Posts

Showing posts from May, 2018

ഈ ഗ്രൂപ്പിൽ എത്ര ബ്രനാൽടോ ഫാൻസ് ഉണ്ട് 😁 ടീം വരുബോള് ബ്രസീൽ ക്ലബ്ബ് വരുബോൾ പെനാളോടൊ😁 എന്താല്ലേ 😂😂😂 ഉളുപ്പുണ്ടോ പാവം നെയ്മീൻ😁😁 ചെക്കനെ ആർക്കും വേണ്ട

ആരെയും വാക്കുകളിലൂടെ അറിയാൻ ശ്രമിക്കരുത്... കാരണം അഭിനയിക്കാൻ ഏറ്റവും എളുപ്പം വാക്കുകളിലൂടെയാ ണ് 🙂 ശുഭദിനം 😊

കഴിഞ്ഞതെല്ലാം നമ്മുക്ക് മറക്കാം😊 വരാനിരിക്കുന്ന നല്ല നാളുകൾക്കു വേണ്ടി നമുക്ക് കാത്തിരിക്കാം 😊

എന്റെ കുറവുകളെപ്പറ്റി എനിക്ക് വ്യക്തമായി ബോധ്യമുണ്ട്... അതുകൊണ്ടാവണം , അതിര് കവിഞ്ഞുള്ള ആഗ്രഹങ്ങൾക്ക് മേൽ കടിഞ്ഞാണിടാൻ മനസ്സ് സ്വമേധയാൽ ശ്രമിക്കുന്നുണ്ട്...😊😊

ഇപ്പൊ നെറ്റ് ഓണ് ആക്കിയാൽ ആദ്യം നോക്കുന്നത് Twitter ആണ് 😊👍👌 മനസ്സിൽ ഏതു വിഷമം ഉണ്ടെങ്കിലും അതെല്ലാം മറക്കാൻ 5 മിനിട്ട് ട്വിറ്റെറിൽ കേറിയാൽ മതി എന്ന അവസ്ഥയായി 😊👍👌 ട്വിറ്റെർ ഇസ്തം 😍👌

നിപ്പ വൈറസ് :ആദ്യം വവ്വാലുകൾ കടിച്ച പഴത്തിലാണെന്ന് പറഞ്ഞു... മാമ്പഴം ഉൾപ്പടെ വില പകുതിയായി... കോഴിയിൽ ഉണ്ടെന്നു പറഞ്ഞു.. അതിനും വില കുറഞ്ഞു.... ഇനി വൈറസ് പടരുന്നത് പെട്രോൾ മൂലം ആണെന്ന് പറഞ്ഞാ മതിയായിരുന്നു...

ജീവിതം ആരുടെയും മുന്നിൽ തോൽക്കാൻ ഉള്ളതല്ല😍 വിജയിച്ചു കാണിക്കണം തോല്പിച്ചവരുടെ മുന്നിൽ😎 ശുഭദിനം 😊

സ്വന്തം പെങ്ങളുടെ മനസ്സ് അറിയാത്ത കുറെ ആങ്ങളമാര്... അവളെ വിധവയാക്കിയപ്പോൾ നിനക്കൊക്കെ എന്ത് കോപ്പിലെ അഭിമാനം ആണെടാ കിട്ടിയത്... ആശ്രിത നിയമനത്തിനായി ഒരു വകുപ്പ് കൂടി തുടങ്ങേണ്ടി വരും സഖാവേ.. #ദുരഭിമാന കൊല

വീട്ടിൽ ഒരു വിധവ..... വിധവക്കൊരു സർക്കാർ ജോലി 😤😤😤😤😤😤 കേരളാ പൊലീസ് നെ നിയന്ത്രിക്കാൻ അറിയില്ലെങ്കിൽ നിർത്തി പോടോ 😤

പിണു സർക്കാര്‍ അഞ്ചു കൊല്ലം തികക്കുമ്പോള്‍ കേരളത്തിലെ എല്ലാവീട്ടിലും സർക്കാർ ജോലിയുള്ള ഒരു സത്രീ കാണും!!! #ജനകീയ ചർക്കാർ മുന്നോട്ട് 😤😤😤😤😤

ഇവിടെ നല്ല കിടുക്കാച്ചി മഴയാണ്😊 ഇന്ന് മഴയിൽ കുളിച്ചാണ് വീട്ടിൽ എത്തിയത് 😃👌

♥ ♥ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ നമ്മെ അനാവശ്യമായി മനസ്സുകൊണ്ടും, വാക്കുകള്‍ കൊണ്ടും, അതിലേറെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പരമാവധി ചെളി വാരിയെറിയും. ചിലപ്പോ നമ്മുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഈ ലോകത്തോട്‌ തന്നെ വെറുപ്പ്‌ തോന്നുന്ന വിധത്തില്‍ നമ്മുടെ മനോനില അവതാളത്തിലാകും. എത്ര ആത്മാര്‍ത്ഥമായി ചെയ്താലും നല്ലത് പറയാന്‍, ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ആരും മുന്നോട്ട് വരില്ല. എന്നാല്‍ നിസ്സാരമായ തെറ്റുകള്‍ക്ക് നമ്മെ നിന്ദിക്കാനും, ചെളി വാരിയെറിയാനും ഒരുപാടാളുകള്‍ ഉണ്ടാകും. അങ്ങിനെ വരുമ്പോ, മനസ്സ് തളരാതെ, ആ ചെളിയെല്ലാം കുടഞ്ഞു കളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേല്‍ കയറി നില്‍ക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റില്‍ നിന്ന് ആത്മ വിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തില്‍ വിജയം വരിക്കാനും സാധിക്കുകയുള്ളൂ... വിവേകശാലിക്ക് വിമര്‍ശനങ്ങളെ പടവുകളാക്കി മാറ്റാന്‍ കഴിയും... ♥ ♥ ♥ ശുഭദിനം കൂട്ടുകാരെ ♥

നമുക്കൊക്കെ അതില്ലാ ഇതില്ലാ എന്നൊക്കെയുള്ള പരാതിയും പരിഭവമൊക്കെ ഒരു പനി വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു 😦😐 അതു കൊണ്ട് ഉള്ള സൗകര്യത്തിൽ സന്തോഷത്തോടെ ജീവിക്കുക😊 ജീവിതം ഹാപ്പി ആകുന്നതു കാണാം😊

നിപ്പ 😦 ആലോചിക്കുമ്പോൾ പേടി ആവുന്നു 😐 ഇനി കുറച്ചു കാലത്തേക്ക് വീട്ടിൽ ചിക്കനും ഫ്രൂട്‌സും ഇല്ല ? എല്ലാരും തിളപ്പിച്ചാറിയ വെള്ളം കുടിക്കുക പുറത്ത് പോകുമ്പോൾ മാസ്‌ക് ധരിക്കുക കയ്യും മുഖവും ചൂട് വെള്ളത്തിൽ എപ്പോഴും കഴുകുക : എല്ലാവരെയും പടച്ചോൻ രക്ഷിക്കട്ടെ☺

നോമ്പായത് കാരണം രാത്രി കമ്പനിക്കാരുമായി ബീച്ചിൽ പോയി ഉപ്പിലിട്ടതും മുളകിലിട്ടതും കഴിച്ചിട്ടു 🙄😦ഇപ്പൊ രാവിലെ നല്ല രസമാണ് ☺🙂😐

അത്താഴത്തിനു കട്ടൻ ചായയും പലഹാരവും 👌 അതാ പതിവ് 😊👌

പാലിക്കാൻ ആകാത്ത ആഗ്രഹങ്ങൾ നൽകി ആരെയും മോഹിപ്പികരുത് അത് ആഗ്രഹങ്ങൾ ചെറുതായാലും വലുതായാലും ശുഭദിനം

