Posts
Showing posts from June, 2015
കള്ളന്മാര് ഒരു വശത്ത് കൊട്ടേഷൻ സംഘം മറുവശത്ത് ഇതിന്റെ ഇടക്ക് ബാലൻസ് ചെയ്യാനൊരു വർഗ്ഗീയവാദിയും. അരുവിക്കരക്കാർ കള്ളന്മാരെ തിരഞ്ഞെടുത്തു. താത്വികമായി അവലോകനം ചെയ്താൽ കുറ്റം പറയാനൊക്കില്ല. നോട്ടക്ക് കിട്ടിയ ആയിരത്തഞ്ഞൂറോളം വോട്ടിലാണ് പ്രതീക്ഷ. പ്രബുദ്ധമായൊരു ജനത വേരറ്റു പോയിട്ടില്ല.
- Get link
- X
- Other Apps
Enik Politics pande thalparyamilla Athu kond aaaru jayichalum thottalum enik oru kopumilla Ellam kallanmara oruthanum njan vote cheyyilla
- Get link
- X
- Other Apps
ആറുമണി കഴിഞ്ഞാൽ കാഴ്ചശക്തി കുറയുന്ന രോഗമുള്ള റഫറിയും കബഡി ആണെന്ന് കരുതി ഫുട്ബാൾ കളിക്കാനിറങ്ങിയ കൊളംബിയൻ കളിക്കാരും.. 90മിനിട്ടും ചവിട്ടിയും കുത്തിയും മാന്തിയും അർജന്റീനയെ ഗോളിൽ നിന്ന് അകറ്റി നിർത്തിയപ്പോൾ കൊളംബിയ കരുതിയിട്ടുണ്ടാവില്ല ജയിക്കണമെങ്കിൽ ഈ വന്മതിൽ മറികടക്കണമെന്ന്. റോമെരോ.. നിങ്ങൾ മുത്തല്ല.. മാണിക്യമാണ്..♡♡♡... Romero u r great. ... Tevez
- Get link
- X
- Other Apps
റോഡിനു കുറുകെ ഏതു നിമിഷവും പൊട്ടി വീഴാറായി നിൽക്കുന്ന മരങ്ങൾ സാധാരണ കാഴ്ചയാണ്. ഇന്ന് ഈ പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിന് ഉത്തരവാദപ്പെട്ടവർ മറുപടി പറഞ്ഞേ തീരൂ
- Get link
- X
- Other Apps
ഭാഗ്യം ചെയ്ത തലമുറ ആണ് നമ്മുടേത്. റോബർട്ടോ ബാജിയോ മുതൽ പോൾ പോഗ്ബ വരെ ഉള്ളവർ പന്തു തട്ടുന്നത് നാം കണ്ടു. നമ്മുടെ തലമുറയ്ക്ക് തൊട്ടു മുന്നേ വന്ന തലമുറയ്ക്ക് ഫുട്ബോൾ എന്നാൽ മറഡോണ ആയിരുന്നു. കേരളത്തിൽ ടെലിവിഷൻ പ്രചാരത്തിൽ വന്ന 1986 ഇൽ ആയിരുന്നു മറഡോണയുടെ വീരഗാഥ. 1990ലും മറഡോണയുടെ അർജ്ജന്റീന ഫൈനൽ എത്തി. 