്കാ... എന്റെ ബെൽറ്റ് തുറക്കാൻ പറ്റുന്നില്ല എന്ന് .. !!വീണ്ടും ഞാൻ അകത്തു കേറി അവന്റെ ബെൽറ്റ് അഴിച്ചു അവനെ കൂട്ടി നടന്നു .... അധിക ദൂരം നടക്കാൻ എനിക്ക് ആയില്ല .. !അപ്പോഴേക്കും എന്റെ കണ്ണുകൾ മങ്ങി എന്റെ ബോധം നഷ്ട്ടപെടാൻ തുടങ്ങി .... എപ്പോഴോ എന്റെ കണ്ണുകൾ അടഞ്ഞു പോയി .... പിന്നെ ഞാൻ ഉണരുമ്പോൾ നല്ല മഴ പെയ്യുന്നു ... ഞാൻ നിലത്തു ചെളിയിൽ കിടക്കുന്നു അടുത്തിരുന്നു അനിയൻ ഷഹീൻ കരയുന്നു .... ഇക്കാ എണീക്ക് ഒന്നും നിനെക്ക് പറ്റിയിട്ടില്ല .. !!എനിക്ക് എണീക്കാൻ ആകുന്നില്ല .. കൈകൾ ഇല്ലെന്നു തോന്നി ... ഞാൻ അനിയനോട് ചോദിച്ചു എന്റെ കൈ എവിടെ ..? ഇക്ക അവിടെ ഉണ്ട് ഒന്ന് അവൻ പിടിച്ചു നോക്കിയപ്പോഴേക്കും എന്റെ ജീവൻ പൊയ് ... അനിയനെ കണ്ടപ്പോൾ ആകെ തല പൊട്ടി ഒലിച്ചു രക്തത്തിൽ കുളിച്ചിരിക്കുന്നു ... ഒരു നോട്ടം മാത്രമാണ് ഞാൻ നോക്കിയത് ... അപ്പോഴേക്കും എന്നെ ആദ്യ ആംബുലൻസിൽ തന്നെ കയറ്റി, കൂടെ അനിയനും വേറെ ഒരു കുഞ്ഞു മോളും ഒരു നോട്ടം മാത്രം മാണ് ഞാൻ അവരെയും കണ്ടത് . ഞങ്ങളെ നേരെ കൊണ്ട് പോയത് റിലീഫ് ഹോസ്പിറ്റൽ കൊണ്ടോട്ടിയിലാണ് ... അവിടെത്തെ അനുഭവം മുന്നേ പറഞ്ഞു വെച്ചു ഞാൻ .. !!എന്റെ വേറിട്ട രണ്ടു കയ്യും ജോയിന്റിൽ കേറ്റി വെച്ച് എന്നെയും അനിയനെയും MIMS ഹോസ്പിറ്റൽ കോട്ടക്കലിലേക്കു കൂടുതൽ ചികിത്സക്ക് കൊണ്ട് പോയി.. അതിനിടയിൽ വീട്ടുകാരുമായി ബന്ധപെട്ടു ... വിശദമായ ചികത്സക്ക് ഞങ്ങളെ വിധേയമാക്കി ... അനിയന് തലക്കും നെറ്റിയിലും ആഴത്തിൽ മുറിവുകൾ ഉണ്ട് ... ഏറെ തുന്നൽ ഉണ്ട് കൈക്ക് നല്ല പരിക്കും ... എനിക്ക് ലിവറിന് താഴെ രക്ത സ്രാവം ഉണ്ടായിരുന്നു അങ്ങനെ ഒബ്‌സർവേഷനിൽ മൂന്ന് ദിവസംകഴിയേണ്ടി വന്നു .... പിന്നീട് ചെറിയ മാറ്റങ്ങൾ വന്നത് കൊണ്ട് മറ്റു ബുദ്ദിമുട്ടുകൾ ഇല്ല .. ഇപ്പൊ രണ്ടു കൈകളും ചേർത്ത് വെച്ച് കെട്ടിയിരിക്കുന്നു ... ചെറിയ തല കറക്കം, ദേഹം മുഴുക്കെ വേദനഎല്ലാവർക്കും ഉണ്ടാകുമെന്ന് ഡോക്ടറുടെ ഭാഷ്യം... നിങ്ങൾ വീണത് ഫ്ലൈറ്റിൽ നിന്നാണ് പതിയെ എല്ലാം നമുക്ക് സുഖമാക്കി ഇടുക്കാം !!അൽപ്പം ടൈം വേണം .... ഒരു ആഴ്ച്ച ഹോസ്പിറ്റലിൽ കിടന്നു .. ഇന്നലെ ഞങ്ങൾ രണ്ടു പേരും ഡിസ്ചാർജ് ആയി.. ഇനി അടുത്ത ഫ്രൈഡേ അടുത്ത ചെക്ക് അപ്പ് ... അലി ഇന്ന് ഡിസ്ചാർജ് ആകുന്നു.. അവനും ഇതേ അവസ്ഥ തന്നെ.. ഷംസുകാക്ക് എല്ലു പൊട്ടൽ ഉണ്ടായിരുന്നു .. ഒരു സർജറി വേണ്ടി വന്നിരുന്നു.. സുഖമായി വരുന്നു .. അസുഖങ്ങൾക്ക് എല്ലാം ചികിത്സ നടത്താം നാഥൻ നമുക്ക് ആയുസ്സ് നീട്ടി തന്നല്ലോ .. മഹാ ഭാഗ്യം !!