ഫുട്ബോളിനെ സ്നേഹിച്ചവർക്കു ഈ നിമിഷം മറക്കാൻ പറ്റുകയില്ല ....😔😔 . ഒരു ഫുട്ബോളറിന്റെ സ്വപ്‍നം .. പരിക്കെന്ന വില്ലൻ കവർന്നെടുത്തിരിക്കുന്നു.. . പക്ഷെ കളിച്ച ഈ 20 മിനുട്ടുകൾ ആരാധക ഹൃദയം നീ കീഴടക്കി ഹാറ്റ്‌സോഫ് മാൻ സലാഹ് ....😘😘 . ചരിത്ര ഫൈനലിൽ നീ തന്നെ യാണ് താരം!❣

Well Planing 😤 കള്ള പന്നി റാമോസ് ഫുട്ബോളിന്റെ മാന്യത കളഞ്ഞ ചെറ്റ 😤😤😤😤😤😤😤😤😤😤😤😤😤 മിസ് യൂ സലാഹ്

നിപ്പാ വൈറസ് രോഗബാധിതരെ ചികിൽസിക്കുന്ന ഡോക്ടർമാർക്കും കൊച്ചു ഡോക്ടർമാർക്കും(പിജി വിദ്യാർത്ഥികൾ) നഴ്‌സുമാർക്കും നന്ദി നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും ഈശ്വരൻ നിങ്ങൾക് ആരോഗ്യവും ധൈര്യവും നൽകട്ടേ #നിങ്ങള്സൂപ്പറാ👍👌 #നന്ദി 😊👍👌

"" ശരീരം തളർന്നവർ പ്രതികരിക്കില്ല "" ഇന്ത്യൻ ജനതയെ പരിഹസിച്ചുകൊണ്ട് ഒരു അമേരിക്കൻ പത്രത്തിൽ ഇന്നു വന്ന തലക്കെട്ടാണിത്... വളരെ ശരിയായ ഒരു നിരീക്ഷണമാണ് അത് പാചക വാതക വിലവർദ്ധനവിനെതിരെ ഇന്ത്യയിൽ എവിടെയാണ് പ്രതിക്ഷേധം ഉള്ളത്.. ? രാജ്യം ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിയും കൊള്ളയും ആണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്... കേന്ദ്ര സർക്കാരും കോർപ്പറേറ്റുകളും ചേർന്നു രാജ്യത്ത് ജനങ്ങളോട് യുദ്ധം ചെയ്യുന്നതിന് തുല്യമാണ് ഇപ്പോഴത്തെ നടപടികൾ.. അടുത്ത ഭരണം കിട്ടിയാലും ഇല്ലെങ്കിലും അവരുടെ ലക്ഷ്യം പൂർത്തീകരിക്കുക എന്നുള്ളതാണ് മോഡിയും പരിവാരവും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്... സമാനതകളില്ലാത്ത നിശബ്ദതയാണ് രാജ്യത്തെ എല്ലാം രാഷ്ട്രീയപ്പാർട്ടികളും പുലർത്തുന്നത്....... അതുകൊണ്ടുതന്നെ ഇതിനു പിന്നിൽ മോഡി മാത്രമല്ല എന്ന് നിസ്സംശയം പറയാൻ കഴിയും... !! ഭരണ വർഗ്ഗത്തെ കോർപ്പറേറ്റുകൾ വിലയ്ക്കെടുത്തു കഴിഞ്ഞു... ലോകം പരിഹസിക്കുന്ന രീതിയിൽ കേട്ടുകേൾവിയില്ലാത്ത വിലയ്ക്കാണ് രാജ്യത്ത് ഇന്ധന വിൽപ്പന നടക്കുന്നത്.. ഇത് അനീതിയാണ് എന്ന് ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന്റെ വായിൽ നിന്നും വന്നതായി നിങ്ങൾ കേട്ടിട്ടുണ്ടോ... ? രാജ്യത്തിനുവേണ്ടിയോ ജനങ്ങൾക്ക് വേണ്ടിയോ ഈ മൂന്നര വർഷത്തിൽ മോഡി സർക്കാർ എന്തെങ്കിലും ചെയ്തതായി നിങ്ങൾക്ക് അറിവുണ്ടോ... ? ജീവച്ഛവമായ ഒരു ജനത ചോദ്യങ്ങൾക്ക് പോലും പ്രതികരിക്കില്ല എന്നുള്ളത് ആനുകാലിക സംഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നു കോർപറേറ്റ് ബിനാമിയുടെ കാലാവധി കഴിയുമ്പോൾ ഭാരതത്തിൽ എന്തെല്ലാം ബാക്കിയുണ്ടാകും എന്ന് കാത്തിരുന്നു കാണാം ഔദ്യോഗിക കണക്കനുസരിച്ച് 17 കോടി പാചകവാതക കണക്ഷനുകൾ രാജ്യത്തുണ്ട്.... ഒറ്റരാത്രികൊണ്ട് 49 രൂപ വില വർധിപ്പിച്ചപ്പോൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ കൈകളിലേക്ക് എത്താൻ പോകുന്നത് 9836 കോടി രൂപയാണ്.... !!! തുടർന്നുവരുന്ന വർഷവും ഈ അധിക വരുമാനം കിട്ടിക്കൊണ്ടിരിക്കുന്നു.. എന്താണ് ഇതിന്റെ മാനദണ്ഡം....? ആരാണ് ഇതിന് അനുമതി കൊടുത്തത്... ? ചോദ്യങ്ങളില്ല.... ഉത്തരങ്ങളും... ഇത്രയും പരിഹാസ്യമായ പ്രതികരണ ശേഷിയില്ലാത്ത ഒരു ജനത ഇതിനുമുൻപ് ഇന്ത്യയിൽ' ജീവിച്ചിരുന്നിട്ടില്ലാ... !!

#ജീവിതം ഒരു ഗോളിയുടെ കൂട്ടാണ്. #ഗോളി തടഞ്ഞ ഗോൾ ആരും കാണില്ല #എന്നാൽ തടയാൻ പറ്റാത്ത ഗോളിനെ കുറിച്ചു പറയാൻ ആൾ ഉണ്ടാവും 😎 അതുപോലെയാണ് ശരികൾ എത്ര ചെയ്തിട്ടും കാര്യമില്ല ഒരു തെറ്റ് മതി വിമർശനങ്ങൾ വാങ്ങി കൂട്ടാൻ 🙂

☪💛പരിശുദ്ധ റമളാനിലെ ഈ ബർക്കത്തുകൾ എണ്ണിയാലൊടുങ്ങാത്ത വെള്ളിയാഴ്ച💙 നിങ്ങളുടെ ദുആ യിൽ ഈ വിനീതനെയും ഉൾഎടുത്തണം💛 എന്ന് അപേക്ഷിക്കുന്നു എല്ലാവർക്കും എന്റെ ജുമാ മുബാറക് ☪❤❤

EVM മെഷീൻ നിരോധിച്ചില്ലെങ്കി ഇന്ത്യയിൽ വീട്ടിൽ കോളിംഗ്ബെൽ അമർത്തിയാലും താമരയ്ക്ക് വോട്ട് പോകും ഇത്രയൊക്കായിട്ടും ഇതിനെതിരെ പ്രതികരിക്കാൻഒരു ഊളകളും ഇല്ല കോടതിയെ സമീപിച്ചില്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ മോദിയും അമിട്ടും കൂടി ആണി അടിക്കുന്നത് ജനങ്ങൾ കാണേണ്ടി വരും😐

