*3 ത്വലാഖ് :( മുത്തലാഖ് )* 🔅🔅 വെറുതെ നാവുകൊണ്ട് 3 പ്രാവശ്യം ഉരുവിട്ടാൽ സ്ത്രീയെ വിവാഹമോചിതയാ ക്കാം എന്നാണ് കിളിച്ചുണ്ടൻ മാമ്പഴം പോലുള്ള സിനിമകൾ നിങ്ങളെ പഠിപ്പിച്ചത് ... എന്നാൽ ഇങ്ങനെ ഒരു കാര്യം ഇസ്ലാമിലില്ല. വിവാഹമോചനം നടക്കണമെങ്കിൽ ഇസ്ലാമിൽ കുറച്ചു നിബന്ധനകളുണ്ട്. 1. ഭാര്യ ഭർത്താവ് ബന്ധത്തിൽ വല്ല പ്രശ്നങ്ങളും ഉണ്ടായാൽ , അവർ പരസ്പരം ഉപദേശിച്ചു കൊണ്ട് പ്രശ്നം പരിഹരിക്കാൻ നോക്കണം. 2. എന്നിട്ടും പ്രശ്നം തീരുന്നില്ലെങ്കിൽ മനഃശാസ്ത്രപരമായ ചെറിയ ശിക്ഷണ നടപടി സ്വീകരിക്കണം. 3. എന്നിട്ടും പ്രശ്നം തീർന്നില്ലെങ്കിൽ അവർ കിടപ്പറയിൽ വിട്ടു നിൽക്കണം. (മേലെ പറഞ്ഞ മൂന്ന് പ്രോസസ് ദമ്പതികളല്ലാതെ മൂന്നാമത് ഒരാളും അറിയാതെയാകേണ്ടതാണ്.) 4. അതിനു ശേഷവും പ്രശ്നം തീരുന്നില്ലെങ്കിൽ ഭാര്യയുടെ കുടുംബത്തിൽ നിന്നും ഭർത്താവിന്റെ കൂടുംബത്തിൽ നിന്നും മാന്യ വ്യക്തികൾ വന്നു ഇടപെട്ടു രമ്യമായി ചർച്ച നടത്തി പരിഹരിക്കണം. അതോടൊപ്പം ഭാര്യക്കും ഭർത്താവിനും counseling നടത്തുകയും വേണം. 5. എന്നിട്ടും പ്രശ്ന പരിഹാരമായില്ലെങ്കിൽ… നമുക്ക് പിരിയാം (തലാഖ്) എന്ന് ഭർത്താവ് ഭാര്യ യോട് പറയണം. ഈ കാലയളവിൽ ഭർത്താവിന്റെ വീട്ടിൽ ഭാര്യ 3 മാസം കഴിച്ചുകൂട്ടണം. (ചെറിയ ഒരു സ്നേഹമെങ്കിലും ഭർത്താവിനു ഭാര്യയോടുണ്ടെങ്കിൽ അതിലൂടെ ആ ബന്ധം വളരാൻ വേണ്ടി ,അതുപോലെ ചെറിയ ഒരു സ്നേഹമെങ്കിലും ഭാര്യക്കു ഭർത്താവിനോടുണ്ടെങ്കിൽ അതിലൂടെ ആ ബന്ധം വളരാൻ വേണ്ടി) 6. എന്നിട്ടും പ്രശ്ന പരിഹാരമായി ല്ലെങ്കിൽ.. അവർ പിരിയുകയാണു നല്ലതെന്നാണ് ഇസ്ലാം പറയുന്നത്. ഇങ്ങനെ പിരിയുന്നതാണ് *ഒന്നാം ത്വലാഖ്.* ഇങ്ങനെ പിരിഞ്ഞ ഭാര്യക്കും ഭർത്താവിനും പറ്റുമെങ്കിൽ വീണ്ടും ഒരുമിക്കാവുന്നതാണ് വീണ്ടും പ്രശ്നം വന്നു മേൽ പറഞ്ഞതുപോലെ തന്നെ പിരിയുകയാണെങ്കിൽ ഇതിലെ *രണ്ടാം ത്വലാഖ്* എന്ന് പറയും രണ്ടാമതും പിരിഞ്ഞ ഭാര്യക്കും ഭർത്താവിനും പറ്റുമെങ്കിൽ വീണ്ടും ഒരുമിക്കാവുന്നതാണ് വീണ്ടും പ്രശ്നം വന്നു മേൽ പറഞ്ഞതുപോലെ തന്നെ പിരിയുകയാണെങ്കിൽ ഇതിലെ *മൂന്നാം ത്വലാഖ്* എന്ന് പറയും. അങ്ങിനെ മൂന്ന് തവണ തലാഖ് (വിവാഹ മോചനം) നടത്തിക്കഴിഞ്ഞാൽ പിന്നെ അതെ സ്ത്രീയെ അയാൾക്ക് വിവാഹം കഴിക്കൽ നിഷിദ്ധമാണ്. അതെ സ്ത്രീയെ വീണ്ടും കല്യാണം കഴിക്കണമെങ്കിൽ. ആ സ്ത്രീയെ വീണ്ടും വേറെ ഒരാൾ കല്യാണം കഴിക്കുകയും അവരുടെ ജീവിതത്തിൽ അപസ്വരം അനുഭവപ്പെടുകയും മേലെ പറഞ്ഞ പ്രകാരം വേർപിരിയാൻ തലാഖ് നടക്കുകയും ചെയ്താൽ മാത്രമേ ആസ്ത്രീയെ വീണ്ടും ഭാര്യയാകുവാൻ അനുവാദമുള്ളു.. *തികച്ചും മനഃശാസ്ത്രപരമായ പ്രകൃതി നിയമമാണ് ഇത്.* *ഇസ്‌ലാമിൽ അനുവദനീയമായ കാര്യങ്ങളിൽ വെറുക്കപ്പെട്ടത് ത്വലാഖ് ആന്ന്.* നിർഭാഗ്യവശാൽ ഇത്തരത്തിൽ ത്വലാഖിനെ മനസിലാക്കാത്തവർ മുസ്ലിം സമുദായത്തിൽ തന്നെ ഉണ്ട്... അവരാണ് ഇസ്ലാമിക നിയമങ്ങളെ ഇത്രമേൽ വികൃതമായി ചിത്രീകരിക്കുന്നതും. മേൽ പറഞ്ഞ രീതിയിൽ ശാസ്ത്രീയമായി പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന നിയമം ഉള്ളത് കൊണ്ട് ഡിവോഴ്സിന് വർഷങ്ങൾ കാത്തിരിക്കേണ്ട കാര്യവും ഇല്ല. പിന്നെ ഇതേ വിവാഹമോചനം സ്ത്രീ ആണ് ആവശ്യപ്പെടുന്നതെങ്കിൽ അതിനെ *ഫസ്ഖ്* എന്ന് പറയും. അതിനു പുരുഷൻ ഡിവൊർസ് ചെയ്യാൻ എടുക്കുന്ന സ്റ്റെപ്പോ സമയമോ ഒന്നും വേണ്ട. പളളിയിലെ ഖാളിയോട് ഒരു വാക്ക് മതി. സ്ത്രീകൾക്ക് ഈ കാര്യത്തിൽ ഒരു റിസ്ക്കും ഇല്ല ! തെറ്റിദ്ധരിച്ചവർക്ക് ഇത് എത്തിച്ചു കൊടുക്കുക......

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