ആ അനുഗ്രഹത്തിന്റെ വലിപ്പം നിർണ്ണയിക്കാൻ ആവില്ല !!മരണം വരെ ഇനി സുജൂദിൽ കിടന്നാലും പകരമാകില്ല ... പ്രിയപെട്ട കൊണ്ടോട്ടിയിലെ നല്ല വരായ നാട്ടുകാർ , ഡ്രൈവർ മാർ, എയർപോർട്ട് ഉദ്യോഗസ്ഥർ , ഫയർ ഫോഴ്‌സ് ജീവനക്കാർ, കൊട്ടോട്ടി റിലീഫ് ഹോസ്പിറ്റൽ ജീവനക്കാർ, അവിടെ കൂടിയ സാധരണ ജനങ്ങൾ , ആംബുലൻസ് ജീവനക്കാർ പിന്നെ MIMS ഹോസ്പിറ്റൽ ജീവനക്കാർ വലിയ നിരയാണ് ഞങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് ...പറഞ്ഞാൽ തീരുന്നതല്ല ... !!എന്നെയും കുടുംബത്തെയും പ്രാർത്ഥന കൊണ്ടും ആശ്വാസ വാക്കുകൾ കൊണ്ടും നിറഞ്ഞു നിന്ന എന്റെ കടുംബക്കാർ, സഹോദരങ്ങൾ, സഹോദരിമാർ, നാട്ടുകാർ , സുഹൃത്തുക്കൾ, ദുബായിലെ കൂട്ടുകാർ , ക്രിക്കറ്റ് കളിയിലെ പ്രിയപ്പെട്ട വർ എന്റെ കുടുംബത്തെ പോലെ വിഷമിച്ചു പ്രാർത്ഥിച്ചവർ ... പുറത്തു നിന്നുള്ളവർ.... പറഞ്ഞാൽ തീരാത്ത നന്ദി ഉണ്ട് പ്രിയപ്പെട്ടവരെ ... എങ്ങെനെ ആണ് ഇതൊക്കെ ഞാൻ തിരിച്ചു തരിക ... ഇനിയും നിങ്ങളെ കാണാൻ ഏറെ മോഹ മുണ്ട് ...ചേർന്ന് ഇരിക്കണം ഇനിയും ... ശരീരം എന്റെ ചിന്തകൾക്ക് കൂട്ട് നിക്കാൻ തുടങ്ങിയാൽ ഞാൻ പോകും കൊണ്ടോട്ടിയിലേക്ക് ആ പാവങ്ങളെ കാണാൻ .... ആരെയും അറിയില്ല !!പേര് പോലും ഇല്ല ... അവരെ കണ്ടെത്താൻ ആയില്ലെങ്കിൽ പിന്നെ ജീവിതത്തിൽ എന്ത് !!ആയുസ്സ് ഒടുങ്ങും മുൻപേ നിങ്ങളെ കാണാൻ ആകണം ആ പ്രാർത്ഥന ഇപ്പൊ കൂട്ടിന് ഉണ്ട്.. എന്നിട്ട് നിങ്ങളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെക്കണം .. മരണം വരെ നിങ്ങൾ എന്നിലും പ്രാർത്ഥനയിലും ഉണ്ടെന്നു പറഞ്ഞു കണ്ണൊന്നു നിറഞ്ഞു വീണ്ടും ചേർത്ത് പിടിക്കണം ... !! നിങ്ങൾ തന്ന മനസ്സാണ് ഞളുടെ പുതു ജീവൻ ... സൃഷ്ട്ടാവിന്റെ കാരുണ്യവുംഅനുഗ്രഹവും ഒന്നിച്ചപ്പോൾ ഏറെ പേർ ജീവിതത്തിലേക് തിരിച്ചു വന്നിരിക്കുന്നു .... പ്രിയപ്പെട്ട വരെ ചേർത്ത് പിടിക്കുന്നു , കണ്ണ് നിറഞ്ഞു ഒഴുക്കുന്നുണ്ട് ... കൊണ്ടോട്ടിയിലെ എല്ലാ ദൈവ കരങ്ങളും ചുംബിച്ചു കൊണ്ട് ...... !!ആഷിഖ്, പെരുമ്പാൾ
- Get link
- X
- Other Apps