ഞാനിന്ന് രാവിലെ കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗത്തിലെ രണ്ട്‌ പ്രൊഫസർമ്മാരുമായി സംസാരിക്കുകയുണ്ടായി. എനിക്കറിയേണ്ടിയിരുന്നത്‌ നിപ വന്നതിൽ പിന്നെ ഏതെങ്കിലും ഡോക്ടർമ്മാർ അവധിയെടുത്തോ എന്നായിരുന്നു. ഒരാൾ പോലും അവധിയെടുത്തില്ലെന്നു മാത്രമല്ല അവധിയിലുള്ളവർ പോലും ജീവൻ പണയം വെച്ച്‌ ജോലി ചെയ്യുന്നു. പി ജി വിദ്യാർത്ഥികളും ഹൗസ്‌ സർജ്ജന്മാരും നഴ്‌സുമാരും മറ്റു ജീവനക്കാരും ജീവൻ പണയം വെച്ച്‌ രോഗികളെ പരിചരിക്കുന്നു. കൂട്ടത്തിൽ പറയാതെ വയ്യ, പകർച്ചവ്യാധി വിഭാഗത്തിൽ ഒരു മടിയും കൂടാതെ വർഷങ്ങളായി ജോലി ചെയ്യുന്ന ഡോ ഷീലാ മാത്യുവിനെ പ്രത്യേകം അഭിനന്ദിക്കുന്നു. മറ്റുള്ളവരുടെ പേരുകൾ എടുത്തു പറയുന്നില്ല. എല്ലാവരും ഒറ്റക്കെട്ടായി ജീവൻ പണയം വെച്ച്‌ ജോലി ചെയ്യുന്നവരാണ്‌. ഇതിനിടെ ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ ഡോ ഖഫീൽ ഖാൻ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ നിപ രോഗികളെ ചികിത്സിക്കാൻ ‌വരുന്നുവെന്ന വാർത്ത കണ്ടു. അദ്ദേഹത്തിനെതിരേയുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരേ ഞാൻ ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ട്‌. പക്ഷേ നിപ രോഗികളെ ചികിത്സിക്കാൻ അദ്ദേഹം വരുന്നത്‌ തെറ്റായ സന്ദേശം നൽകും. അത്‌ ഇവിടുത്തെ ജീവൻ പണയം വെച്ച്‌ ജോലി ചെയ്യുന്ന ഡോക്ടർമ്മാരുടെ ആത്മവിശ്വാസം തകർക്കും. ഖഫീൽ ഖാന്‌ സർക്കാർ ജോലി കൊടുക്കുന്നതിന്‌ ഞാൻ എതിരല്ല. പക്ഷേ വാർത്താ പ്രാധാന്യത്തിനു. ശ്രമിക്കാതെ ജോലിചെയ്യുന്ന ഡോക്ട്‌ർമ്മാർക്കിടയിലേക്കു വാർത്താ പ്രാധാന്യവുമായി ഒരാൾ വന്നിറങ്ങേണ്ട ഒരു കാര്യവുമില്ല. അത്‌ ജീവൻ പണയം വെച്ച്‌ ജോലി ചെയ്ത്‌ രോഗികളെ പരിചരിക്കുന്ന നമ്മുടെ ഡോക്ടർമ്മാർ ഒന്നും ചെയ്യുന്നില്ലെന്ന ധാരണയും വരുത്തും. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ തൽക്കാലം ഏതുതരം രോഗികളെ ചികിത്സിക്കാനും കഴിവും ആത്മസമർപ്പണവും ഉള്ള ഡോക്ടർമ്മാരുണ്ട്‌. അവരുടെ ജോലി അവർ തന്നെ ചെയ്യട്ടെ.

വേദനകൾ കടിച്ചമർത്തിയ പുഞ്ചിരിക്ക് അല്ലേലും ഭംഗി കൂടുതലാണ് 😥😍 ഗുഡ് നൈറ്റ്

എറിഞ്ഞു കളയാനാവാത്ത ബന്ധങ്ങളെല്ലാം മനസിൽ ബന്ധനങ്ങളായി എരിഞ്ഞു നീറുന്നുണ്ടിന്നും... 😒😦😐

ഓരോ കാലഘട്ടത്തിലെ ഘോത്രങ്ങളേയും സമുദായങ്ങളേയും ജന വിഭാഗങ്ങളേയും ഓരോ "അദാബുകൾ" (പ്രയാസങ്ങൾ,ദുരന്തങ്ങൾ) നൽകി പരീക്ഷിച്ചത്‌ കേട്ടിട്ടുണ്ട്‌... "ആദ്‌" സമൂഹവും "സമൂദ്‌" ഗോത്രങ്ങളും എല്ലാം ദുനിയാവിന്റെ പുറം തോടിൽ ഇന്നും ഒരു വേദനയും ഭയവുമായ്‌ നിൽക്കുന്നുമുണ്ട്‌. കയ്യിലൊരു കൊതുകു കുത്തിയാൽ നമ്മളൊക്കെ പറയും: "ഇവിടെ നല്ല കൊതുകാണല്ലോ അസുഖം വരും" എന്ന്.. കൊതുകിന്റെ ചിറകിന്റെ വില പോലും സർവ്വ ശക്തനായ നാഥൻ ഈ ദുനിയാവിനു നൽകിയിട്ടില്ലാ എന്ന നബി തങ്ങളുടെ വചനം ഒന്നോർത്തു നോക്കൂ..? അത്ര മാത്രം നിസ്സാരക്കാരായ നമ്മൾ തന്നെ ഇപ്പൊ ഭീതിയുടെ മുൾ മുനയിൽ " നിപ്പാ" എന്ന പേരിൽ നോക്കി നിൽക്കുന്നു. ഈ സമയത്തും ദൈവത്തെ ട്രോളാൻ ഉപയോഗിക്കുന്ന ആ മനസ്സുണ്ടല്ലോ സഹോദരങ്ങളെ ഒന്നു സൂക്ഷിച്ചേക്കുക എന്നു മാത്രമേ പറയാനുള്ളൂ.. റമദാൻ ആണിപ്പോൾ.. നോമ്പ്‌ തുറയ്ക്ക്‌ വിളമ്പുന്ന ഭക്ഷണങ്ങളിൽ പ്രത്യേകിച്ച്‌ ഫ്രൂട്സുകൾ ഉപയോഗിക്കുന്നത്‌ പരിമിതപ്പെടുത്തുക. കരുതൽ നൽകുക. ഒരു വവ്വാലിൽ ഒതുങ്ങുന്നതായിരിക്കില്ല ഈ വൈറസ്‌. അതു കടിച്ചിടുന്ന ഭക്ഷണങ്ങൾ നിലത്തേക്ക്‌ പതിക്കുമ്പോ തന്നെ അതു കൊത്തി തിന്നാൻ പാകത്തിൽ പക്ഷികളും, കടിച്ചോടി നക്കി നോക്കാൻ പൂച്ചകൾ വരെ നമ്മൾ ശ്രെദ്ധിക്കേണ്ട അവസ്ഥ ആണിപ്പോൾ. വളർത്തു മൃഗങ്ങളെ നന്നായി സൂക്ഷിക്കുക തന്നെ.. ആടംഭരവും അരാജകത്ത്വവും നിറഞ്ഞ കാലത്ത്‌ ഒരു സെകന്റിന്റെ വെത്യാസം വന്നാൽ ഭൂമി വരെ കരിഞ്ഞു പോകാൻ പാകത്തിൽ നിലകൊള്ളുന്ന നമ്മുടെ സൂര്യൻ വരെ അതിന്റെ എല്ലാ കണക്കുകളും അളവുകളും നിയന്ത്രിക്കുന്നവൻ ആരാണോ അതാണു സത്യം, പ്രാർത്ഥനകൾ തുടരുക.. പരീക്ഷണങ്ങൾ ഓരോന്നായ്‌ വന്നു ചേരുമ്പോൾ നമ്മൾ മനുഷ്യർ കൂടുതൽ കൂടുതൽ നിസ്സഹായർ ആയി മാറികൊണ്ടേ ഇരിക്കുകയാണെന്നു മറക്കരുത്‌.. "കുല്ലു നഫ്സിൻ ദാഹികതുൽ മൗത്ത്‌" (ഏതൊരു ദേഹവും മരണം ആസ്വതിക്കുക തന്നെ ചെയ്യും" എന്ന ഖുർ ആൻ വചനം വളർന്നു പന്തലിച്ചെന്നു പറയപ്പെടുന്ന വൈദ്യ ശാസ്ത്രത്തിന്റെ മുൻപിലെ ഒരു വെല്ലുവിളി തന്നെയാണെന്നതിൽ സംശയമില്ല. (ഖുർ ആൻ -സൂറത്ത്‌ മുൽക്‌-2 ആം ആയത്ത്‌) അതിൽ പറയുന്നതിങ്ങനെ, നിങ്ങളിൽ ജനനവും മരണവും നൽകിയവൻ ഞാനാകുന്നു,നിങ്ങളിൽ ആരാണു മികചവൻ എന്നറിയാൻ വേണ്ടി" എന്ന്.. എല്ലാം വെട്ടിപിടിക്കാൻ കെൽപുള്ള, ഹിമാലയം ബുള്ളറ്റിൽ കീഴടക്കി അവിടെ കൊടി നാട്ടി ലോകം കാൽ കീഴിലായ പോലെ തോന്നുന്ന നമ്മൾ തല കീഴായ്‌ നിൽക്കുന്ന ഒരു ജീവിയെ ഭയത്തോടെ നോക്കി കാണുന്നു എങ്കിൽ നമ്മൾ എത്രത്തോളം നിസ്സാരക്കാരെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.. പടച്ച റബ്ബ്‌ കാക്കട്ടെ വലിയ അദാബുകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നുമെല്ലാം.. കഴിഞ്ഞു പോയ ദൈവ കോപത്താൽ നശിക്കപ്പെട്ടു പോയ ഒരു ജനതയായി നമ്മളും മാറാതിരിക്കട്ടെ അല്ലെ... കൈകൾ കൊണ്ട്‌ മലകൾ തുരന്ന് വീടുകൾ ഉണ്ടാക്കിയ നമ്മളേക്കാൾ ആയിരമിരട്ടി കെൽപ്പുള്ള "സമൂദ്‌" ഗോത്രത്തിന്റെ അവശേഷിപ്പുകൾ കൗതുകത്തോടെ അല്ല നോക്കി കാണേണ്ടത്‌ മറിച്ച്‌ ഓർമ്മപ്പെടുത്തലോടെയാ... ഓരൊ മനുഷ്യരും ഭൂമിയിൽ പിറന്നു വീഴുന്നത്‌ വെറുതെ ജീവിചു മരിക്കാനല്ലാ അതിന്റെ പിറകിൽ അദ്രിശ്യമായൊരു വ്യെവസ്ഥയുണ്ടെന്ന് മനസ്സിലാക്കുക. പ്രാർത്ഥിക്കാം... നമ്മുടെ വീടിന്റെ അകത്തളത്തേക്കും "നിപ്പാ" എന്ന പേരുള്ള അപകടം എത്താതിരിക്കാൻ. ഇനിയൊരു കുടുംബത്തിനും ഈ ഒരു ഗതി വരാതിരിക്കാൻ. **************** പ്രാർത്ഥനയോടെ ഷാഹിർ കളത്തിങ്ങൽ

