"" ശരീരം തളർന്നവർ പ്രതികരിക്കില്ല "" ഇന്ത്യൻ ജനതയെ പരിഹസിച്ചുകൊണ്ട് ഒരു അമേരിക്കൻ പത്രത്തിൽ ഇന്നു വന്ന തലക്കെട്ടാണിത്... വളരെ ശരിയായ ഒരു നിരീക്ഷണമാണ് അത് പാചക വാതക വിലവർദ്ധനവിനെതിരെ ഇന്ത്യയിൽ എവിടെയാണ് പ്രതിക്ഷേധം ഉള്ളത്.. ? രാജ്യം ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിയും കൊള്ളയും ആണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്... കേന്ദ്ര സർക്കാരും കോർപ്പറേറ്റുകളും ചേർന്നു രാജ്യത്ത് ജനങ്ങളോട് യുദ്ധം ചെയ്യുന്നതിന് തുല്യമാണ് ഇപ്പോഴത്തെ നടപടികൾ.. അടുത്ത ഭരണം കിട്ടിയാലും ഇല്ലെങ്കിലും അവരുടെ ലക്ഷ്യം പൂർത്തീകരിക്കുക എന്നുള്ളതാണ് മോഡിയും പരിവാരവും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്... സമാനതകളില്ലാത്ത നിശബ്ദതയാണ് രാജ്യത്തെ എല്ലാം രാഷ്ട്രീയപ്പാർട്ടികളും പുലർത്തുന്നത്....... അതുകൊണ്ടുതന്നെ ഇതിനു പിന്നിൽ മോഡി മാത്രമല്ല എന്ന് നിസ്സംശയം പറയാൻ കഴിയും... !! ഭരണ വർഗ്ഗത്തെ കോർപ്പറേറ്റുകൾ വിലയ്ക്കെടുത്തു കഴിഞ്ഞു... ലോകം പരിഹസിക്കുന്ന രീതിയിൽ കേട്ടുകേൾവിയില്ലാത്ത വിലയ്ക്കാണ് രാജ്യത്ത് ഇന്ധന വിൽപ്പന നടക്കുന്നത്.. ഇത് അനീതിയാണ് എന്ന് ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന്റെ വായിൽ നിന്നും വന്നതായി നിങ്ങൾ കേട്ടിട്ടുണ്ടോ... ? രാജ്യത്തിനുവേണ്ടിയോ ജനങ്ങൾക്ക് വേണ്ടിയോ ഈ മൂന്നര വർഷത്തിൽ മോഡി സർക്കാർ എന്തെങ്കിലും ചെയ്തതായി നിങ്ങൾക്ക് അറിവുണ്ടോ... ? ജീവച്ഛവമായ ഒരു ജനത ചോദ്യങ്ങൾക്ക് പോലും പ്രതികരിക്കില്ല എന്നുള്ളത് ആനുകാലിക സംഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നു കോർപറേറ്റ് ബിനാമിയുടെ കാലാവധി കഴിയുമ്പോൾ ഭാരതത്തിൽ എന്തെല്ലാം ബാക്കിയുണ്ടാകും എന്ന് കാത്തിരുന്നു കാണാം ഔദ്യോഗിക കണക്കനുസരിച്ച് 17 കോടി പാചകവാതക കണക്ഷനുകൾ രാജ്യത്തുണ്ട്.... ഒറ്റരാത്രികൊണ്ട് 49 രൂപ വില വർധിപ്പിച്ചപ്പോൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ കൈകളിലേക്ക് എത്താൻ പോകുന്നത് 9836 കോടി രൂപയാണ്.... !!! തുടർന്നുവരുന്ന വർഷവും ഈ അധിക വരുമാനം കിട്ടിക്കൊണ്ടിരിക്കുന്നു.. എന്താണ് ഇതിന്റെ മാനദണ്ഡം....? ആരാണ് ഇതിന് അനുമതി കൊടുത്തത്... ? ചോദ്യങ്ങളില്ല.... ഉത്തരങ്ങളും... ഇത്രയും പരിഹാസ്യമായ പ്രതികരണ ശേഷിയില്ലാത്ത ഒരു ജനത ഇതിനുമുൻപ് ഇന്ത്യയിൽ' ജീവിച്ചിരുന്നിട്ടില്ലാ... !!

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