ഹോ ഇപ്പോ ഒരു സിം എടുക്കുക എന്നു പറഞ്ഞാൽ ഫുൾ സീനാണ്😕ആദ്യം customer ന്റെ ഫോട്ടോയും മൊബൈൽ OTP യും വേണം🤗പിന്നെ എന്റെ ഫോട്ടോയും OTP യും വേണം😉അതു കഴിഞ്ഞു ഫുൾ അഡ്രസ്സ് പറഞ്ഞിട്ടു Sim വെരിഫെയി ചെയ്യണം😞ഇതിൽ ഏതേലും ഒന്നു മിസ്സ് ആയാൽ സിം ക്യാൻസൽ ആയി😞ഓരോ കഷ്ടപ്പാടുകൾ👫🤗👏
- Get link
- X
- Other Apps
ഇൻസ്റ്റഗ്രാമിൽ യാതൊരു അപ്ഡേഷനും ഇല്ലാത്ത 1000 followers നെ mutual unfollow ചെയ്തു😷👫👏ഹോ ഇപ്പോ ഇൻസ്റ്റാ ഹോം ലു കേറുമ്പോൾ മികച്ചൊരു ഫീലുണ്ട്😎ഇൻസ്റ്റാ ഇസ്തം👫😍👏
- Get link
- X
- Other Apps
THE RULER OF MOLLYWOOD 😎കഠിനാധ്വാനവും പ്രയത്നവും കൊണ്ട് കാലങ്ങളെ തോല്പിക്കാം എന്ന് മലയാളിയെ പഠിപ്പിച്ച ആൾ...❤️#Mammookka😎#trendsetter
- Get link
- X
- Other Apps
ഇനി എന്നാണാവോ ഇങ്ങനെ ഒരുമിച്ചിരുന്നു ഫുഡ് കഴിക്കാനൊക്കെ പറ്റുക😑👬👏കോഴിക്കോട് പാരഗൻ ഹോട്ടൽ ഓർമകൾ❤😍👏
- Get link
- X
- Other Apps
ഒരു മെസ്സി ഫാൻസ് എന്ന നിലയിൽ ഞങ്ങൾ തോൽവികൾ കണ്ടാണ് തുടങ്ങിയത് ഇന്നു രാത്രിപോലെ ഒരുപാട് രാത്രികൾ ഇതിനും മുൻപും കടന്നുപോയിട്ടുണ്ട് 2014 ൽ ഒരു രാത്രി 105" മിനുറ്റിലെ ആ ഗോളിന്റെ മുറിവൊന്നും ഈ8 ഗോളിനുമില്ല വർഷങ്ങളോളം നിരാശപെടുത്തിയിട്ടും ഈ മനുഷ്യന്റെ കാൽപന്തുകളിയോടുള്ള ആരാധനാ കുടികൊണ്ടിരിക്കുന്നേ ഉള്ളു പക്ഷെ ഒരുദിവസം ഇയാൾക്കായി കാത്തിരിക്കുന്നുണ്ട് ഇന്നു കളിയാക്കിയവരും കുറ്റപെടുത്തിയവരും തിരിച്ചു വാഴ്ത്തപ്പെടുന്നൊരു ദിവസം
- Get link
- X
- Other Apps
രാത്രി റൂമിലേക്ക് വന്ന #ഗ്രീൻ പൈ 😃പറഞ്ഞു വിട്ടില്ല❤ഹാ ഇനി സലീം കുമാർ പറഞ്ഞ പോലെ ചിലപ്പോൾ ലൈഫ് പച്ച പിടിച്ചാലോ😜👫👏
- Get link
- X
- Other Apps
മന്തിയും അൽ ഫാമും പാർസൽ വാങ്ങിയിട്ടുണ്ട്👫😄അളിയൻ വന്നിട്ടു വേണം എല്ലാരും ഒരുമിച്ചിരുന്നു കഴിക്കാൻ👫❤👏മന്തി ഇസ്തം😜👫👏
- Get link
- X
- Other Apps
ലോകത്തെ അദ്‌ഭുതപ്പെടുത്തിയ ബഹുസ്വരതക്ക്..വൈവിധ്യങ്ങൾക്ക്.. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് 73 വയസ്സ് തികഞ്ഞിരിക്കുന്നു❤👫👏സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳🇮🇳
- Get link
- X
- Other Apps
ഇനിയാണ് ബാപ്പൂ കളി😎👬👏വിസ്‌കാ ബാഴ്‌സ😍👬👏ജയിച്ചു വാ മക്കളെ💪👬
- Get link
- X
- Other Apps
പണ്ടൊക്കെ സെൽഫി എടുക്കുമ്പോൾ നമ്മളൊക്കെ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല😃👫ഭാവിയിൽ ഇങ്ങനെ മാസ്‌ക് ഇട്ടു സെൽഫി എടുക്കേണ്ടി വരുമെന്ന്😞ഹാ ഓരോരോ അവസ്ഥകളെ👫😜
- Get link
- X
