Posts

Showing posts from January, 2018

സങ്കടങ്ങൾ നൽകിയ കാലത്തേ മറന്നേക്കൂ പക്ഷേ.. അത് നൽകിയ പാഠത്തെ മറക്കരുത് ശുഭദിനം,,😊

പണ്ടെന്നൊക്കെ പറഞ്ഞാൽ പണ്ടത്തെ പണ്ടായിരുന്നു പണ്ട്.😊 ഇപ്പോഴത്തെ പണ്ടൊക്കെ എന്ത് പണ്ട്.. അതൊക്കെ പണ്ടല്ലായിരുന്നോ.😌 മടുത്തു...!! പണ്ടത്തെ പണ്ട് മതിയായിരുന്നു...!!🤣😉

ഏറ്റവും ബലക്ഷയമായി തീരുന്നസമയത്ത് താങ്ങാവുന്ന കൈ കണ്ടെത്തുക.! ഏറ്റവും വിരൂപമായ നേരത്ത് നിങ്ങളെ കാണുന്ന കണ്ണുകളെ കണ്ടെത്തുക..!

ഏറ്റവും മോശമായ അവസ്ഥയില്‍ നിങ്ങളെ സ്നേഹിക്കുന്ന ഹൃദയം കണ്ടെത്തുക ..! അവ നിങ്ങള്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ''സ്നേഹം'' കണ്ടെത്തിയിരിക്കുന്നു.!

ജീവിതം എത്ര തിരക്ക് ഉള്ളതാണെങ്കിലും.. ബന്ധങ്ങള്‍ കൈ വിടാതിരിക്കുക.! അല്ലെങ്കില്‍ തിരക്കുകള്‍ കഴിയുമ്പോള്‍ നാം...ജീവിതത്തില്‍ ഒറ്റപ്പെടും..!

ഞാന്‍ നിനക്കായ് ഇത്രയും ചെയ്തിട്ടും നീ എനിക്കു വേണ്ടി ഒന്നും ഇതുവരെ ചെയ്തില്ലല്ലോ...? എന്ന തോന്നലില്‍ നിന്നാണ് ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാവുന്നത്..!

ഒരേതമാശ കേട്ടു നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ്  പഴയ ഒരു സങ്കടമോർത്ത്‌ വീണ്ടും വീണ്ടും കരയുന്നത്... അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കു.ജീവിതം അതു മനോഹരമാണ്...😊👌

 എന്നെ വെറുക്കുന്നവരെ വെറുക്കാന് എനിക്ക് ‍ സമയമില്ല..!        കാരണം ഞാന്‍ എന്നെ സ്നേഹിക്കുന്നവരെ... സ്നേഹിക്കുന്ന തിരക്കിലാണ്..! ☆☆☆☆☆☆☆☆☆☆☆

പഠിക്കമ്പോള്‍ വിദ്യാലയങ്ങളോട് വെറുപ്പായിരുന്നു.! ജീവിതത്തോട് പ്രണയവും. 😘         ഇന്ന് വിദ്യാലയങ്ങളോട് പ്രണയവും ജീവിതത്തോട് വെറുപ്പുമായി തുടങ്ങി...!

ജീവിതത്തിലെ ഏറ്റവും പാഴ്ദിവസം അതു നമ്മൾ ചിരിക്കാത്ത ദിവസമാണ്...?🤗

അർഹിക്കുന്ന അവജ്ഞയോടെ ജാമിദയുടെ കോപ്രായങ്ങൾ തള്ളി കളഞ്ഞ മുസ്ലീം സംഘടനകൾക്ക് ഒരായിരം അഭിനന്ദങ്ങൾ...

ഈ ലോകത്ത് 99% സ്വപ്നങ്ങളും നടക്കാതെ പോയതിനു ഒരേ ഒരു കാരണം ആളുകൾ എന്ത് പറയും എന്നുള്ള നമ്മുടെ ചിന്ത ആണ്.