മാരകമായ രോഗങ്ങളെ തൊട്ടും അപകട മരണങ്ങളെ തൊട്ടും നമ്മളെയെല്ലാവരെയും കാത്തു രക്ഷിക്കണേ നാഥാ

കോഴിക്കോട് ജില്ലയിലെ പന്തിരിക്കരയിലെ പനിമരണവുമായി ബന്ധപ്പെട്ട്, പക്ഷിമൃഗാദികൾ പോറൽ വരുത്തിയ ചക്ക ഉൾപ്പെടെ ഒരു ഭക്ഷ്യവസ്തുവും ഉപയോഗിക്കരുതെന്നു് ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശമുണ്ട്. ഈ വിഷയം എല്ലാ വീടുകളിലും ചർച്ച ചെയ്യാൻ മടി കാണിക്കരുത്. കഴിയാവുന്നത്ര കൈമാറണം.

എല്ലാ പെൺകുട്ടികൾക്കും ഒരു നല്ല പുരുഷനെ വിവാഹം കഴിക്കാനാണ് ഇഷ്ടം ഒരു നല്ല പുരുഷന്റെ രീതികൾ എങ്ങനെയാണ് ? ദിവസവും രാവിലെ 5 മണിക്ക് എണീക്കും. മുടങ്ങാതെ വ്യായാമം ചെയ്യും. കിടക്ക സ്വയം വൃത്തിയാക്കി ഷീറ്റ് മടക്കിവയ്ക്കും. സ്വന്തം മുറി വൃത്തിയായി സൂക്ഷിക്കും. ജോലി ചെയ്യുന്നത് ആത്മാർത്ഥമായി. മദ്യപിക്കുക എന്ന ശീലമേ ഇല്ല. അടുക്കളയിൽ ജോലി ചെയ്ത് സഹായിക്കും. രാത്രിയിൽ അലഞ്ഞു തിരിഞ്ഞു നടക്കില്ല. എല്ലാ കാര്യങ്ങൾക്കും അടുക്കും ചിട്ടയും. കാര്യങ്ങൾ അതാത് സമയത്തു തന്നെ ചെയ്യും. ടി വി കണ്ട് സമയം കളയാറില്ല. മൊബൈൽ ഉപയോഗിക്കാറില്ല. സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാറില്ല. എല്ലാ ദിവസവും പ്രാർത്ഥിക്കും. എന്നും 9 മണിക്ക് തന്നെ ഉറങ്ങാൻ കിടക്കും. പ്രിയപ്പെട്ട പെൺകുട്ടികളെ, ഇത്തരത്തിൽ ഉള്ള പുരുഷന്മാരെ നിങ്ങൾക്ക് കാണാൻ കഴിയുന്ന ഏക സ്ഥലം സെൻട്രൽ ജയിലാണ്.... !!😂😂

ആത്മാർത്ഥമായ ഓരോ സൗഹൃദവും നമ്മുടെ ശക്തിയെ വർദ്ധിപ്പിക്കുന്നതാണ് അങ്ങനെയുള്ള സൗഹൃദങ്ങൾ സൃഷ്ടിക്കുന്ന വിത്താണ് ചിരി മുഖത്തെ പുഞ്ചിരി നിങ്ങൾക്ക് കണ്ണുകളിൽ ആകർഷണീയതയും, തിളക്കവും പകരും ചിരിക്കേണ്ട സാഹചര്യങ്ങളിൽ തീർച്ചയായും ചിരിക്കുക ഒപ്പം ചിരിക്കാനുള്ള സാഹചര്യങ്ങളെ കണ്ടെത്തുക😄

*കല്യാണത്തിന് പോയി ഭക്ഷണം കഴിച്ച് കൈ കഴുകുന്ന സ്ഥലമേതെന്ന് ചോദിച്ചപ്പോൾ* *കുട്ടിയുടെ മറുപടി* *ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകിയ അതേ സ്ഥലം തന്നയാ.. മാറ്റീട്ടില്ല.* *പകച്ച് പോയി* 😂😂

പെട്രോള് ഫുൾ ടാങ്കടിച്ചോ .. ട്ടാ !!! ദേഷ്യം മുഴുവൻ ആ "മഹാൻ " ഇന്ധനവിലയിൽ തീർക്കാൻ സാദ്ധ്യതയുണ്ട്.😃 😄

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി യാഥാർത്ഥ്യമാക്കികൊണ്ട് ലോകത്തിനു തന്നെ മാതൃകയായി ബി ജെ പി സർക്കാർ മുന്നോട്ട്..!!! *പെട്രോൾ വില 40 രൂപയിലെത്തി...*😁 *(അര ലിറ്ററിന്)*😜 ജയ് മോദിജി..👍

ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം യെദ്യൂരപ്പയ്ക്ക് നൽകണം എന്നാണ് എന്റെ ഒരു ഇത്.... 😆😆😆 എന്താ ഒരു അഭിനയം 😂

*എന്തായിരുന്നു,ഗവർണർ സത്യപ്രതിജ്ഞക്ക് അനുമതി കൊടുക്കുന്നു,സത്യപ്രതിജ്ഞ ചെയ്യുന്നു ,ഡിജിപി യെ മാറ്റുന്നു ,ഇന്റലിജൻസ് മേധാവിയെ മാറ്റുന്നു,ചീഫ് സെക്രട്ടറിയെ മാറ്റുന്നു,അജിത് സിങ്ങിനെയും ,പ്രതാപ ഗൗഡയെയും പൂട്ടുന്നു ,അവസാനം ഡി കെ ശിവകുമാർ എന്ന ചാണക്യൻ മുമ്പിൽ അടിപതറുന്നു,അവസാനം തടിയൂരപ്പയായി രാജ്ഭവനിലേക്ക്*

