Skip to main content
ഭാഗ്യം ചെയ്ത തലമുറ ആണ് നമ്മുടേത്.
റോബർട്ടോ ബാജിയോ മുതൽ പോൾ പോഗ്ബ
വരെ ഉള്ളവർ പന്തു തട്ടുന്നത് നാം കണ്ടു. നമ്മുടെ
തലമുറയ്ക്ക് തൊട്ടു മുന്നേ വന്ന തലമുറയ്ക്ക്
ഫുട്ബോൾ എന്നാൽ മറഡോണ ആയിരുന്നു.
കേരളത്തിൽ ടെലിവിഷൻ പ്രചാരത്തിൽ വന്ന
1986 ഇൽ ആയിരുന്നു മറഡോണയുടെ വീരഗാഥ.
1990ലും മറഡോണയുടെ അർജ്ജന്റീന ഫൈനൽ
എത്തി. 94 ഇൽ മരുന്നടിച്ചതിനെ തുടർന്ന്
മറഡോണ ലോകകപ്പിൽ ഇന്ന്
പുറത്തായപ്പോൾ അർജ്ജന്റീനയിൽ കരഞ്ഞ
ജനതയിലും കൂടുതൽ നമ്മുടെ ഈ കൊച്ചു
കേരളത്തിൽ ആയിരുന്നു. മറഡോണ യുഗം
വരുന്നതിനു മുന്നേ റേഡിയോകകളിലും
പത്രങ്ങളിലും മറ്റുമായി പന്തു കളി 'കേട്ടും',
'വായിച്ചും' അറിഞ്ഞ ഒരു ജനത ഉണ്ടായിരുന്നു .
യൊഹാൻ ക്രൈഫും, മിഷേൽ പ്ലാറ്റീനിയും,
സീക്കോയും, കെമ്പെസും, ഫ്രാൻസ്
ബെക്കൻബോവറും ഒക്കെ കളിച്ച ഒരു കാലം.
(ക്രൈഫിനോടുള്ള ആരാധന മൂത്ത് എന്റെ ഒരു
ബന്ധുവിന്, അദ്ദേഹത്തിന്റെ പിതാവ് ക്രൈഫ്
എന്ന് പേരിട്ടിട്ടുണ്ട്.) അതിലും മുന്നത്തെ തലമുറ
പെലെ, പുഷ്കാസ്, ഗരിന്ജ, കുബാല, സർ ബോബി
ചാൾട്ടൻ, ദീദി എന്നിവരെ ഒക്കെ പറ്റി
കേട്ടറിഞ്ഞു, അവരെ ആരാധിച്ചു . മറഡോണ
യുഗത്തിന് ശേഷം 94 ലോകകപ്പ് ഫൈനലിൽ
പെനാല്ടി നഷ്ട്ടപ്പെടുത്തിയ ബാജിയോക്ക്
ഒപ്പം നമ്മൾ കരഞ്ഞു, കിരീടം നേടിയ
റൊമാരിയോയും സംഗത്തിനും ഒപ്പം നമ്മൾ
ആഘോഷിച്ചു. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട,
സ്റ്റോയിക്കോവ്, കനീജിയ ,
ബെർഗ്കാമ്പ്,ബെബറ്റൊ തുടങ്ങിയ പ്രതിഭകളും
തിളങ്ങിയ ലോകകപ്പ് ആയിരുന്നു അത്. അവരെ
നമ്മൾ ഇരു കൈ നീട്ടി സ്വീകരിച്ചു, സ്നേഹിച്ചു .
പിന്നീട് 98 ഇൽ മറഡോണക്ക് ശേഷം ആര് എന്ന
ചോദ്യത്തിന് ഉത്തരം ആയി സിനദിൻ സിദാൻ
അവതാരം എടുത്തു. ഡേവിഡ് ബെക്കാം ,
റൊണാൾഡോ ഡി ലിമ, റിവാൾഡോ,
ക്രിസ്ത്യൻ
വിയേരി, മൈക്കൽ ഓവൻ, ക്രെസ്പോ
പോലുള്ളവർ അരങ്ങു തകർത്ത ലോകകപ്പ്
ആയിരുന്നു ഫ്രാൻസ് കിരീടം നേടിയ 98
ലോകകപ്പ്. പിന്നീട് 2002 ഇൽ സാംബ താളം
ആയെത്തിയ ബ്രസീൽ എറ്റവും സുന്ദരം ആയ
ഫുട്ബോൾ കളിച്ചു കിരീടം നേടിയപ്പോൾ,
ചുരുണ്ട മുടിയും, പൊന്തിയ പല്ലുമായി തന്റെ
സൗന്ദര്യം സുന്ദരം ആയ ഫുട്ബോൾ കളിച്ചു
കാണിച്ചു തന്ന മഹാമാന്ത്രികൻ
റൊണാൾഡീഞ്ഞ്യോ വന്നു. 2002 ലോകകപ്പിന്
ശേഷം കേബിൾ ടീവി വ്യാപകം ആയി.