ഐഡിയ ന്റെ റേഞ്ച്‌ പോയിട്ടു ഒരു മണിക്കൂർ ആയി 🙄😮😐 No Idea 3G 🤔🤔🤔🤔🤔 Aaayi 🙄

ഉയരങ്ങളിൽ പറക്കട്ടെ നമ്മുടെ അഭിമാനം.... 👍🏻 69 th Republic Day Wishes To all Indians

ജീവിതം ചെറുതാണ് പക്ഷേ സ്നേഹം വലുതും 💓സ്നേഹിക്കാൻ മറന്നാലും സ്നേഹിക്കുന്നവരെ മറക്കരുത് 😍 🌹ശുഭരാത്രി🌹

feeling നോ പ്രതീക്ഷ. നല്ലൊരു റോൾ കിട്ടിയാൽ കിടുക്കമായിരുന്നു കിട്ടിയിട്ടില്ലിതുവരെ സിനിമയിലല്ലാട്ടോ ജീവിതത്തിലാണ^

ചില പെണ്കുട്ടികള്ക്ക് ആരോടെങ്കിലും പ്രണയം തോന്നിയാല്, ഒരിക്കലും അവർ അത് തുറന്നു പറയില്ല..!!. കാരണം, ഇഷ്ടമാണെന്ന് അവന് പറയുന്നതും കാത്തിരിക്കും..!!. അത് പോലെ തന്നെയാണ് ചില ആണ്കുട്ടികളും..!!. അത് പക്ഷേ, ഇഷ്ടമാണെന്ന് അവള് പറയുന്നതും കാത്തിരിക്കുന്നത് കൊണ്ടല്ല..!!. കാരണം, ആ ഇഷ്ടം തുറന്ന് പറഞ്ഞാല് അത് വരെ അവള്ക്ക് തന്നോട് ഉണ്ടായിരുന്ന സൗഹൃദം നഷ്ടമാകുമോ എന്ന് കരുതിയാണ്..!!...

ചില പെണ്കുട്ടികള്ക്ക് ആരോടെങ്കിലും പ്രണയം തോന്നിയാല്, ഒരിക്കലും അവർ അത് തുറന്നു പറയില്ല..!!. കാരണം, ഇഷ്ടമാണെന്ന് അവന് പറയുന്നതും കാത്തിരിക്കും..!!. അത് പോലെ തന്നെയാണ് ചില ആണ്കുട്ടികളും..!!. അത് പക്ഷേ, ഇഷ്ടമാണെന്ന് അവള് പറയുന്നതും കാത്തിരിക്കുന്നത് കൊണ്ടല്ല..!!. കാരണം, ആ ഇഷ്ടം തുറന്ന് പറഞ്ഞാല് അത് വരെ അവള്ക്ക് തന്നോട് ഉണ്ടായിരുന്ന സൗഹൃദം നഷ്ടമാകുമോ എന്ന് കരുതിയാണ്..!!...

സ്കൂളുകളിലും കോളേജുകളിലും ലഹരി മരുന്നുകളുടെ ഉപയോഗം വളരെ കൂടുന്നു 😳 പക്ഷെ ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ പുസ്തകം തന്നെ ഒരു ലഹരിയായിരുന്നു ഒരു പ്രാവശ്യം ഒന്നു തുറന്നു നോക്കിയാൽ മതി പിന്നെ പറയണ്ട ഉറക്കവും മയക്കവും എവിടുന്നൊക്കെ എന്തൊക്കെയൊ വരും.😴 ഇപ്പോഴത്തെ ബുക്കിനൊക്കെ എന്താ പറ്റിയെ?🤔

കോച്ച് മാറി കേരള ടീം മെച്ചപ്പെട്ടു... മുഖ്യൻ മാറിയാൽ കേരള ഭരണവും മെച്ചപ്പെടും...

ശ്രീജിത്തിനൊപ്പം അണിചേർന്ന യുവാക്കൾ കേരളത്തിലെ ഒത്തുകളി രാഷ്ട്രീയ പാർട്ടികൾക്കും ഒരു മുന്നറിയിപ്പാണ്. നിങ്ങൾ ഇനിയും മാറിയില്ലെങ്കിൽ ജനങ്ങൾ നിരത്തിലിറങ്ങും..