നമസ്തേ... പെട്രോൾ :80.01, ഡീസൽ:73.06 . ശുഭദിനം.. ജയ് ഗോ മാതാ 😤

ഇന്നലകളെ തിരികെ വരുമോ 😥 ഗുഡ് നൈറ്റ്

*ജീവിതം* എന്ന് പറയുന്നത് പഴയ ദൂരദർശൻ ആന്റിന പോലെയാണ്. ഇപ്പം ക്ലിയറാകും, ഇപ്പം ക്ലിയറാകും എന്ന് കരുതി നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കൊണ്ടേയിരിക്കും. എവിടെ ക്ലിയറാവാൻ, എവിടെ ശരിയാവാൻ... ശരിയാകുബോഴേക്കും പ്രോഗ്രാം കഴിഞ്ഞിരിക്കും.....😊🙏 ശുഭദിനം

♥ ♥ ചിരിക്കണം.... ആഘോഷിക്കണം............ ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കി സന്തോഷമായി ജീവിക്കണം..... നാളെ എന്നൊന്നില്ല എന്ന രീതിയിൽ... ആർക്കും ഒരു ബാദ്ധ്യത ആകാത്ത രീതിയിൽ...... — ♥ ♥

അമിട്ട് മോദിക്ക് ഉറക്കമില്ലാത്ത നാളുകൾ 😂ഗോവ അടക്കം 3 സംസ്ഥാനങ്ങൾ പിടിക്കാൻ കോൺഗ്രസ് !! ബീഹാർ പിടിക്കാൻ RJD യും കാര്യങ്ങൾ ഒന്ന് കൊഴുക്കും !! ഗവർണമാരെ നിങ്ങൾ പെട്ടു 😂😂😂

ഇതാണു കോൺഗ്രസ്സ് അടിക്കടി തിരിച്ചടി ഗോവയിലും മണിപ്പൂരിലും മേഘാലയിലും സർക്കാരുണ്ടാക്കാൻ കോൺഗ്രസ്സ് ഗവർണറെ കാണും... ബിഹാറിൽ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കണമെന്ന് ആർ.ജെ.ഡി ആവശ്യപ്പെടും... . #കോൺഗ്രസ്സ് 💪💪

ഗോവൻ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ്സ് പാർട്ടി നാളെ സർക്കാരുണ്ടാക്കണമെന്ന ആവശ്യവുമായി ഗവർണ്ണറെ കാണും..!! അടിക്കടി തിരിച്ചടി തന്നെ !!💪😆

മോദി സർക്കാരിനോട് ഒരു കാര്യം ചോദിക്കാനുണ്ട് ☺ 100 കോടി ചോദിക്കാൻ ഞാൻ M L A ഒന്നുമെല്ലാ പക്ഷെ തരാമെന്നു പറഞ്ഞ 15 ലക്ഷം തരാമോ 😄

കല്യാണം കഴിക്കുവാണെങ്കിൽ customer കെയർ ലെ പെണ്ണിനെ കെട്ടണം 😊👍 എന്താ വിനയം 😊 എന്താ ആത്മാർത്ഥ 😊 110 ന്റ ബൾബ് ഇട്ട ആ ചിരി 😄👌

*നോമ്പ് ഒന്ന്,* ഈ റമദാനിലെ ആദ്യ അത്താഴംവും നെയ്യത്തും കഴിഞ്ഞു. അൽഹംദുലില്ലാഹ്..... ആയുരാരോഗ്യത്തോടെയുംസൗഭാഗ്യത്തോടെയും ഇത്തവണത്തെ മുഴുവൻ നോമ്പുകളും നോറ്റുവീട്ടുവാനും തുടർന്നുള്ള പെരുന്നാൾ സന്തോഷത്തോടെയുംസമാധാനത്തോടെയും പങ്കുകൊള്ളുവാനും അല്ലാഹുവിന്റെ നിറഞ്ഞ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാകുവാൻ ദുവാ ചെയ്യുന്നു ... ആ മീൻ.......

ബി.ജെ.പിയെ പ്രതിരോധിക്കാൻ തങ്ങളേക്കാൾ പകുതിയിൽ താഴെ സീറ്റുള്ള ജനതാദളിന് പിന്തുണ പ്രഖ്യാപിച്ച് , ബി.ജെ.പിയുടെ ചാക്കിട്ട് പിടുത്തം നടക്കുമ്പോൾ രണ്ട് സ്വതന്ത്ര എം.എൽ.എമാരെ കൂടെ സ്വന്തം ക്യാമ്പിലെത്തിച്ച് , ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ച് ഗവർണർ ബി.ജെ.പിയെ സത്യപ്രതിഞ്ജക്ക് വിളിച്ചപ്പോൾ അർദ്ധരാത്രി നേരത്ത് നിയമ പോരാട്ടം നടത്തി , ഉടുതുണിയില്ലാത്ത ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ മുഴുവൻ എം.എൽ.എമാരെയും അണിനിരത്തി നിയമസഭക്ക് മുൻപിൽ പ്രക്ഷോഭത്തിന് നേതൃത്തം നൽകി കോൺഗ്രസ് മുന്നോട്ട് പോവുകയാണ്. ഫാസിസത്തിനെതിരെ എന്ത് ത്യാഗവും സഹിച്ച് ഏതറ്റം വരെയും പോരാടാൻ ഞങ്ങൾ തയ്യാറാണെന്ന് കോൺഗ്രസ് കാണിച്ചു തന്നിരിക്കുന്നു. അതേ, ഈ കോൺഗ്രസിനെ തന്നെയാണ് ഞങ്ങൾ ആഗ്രഹിച്ചത്. പ്രതീക്ഷയാണ് കോൺഗ്രസ്

നാഥനിലേക്ക്‌ അടുക്കുക വിശപ്പ് അറിയുക ഉള്ളത് പങ്ക്‌ വെക്കുക ധൂർത്ത് വെടിയുക..... സമയങ്ങൾ തിരികെ വരില്ലെന്ന് ഓർക്കുക... എല്ലാവർക്കും റമദാൻ ആശംസകൾ...

ഇന്ത്യൻ ജനാതിപത്യ വിവസ്ഥയോട് ഉള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു 😐😒

വെറുതെ ചില കാര്യങ്ങൾ,,, ഗോവ(മാർച്ച്2017) ആകെ സീറ്റുകൾ-40 കോൺഗ്രസ്-17 ബി ജെ പി-12 ശേഷം ബഹുമാനപ്പെട്ട ഗവർണ്ണർ ബിജെപി കൂട്ടുകെട്ടിനെ സർക്കാർ ഉണ്ടാക്കാൻക്ഷണിച്ചു. (Bjp+mjp+gfp) മണിപ്പൂർ(മാർച്ച്2017) ആകെ സീറ്റുകൾ-60 കോൺഗ്രസ്-28 ബിജെപി-21 ശേഷം വല്ലാണ്ട് ബഹുമാനപ്പെട്ട ഗവർണ്ണർ ബിജെപി കൂട്ടുകെട്ടിനെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചു. മേഘാലയ(മാർച്ച്2017) ആകെ സീറ്റുകൾ കോൺഗ്രസ്-21 ബി ജെ പി-2 ശേഷം ഏറ്റവും ബഹുമാനപ്പെട്ട ഗവർണ്ണർ കേവലം രണ്ടു സീറ്റുള്ള ബി ജെ പി യെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചു.മുന്നണി എഴുതാൻ ഇംഗ്ലീഷ് അക്ഷരമാല മതിയാവില്ല (Bjp+npep+udp+pdf+hsdp) ഇനി നമുക്ക് കർണാടകയിലേക്ക് വരാം ആകെ സീറ്റുകൾ-224(election നടന്നത് 222) കോൺഗ്രസ്+ജെ ഡി യു-78+38=116 ബി ജെ പി-102(ഒരാളുടെ വിജയം evm ചതിച്ചതു കൊണ്ട് സ്വാഹ ആയതു അറിഞ്ഞിരിക്കുമല്ലോ) ശേഷം ബഹുമാനപ്പെട്ട ഗവർണ്ണർ(അങ്ങനെ എഴുതണമല്ലോ,മഹത്തായ ഇന്ത്യൻ ജനാധിപത്യം അല്ലെ)കോൺഗ്രസ്സ് - ജെ ഡി യു മുന്നണിക്ക് വേണ്ടി സർക്കാർ ഉണ്ടാക്കാൻ ഉള്ള അവകാശ വാദങ്ങളെ തള്ളി ബി ജെ പി ക്കു ആവശ്യമായ എം എൽ എ മാരെ വില കൊടുത്ത് വാങ്ങാൻ ഒരാഴ്ച സമയം അനുവദിച്ചു ആഹ്ലാദിപ്പിൻ അർമ്മാദിക്കിൻ ഇവിടെ ജനാധിപത്യം ഗവർണ്ണർമാരിലൂടെ പൂത്തുലയുകയാണ് സുഹൃത്തുക്കളെ പൂത്തുലയുകയാണ്,,,,,,

