Skip to main content
"ഡാ അഫ്സലെ നിന്റെ ഉപ്പയെ ഓർത്താ
നാട്ടുകാര് അന്റെ കയ്യും കാലും തല്ലി
ഓടിക്കാത്തത് , പാവം കിടപ്പിലാ ആ മനുഷ്യൻ
,ഒന്ന് നന്നായിക്കൂടെ മോനെ , എന്തിനാ ഇങ്ങനെ
.."
"ഓ ഒന്ന് പോ കിളവാ എന്നെ
ഉപദേശിക്കാനൊന്നും വരണ്ട ..."
അഫ്സൽ ,
എന്നും ഫിലിമും ബീച്ചും പാട്ടും ,അങ്ങനെയുള്ള
ജീവിതമായിരുന്നു അവന്റേതു,ചുറ്റുപാടും
അയൽവാസികളും ഒന്നുംതന്നെ അവന്
ശ്രെദ്ധയില്ല ,നന്മയുടെ നോട്ടമോ വാക്കുകളോ
വരാറുമില്ല , പണത്താൽ മൂടപെട്ട ജീവിതം
ആർത്തുല്ലസിച്ച് നടക്കുന്ന യാത്രകൾ
...പുകവലിയും മദ്യവും ആസ്വാതനവും നിറഞ്ഞ
ന്യൂ ജെനരേശൻ ലോകം ... തന്റെ
മകനെകൊണ്ടുള്ള പരാതി കേട്ട് ആ ഉപ്പ തളര്ന്നു
... അസുഖമായി
ഇപ്പോൾ കിടപ്പിലാണ് അവന്റെ ഉപ്പ
...ഉപ്പയുടെ ഉപദേശം ചെവികൊള്ളാത്ത
പ്രായം...
ഒരുനാൾ ഇടക്കെവിടെയോ വെച്ചുകൊണ്ട്
അവനൊന്ന് തല ചുറ്റി വീഴുകയുണ്ടായി .,
മൂക്കിൽനിന്നും രക്തം വരികയുണ്ടായി ...അവൻ
ആദ്യം കാര്യമാക്കിയില്ല ,പക്ഷെ വീണ്ടും
പലപ്പോളും അങ്ങനെ സംഭവിച്ചു ഒടുവിൽ
നേരെ അവൻതന്നെ ആശുപത്രിയിലേക്ക് പോയി ,
ഫാമിലി പരിചയമുള്ള ഡോക്ടറെ കാണിച്ചു
..ഉടനെ ഡോക്ടർ പറയുകയുണ്ടായി :
"അഫ്സൽ നിന്റെ ശരീരത്തിലെ
ഞെരമ്പുകലെല്ലാം അടഞ്ഞിരിക്കുകയാനല്ലോ ,
ഉടൻതന്നെ ഓപറേഷൻ വേണ്ടി വരും
,ഹൃദയത്തിലേക്കുള്ള എല്ലാ ഞെരമ്പുകളും
നിശ്ചലമാകാറായി , അഫ്സൽ നിനക്കെന്താ
പറ്റിയത് ,മുമ്പ് ഇങ്ങനെ വല്ലപ്പോളും
സംബവിചിരുന്നൊ ..."
"ഇല്ല ഡോക്ടർ " അവൻ ഞെട്ടലോടെ മറുപടി
പറഞ്ഞു ..
"അഫ്സൽ , മോനെ നിന്റെ വീട്ടിൽ ഉടനെ
അറിയിക്കുക ,ഞാൻ പറഞ്ഞോളാം ,വളരെ
അപകടത്തിലെക്കാന് പോകുന്നത് ,എന്റെ
സുഹുർത്തിന്റെ അടുക്കൽ ,ബാന്ഗ്ലൂർ ആണിതിനുള്ള
ഓപറേഷൻ സ്പെഷലിസ്റ്റ് ഉള്ളത് ,ടാ നിന്റെ
അവസ്ഥ ഇത്രത്തോളം മോശപെട്ട സ്റ്റെജിൽ
എത്തിയത് ഇപ്പോലാണോ അറിയുന്നത്..."