വല്ല മന്ത്രിയുടെയും മുന്നിൽ നിവേധനം കൊടുത്ത് കാത്തിരിക്കുന്നതിലും ബേതം ട്രോളന്മാരെ ഏൽപ്പിക്കുന്ന !

കെട്ടി നിൽക്കുന്ന വെള്ളം ഒരു നാൾ മലിനമാകും. *അതുപോലെ തന്നെയാണ് സ്വാർത്ഥതയും സ്വന്തത്തിൽ ഒതുങ്ങുന്ന ജീവിതവും.* ഒഴുകുന്ന വെള്ളം പരിശുദ്ധമാണ്. ഓരോ ഒഴുക്കിലും അത് മാലിന്യങ്ങളെ ഒഴുക്കിക്കളഞ്ഞ് വീണ്ടും വീണ്ടും പരിശുദ്ധമാകുന്നു.. *അതുപോലെയാണ് മറ്റുള്ളവർക്കുവേണ്ടിയുള്ള നിസ്വാർത്ഥ സേവനങ്ങൾ.* *വീണ്ടും വീണ്ടും അത് നമ്മെ പരിശുദ്ധമാക്കും* *വെയിൽ കൊണ്ട് ഉരുകിയൊലിക്കുമ്പോഴും മറ്റുള്ളവർക്ക് തണലായി മാറുമ്പോഴാണ് ജീവിതമെന്ന മൂന്നക്ഷരം അർത്ഥവത്താകുന്നത്.*

നാം എപ്പോഴും നമ്മളിൽ താഴെള്ളവരെ നോക്കുക അപ്പോൾ മനസിലാകും നമ്മൾ അനുഭവിക്കുന്ന സന്തോഷവും സൗഭാഗ്യവും എത്രത്തോളം വലുതെന്ന് 😍 Gdnt

അൽ ഹംദുലില്ലാ 2 മാസം മുൻപ്‌ വീട്ടിൽ നിന്നും കളഞ്ഞു പോയ റേഷൻ കാർഡ്‌ തിരികെ കിട്ടി 😊👌

ലൈഫ്‌ ഇങ്ങനെ ? മാർക്ക്‌ ആയിട്ടു മുന്നിൽ നിൽക്കുകയാ ഒരെത്തും പിടിയും കിട്ടുന്നില്ല 😐😐😐

ഒരുപാട് സംസാരിക്കുക..... ഒരുപാട് ചിരിക്കുക....... സങ്കടം വന്നാൽ കരയുക...... കാരണ൦ ഇത് ജീവിതം ആണ് നാടകം അല്ല

അങ്ങനെ നെയ്മാറിന് ശേഷം മെസ്സിയുടെ കൂടെ കളിക്കാന്‍ ഉള്ള മറ്റൊരു ബ്രസീലിയന്‍റെ ആഗ്രഹവും പൂവണിഞ്ഞു. Phillipe Coutinho Welcome To Barcelona 👏🎆🎉

നെഹ്റു കുടുംബത്തിന്റെ പ്രസവകണക്ക് എടുക്കാം, , മൻമോഹനെ മദ്യപാനിയാക്കാം.... ഗാന്ധിജി- ജാതിവെറിയന് നെഹ്റു-പെണ്ണുപിടിയന് സോണിയ-ബാര് ഡാന്സര് രാഹുല്-പപ്പു ,കിപ്പു ഉമ്മന് ചാണ്ടി-വദന സുരതന് രമേശ് -പൌഡര് കുട്ടപ്പന് ,സന്കിതല ബല്റാം-ബാലരമ ,മലരാമന് ഞങ്ങള്ക്ക് ആരെ വേണെങ്കിലും എന്ത് തെറിയും പറയാം . പക്ഷെ ഞങ്ങളുടെ " നേതാക്കളെ ലോകം മുഴുവന് അങ്ങ് ബഹുമാനിച്ചോണം ല്ലേ ? പറയേണ്ടത് പറഞ്ഞിട്ടേ പോകാറുള്ളൂ.... കമോണ്ഡ്രാ # VT