ഈ 199 & 399 ഓഫർ കാരണം ഒരൊറ്റ മനുഷ്യ കുട്ടിപോലും ഷോപ്പിലേക് വരാതായി ☺😐 ഇപ്പൊ വെറുതെ ഫോണിൽ കളിച്ചിരിപ്പാണ് 😃

സുഹൃത്തുക്കളോ കുടുംബക്കാരോ റീചാർജിന്ന്  വിളിച്ചാൽ ആ സ്പോർട്ടിൽ തന്നെ ചെയ്തു കൊടുക്കുന്ന ആളാണ് ഞാൻ. But റീചാർജ് കേറുമ്പോഴുള്ള സ്പീഡ് പോലും ക്യാഷ് തരാൻ പലരും കാണിക്കാറില്ല എന്നതാണ് സത്യം എന്താല്ലേ 😌

റമളാൻ വന്നു ഞാൻ കാരണം ആർക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ കയ്യിലിരിപ്പ് കൊണ്ടായിരിക്കും.അല്ലാതെ ഞാനങ്ങനെ ചെയ്യില്ല.... ഉറപ്പാണ്... എനിക്ക് ചെറുപ്പം മുതൽ അറിയാവുന്ന കുട്ടിയാണ് ഞാൻ...😜😜 എന്ന് ഞാൻ 😎

BJP അധികാരത്തിൽ വരാതിരിക്കാ൯ JDSമായി എന്ത് വിട്ട് വീഴ്ച്ചക്കും കോൺഗ്രസ്സ് തയാർ.. . 💪🤝👌

കമ്മികളുടെ ഒരു ഭാഗ്യം എവിടെ തിരഞ്ഞെടുപ്പ് നടന്നാലും ഒരു ടെൻഷനും അനുഭവിക്കണ്ടല്ലോ😃

വേദനിക്കണമെന്ന് കരുതി മന: പൂർവ്വം ആരെയും ഒന്നും ചെയ്തിട്ടില്ല. പക്ഷേ ' സാഹചര്യങ്ങൾ കൊണ്ട് വേദനിപ്പിച്ചിട്ടുണ്ടാവാം...... എങ്കിലും റബ്ബിന്റെ മഗ്ഫിറത്തോളം വലുതാവില്ലല്ലോ ഒന്നും .... പടിവാതിൽക്കൽ എത്തി നിൽകുന്ന *പുണ്യ റമളാനിനെ മുൻനിർത്തി കൊണ്ട് ക്ഷമ ചോദിക്കുന്നു....* എല്ലാത്തിനും എല്ലാവരോടും .... തിൻമകളിൽ നിന്നും അകന്നു നിന്ന് മരണം ഖൈറാകുന്ന സമയത്ത് ഈ മാനോടെ മരിക്കാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീക്ക് നൽക്കട്ടെ! *ആമീൻ*

പരാജയത്തിൽ പകച്ചു നിൽക്കരുത് തളരുകയും അരുത്.... പ്രതീക്ഷ നഷ്ടപ്പെടാത്ത ജനകോടികളുണ്ട് പണാധിപത്യത്തിനും ജനാധിപത്യ ധ്വംസനത്തിനും വഴങ്ങാത്ത ആത്മാഭിമാനമുള്ള.. ജനാധിപത്യ വിശ്വാസികൾ... കരുത്തോടെ മുന്നോട്ട്.. #with_RG

*കോഴിക്കോട്ടേക്കും എത്തുമൊ മോഡി മാജിക്ക് വോട്ടിങ് മെഷീൻ..* ബാലറ്റ് പേപ്പർ തിരിച്ച് കൊണ്ട് വരുത്തിക്കാനുള്ള അധികാരം ഒന്ന് കേന്ദ്ര സർക്കാരാണ്.‌.അവർ ഒരിക്കലും അതിന് മുതിരില്ല.. അടുത്ത പ്രതീക്ഷ ഇലക്ഷൻ കമ്മീഷനാണ്‌‌‌‌.. മോഡി എഴുതി കൊടുക്കുന്നത് അതേ പടി പ്രസിദ്ധീകരിക്കുന്ന ആ കമ്മീഷനിലും പ്രതീക്ഷ വെക്കേണ്ടതില്ല‌‌.. ഇനിയുള്ളത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ്.. പല കേസുകളിലും നീതിയും ന്യായവും നോക്കാതെ വർഗീയമായി വിധി പറയുന്ന ആ അനീതി ന്യായ മഹാനിലും ഒരു പ്രതീക്ഷയും വേണ്ട‌. അവസാന പ്രതീക്ഷ രാഷ്ട്രപതിയിലാണ്..ദിവസവും മോഡിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുന്ന രാജ്യത്തെ ആ പ്രഥമ മനുഷ്യനിൽ നിന്നും നീതി പ്രതീക്ഷിക്കുന്നവരായിക്കും ലോകത്തിലെ ഏറ്റവും വലിയ വിഢികളിൽ ഒരാൾ.. അത് കൊണ്ട് തന്നെ 2019 ലെ ഇലക്ഷനോട് കൂടി ഭാരതത്തിലെ ജനാധിപത്യം അവസാനിച്ചേക്കാം..

സത്യപ്രതിഞ ചെയ്യേണ്ട ഗ്രൗണ്ട് വരെ കാണിച്ചു കൊടുത്താണ് ബി ജെ പി പ്രസിഡന്റ് തിരിച്ചു പോയത്. എന്തായിരിക്കും ഇത്രയും ആത്മവിശ്വാസത്തിന്റെ പൊരുൾ. മതേതര വാദികളുടെ വോട്ടുകൾ സോഷ്യൽ മീഡിയയിൽ മാത്രമാണ് യോജിപ്പിലെത്തിയതെന്ന് അവർ നന്നായി മനസ്സിലാക്കി. അവർ 2024 ലെ ഇലക്ഷൻ തന്ത്രങ്ങൾ മെനയുമ്പോൾ നമ്മൾ ഇപ്പോളും കുട്ടിയോജിപ്പിക്കാൻ കയർ പരതി നടക്കുകയാണ്.

*ഒരു യുദ്ധം* *ഒഴിവാക്കാൻ* *ഒരുപക്ഷെ നമുക്ക് സാധിക്കില്ല*. *എന്നാൽ, മറ്റുള്ളവരുടെ ശരീരത്തെയും* *മനസ്സിനെയും വേദനിപ്പിക്കാതിരിക്കാൻ തീർച്ചയായും സാധിക്കും*. *അതിനുള്ള സന്മനസ്സ് ഉണ്ടാവുക എന്നതാണ് പ്രധാനം*.? ശുഭദിനം 😊👌

നാളെ കോൺഗ്രസ്സിനു മാത്രമായി നഷ്ഠപ്പെടാൻ ഒന്നുമില്ല .. ഇന്ത്യൻ മതേതരത്വം നില നിൽക്കട്ടെ ...