94 ഇൽ മരുന്നടിച്ചതിനെ തുടർന്ന് മറഡോണ ലോകകപ്പിൽ ഇന്ന് പുറത്തായപ്പോൾ അർജ്ജന്റീനയിൽ കരഞ്ഞ ജനതയിലും കൂടുതൽ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ആയിരുന്നു. മറഡോണ യുഗം വരുന്നതിനു മുന്നേ റേഡിയോകകളിലും പത്രങ്ങളിലും മറ്റുമായി പന്തു കളി 'കേട്ടും', 'വായിച്ചും' അറിഞ്ഞ ഒരു ജനത ഉണ്ടായിരുന്നു . യൊഹാൻ ക്രൈഫും, മിഷേൽ പ്ലാറ്റീനിയും, സീക്കോയും, കെമ്പെസും, ഫ്രാൻസ് ബെക്കൻബോവറും ഒക്കെ കളിച്ച ഒരു കാലം. (ക്രൈഫിനോടുള്ള ആരാധന മൂത്ത് എന്റെ ഒരു ബന്ധുവിന്, അദ്ദേഹത്തിന്റെ പിതാവ് ക്രൈഫ് എന്ന് പേരിട്ടിട്ടുണ്ട്.) അതിലും മുന്നത്തെ തലമുറ പെലെ, പുഷ്കാസ്, ഗരിന്ജ, കുബാല, സർ ബോബി ചാൾട്ടൻ, ദീദി എന്നിവരെ ഒക്കെ പറ്റി കേട്ടറിഞ്ഞു, അവരെ ആരാധിച്ചു . മറഡോണ യുഗത്തിന് ശേഷം 94 ലോകകപ്പ് ഫൈനലിൽ പെനാല്ടി നഷ്ട്ടപ്പെടുത്തിയ ബാജിയോക്ക് ഒപ്പം നമ്മൾ കരഞ്ഞു, കിരീടം നേടിയ റൊമാരിയോയും സംഗത്തിനും ഒപ്പം നമ്മൾ ആഘോഷിച്ചു. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, സ്റ്റോയിക്കോവ്, കനീജിയ , ബെർഗ്കാമ്പ്,ബെബറ്റൊ തുടങ്ങിയ പ്രതിഭകളും തിളങ്ങിയ ലോകകപ്പ് ആയിരുന്നു അത്. അവരെ നമ്മൾ ഇരു കൈ നീട്ടി സ്വീകരിച്ചു, സ്നേഹിച്ചു . പിന്നീട് 98 ഇൽ മറഡോണക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം ആയി സിനദിൻ സിദാൻ അവതാരം എടുത്തു. ഡേവിഡ് ബെക്കാം , റൊണാൾഡോ ഡി ലിമ, റിവാൾഡോ, ക്രിസ്ത്യൻ വിയേരി, മൈക്കൽ ഓവൻ, ക്രെസ്പോ പോലുള്ളവർ അരങ്ങു തകർത്ത ലോകകപ്പ് ആയിരുന്നു ഫ്രാൻസ് കിരീടം നേടിയ 98 ലോകകപ്പ്. പിന്നീട് 2002 ഇൽ സാംബ താളം ആയെത്തിയ ബ്രസീൽ എറ്റവും സുന്ദരം ആയ ഫുട്ബോൾ കളിച്ചു കിരീടം നേടിയപ്പോൾ, ചുരുണ്ട മുടിയും, പൊന്തിയ പല്ലുമായി തന്റെ സൗന്ദര്യം സുന്ദരം ആയ ഫുട്ബോൾ കളിച്ചു കാണിച്ചു തന്ന മഹാമാന്ത്രികൻ റൊണാൾഡീഞ്ഞ്യോ വന്നു. 2002 ലോകകപ്പിന് ശേഷം കേബിൾ ടീവി വ്യാപകം ആയി. ഫെർഗ്ഗിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും, വെങ്ങറുടെ ആർസനലും, മൗറീഞ്ഞ്യോയുടെ ചെൽസിയും നമ്മുടെ മനസ്സിൽ കയറി. സിദാൻ, ഫിഗോ , കാർലോസ്, ബെക്കാം, റൌൾ എന്നിവർ ഒപ്പം കളിച്ച റയൽ മാഡ്രിഡും, അവരുടെ എതിരാളികൾ ആയ ബാഴ്സലോണയും പിന്നീട് നമ്മുടെ മനസ്സിൽ കയറി. മിലാൻ, ഇന്റർ, ബയേണ് ടീമുകളെയും നമ്മൾ സ്നേഹിച്ചു. 