Skip to main content
ഇന്നലെ രാത്രിയില് അങ്ങാടിയില്
കണ്ട ചില റമളാന് കാഴ്ചകള്..
*************************************
മെഡിക്കല് ഷോപ്പില്:-
''ഉസ്മാനേ... ഗ്യാസിന്റെ ഗുളിക
ഒരു പ ത്തെണ്ണം ഇങ്ങെട്ക്ക്...''
*************************************
ഫാന്സി & ഗ്രോസ്സറി
ഷോപ്പില്:-
''ലത്തീഫ്ക്കാ... നല്ല ഒച്ചള്ള ഒരു
അലാറം ടൈം പീസും ഒരു കറുത്ത
തൊപ്പീം ഇങ്ങ് തരീ... ''
****************************************
ബേക്കറിയില്:-
''മുത്തേ... ഒരു കാല് കിലോ
ഈത്തപ്പയം തൂക്ക്യാ...''
***************************************
ഫ്രൂട്ട്സ് ഷോപ്പില്:-
'' ശരീഫേ... ആ കൊലേന്ന് നല്ല
പഴ്ത്തത് നോക്കി ഒരു കിലോ
മൈസൂര് പയം മുറിച്ചാ...''
**************************************
പച്ചക്കറി കടയില്:-
''ബാബുക്കാ.. എയുതിക്കൂട്ടിക്
കോളീ..
അരക്കിലോ ചെരങ്ങ,
ഒരു കെട്ട് ചീര ചപ്പ്,
ഒരു കൂട് പപ്പടം,
പിന്നെ നൂറു ഒണക്കലും...
*****************************************
കേബിള് ടി.വി ഓഫീസില്:-
''നാസര്ക്കാ... ന്റെ പൊരേലെ
കണക്ഷന്
ഒരു മാസത്തേക്ക് കട്ടാക്കണം..''
***************************************
ഒരു മാസത്തേക്ക് അടച്ചിടാന്
പോവുന്ന ഹോട്ടലില്:-
''മുജീബേ... ആ ഒരു കുറ്റി ഗ്യാസ്
ഇന്ക്ക് തന്നേക്ക്... അനക്ക്
പെരുന്നാള് പിറ്റേന്ന് കിട്ട്യാ
പോരേ..??''
*******************************************
മൊബൈല് ഷോപ്പില്:-
''നൗ ഷാദ്ക്കാ... ഈ കാര്ഡ്
ഫോര്മ്മാറ്റ് ചെയ്തിട്ട് വയളുകള്
(മത പ്രഭാഷണം) കേറ്റി തരീ..''
***************************************
ഇതൊക്കെ കഴിഞ്ഞ് രാത്രി
വീട്ടിലെത്തി കിടക്കാന് നേരം ഒരു
സുഹൃത്തിനെ ഫോണില്
വിളിച്ചപ്പോള് സാധാരണ
കേട്ടിരുന്ന സിനിമാ ഗാനത്തിനു
പകരം നല്ല ഇശലാര്ന്ന ഖുര്ആന്
പാരായണം..
''-ആഹാ... ഇതെന്തെടാ ??
ഡയലര് ട്യൂണ് ഖുര്ആന് ഓത്ത്
ആക്ക്യെ??''
റമളാന് മാസാ തുടങ്ങുന്നെ...
നന്നായിക്കൂടെ??? അനക്ക് ഒരു
തയ്യാറെടുപ്പൂല്ലേ .....??
»»»»»»»»»»»»»»»»»»»»»»»»»»»»»»»»««
ഏവര്ക്കും എന്റെയും
കുടുംബത്തിന്റേയും ഹൃദയം
നിറഞ്ഞ റമളാന് മുബാറക്
ആശംസകള്......
Ramadan Kareem♥
Popular posts from this blog
Comments
Post a Comment