പാർക്കുവാൻ ഒരു വീടും, കഴിക്കാൻ ആഹാരവും നിങ്ങള്‍ക്ക് ഉണ്ടോ എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ ധനികരില്‍ ഒരാളാണ്. 🌷🌷🌷🌷

ഏതെങ്കിലും ന്യൂസ്‌ ചാനലിൽ വാർത്ത വന്നാൽ മാത്രമേ നടപടി എടുക്കു എന്ന് നമ്മുടെ പോലീസ് ഡിപ്പാർട്മെന്റിന് വല്ല നിർബന്ധവും ഉണ്ടോ...😤😤😤 ഓരോ കോപ്പിലെ ഏർപ്പാട് 🙄

തെറ്റായ* വഴിയിലൂടെ പലതും സമ്പാദിച്ചു പത്രാസ് കാണിക്കുന്ന മനുഷ്യാ...... നീ ചിന്തിച്ചുവോ? നിന്‍റെ നാഥനു ഒരു നിമിഷം മതി നിന്നെ യാചകനാക്കാണെന്ന  എന്ന സത്യം

ഓര്‍ക്കുന്നുണ്ടോ* നാം? ഓരോ സെക്കന്‍റെ് കഴിയുമ്പോഴും നാം മരണത്തോട് അടുക്കുകയാണെന്ന്😐

മുഖം കണ്ട്* സ്നേഹിക്കരുത്, മനസ്സ് കണ്ടു സ്നേഹിക്കണം. മനസ്സ് കണ്ടു സ്നേഹിച്ചാല്‍ മാത്രം പോരാ മരിക്കുവോളം സ്നേഹിക്കണം😊👌

പണം* മരണം വരെ, ഭാര്യ പടിവാതില്‍ക്കല്‍ വരെ, മക്കള്‍ കുഴിമാടം വരെ. നന്മകള്‍ നിന്നോടൊപ്പം 😊

ജനിച്ചാലും* എടുക്കണം നിന്നെ മരിച്ചാലും എടുക്കണം. പിന്നെ ഇടക്കെപ്പോഴോ സ്വയം നടന്നെന്നപേരില്‍ ഇത്രയും അഹങ്കരിക്കുന്നതെന്തിനു നീ...._

കാലചക്രം കറങ്ങുന്നു... രാവുകൾ പകലുകൾക്കും പകലുകൾ രാവുകൾക്കും വഴിമാറുന്നു.ഇന്ന് നാം വില കൽപിക്കാത്ത പലതും നാളെ വിലയേറിയതാവാം .

ദുഷ്ട മോഹങ്ങളില്ലാത്ത സ്നേഹമാണ് ഈ ജീവിതത്തിൽ നൽകാവുന്നതും ലഭിക്കാവുന്നതുമായ ഏറ്റവും മഹനീയമായ കാര്യം 😍 😊ഗുഡ് മോർണിംഗ് 😊 ജുമാ മുബാറക്

നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക 👏 ആരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരിക്കുക..... 👺 ആളുകൾ ഒരിക്കലും നമ്മിൽ സന്തുഷ്ടരാവുകയില്ല.... 💀👻 ആരിൽ നിന്നും ഒരു നന്ദി വാക്ക് പ്രതീക്ഷിക്കേണ്ടതുമില്ല..👹👹 ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക😋വിജയം ഉറപ്പായും നമ്മെ തേടിഎത്തും...💪💪💪

വവൈകീട്ടു ഇടി,മിന്നൽ,മഴ . 8 മണിക്ക് ഐപിഎൽ വെടിക്കെട്ട് , രാത്രി വെട്ടു, കുത്ത് , #സംഭവബഹുലം#

_മനസ് വിശാലമായാൽ പുതിയ പുതിയ നല്ല ചിന്തകൾ ഉണ്ടാകും അതിലൂടെ ജീവിതം മനോഹരമാക്കാനും കഴിയും._ ☘☘ ശുഭദിനം

കണ്ണൂരിലെ കൊലപാതകം . നഷ്ടമായത് 2 കുടുംബങ്ങള്‍ക്കാണ്.. എന്നിട്ടും കൊടുക്കുന്നതിന്റെയും വാങ്ങുന്നതിന്റെയും കഥയാണ് വിളിച്ചു പറയുന്നത്.. ചിത പോലും ഒരുക്കും മുന്‍പേ.. 😒 കഷ്ടം...😒 എന്നീ വൃത്തികെട്ട രാഷ്ട്രീയ കൊലപാതകം അവസാനിക്കുന്നുവോ അന്നേ ഈ നാട് നന്നാവു 😤

ഈ റമളാനുമുമ്പ് ഓരോ വീട്ടിൻറയും ഗേറ്റിന് / ഗല്ലിക്ക് / വഴിക്ക് മുമ്പിൽ ഇപ്രകാരം ഓരോ ബോർഡും ബോക്സും തൂക്കപ്പെടട്ടെ! #ശ്രദ്ധിക്കുക, ദാനധർമ്മങ്ങൾ പിരിവുകൾ ഒന്നും ഇവിടെ നിന്നും ലഭിക്കുന്നതല്ല, - എല്ലാം പള്ളിയിൽ / ---------- സംഘടനയുടെ ഓഫീസിൽ ഏൽപ്പിച്ചിട്ടുണ്ട്, അവിടെ നിന്നും വാങ്ങുക, വളരെ ഗൌരവകരമായ ഈ മുന്നറിയിപ്പ് പരിഗണിച്ചാണ് ഈ പറയുന്നത്, പരിശുദ്ധ റമദാന്‍ മാസം വാതില്‍ക്കല്‍ എത്തിയിരിക്കുകയാണല്ലോ?.. ഈ പുണ്യമാസത്തില്‍ നമ്മുടെ ഉദാരമനസ്സും ഹൃദയവിശാലതയും നമ്മുടെ സംസ്ക്കാരവും ചൂഷണം ചെയ്യാന്‍ ഈ വര്‍ഷം കൂടുതല്‍ ആളുകള്‍ ഇറങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു എന്നാണു രഹസ്യ വിവരം. വളരെ തെളിച്ചു പറഞ്ഞാല്‍ വീടുകളില്‍ വാങ്ങാന്‍ വരുന്നവരുടെ എണ്ണം ഈ കൊല്ലം മൂന്നര മടങ്ങ്‌ വര്‍ധിക്കും എന്നാണു കണക്കുകള്‍ പറയുന്നത്..ഇങ്ങിനെ വരുന്നവര്‍ ആരാണ്? അവരുടെ ഉദ്ദേശം എന്താണ്? ഇവരില്‍ വലിയ അപകടങ്ങള്‍ ഒളിച്ചിരിപ്പുണ്ടോ എന്നൊന്നും നമുക്ക് ചൂഴ്ന്നു നോക്കാന്‍ കഴിയില്ലല്ലോ?? >> പ്രത്യേഗിച്ച് ഇന്നത്തെ ചുറ്റുപാടില്‍..>> നിയന്ത്രിക്കാന്‍ ആവാത്ത അന്യസംസ്ഥാന തൊഴിലാളികളുടെ ബാഹുല്യം കൂടി വര്‍ദ്ധിച്ചപ്പോള്‍ ഇനി വരാനിരിക്കുന്ന നാളുകള്‍ അപകടം നിറഞ്ഞതാണ്‌.>>വീട് സന്ദര്‍ശിച്ചു വല്ലതും വാങ്ങാന്‍ എന്ന രൂപത്തില്‍ വരുന്നവര്‍ പലവിധ മനോഭാവം ഉള്ളവര്‍ ആയിരിക്കും.ഇവരില്‍ വലിയ ശതമാനവും വ്യാജന്മാര്‍ ആണ്...ഇവരില്‍ സ്ത്രീകള്‍ വലിയ ശതമാനം ക്രിമിനല്‍ പാശ്ചാത്തലം ഉള്ളവര്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്... അത് കൊണ്ട് ഓരോ പ്രദേശത്തും നല്ല മുന്‍കരുതലുകള്‍ ആവശ്യമാണ്‌... ഈ പരിശുദ്ധ മാസത്തിലെ ദാനധര്‍മ്മങ്ങള്‍ക്ക് നമ്മള്‍ ചില നിബന്ധനകള്‍ വെച്ചേ തീരു.>>>ദാനധര്‍മങ്ങള്‍ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവരുടെ കയ്കളില്‍ നേരിട്ട് എത്തിക്കുവാന്‍ ശ്രമിക്കുക...വീടുകളില്‍ നിന്നും കൊടുക്കുന്നത് പൂര്‍ണമായും നിറുത്തണം.വീടുകളുടെ വാതിലുകളും മെയിന്‍ ഗൈറ്റും അടച്ചിടണം. പ്രദേശങ്ങളില്‍ ശക്തമായ പ്രചരണം ഉണ്ടാവണം. സംശയം ഉള്ളവരെ നല്ല വാക്കുകള്‍ പറഞ്ഞു തിരിച്ചയക്കണം..സംഘടനകള്‍ മഹല്ല് കമ്മിറ്റികള്‍ ആവശ്യമായ പ്രചരണം കൊടുക്കണം.....ഒരിക്കല്‍ കൂടി പറയട്ടെ.... ആപത്തുകള്‍ നമ്മുടെ അരികിലാണ്.....( ഇത് പരമാവധി ഷെയര്‍ ചെയ്യുക)