ഫെർഗ്ഗിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും,
വെങ്ങറുടെ ആർസനലും, മൗറീഞ്ഞ്യോയുടെ
ചെൽസിയും നമ്മുടെ മനസ്സിൽ കയറി. സിദാൻ,
ഫിഗോ , കാർലോസ്, ബെക്കാം, റൌൾ എന്നിവർ
ഒപ്പം കളിച്ച റയൽ മാഡ്രിഡും, അവരുടെ
എതിരാളികൾ ആയ ബാഴ്സലോണയും പിന്നീട്
നമ്മുടെ മനസ്സിൽ കയറി. മിലാൻ, ഇന്റർ, ബയേണ്
ടീമുകളെയും നമ്മൾ സ്നേഹിച്ചു. 2003 ഇൽ
മറ്റൊരു വിസ്മയം നമ്മൾ കണ്ടു ക്രിസ്റ്റ്യാനൊ
റൊണാൾഡോ. നമ്മൾ ആരും അത് വരെ
കാണാത്ത ഒരു തരം കളിക്കാരൻ, ഒരു പുതിയ
ബ്രാൻഡ്. റൊണാൾഡോയിൽ തുടങ്ങി ഇന്ന്
നെയ്മാറിലും, പോഗ്ബയിലും എത്തി നിൽക്കുന്നു
ഇന്നത്തെ ഫുട്ബോൾ. ഈ 12 വർഷത്തിൽ
സ്പെയിൻ & ജർമ്മനി ലോകം ഭരിക്കുന്നത് നാം
കണ്ടു. സിദാൻ, ഫിഗോ, റിവാൾഡോ,
ഡിഞ്ഞ്യോ, റിക്വൽമി, ബല്ലാക്ക്, പിർലോ,
ചാവി, ഇനിയെസ്ട, നെദ്വെദ് സ്കോല്സ്, ജെറാർഡ്
ലംബാർദ്, ബെക്കാം, ഓസിൽ പോലുള്ള
ലോകോത്തര പ്ലേമേയ്കർമാരെ നാം കണ്ടു.
റൊണാൾഡോ ഡി ലിമ, ക്രിസ്റ്റ്യാനൊ
റൊണാൾഡോ, റൌൾ, ഓവൻ, ഡെൽപിയറോ,
ക്ലോസെ, സുവാരസ്, എറ്റൂ, ഇബ്രാ,
ഷെവ്ചെങ്കോ, അഗ്യൂറോ, തിയറി ഹെന്രി,
വിയ്യ എന്നിവരെ പോലെ ഉള്ള ലോകോത്തര
ഗോൾ വേട്ടക്കാരെയും നമ്മൾ കണ്ടു.
ഇതിനിടയിൽ എപ്പോളോ, ഫുട്ബോൾ ജാതകം
തന്നെ മാറ്റിമറിച്ച ഒരു കളിക്കാരൻ
അവതരിച്ചിരുന്നു. അയാൾ റൊണാൾഡോ ഡി
ലിമയെ പോലെ ഗോളും അടിക്കും, ഇനിയെസ്ടയെ
പോലെ കളി മെനയും, ചാവിക്കു ഉള്ള വീക്ഷണവും
ഉണ്ട്. ആധുനിക ഫുട്ബോളിന്റെ മിശിഹ എന്ന്
ചിലർ അയാളെ വിളിച്ചു. മനുഷ്യൻ തന്നെ
ആണോ എന്നറിയാൻ ജിയാൻലൂഗി ബഫണേ
പോലുള്ളവർ അയാളെ തൊട്ടു നോക്കി . കാലിൽ
പന്തും ഒട്ടിച്ച് ഏഴും, എട്ടും പ്രതിരോധക്കാരെ
വെട്ടിച്ചു ഗോൾ നേടുന്ന ലയണൽ മെസ്സി എന്ന
ആ അവതാരം പിറവി എടുത്തിട്ട് ഇന്നേക്ക് 28
വർഷം.