*3 ത്വലാഖ് :( മുത്തലാഖ് )* 🔅🔅 വെറുതെ നാവുകൊണ്ട് 3 പ്രാവശ്യം ഉരുവിട്ടാൽ സ്ത്രീയെ വിവാഹമോചിതയാ ക്കാം എന്നാണ് കിളിച്ചുണ്ടൻ മാമ്പഴം പോലുള്ള സിനിമകൾ നിങ്ങളെ പഠിപ്പിച്ചത് ... എന്നാൽ ഇങ്ങനെ ഒരു കാര്യം ഇസ്ലാമിലില്ല. വിവാഹമോചനം നടക്കണമെങ്കിൽ ഇസ്ലാമിൽ കുറച്ചു നിബന്ധനകളുണ്ട്. 1. ഭാര്യ ഭർത്താവ് ബന്ധത്തിൽ വല്ല പ്രശ്നങ്ങളും ഉണ്ടായാൽ , അവർ പരസ്പരം ഉപദേശിച്ചു കൊണ്ട് പ്രശ്നം പരിഹരിക്കാൻ നോക്കണം. 2. എന്നിട്ടും പ്രശ്നം തീരുന്നില്ലെങ്കിൽ മനഃശാസ്ത്രപരമായ ചെറിയ ശിക്ഷണ നടപടി സ്വീകരിക്കണം. 3. എന്നിട്ടും പ്രശ്നം തീർന്നില്ലെങ്കിൽ അവർ കിടപ്പറയിൽ വിട്ടു നിൽക്കണം. (മേലെ പറഞ്ഞ മൂന്ന് പ്രോസസ് ദമ്പതികളല്ലാതെ മൂന്നാമത് ഒരാളും അറിയാതെയാകേണ്ടതാണ്.) 4. അതിനു ശേഷവും പ്രശ്നം തീരുന്നില്ലെങ്കിൽ ഭാര്യയുടെ കുടുംബത്തിൽ നിന്നും ഭർത്താവിന്റെ കൂടുംബത്തിൽ നിന്നും മാന്യ വ്യക്തികൾ വന്നു ഇടപെട്ടു രമ്യമായി ചർച്ച നടത്തി പരിഹരിക്കണം. അതോടൊപ്പം ഭാര്യക്കും ഭർത്താവിനും counseling നടത്തുകയും വേണം. 5. എന്നിട്ടും പ്രശ്ന പരിഹാരമായില്ലെങ്കിൽ… നമുക്ക് പിരിയാം (തലാഖ്) എന്ന് ഭർത്താവ് ഭാര്യ യോട് പറയണം. ഈ കാലയളവിൽ ഭർത്താവിന്റെ വീട്ടിൽ ഭാര്യ 3 മാസം കഴിച്ചുകൂട്ടണം. (ചെറിയ ഒരു സ്നേഹമെങ്കിലും ഭർത്താവിനു ഭാര്യയോടുണ്ടെങ്കിൽ അതിലൂടെ ആ ബന്ധം വളരാൻ വേണ്ടി ,അതുപോലെ ചെറിയ ഒരു സ്നേഹമെങ്കിലും ഭാര്യക്കു ഭർത്താവിനോടുണ്ടെങ്കിൽ അതിലൂടെ ആ ബന്ധം വളരാൻ വേണ്ടി) 6. എന്നിട്ടും പ്രശ്ന പരിഹാരമായി ല്ലെങ്കിൽ.. അവർ പിരിയുകയാണു നല്ലതെന്നാണ് ഇസ്ലാം പറയുന്നത്. ഇങ്ങനെ പിരിയുന്നതാണ് *ഒന്നാം ത്വലാഖ്.