മനസ്സിൽ സങ്കടങ്ങൾ ഉണ്ടെങ്കിലും സങ്കടപ്പെട്ട് ആരെയും വിഷമിപ്പിക്കാറില്ല എല്ലാം ഉള്ളിലൊതുക്കി ചിരിച്ചും ചിരിപ്പിക്കാനും ശ്രമിച്ചിട്ടേ യുള്ളൂ 😍 😊 ശുഭദിനം😊

മനുഷ്യന് എത്ര പ്രാവശ്യം സംഭവിച്ചാലും മാറ്റാൻ കഴിയാത്ത ഒരു കാര്യമാണ്.. ആലോചിക്കാതെ സംസാരിച്ചിട്ട് സംസാരശേഷം ഇരുന്ന് ആലോചിക്കുന്നത്..😐

പണ്ട് 10th ക്ലാസിലെ ഓട്ടോഗ്രാഫിൽ 🎫 മരിച്ചാലും മറക്കില്ല എന്നെഴുതിയവനെ ഇന്ന് കണ്ടു 😂😂😂 അര മണിക്കൂർ എടുത്തു അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ...😇😇

നരേന്ദ്ര മോഡിയെ തോല്പിക്കാൻ സാധിച്ചാൽ അത് രാജ്യത്തിന്റെയും രാഹുലിന്റെയും വിജയമായിരിക്കും.. ഒരു പക്ഷേ രാജ്യം വലിയ ആപത്തിൽ നിന്നും രക്ഷപ്പെട്ടേക്കും..😊👍👌

ചിലപ്പോൾ സന്തോഷം മാത്രമെ അന്യേഷിച്ച് പോകെണ്ടതുള്ളു😢 വിഷമങ്ങള് നമ്മളെ തേടിപിടിച്ച് ഇങ്ങോട്ട് വന്നോളും😥

*ആരേയും പരിഹസിക്കരുത്...* സ്വന്തം സുഹൃത്തായാൽ പോലും,,,,,,, അറിയുക... ന്യൂനതകളില്ലാത്ത മനുഷ്യരില്ല.. *എല്ലാം തികഞ്ഞവരായി മനുഷ്യരെ സൃഷ്ടിച്ചിട്ടുമില്ല..* മറ്റുള്ളവരെ പരിഹസിക്കരുത്... പരിഹാസപ്പേരുകൾ വിളിക്കരുത്.. പരസ്പരം ചീത്ത വിളിക്കരുത്... വിദ്വേഷവും പ്രതികാര ചിന്തയും ഉണ്ടാകരുത്.. നാം കാരണം ആരെങ്കിലും വിഷമിച്ചിട്ടുണ്ടെങ്കിൽ അവരോട് ക്ഷമാപണം നടത്തുക,,, അതിൽ തെല്ലൊന്നും വിമുഖത കാണിക്കേണ്ടതില്ല... നമ്മെ ആരെങ്കിലും വിഷമിപ്പിച്ചെങ്കിൽ അവരോട് ക്ഷമിക്കുക.. ഭൂമിയിൽ അഹന്തയോട് കൂടി നടക്കരുത്... നമ്മെ സൃഷ്ടിച്ച സൃഷ്ടാവിനെ ഓർക്കുക.. തീർച്ചയായും ഈ ഭൂമിയെ പിളർത്തുവാനോ കീഴ്മേൽ മറിക്കുവാനോ മനുഷ്യന്ന് സാധ്യമല്ല തന്നെ.. മറ്റുള്ളവരെ പരിഹസിക്കുന്നത് അഹങ്കാരമാണ്... ഉപേക്ഷിക്കുക.. പരിഹാസം മനുഷ്യനെ നരകത്തിൽ എത്തിക്കും... ജനങ്ങളോട് മാന്യമായി പെരുമാറുക.. ഓർക്കുക.... *മരണം നിഴൽ പോലെ കൂടെയുണ്ട്..* ക്ഷമ ചോദിക്കുവാൻ പോലും കഴിഞ്ഞില്ലെന്ന് വരാം... നാളെ നമുക്കുള്ളതല്ല.. ഇന്നെല്ലാം പറഞ്ഞ് അവസാനിപ്പിക്കുക.. *എപ്പോൾ വേണമെങ്കിലും തിരിച്ച് പോകേണ്ട ഒരു അതിഥിയെപ്പോലെ ജീവിക്കുക...* നമ്മിൽ നിന്ന് വന്ന് പോയ തെറ്റുകൾ നാഥൻ പൊറുത്ത് തരട്ടെ.... മനുഷ്യൻ അഹങ്കാരത്തോടെ പറഞ്ഞു. "എന്ത് വിലകൊടുത്തും ഞാനാ മണ്ണ് സ്വന്തമാക്കും". അപ്പോള്‍ മണ്ണ് വിനയത്തോടെ പറഞ്ഞു. " ഒരു വിലയും കൊടുക്കാതെ തന്നെ നിന്നെ ഞാനും സ്വന്തമാക്കും". കാല് കൊണ്ട് നീ എത്ര ചവിട്ടിഅരച്ചിട്ടും മിണ്ടാതിരുന്നതു ..ഒരു നാൾ നിനക്ക് മുകളിൽ ഞാൻ വരും എന്നുറപ്പുള്ളതു കൊണ്ടാണ് .... എന്ന് ..മണ്ണ്

വാട്‌സ്ആപ്പ് ലു പുതിയൊരു അപ്ഡേഷൻ വന്നിട്ടുണ്ട് ഒരിക്കൽ ഡൗണ്ലോഡ് ചെയ്ത ഫോട്ടോ ഡിലീറ്റ് ചെയ്താൽ പിന്നീട് ആ ഫോട്ടോ ഡൌൺലോഡ് ചെയ്യാൻ കഴിയില്ല " പക്ഷെ പുതിയ അപ്ഡേഷനില് ഡിലീറ്റ് ചെയ്ത ഫോട്ടോസ് എത്ര വേണമെങ്കിലും ഡൗൻലോഡ് ചെയ്യാം വേണ്ടവർ  play storil പോയി WhatsApp അപ്ഡേറ്റു ചെയ്താൽ കിട്ടും

ഒരു കൂലിയും പ്രതീക്ഷിക്കാതെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വാട്സാപ്പിൽ പണിയെടുക്കുന്ന എല്ലാ തൊഴിലാളികൾക്കും മെയ് ദിനാശംസകൾ😀😃😄