- Other Apps
ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നുNIKE ന്റെ ഒരു ഷൂസ് എടുക്കുക എന്നത്🤗ഇന്നത് സാധിച്ചു😄ആമസോണ് ലു ഓഫർ ഉണ്ടായിരുന്നു🤗പിന്നൊന്നും നോക്കീല😎അങ്ങു ബുക് ചെയ്തു💪#nike ഇസ്തം❤
- Get link
- X
- Other Apps
മാറ്റങ്ങൾ നമ്മളിൽ തുടങ്ങണം...എങ്കിലേ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവൂ👫❤👏
- Get link
- X
- Other Apps
യാത്ര പുറപ്പെടുമ്പോൾ ഈ ദു അ നിങ്ങൾ ചൊല്ലണെ..മലക്കുകളുടെ സംരക്ഷണം അള്ളാഹു നമുക്കു മേൽ നൽകുന്നതാണുബിസ്മില്ലാ തവക്കൽത്തു അലള്ളാ ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാ.അള്ളാഹുമ്മ ഇന്നീ അഊദുബിക്ക അൻ അളില്ല അവ് ഉളല്ല അവ് അസില്ല അവ് ഉസല്ല അവ് അളുലിമ അവ് ഉളുലമ അവ് അജ്ഹല അവ് യുജ്ഹല അലയ്യ"ബിസ്മില്ലാ തവക്കൽത്തു അലള്ളാ " = എന്റെ എല്ലാ ഭാരവും ഞാൻ അള്ളാഹുവിനു മേൽ ഏൽപ്പിക്കുന്നു. "വലാ ഹൗല " = ചുറ്റി അറിയുന്നവനായി "വലാ കൂവത്ത" = ഒരു ശക്തിയുമില്ല ഇല്ലാ ബില്ലാ = അള്ളാഹു അല്ലാതെ "അള്ളാഹുമ്മ ഇന്നീ അഊദുബിക്കഅൻ അളില്ല അവ് ഉളല്ല" = ഞാൻ വഴി പിഴക്കാതെയും ഞാൻ ആരെയെങ്കിലും വഴി പിഴപ്പിക്കുന്നതിൽ നിന്നും കാക്കണെ"അവ് അസില്ല അവ് ഉസല്ല " = എനിക്ക് കാലിടറുകയോ ഞാൻ ആരെയെങ്കിലും കാലിടർത്തുകയോ ചെയ്യുന്നതിൽ നിന്ന് കാക്കണെ "അവ് അളുലിമ അവ് ഉളിലമ" = ഞാൻ ആരെയെങ്കിലും അക്രമിക്കുകയൊ അക്രമിക്കപ്പെടുകയൊ ചെയ്യുന്നതിൽ നിന്ന് കാക്കണെ"അവ് അജ്ഹല അവ് യുജ്ഹല അലയ്യ" = ഞാൻ വിവരക്കേട് പ്രവർത്തിക്കുകയൊ എന്നോട് ആരെങ്കിലും വിവരക്കേട് പ്രവർത്തിക്കുകയൊ ചെയ്യുന്നതിൽ നിന്ന് നീ എനിക്ക് കാവൽ തരണെ എന്ന് വീട്ടിൽ നിന്ന് യാത്രക്കിറങ്ങുമ്പോൾ അള്ളാഹുവിനോട് ചോദിക്കാൻ പറഞ്ഞിട്ടുണ്ട് റസൂലുള്ളാഹി സല്ലളളാഹു അലൈഹി വസല്ലം.ശരിയായ ഉച്ചാരണംبِسْمِ اللهِ، تَوَكَّلْتُ عَلَى اللهِ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ".الَّهُمَّ إِنِّي أَعُوذُ بِكَ أَنْ أَضِلَّ، أّوْ أُضَلَّ، أَوْ أَزِلَّ، أَوْ أُزَلَّ، أَوْ أَظْلِمَ، أَوْ أُظْلَمَ، أَوْ أَجْهَلَ، أَوْ يُجْهَلَ عَلَيَّ".
- Get link
- X
- Other Apps
Positive news❤👫👏Newest hope😍റഷ്യ കോവിഡിനെതിരെ വാക്‌സിൻ വികസിപ്പിച്ചു. പുടിന്റെ മകൾക്കും ആരോഗ്യപ്രവർത്തകർക്കും കൊടുക്കുകയും ചെയ്തു#CovidVaccine
- Get link
- X
- Other Apps