* ഇങ്ങനെ പിരിഞ്ഞ ഭാര്യക്കും ഭർത്താവിനും പറ്റുമെങ്കിൽ വീണ്ടും ഒരുമിക്കാവുന്നതാണ് വീണ്ടും പ്രശ്നം വന്നു മേൽ പറഞ്ഞതുപോലെ തന്നെ പിരിയുകയാണെങ്കിൽ ഇതിലെ *രണ്ടാം ത്വലാഖ്* എന്ന് പറയും രണ്ടാമതും പിരിഞ്ഞ ഭാര്യക്കും ഭർത്താവിനും പറ്റുമെങ്കിൽ വീണ്ടും ഒരുമിക്കാവുന്നതാണ് വീണ്ടും പ്രശ്നം വന്നു മേൽ പറഞ്ഞതുപോലെ തന്നെ പിരിയുകയാണെങ്കിൽ ഇതിലെ *മൂന്നാം ത്വലാഖ്* എന്ന് പറയും. അങ്ങിനെ മൂന്ന് തവണ തലാഖ് (വിവാഹ മോചനം) നടത്തിക്കഴിഞ്ഞാൽ പിന്നെ അതെ സ്ത്രീയെ അയാൾക്ക് വിവാഹം കഴിക്കൽ നിഷിദ്ധമാണ്. അതെ സ്ത്രീയെ വീണ്ടും കല്യാണം കഴിക്കണമെങ്കിൽ. ആ സ്ത്രീയെ വീണ്ടും വേറെ ഒരാൾ കല്യാണം കഴിക്കുകയും അവരുടെ ജീവിതത്തിൽ അപസ്വരം അനുഭവപ്പെടുകയും മേലെ പറഞ്ഞ പ്രകാരം വേർപിരിയാൻ തലാഖ് നടക്കുകയും ചെയ്താൽ മാത്രമേ ആസ്ത്രീയെ വീണ്ടും ഭാര്യയാകുവാൻ അനുവാദമുള്ളു.. *തികച്ചും മനഃശാസ്ത്രപരമായ പ്രകൃതി നിയമമാണ് ഇത്.* *ഇസ്‌ലാമിൽ അനുവദനീയമായ കാര്യങ്ങളിൽ വെറുക്കപ്പെട്ടത് ത്വലാഖ് ആന്ന്.* നിർഭാഗ്യവശാൽ ഇത്തരത്തിൽ ത്വലാഖിനെ മനസിലാക്കാത്തവർ മുസ്ലിം സമുദായത്തിൽ തന്നെ ഉണ്ട്... അവരാണ് ഇസ്ലാമിക നിയമങ്ങളെ ഇത്രമേൽ വികൃതമായി ചിത്രീകരിക്കുന്നതും. മേൽ പറഞ്ഞ രീതിയിൽ ശാസ്ത്രീയമായി പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന നിയമം ഉള്ളത് കൊണ്ട് ഡിവോഴ്സിന് വർഷങ്ങൾ കാത്തിരിക്കേണ്ട കാര്യവും ഇല്ല. പിന്നെ ഇതേ വിവാഹമോചനം സ്ത്രീ ആണ് ആവശ്യപ്പെടുന്നതെങ്കിൽ അതിനെ *ഫസ്ഖ്* എന്ന് പറയും. അതിനു പുരുഷൻ ഡിവൊർസ് ചെയ്യാൻ എടുക്കുന്ന സ്റ്റെപ്പോ സമയമോ ഒന്നും വേണ്ട. പളളിയിലെ ഖാളിയോട് ഒരു വാക്ക് മതി. സ്ത്രീകൾക്ക് ഈ കാര്യത്തിൽ ഒരു റിസ്ക്കും ഇല്ല ! തെറ്റിദ്ധരിച്ചവർക്ക് ഇത് എത്തിച്ചു കൊടുക്കുക......