"എനിക്കൊന്നും അറിയില്ല ഡോക്ടർ "...
അവനൊന്നു വിതുമ്പി ആദ്യമായി തന്റെ
ജീവിതത്തിൽ ...
അങ്ങനെ ബാന്ഗ്ലൂരിലെക്ക് യാത്രയായി ...അവൻ
ആരും കൂടെവരണ്ടാ എന്ന് ശാട്യം പിടിച്ചു
,ഒറ്റയ്ക്ക് എവിടെയെത്തി ... ചെക്ക് ചെയ്ത
ശേഷം ഡോക്ടർ പറഞ്ഞു :
"അഫ്സൽ ഇത് ഏറ്റവും അപകടപരമായ
ഒപരേഷനാണ് , വിജയിക്കാനുള്ള സാധ്യത വളരെ
തുച്ഛമാണ് ,നിന്റെ ഹൃദയത്തിലേക്കുള്ള എല്ലാ
ഞെരമ്പുകലും അടഞ്ഞിരിക്കുകയാണ്.."
അഫ്സൽ ഒരു നിമിഷം തന്റെ കഴിഞ്ഞ
ജീവിതരീതി ചിന്തിച്ചുനോക്കി ,ഹൃദയത്തിൽ
ലവലേശം കരുണയും ദയയും സ്നേഹവും
ഇല്ലാതിരുന്ന ജീവിതം ,എന്റെ മാത്രം ലോകം
...ദൈവം എനിക്ക് നല്കിയ ശിക്ഷയാകും ,
ഉപ്പയെ ഞാനെത്ര വിഷമിപ്പിച്ചു ....
അവൻ പശ്ചാത്താപത്തിന്റെ ലോകത്തേക്ക്
ചേക്കേറി ഏതൊരു മനുഷ്യപോലെയും ..
"ഡോക്ടർ ഞാൻ രണ്ടു ദിവസം എന്റെ
നാട്ടിലേക്ക് പോകട്ടെ ,എന്റെ കുടുമ്പവുമായി
അൽപസമയം ചിലവഴിക്കാൻ എനിക്ക് അനുമതി
നല്കാമോ ..? എന്റെ സുഹുര്തുക്കലോടു
ം പ്രിയപെട്ടവരോടും കഴിഞ്ഞതിനെല്ലാം ക്ഷമ
ചോതിക്കാൻ .."
"ഓക്കേ ,പക്ഷെ നീ സൂക്ഷിക്കണം ,കാരണം
ശരീരം ചിലപ്പോൾ തളർന്നു പോകാൻ
സാധ്യതയുണ്ട് .."
അഫ്സൽ നാട്ടിലെത്തി ഉറ്റവരോടും
പ്രിയപ്പെട്ട സുഹുര്തുക്കലോടുമെല്ലാം നല്ല
പെരുമാറ്റം , ക്ഷചോതിച്ചു എല്ലാത്തിനും
,അവന്റെ മാറ്റം അവരെയെല്ലാം
സങ്കടത്തിലാഴ്ത്തി ... ഉപ്പയുടെ കിടക്കയുടെ
അരികിൽ നിന്നും മാറാതെ എല്ലാം കേട്ടിരുന്നു...
ഒരുദിനം
പുറത്തുകൂടി നടന്നുപോകുമ്പോൾ അവിടെയോരു
ഇറച്ചികട കണ്ടു ,അവിടെ ഒരു സ്ത്രീ
നിലത്തേക്ക് തെറിച്ചുവീഴുന്ന ഇറച്ചിയുടെ
ചെറിയ കക്ഷണങ്ങൾ പെറുക്കിയെടുക്കുന്നു
..അഫ്സലിന് വല്ലാത്തൊരു അവസ്ഥപോലെ
തോന്നി ,ഉടനെ ചോതിച്ചു : "എന്താ നിങ്ങൾ
ഈ ചെയ്യുന്നത് ..?
"ഞാൻ ഈ തെറിച്ചു വീഴുന്ന കക്ഷണങ്ങൾ
ശേഖരിക്കുകയാണ് ,എന്റെ മകൾ അവളുടെ ഉപ്പ
മരിച്ചതിനുശേഷം നല്ല ഭക്ഷണം കഴിച്ചിട്ടില്ല
,ഇറച്ചി കൂട്ടി കഴിക്കാൻ അവൾക്കു
വല്ലാത്തൊരു ആഗ്രഹം ,എന്റെ കയ്യിൽ
പണമില്ല .ഇതേ വഴിയുള്ളൂ ..."
ഉടനെ അഫ്സൽ ആ കടക്കാരനോട് പറഞ്ഞു :
"ഇനിമുതൽ ആഴ്ചയിൽ ഒരുദിനം ഇവര്ക്ക്
അതുനൽകുക ,പണം ഞാൻ നൽകാം .." അങ്ങനെ
ആ കുടുമ്പത്തിന്റെ പ്രാർത്ഥന അവനിലേക്ക്
വന്നു
"നാഥാ ആ മകന് നീ ആരോഗ്യം നല്കേണമേ ,നല്ല
ജീവിതം നല്കേണമേ ,അല്ലാഹ് ആരോഗ്യം ആ
കുട്ടിക്ക് നിലനിര്ത്തനെ .."
അങ്ങനെ പിറ്റേദിവസം അഫ്സലിന്റെ പെങ്ങൾ
പറഞ്ഞു :
"ഇക്കാ ഇക്കയുടെ മുഖമിപ്പോൾ
തെളിഞ്ഞിരിക്കുന്നു ,ഇക്കയ്ക്ക് വല്ലാത്തൊരു
മാറ്റം വന്നിരിക്കുന്നു .." അവനൊന്നു
പുഞ്ചിരിച്ചു ..
ശേഷം അവൻ വീണ്ടും ഓപ്പറേഷനു വേണ്ടി
ബാന്ഗ്ലൂരിലെക്ക് മടങ്ങി ,ഓപറേഷന് മുന്നേ
ഡോക്ടർ ചെക്കെപ്പ് ചെയ്തു ..ശേഷം
അഫ്സലിനെ വിളിച്ചു ...
"അഫ്സൽ നീ ഏതു ഹൊസ്പിറ്റലിലാനു പോയത്
..? നിൻറെ ഹൃദയത്തിലേക്കുള്ള ഞെരമ്പുകൾ
ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടല്ലോ ..? എന്ത്
അത്ഭുതമാണ് നീ ചെയ്തത് ...വിശ്വസിക്കാൻ
കഴിയുന്നില്ല ..."
"ഇല്ല ഡോക്ടർ ഞാൻ ഒരു ഹൊസ്പിറ്റലിലും
പോയിട്ടില്ല ..."
"അഫ്സൽ നിനക്ക് നിന്റെ ജീവിതം തിരികെ
ലഭിച്ചിരിക്കുന്നു ,ഒപരെഷനുള്ള യാതൊരു
സാധ്യതയും ഇല്ല .."
"അൽഹംദു ലില്ലാഹ് , ഞാനിന്നറിയുന്നു അതിന്റെ
കാരണം , നന്മയുടെ നോട്ടവും സഹായവും ആ
പാവപെട്ട സ്ത്രീയിലെക്കും മകളിലെക്കും ഞാൻ
നോക്കിയതിൽ ... അവരുടെ പ്രാർത്ഥന ,അത്
നാഥൻ കേട്ടിരിക്കുന്നു ,എന്റെ നന്മയില്ലാതിരുന
്ന ഹൃദയം തെളിഞ്ഞിരിക്കുന്നു ...ഉപ്പയുടെ
വാക്കുകൾ ഞാൻ ചെവി കൊണ്ടതിൽ .ചെയ്ത
തെറ്റുകളുടെ കാലം ഞാൻ ഓർത്തെടുത്തതിൽ
അൽഹംദു ലില്ലാഹ് .."
********************
ഭൂമിയിള്ളവരോട് കരുണകാണിക്കൂ
,ഉപരിലോകത്തുള്ളവൻ കരുണ വർഷിക്കും
Popular posts from this blog
Comments
Post a Comment