2006 ലോകകപ്പിൽ സെർബിയക്കു എതിരെ
കളിക്കാൻ ഇറങ്ങുമ്പോൾ ലാറ്റിൻ
അമേരിക്കയിൽ നിന്ന് ഊതിപെരുപ്പിച്ചു
കൊണ്ട് വന്ന മറ്റൊരു താരം എന്നെ
കരുതിയിരുന്നുള്ളൂ. ആദ്യ കളിയിൽ തന്നെ 19 ആം
ജർസി അണിഞ്ഞ ആ കൗമാരക്കാരൻ തന്റെ
പ്രതിഭ അറിയിച്ചു. പിന്നീട് ലോകം ആ
കാലുകളുടെ പിന്നാലെ ആയി. എന്താണ് ലയണൽ
മെസ്സിയെ വേറിട്ട് നിർത്തുന്നത്? മുകളിൽ
പറഞ്ഞ പോലെ മെസ്സി ഒരു പാക്കേജ് ആണ്.
സുവാരസിനെ പോലെ ഗോളും നേടും, ഓസിലിനെ
പോലെ പ്ലേ മേയ്കർ ആയും കളിക്കും. ലോകത്ത്
ഇതേ ഗുണങ്ങൾ ഉള്ള എത്ര കളിക്കാർ ഉണ്ട് ?
മറഡോണ ഗോളുകൾ നേടിയിരുന്നു , എന്നാൽ
റൊമാരിയോ നേടിയ പോലെ നേടിയിരുന്നോ ?
ഇല്ല. 27 ആം വയസ്സിൽ സ്പാനിഷ് ലീഗിലെ
എക്കാലത്തെയും ടോപ് സ്കോറർ & ടോപ്
അസ്സിസ്റ്റർ ആണ് ലിയോ. മധ്യനിരക്കാരുടെ
ഗോളുകൾ ആയ അസ്സിസ്റ്റ്സ് നോക്കിയാലും
മെസ്സി ഫിഗോക്കും, ചാവിക്കും മുകളിൽ.
അവിടെ
ആണ് മെസ്സി മറ്റു സ്ട്രൈക്കർമാരിൽ നിന്ന്
വേറിട്ട് നിൽക്കുന്നത്.വെറും ഒരു ഗോൾ
സ്കോറർ
മാത്രം അല്ല അയാൾ . മെസ്സി കളം നിറഞ്ഞു
കളിക്കുമ്പോൾ, പെർഫക്റ്റ് ആയി പ്രോഗ്രാം
ചെയ്ത ഒരു റോബോട്ട് ആണോ ലിയോ എന്ന്
പലപ്പോഴും തോന്നിയിട്ടുണ്ട്. സെൻട്രൽ
റോളിൽ നിന്ന് വലതു വിങ്ങിലേക്ക്
പോയപ്പോഴും മെസ്സി മാറിയില്ല. വലതു
വശത്ത് നിന്ന് നെയ്മാർക്ക് കൊടുക്കുന്ന സുന്ദരം
ആയ ഡയഗണൽ പാസുകൾ, അദ്ദേഹത്തിന്റെ curve
ഗോളുകളിലും സുന്ദരം ആയി എനിക്ക്
തോന്നിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിന്
ശേഷം
ആണ് പുതിയ റോളുകളിലേക്ക് മാറുന്ന മെസ്സിയെ
ആണ് നാം കണ്ടുവരുന്നത്. മെസ്സിയുടെ ശരിക്കും
ഉള്ള പൊസിഷൻ ഇതു എന്ന് കൃത്യം ആയി
പറയാൻ കഴിയാത്ത ഒരു അവസ്ഥ ആണ്
ഇന്നുള്ളത്.
കരിയറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ
ഒരുങ്ങുന്ന മെസ്സി ഇപ്പോൾ തന്റെ
അനുഭവങ്ങളിൽ നിന്ന് അപാരം ആയ വിഷൻ കൈ
വരിച്ചിരിക്കുന്നു. ചാവിക്കും, ഇനിയെസ്ടക്കും
ശേഷം ബാഴ്സ ആരെ പകരക്കാരൻ ആക്കും എന്ന
ആവലാതി ഇപ്പോൾ ഇല്ല-കാരണം അത്
ലയണൽ മെസ്സി ആണ്. രണ്ടു കളിക്കാരുടെ ഫലം
ഒരുമിച്ച് ചെയ്യാൻ കഴിയുന്ന ലിയോ.
ഇനിയെസ്ടയുടെ ബോഡി മൂവ്മന്റ്റ് & ചാവിയുടെ
ഫ്രീ സ്പെയ്സ് കണ്ടെത്തി പന്തു എത്തിക്കാനുള്ള
വൈഭവം മെസ്സിക്ക് ഉണ്ട്. ഒരു ദശാബ്ദകാലം ഈ
മഹാരഥൻമാരുടെ ഒപ്പം കളിക്കാൻ കഴിഞ്ഞത്
മെസ്സിയെ സഹായിച്ചിട്ടുണ്ട് . അടുത്ത രണ്ടു
വർഷം മെസ്സിയുടെ എറ്റവും മികച്ച വർഷങ്ങൾ
ആകും. കണക്കുകൾ നോക്കി മിടുക്ക്
നിർണ്ണയിക്കുന്ന നൂതന ഫുട്ബോളിൽ
മെസ്സിയുടെ സ്ഥാനം എവിടെ ആണ് എന്നെനിക്ക്
അറിയില്ല. കണക്കുകൾ നോക്കുന്നവർക്ക്
അദ്ദേഹം 91 ഗോളുകൾ നേടിയ 2012 ആകും
അദ്ദേഹത്തിന്റെ മികച്ച വർഷം.
കണക്കുകൾക്ക്
അപ്പുറം നിന്ന് നോക്കിയാൽ ഇക്കഴിഞ്ഞ
സീസണ് ആണ് മെസ്സിയുടെ എറ്റവും നല്ല സീസണ്.
വെറും ഗോളുകൾ കൊണ്ട് അളക്കേണ്ട ഒരു
കളിക്കാരാൻ അല്ല അയാൾ. അതിനെല്ലാം
എത്രയോ മുകളിൽ മെസ്സി ഒരു മത്സരത്തിൽ
ഉണ്ടാക്കുന്ന ഇമ്പാക്റ്റ്.
താൻ ഒരു മധ്യനിരക്കാരനിലേക്ക് മാറും എന്ന
സൂചന മെസ്സി കഴിഞ്ഞ സീസണിൽ തന്നെ
തന്നിരുന്നു. വാമൊഴിയാലെയും മെസ്സി അത്
സൂചിപ്പിച്ചിട്ടുണ്ട്. മെസ്സിക്ക് അതിനു
കഴിഞ്ഞാൽ, അത് ചരിത്രം ആകും. ഇന്ന്
ഫുട്ബോളിൽ അന്യം വന്നു പോകുന്ന ക്ലാസ്സിക്
10 പ്ലേമേയ്കർ ആകാൻ അദ്ദേഹത്തിന്
കഴിഞ്ഞാൽ അതാവും അദ്ദേഹത്തിന്റെ എറ്റവും
വലിയ വിജയം. ബാഴ്സക്ക് ഇനി വേണ്ടത്
അത്തരം ഒരു കളിക്കാരനെ ആണ്. അർജ്ജന്റീന
വർഷങ്ങൾ ആയി കാത്തിരിക്കുന്നതും അത്
പോലെ ഉള്ള ഒരു കളിക്കാരനു വേണ്ടി ആണ്.
കാത്തിരിക്കാം ലിയോയുടെ പുതിയ
വിസ്മയങ്ങൾക്ക്. 10 വർഷത്തോളം ആയി
നമ്മളെ വിസ്മയിപ്പിക്കുന്ന മെസ്സിക്ക് ഇനിയും
ഒരുപാട് കാലം അതിനു കഴിയട്ടെ എന്ന് ഈ
അവസരത്തിൽ ആശംസിക്കുന്നു . ഇനിയും കുറച്ചു
വർഷങ്ങൾ കഴിഞ്ഞു അദ്ദേഹം
വിരമിക്കുമ്പോൾ, ഫുട്ബോൾ ഒരുപക്ഷെ
"മെസ്സിക്ക് മുൻപ്" & "മെസ്സിക്ക് ശേഷം "
എന്നാവും അറിയപ്പെടുക . കാൽപന്തു കളിയുടെ
മിശിഹ അതർഹിക്കുന്നുണ്ട് താനും. പിറന്നാൾ
മംഗളങ്ങൾ ലയണൽ മെസ്സി!! Happy Birthday To
the Legend "LIONEL ANDRESS MESSI"
Popular posts from this blog
Comments
Post a Comment