കല്ല്യാണം എന്നതു ജീവിതത്തിന്റെ ഒരു TuringPoint ആണു 😐 പടചോനേ നല്ല മനസ്സുള്ള ഒരു മൊഞ്ചത്തിയെ 😊😊 എന്റെ ഉമ്മക്കു നീ കൊടുക്കണെ

Calicut Special കോഴിക്കോട് ജില്ലയിൽ എങ്ങോട്ടു പോണം എന്തു കഴിക്കണം... (ഹോട്ടലുകൾ) 1 : പാരഗൺ ഹോട്ടൽ, ഓവർ ബ്രിഡ്ജിനു താഴെ ബിരിയാണി, വെള്ളപ്പം, മീൻകറി, മീൻ പൊരിച്ചത്, അവരുടെ തന്നെ സംരംഭമായ നടക്കാവിലെ സൽക്കാരയും രുചികൾക്ക് പ്രശസ്തം 2 : കോഴിക്കോട് സർബത്ത് മൊതലാളി, ഒപ്പോ: പരഗൻ ഹോട്ടൽ മിൽക്ക് സർബത്ത് 3 : ബോംബെ ഹോട്ടൽ, ബീച്ച് റോഡിന് അടുത്ത് ബിരിയാണി, ചുട്ട കോഴി 4 : സൈനാസ് ഹോട്ടൽ, ബീച്ച് റോഡിൽ മുട്ടമാല, പലതരം പത്തിരികൾ തുടങ്ങിയ കോഴിക്കോടൻ മാപ്പിള സ്പെഷ്യൽ ഐറ്റംസ് 5 കോഴിക്കോട് പിള്ളൈസ് സ്നാക്സ്, ഓപ്പോസിറ്റ് KDC ബാങ്ക്, ലിങ്ക് റോഡ്, തട്ടുദോശ, ചമ്മന്തി, പൂരിമസാല 6 : സാഗർ ഹോട്ടൽ, ബസ് സ്റ്റാന്ഡിനു സമീപം ചിക്കൻ ബിരിയാണി 7 : എരഞ്ഞിപ്പാലത്തെ കറി ഹൗസ് 8: പാളയത്തെ അൻഹർ ഹോട്ടൽ 9 : മാതൃഭൂമിക്കടുത്തുള്ള റഹ്മത്ത് ഹോട്ടൽ ബീഫ് ബിരിയാണി 10 : ടാഗോർ ഹാജിന് പിറകു വശത്തെ ലഞ്ച് ഹൗസ്, ബാങ്ക് റോഡിൽ നിന്നും ബ്രിഡ്ജ് കയറി ടാഗോർ ഹാൾ കഴിഞ്ഞ ഉടനെ ലെഫ്റ്റ് ടേൺ നേരെ പോയാൽ ഹോട്ടൽ കാണാം ഊണ് മീൻ പൊരിച്ചതും തേങ്ങ അരച്ച മീൻ കറിയും അതി ഗംബീരൻ, പിന്നെ കൂട്ടിനു ബീട്രൂറ്റ് ചമ്മന്തിയും രസവും 11 : തളിയിലെ ബ്രാഹ്മണ ഹോട്ടൽ പായസം,ഊണും 12 : തളി അമ്പലത്തിനടുത്തുള്ള ലക്ഷ്മി ബേക്കറി പാൽപായസം (3-4), മുറുക്ക്, മിക്സ്ചറ് 13 : റെയിൽവേ രണ്ടാം ഗേറ്റിൽ നിന്ന് 50 മീറ്റർ അകലെ അശോക ഹോട്ടൽ ഉപ്പുമാവും പപ്പടവും 14 : ചെലവൂരിലെ ചെറിയ ഹോട്ടൽ കോഴിക്കോട് വയനാട് റൂട്ടിൽ ബീഫ് ഫ്രൈ, പൊറോട്ട 15 : ഒയാസിസ് കോംപ്ലക്സിനുള്ളിലെ ചെറിയ തട്ടുകട കപ്പയും ബീഫും 16 : മൂഴിക്കൽ ചെറുവറ്റക്കടവിലെ ബാലേട്ടന്റെ കട മീൻ പൊരിച്ചതും കൂട്ടി നല്ല ഉഷാർ ഊൺ, എരിവുള്ള ബീഫ് 17 : അത്തോളി റൂട്ടിൽ പുറക്കാട്ടിരിയിൽ ഒരു കള്ള് ഷാപ്പ് പുഴ മീൻ ഞണ്ട് കല്ലുമ്മക്കായ, എരുന്ത് (കണ്ണൂർ ഭാഷയിൽ പറഞ്ഞാൽ എളംബക്ക) മുതലായവ 18 : കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിനടുത്തുള്ള ദക്ഷിൺ ദി വെജ് വെജ് ഇനങ്ങൾ 19 : പട്ടരുടെ കട, കോഴിക്കോട് കോർപ്പറേഷന്റടുത്ത് വെജിറ്റേറിയൻ മീൽസ് 20 : Al-baik അറബിക് വിഭവങ്ങൾ തൊണ്ടയാട് ബെെപ്പാസിൽ, 21 : കൃസ്റ്റ്യൻ കോളേജ് ജംഗ്ഷൻ കഴിഞ്ഞ ഉടനെ വലതു ഭാഗത്ത് കാണുന്ന ഒരു ചെറിയ ഹോട്ടൽ മീൻ പൊരിച്ചതും പുട്ടും സ്പെഷ്യാലിറ്റി വൈകുന്നേരമാണെങ്കിൽ മണം കൊണ്ട് സ്ഥലം കണ്ടു പിടിക്കാം 22 : അമ്മ ഹോട്ടൽ, എരഞ്ഞിപ്പാലം അരയിടത്തു പാലം റോഡിൽ മീൻ കൂട്ടി ചോറ് കിട്ടുന്ന കട, 23 : ജയ ഓഡിറ്റോറിയത്തിനടുത്ത് (തളി) ഒരു ബ്രാഹ്മിൺ സ്ത്രീ നടത്തുന്ന ഒരു ഹോട്ടലുണ്ട് പേരൊന്നുമില്ല ഒരു ചെറിയ വീട് പായസം ലിമിറ്റഡ് ആൾക്കാർക്കു മാത്രം ഉച്ചയൂൺ 24 : മാഹി വടകര ദേശീയ പാതയിൽ മുക്കാളിയിൽ ധന്യ ഹോട്ടൽ നാടൻ ഊണും കടുക്ക മുതലായ പൊരിച്ച വിഭവങ്ങളും 25 : കടലുണ്ടിക്കടവ് പാലത്തിനടുത്ത് ബാലകൃഷ്ണേട്ടന്റെ വീട് കട തേങ്ങാപ്പാലൊഴിച്ച ഞണ്ട് ഫ്രൈ, തരാതരം മീൻ വിഭവങ്ങൾ 26 കോഴിക്കോട് തുഷാരഗിരിയിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുൻപുള്ള തട്ടുകട മുയൽ,താറാവ്, പന്നി, മീൻ, ബീഫ് ഫ്രൈ, കൂറ്റെ കപ്പ, ചപ്പാത്തി, പൊറോട്ട തുഷാരഗിരി വെള്ളച്ചാട്ടം കാണാൻ പോകുന്നവർ അങ്ങോട്ടു പോകുമ്പോൾ ഓർഡർ ചെയ്തിട്ടു പോയാൽ തിരിച്ച് വരുമ്പോഴേക്കും റെഡി ആയിട്ടുണ്ടാവും...

"എല്ലാം പറയാൻ ഒരാളുണ്ടെങ്കിൽ അത് ഒരു ഭാഗ്യം തന്നെയാണ് "🤗 ചുമ്മാ ഒരാളല്ല .......😊 പേരിനു ഒരാളല്ല ....... 😉 നമ്മെ മനസ്സിലാകാൻ പറ്റുന്ന ഒരാൾ ...... 😊

സിനിമയിൽ നായികയുടെ മടിക്കുത്തിൽ നായകൻ പിടിച്ചാൽ സ്ത്രീവിരുദ്ധത. അപ്പോൾ നായകന്റെ ചന്തിയിൽ നായിക അടിച്ചാൽ പുരുഷ വിരുദ്ധത ആവില്ലേ ?. അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ.