Calicut Special കോഴിക്കോട് ജില്ലയിൽ എങ്ങോട്ടു പോണം എന്തു കഴിക്കണം... (ഹോട്ടലുകൾ) 1 : പാരഗൺ ഹോട്ടൽ, ഓവർ ബ്രിഡ്ജിനു താഴെ ബിരിയാണി, വെള്ളപ്പം, മീൻകറി, മീൻ പൊരിച്ചത്, അവരുടെ തന്നെ സംരംഭമായ നടക്കാവിലെ സൽക്കാരയും രുചികൾക്ക് പ്രശസ്തം 2 : കോഴിക്കോട് സർബത്ത് മൊതലാളി, ഒപ്പോ: പരഗൻ ഹോട്ടൽ മിൽക്ക് സർബത്ത് 3 : ബോംബെ ഹോട്ടൽ, ബീച്ച് റോഡിന് അടുത്ത് ബിരിയാണി, ചുട്ട കോഴി 4 : സൈനാസ് ഹോട്ടൽ, ബീച്ച് റോഡിൽ മുട്ടമാല, പലതരം പത്തിരികൾ തുടങ്ങിയ കോഴിക്കോടൻ മാപ്പിള സ്പെഷ്യൽ ഐറ്റംസ് 5 കോഴിക്കോട് പിള്ളൈസ് സ്നാക്സ്, ഓപ്പോസിറ്റ് KDC ബാങ്ക്, ലിങ്ക് റോഡ്, തട്ടുദോശ, ചമ്മന്തി, പൂരിമസാല 6 : സാഗർ ഹോട്ടൽ, ബസ് സ്റ്റാന്ഡിനു സമീപം ചിക്കൻ ബിരിയാണി 7 : എരഞ്ഞിപ്പാലത്തെ കറി ഹൗസ് 8: പാളയത്തെ അൻഹർ ഹോട്ടൽ 9 : മാതൃഭൂമിക്കടുത്തുള്ള റഹ്മത്ത് ഹോട്ടൽ ബീഫ് ബിരിയാണി 10 : ടാഗോർ ഹാജിന് പിറകു വശത്തെ ലഞ്ച് ഹൗസ്, ബാങ്ക് റോഡിൽ നിന്നും ബ്രിഡ്ജ് കയറി ടാഗോർ ഹാൾ കഴിഞ്ഞ ഉടനെ ലെഫ്റ്റ് ടേൺ നേരെ പോയാൽ ഹോട്ടൽ കാണാം ഊണ് മീൻ പൊരിച്ചതും തേങ്ങ അരച്ച മീൻ കറിയും അതി ഗംബീരൻ, പിന്നെ കൂട്ടിനു ബീട്രൂറ്റ് ചമ്മന്തിയും രസവും 11 : തളിയിലെ ബ്രാഹ്മണ ഹോട്ടൽ പായസം,ഊണും 12 : തളി അമ്പലത്തിനടുത്തുള്ള ലക്ഷ്മി ബേക്കറി പാൽപായസം (3-4), മുറുക്ക്, മിക്സ്ചറ് 13 : റെയിൽവേ രണ്ടാം ഗേറ്റിൽ നിന്ന് 50 മീറ്റർ അകലെ അശോക ഹോട്ടൽ ഉപ്പുമാവും പപ്പടവും 14 : ചെലവൂരിലെ ചെറിയ ഹോട്ടൽ കോഴിക്കോട് വയനാട് റൂട്ടിൽ ബീഫ് ഫ്രൈ, പൊറോട്ട 15 : ഒയാസിസ് കോംപ്ലക്സിനുള്ളിലെ ചെറിയ തട്ടുകട കപ്പയും ബീഫും 16 : മൂഴിക്കൽ ചെറുവറ്റക്കടവിലെ ബാലേട്ടന്റെ കട മീൻ പൊരിച്ചതും കൂട്ടി നല്ല ഉഷാർ ഊൺ, എരിവുള്ള ബീഫ് 17 : അത്തോളി റൂട്ടിൽ പുറക്കാട്ടിരിയിൽ ഒരു കള്ള് ഷാപ്പ് പുഴ മീൻ ഞണ്ട് കല്ലുമ്മക്കായ, എരുന്ത് (കണ്ണൂർ ഭാഷയിൽ പറഞ്ഞാൽ എളംബക്ക) മുതലായവ 18 : കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിനടുത്തുള്ള ദക്ഷിൺ ദി വെജ് വെജ് ഇനങ്ങൾ 19 : പട്ടരുടെ കട, കോഴിക്കോട് കോർപ്പറേഷന്റടുത്ത് വെജിറ്റേറിയൻ മീൽസ് 20 : Al-baik അറബിക് വിഭവങ്ങൾ തൊണ്ടയാട് ബെെപ്പാസിൽ, 21 : കൃസ്റ്റ്യൻ കോളേജ് ജംഗ്ഷൻ കഴിഞ്ഞ ഉടനെ വലതു ഭാഗത്ത് കാണുന്ന ഒരു ചെറിയ ഹോട്ടൽ മീൻ പൊരിച്ചതും പുട്ടും സ്പെഷ്യാലിറ്റി വൈകുന്നേരമാണെങ്കിൽ മണം കൊണ്ട് സ്ഥലം കണ്ടു പിടിക്കാം 22 : അമ്മ ഹോട്ടൽ, എരഞ്ഞിപ്പാലം അരയിടത്തു പാലം റോഡിൽ മീൻ കൂട്ടി ചോറ് കിട്ടുന്ന കട, 23 : ജയ ഓഡിറ്റോറിയത്തിനടുത്ത് (തളി) ഒരു ബ്രാഹ്മിൺ സ്ത്രീ നടത്തുന്ന ഒരു ഹോട്ടലുണ്ട് പേരൊന്നുമില്ല ഒരു ചെറിയ വീട് പായസം ലിമിറ്റഡ് ആൾക്കാർക്കു മാത്രം ഉച്ചയൂൺ 24 : മാഹി വടകര ദേശീയ പാതയിൽ മുക്കാളിയിൽ ധന്യ ഹോട്ടൽ നാടൻ ഊണും കടുക്ക മുതലായ പൊരിച്ച വിഭവങ്ങളും 25 : കടലുണ്ടിക്കടവ് പാലത്തിനടുത്ത് ബാലകൃഷ്ണേട്ടന്റെ വീട് കട തേങ്ങാപ്പാലൊഴിച്ച ഞണ്ട് ഫ്രൈ, തരാതരം മീൻ വിഭവങ്ങൾ 26 കോഴിക്കോട് തുഷാരഗിരിയിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുൻപുള്ള തട്ടുകട മുയൽ,താറാവ്, പന്നി, മീൻ, ബീഫ് ഫ്രൈ, കൂറ്റെ കപ്പ, ചപ്പാത്തി, പൊറോട്ട തുഷാരഗിരി വെള്ളച്ചാട്ടം കാണാൻ പോകുന്നവർ അങ്ങോട്ടു പോകുമ്പോൾ ഓർഡർ ചെയ്തിട്ടു പോയാൽ തിരിച്ച് വരുമ്പോഴേക്കും റെഡി ആയിട്ടുണ്ടാവും...

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