2003 ഇൽ മറ്റൊരു വിസ്മയം നമ്മൾ കണ്ടു ക്രിസ്റ്റ്യാനൊ റൊണാൾഡോ. നമ്മൾ ആരും അത് വരെ കാണാത്ത ഒരു തരം കളിക്കാരൻ, ഒരു പുതിയ ബ്രാൻഡ്. റൊണാൾഡോയിൽ തുടങ്ങി ഇന്ന് നെയ്മാറിലും, പോഗ്ബയിലും എത്തി നിൽക്കുന്നു ഇന്നത്തെ ഫുട്ബോൾ. ഈ 12 വർഷത്തിൽ സ്പെയിൻ & ജർമ്മനി ലോകം ഭരിക്കുന്നത് നാം കണ്ടു. സിദാൻ, ഫിഗോ, റിവാൾഡോ, ഡിഞ്ഞ്യോ, റിക്വൽമി, ബല്ലാക്ക്, പിർലോ, ചാവി, ഇനിയെസ്ട, നെദ്വെദ് സ്കോല്സ്, ജെറാർഡ് ലംബാർദ്, ബെക്കാം, ഓസിൽ പോലുള്ള ലോകോത്തര പ്ലേമേയ്കർമാരെ നാം കണ്ടു. റൊണാൾഡോ ഡി ലിമ, ക്രിസ്റ്റ്യാനൊ റൊണാൾഡോ, റൌൾ, ഓവൻ, ഡെൽപിയറോ, ക്ലോസെ, സുവാരസ്, എറ്റൂ, ഇബ്രാ, ഷെവ്ചെങ്കോ, അഗ്യൂറോ, തിയറി ഹെന്രി, വിയ്യ എന്നിവരെ പോലെ ഉള്ള ലോകോത്തര ഗോൾ വേട്ടക്കാരെയും നമ്മൾ കണ്ടു. ഇതിനിടയിൽ എപ്പോളോ, ഫുട്ബോൾ ജാതകം തന്നെ മാറ്റിമറിച്ച ഒരു കളിക്കാരൻ അവതരിച്ചിരുന്നു. അയാൾ റൊണാൾഡോ ഡി ലിമയെ പോലെ ഗോളും അടിക്കും, ഇനിയെസ്ടയെ പോലെ കളി മെനയും, ചാവിക്കു ഉള്ള വീക്ഷണവും ഉണ്ട്. ആധുനിക ഫുട്ബോളിന്റെ മിശിഹ എന്ന് ചിലർ അയാളെ വിളിച്ചു. മനുഷ്യൻ തന്നെ ആണോ എന്നറിയാൻ ജിയാൻലൂഗി ബഫണേ പോലുള്ളവർ അയാളെ തൊട്ടു നോക്കി . കാലിൽ പന്തും ഒട്ടിച്ച് ഏഴും, എട്ടും പ്രതിരോധക്കാരെ വെട്ടിച്ചു ഗോൾ നേടുന്ന ലയണൽ മെസ്സി എന്ന ആ അവതാരം പിറവി എടുത്തിട്ട് ഇന്നേക്ക് 28 വർഷം. 2006 ലോകകപ്പിൽ സെർബിയക്കു എതിരെ കളിക്കാൻ ഇറങ്ങുമ്പോൾ ലാറ്റിൻ അമേരിക്കയിൽ നിന്ന് ഊതിപെരുപ്പിച്ചു കൊണ്ട് വന്ന മറ്റൊരു താരം എന്നെ കരുതിയിരുന്നുള്ളൂ. ആദ്യ കളിയിൽ തന്നെ 19 ആം ജർസി അണിഞ്ഞ ആ കൗമാരക്കാരൻ തന്റെ പ്രതിഭ അറിയിച്ചു. പിന്നീട് ലോകം ആ കാലുകളുടെ പിന്നാലെ ആയി. എന്താണ് ലയണൽ മെസ്സിയെ വേറിട്ട് നിർത്തുന്നത്? മുകളിൽ പറഞ്ഞ പോലെ മെസ്സി ഒരു പാക്കേജ് ആണ്. സുവാരസിനെ പോലെ ഗോളും നേടും, ഓസിലിനെ പോലെ പ്ലേ മേയ്കർ ആയും കളിക്കും. ലോകത്ത് ഇതേ ഗുണങ്ങൾ ഉള്ള എത്ര കളിക്കാർ ഉണ്ട് ? മറഡോണ ഗോളുകൾ നേടിയിരുന്നു , എന്നാൽ റൊമാരിയോ നേടിയ പോലെ നേടിയിരുന്നോ ? ഇല്ല. 27 ആം വയസ്സിൽ സ്പാനിഷ് ലീഗിലെ എക്കാലത്തെയും ടോപ് സ്കോറർ & ടോപ് അസ്സിസ്റ്റർ ആണ് ലിയോ. മധ്യനിരക്കാരുടെ ഗോളുകൾ ആയ അസ്സിസ്റ്റ്സ് നോക്കിയാലും മെസ്സി ഫിഗോക്കും, ചാവിക്കും മുകളിൽ. അവിടെ ആണ് മെസ്സി മറ്റു സ്ട്രൈക്കർമാരിൽ നിന്ന് വേറിട്ട് നിൽക്കുന്നത്.വെറും ഒരു ഗോൾ സ്കോറർ മാത്രം അല്ല അയാൾ . മെസ്സി കളം നിറഞ്ഞു കളിക്കുമ്പോൾ, പെർഫക്റ്റ് ആയി പ്രോഗ്രാം ചെയ്ത ഒരു റോബോട്ട് ആണോ ലിയോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സെൻട്രൽ റോളിൽ നിന്ന് വലതു വിങ്ങിലേക്ക് പോയപ്പോഴും മെസ്സി മാറിയില്ല. വലതു വശത്ത് നിന്ന് നെയ്മാർക്ക് കൊടുക്കുന്ന സുന്ദരം ആയ ഡയഗണൽ പാസുകൾ, അദ്ദേഹത്തിന്റെ curve ഗോളുകളിലും സുന്ദരം ആയി എനിക്ക് തോന്നിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിന് ശേഷം ആണ് പുതിയ റോളുകളിലേക്ക് മാറുന്ന മെസ്സിയെ ആണ് നാം കണ്ടുവരുന്നത്. മെസ്സിയുടെ ശരിക്കും ഉള്ള പൊസിഷൻ ഇതു എന്ന് കൃത്യം ആയി പറയാൻ കഴിയാത്ത ഒരു അവസ്ഥ ആണ് ഇന്നുള്ളത്. കരിയറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുന്ന മെസ്സി ഇപ്പോൾ തന്റെ അനുഭവങ്ങളിൽ നിന്ന് അപാരം ആയ വിഷൻ കൈ വരിച്ചിരിക്കുന്നു. ചാവിക്കും, ഇനിയെസ്ടക്കും ശേഷം ബാഴ്സ ആരെ പകരക്കാരൻ ആക്കും എന്ന ആവലാതി ഇപ്പോൾ ഇല്ല-കാരണം അത് ലയണൽ മെസ്സി ആണ്. രണ്ടു കളിക്കാരുടെ ഫലം ഒരുമിച്ച് ചെയ്യാൻ കഴിയുന്ന ലിയോ. ഇനിയെസ്ടയുടെ ബോഡി മൂവ്മന്റ്റ് & ചാവിയുടെ ഫ്രീ സ്പെയ്സ് കണ്ടെത്തി പന്തു എത്തിക്കാനുള്ള വൈഭവം മെസ്സിക്ക് ഉണ്ട്. ഒരു ദശാബ്ദകാലം ഈ മഹാരഥൻമാരുടെ ഒപ്പം കളിക്കാൻ കഴിഞ്ഞത് മെസ്സിയെ സഹായിച്ചിട്ടുണ്ട് . അടുത്ത രണ്ടു വർഷം മെസ്സിയുടെ എറ്റവും മികച്ച വർഷങ്ങൾ ആകും. കണക്കുകൾ നോക്കി മിടുക്ക് നിർണ്ണയിക്കുന്ന നൂതന ഫുട്ബോളിൽ മെസ്സിയുടെ സ്ഥാനം എവിടെ ആണ് എന്നെനിക്ക് അറിയില്ല. കണക്കുകൾ നോക്കുന്നവർക്ക് അദ്ദേഹം 91 ഗോളുകൾ നേടിയ 2012 ആകും അദ്ദേഹത്തിന്റെ മികച്ച വർഷം. കണക്കുകൾക്ക് അപ്പുറം നിന്ന് നോക്കിയാൽ ഇക്കഴിഞ്ഞ സീസണ് ആണ് മെസ്സിയുടെ എറ്റവും നല്ല സീസണ്. വെറും ഗോളുകൾ കൊണ്ട് അളക്കേണ്ട ഒരു കളിക്കാരാൻ അല്ല അയാൾ. അതിനെല്ലാം എത്രയോ മുകളിൽ മെസ്സി ഒരു മത്സരത്തിൽ ഉണ്ടാക്കുന്ന ഇമ്പാക്റ്റ്. താൻ ഒരു മധ്യനിരക്കാരനിലേക്ക് മാറും എന്ന സൂചന മെസ്സി കഴിഞ്ഞ സീസണിൽ തന്നെ തന്നിരുന്നു. വാമൊഴിയാലെയും മെസ്സി അത് സൂചിപ്പിച്ചിട്ടുണ്ട്. മെസ്സിക്ക് അതിനു കഴിഞ്ഞാൽ, അത് ചരിത്രം ആകും. ഇന്ന് ഫുട്ബോളിൽ അന്യം വന്നു പോകുന്ന ക്ലാസ്സിക് 10 പ്ലേമേയ്കർ ആകാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ അതാവും അദ്ദേഹത്തിന്റെ എറ്റവും വലിയ വിജയം. ബാഴ്സക്ക് ഇനി വേണ്ടത് അത്തരം ഒരു കളിക്കാരനെ ആണ്. അർജ്ജന്റീന വർഷങ്ങൾ ആയി കാത്തിരിക്കുന്നതും അത് പോലെ ഉള്ള ഒരു കളിക്കാരനു വേണ്ടി ആണ്. കാത്തിരിക്കാം ലിയോയുടെ പുതിയ വിസ്മയങ്ങൾക്ക്. 10 വർഷത്തോളം ആയി നമ്മളെ വിസ്മയിപ്പിക്കുന്ന മെസ്സിക്ക് ഇനിയും ഒരുപാട് കാലം അതിനു കഴിയട്ടെ എന്ന് ഈ അവസരത്തിൽ ആശംസിക്കുന്നു . ഇനിയും കുറച്ചു വർഷങ്ങൾ കഴിഞ്ഞു അദ്ദേഹം വിരമിക്കുമ്പോൾ, ഫുട്ബോൾ ഒരുപക്ഷെ "മെസ്സിക്ക് മുൻപ്" & "മെസ്സിക്ക് ശേഷം " എന്നാവും അറിയപ്പെടുക . കാൽപന്തു കളിയുടെ മിശിഹ അതർഹിക്കുന്നുണ്ട് താനും. പിറന്നാൾ മംഗളങ്ങൾ ലയണൽ മെസ്സി!! Happy Birthday To the Legend "LIONEL ANDRESS MESSI"
- Get link
- X
- Other Apps
ഫുഡ്ബാൾ രാജാവിന് ഒരായിരം ജന്മദിനാശംസകൾ നന്ദി ലിയോ ഞങ്ങളുടെ യുഗത്തിൽ അവതരിച്ചതിന്
- Get link
- X
- Other Apps
ഫുട്ബോളിന്റെ ചക്രവാളത്തില് ജ്വലിച്ച് നില്ക്കുന്ന സൂര്യ തേജസ്സിന് ഒരായിരം ജന്മദിനാശംസകള്... Happy bday Leo
- Get link
- X
- Other Apps
നബി കരഞ്ഞ രാത്രി.. ........................... ഒരിക്കല് അനുയായികള് നബിയെ പെരു ന്നാള് നിസ്കാരത്തിനു കാത്തുനില്ക്കുകയായിരുന്നു.. ഏറെ വൈകിയിട്ടും നബിയെ കാണുന്നില്ല.. കുറച്ചു കഴിഞ്ഞപ്പോള് അവിടുന്ന് ഒരു ചെറിയ ആണ്കുട്ടിയുടെ കൈ പിടിച്ചു പള്ളിയിലേക്ക് വരുന്നു... ആ കുട്ടി പറഞ്ഞു ''എനിക്കാരുമില്ല.. അനാഥനാണ് ..പെരുന്നാളിന് പുതു വസ്ത്രം വാങ്ങിച്ചു തരാനും ആരുമില്ലാത്ത വിഷമം കൊണ്ട് ഞാന് കരഞ്ഞത് നബി (സ) കണ്ടു.. അവിടുന്ന് വീട്ടിലേക്കു എന്നെ വിളിച്ചു കൊണ്ട് പോയി.. വസ്ത്രം തന്നിട്ട് പറഞ്ഞു '' ഇനി ഞാനാണ് നിന്റെ ബാപ , എന്റെ ഇണ ആയിശയാണ് ഇനി നിന്റെ ഉമ്മയെന്ന്...'' അവനു സന്തോഷം അടക്കാനായില്ല... ഇത് പള്ളിയില് അനാഥത്വത്തെ പറ്റി ഒരു ചര്ച്ചയ്ക്കു വഴിയൊരുക്കി... പലരും തങ്ങള് അനാഥരായി വളര്ന്നതിന്റെ വേദന നബിയോട് പങ്കു വെച്ചു... യുവാക്കള്, വൃദ്ധര് അങ്ങനെ പലരും തങ്ങള് അറിയാതെ പോയ മാതാ പിതാക്കളെ പറ്റി പറഞ്ഞു കരഞ്ഞു.. നബി അവരോടു പറഞ്ഞു... '' എല്ലാ അനാഥര്ക്കും നാഥനാണ് ഞാന്.. ആരുമിനി വിഷമിക്കരുത്...'' ആ വാക്കുകള് അവര്ക്ക് ആശ്വാസമായി.. അന്ന് രാത്രി പത്നി ആയിഷ നബിയെ മുറിയില് കാണാഞ്ഞു പരിഭ്രമിച്ചു.. പാതിരാത്രി നബി എവിടെ പോയതാണ്..? ശത്രുക്കള് വല്ലതും..? അവര് ശിഷ്യരെ വിവരമറിയിച്ചു എല്ലാരും നബിയെ തിരഞ്ഞു നടന്നു... അവസാനം അവര് നബിയെ കണ്ടെത്തി... അവിടുന്ന് സ്വന്തം മാതാവിന്റെ ഖബറിനടുത്ത് ഇരുന്നു ''ഉമ്മാ..'' എന്നും പറഞ്ഞു ശബ്ദമില്ലാതെ തേങ്ങുകയായിരുന്നു.. ആരും അങ്ങോട്ട് പോയില്ല... അന്നാണ് ശിഷ്യര് ഒരു കാര്യമോര്ത്തത്.. അനാഥത്വത്തെ പറ്റി പറഞ്ഞു കരഞ്ഞ ആരും ഓര്ത്തില്ല ജനിക്കും മുന്പേ പിതാവും, ആറാം വയസ്സില് മാതാവും നഷ്ട്ടമായ ആളാണ് നബിയെന്ന്...! ആ നബിയാണ് മറ്റുള്ളവരെ ആശ്വസിപ്പിച്ചത് ..!! അതായിരുന്നു മുഹമ്മദ് നബി.. ."അറിയുക, ഈ സന്ദേശം കിട്ടിയവർ അത് കിട്ടാത്തവർക്ക് എത്തിച്ച്കൊടുക്കട്ടെ
- Get link
- X
- Other Apps
ഇന്നലെ രാത്രിയില് അങ്ങാടിയില് കണ്ട ചില റമളാന് കാഴ്ചകള്.. ************************************* മെഡിക്കല് ഷോപ്പില്:- ''ഉസ്മാനേ... ഗ്യാസിന്റെ ഗുളിക ഒരു പ ത്തെണ്ണം ഇങ്ങെട്ക്ക്...'' ************************************* ഫാന്സി & ഗ്രോസ്സറി ഷോപ്പില്:- ''ലത്തീഫ്ക്കാ... നല്ല ഒച്ചള്ള ഒരു അലാറം ടൈം പീസും ഒരു കറുത്ത തൊപ്പീം ഇങ്ങ് തരീ... '' **************************************** ബേക്കറിയില്:- ''മുത്തേ... ഒരു കാല് കിലോ ഈത്തപ്പയം തൂക്ക്യാ...'' *************************************** ഫ്രൂട്ട്സ് ഷോപ്പില്:- '' ശരീഫേ... ആ കൊലേന്ന് നല്ല പഴ്ത്തത് നോക്കി ഒരു കിലോ മൈസൂര് പയം മുറിച്ചാ...'' ************************************** പച്ചക്കറി കടയില്:- ''ബാബുക്കാ.. എയുതിക്കൂട്ടിക് കോളീ.. അരക്കിലോ ചെരങ്ങ, ഒരു കെട്ട് ചീര ചപ്പ്, ഒരു കൂട് പപ്പടം, പിന്നെ നൂറു ഒണക്കലും... ***************************************** കേബിള് ടി.വി ഓഫീസില്:- ''നാസര്ക്കാ... ന്റെ പൊരേലെ കണക്ഷന് ഒരു മാസത്തേക്ക് കട്ടാക്കണം..'' *************************************** ഒരു മാസത്തേക്ക് അടച്ചിടാന് പോവുന്ന ഹോട്ടലില്:- ''മുജീബേ... ആ ഒരു കുറ്റി ഗ്യാസ് ഇന്ക്ക് തന്നേക്ക്... അനക്ക് പെരുന്നാള് പിറ്റേന്ന് കിട്ട്യാ പോരേ..??'' ******************************************* മൊബൈല് ഷോപ്പില്:- ''നൗ ഷാദ്ക്കാ... ഈ കാര്ഡ് ഫോര്മ്മാറ്റ് ചെയ്തിട്ട് വയളുകള് (മത പ്രഭാഷണം) കേറ്റി തരീ..'' *************************************** ഇതൊക്കെ കഴിഞ്ഞ് രാത്രി വീട്ടിലെത്തി കിടക്കാന് നേരം ഒരു സുഹൃത്തിനെ ഫോണില് വിളിച്ചപ്പോള് സാധാരണ കേട്ടിരുന്ന സിനിമാ ഗാനത്തിനു പകരം നല്ല ഇശലാര്ന്ന ഖുര്ആന് പാരായണം.. ''-ആഹാ... ഇതെന്തെടാ ?? ഡയലര് ട്യൂണ് ഖുര്ആന് ഓത്ത് ആക്ക്യെ??'' റമളാന് മാസാ തുടങ്ങുന്നെ... നന്നായിക്കൂടെ??? അനക്ക് ഒരു തയ്യാറെടുപ്പൂല്ലേ .....?? »»»»»»»»»»»»»»»»»»»»»»»»»»»»»»»»«« ഏവര്ക്കും എന്റെയും കുടുംബത്തിന്റേയും ഹൃദയം നിറഞ്ഞ റമളാന് മുബാറക് ആശംസകള്...... Ramadan Kareem♥
- Get link
- X
- Other Apps
വ്രതാനുഷ്ടാനങ്ങളുടെ വിശുദ്ധിയിൽ നാളെ റമളാൻ ഒന്ന്..... റമളാൻ_മുബാറക്ക് Happy Ramadan to all my friendz
- Get link
- X
- Other Apps
ജയിക്കേണ്ടിയിരുന്ന മത്സരം സമനിലയില് ആയതില് നിരാശയുണ്ട് ... .. പക്ഷേ മനസ്സില് തങ്ങി നില്ക്കുന്ന ഒരുപാടു സുന്ദര നിമിഷങ്ങള് നല്കി കൊണ്ടാണ് മെസ്സിയും പിള്ളേരും കളം വിട്ടത് .... ഒരു സമനില കൊണ്ട് എല്ലാം അവസാനിച്ചെന്ന് ആരും കരുതണ്ടാ .... അടുത്ത കളിയില് തെറ്റുകള് തിരുത്തി തിരിച്ച് വരും പൂർവ്വാധികം ശക്തിയോടെ...... VAMOS ARGENTINA
- Get link
- X
- Other Apps
മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം നിവിൻപോളി?????.. . ഇത് പറഞ്ഞു നടക്കുന്നവരോട്, അമരത്തിലെ മമ്മൂട്ടിയെ പോലെ നിവിനു അഭിനയിക്കാൻ പറ്റൊ?,കിരീടത്തിലെ ലാലേട്ടനാകാൻ കഴിയൊ?,ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനാകാൻ പറ്റുമോ?..വല്യേട്ടനിലെ അറക്കൽ മാധവങ്കുട്ടിയാകാൻ സാധിക്കുമോ?,കണിമംഗലം ജഗന്നാധനായി അഭിനയിക്കാൻ കഴിയുമോ?? കോട്ടയം കുഞ്ഞച്ചനാകാൻ പറ്റൊ? ബിലാലിന്റെ ഡയലോഗ് പറയാൻ നിനക്ക് ധൈര്യമുണ്ടോ??..കമലദളത്തിൽ ലാലേട്ടൻ നൃത്തം ചെയ്തതുപോലെ ചെയ്യാൻ നീ ഏഴു ജന്മം ജനിക്കണം നിവിനേ...ഓസ്കാർ നോമിനേഷൻ ലഭിച്ച ലാലേട്ടന്റെ കാലാപാനി നീ കണ്ടിട്ടില്ലേ??..ലോകശ്രദ്ധ പിടിച്ചു പറ്റിയ മമ്മൂട്ടിയുടെ അംബേദ്ക്കർ നീ കണ്ടിട്ടില്ലേ??.... . ഇനിയെങ്കിലും നിവിൻപോളിയെ ലാലേട്ടന്റേയൊ മമ്മൂക്കായുടേയൊ ഒപ്പം നിർത്തി താരതമ്യം ചെയ്യരുത്..pls..
- Get link
- X
- Other Apps
Premam kandu Nice movie , But Oru maha sambavam Aaakanonnumilla oru Entertainment movie Athra mathram. pinnentha nivin pauliyude time
- Get link
- X
- Other Apps
Barca innathe match jayichal 2 Match koodi barcak kalikkam Uefa Super cup final vs: Sevilla Fifa Club World Cup Qualifier Best of luck Barca
- Get link
- X
- Other Apps
Today my first Barcelona Champions League Final match Visca Barca Vamos Messi :D
- Get link
- X
- Other Apps
Idea Share Recharges Now Share Your INTERNET & SMS & MINUTES OFFERS with Friendz *121*121# Happy B Happy
- Get link
- X
- Other Apps
ആദ്യം ബീഫ് പിന്നെ മുട്ട ഇനി പാലും കൂടി നിരോധിക്കണം. അങ്ങനെ ആരോഗ്യമില്ലാത്ത ഒരു ജനത ആതാണ് ബി ജെ പി സ്വപ്നം കണ്ട ഇന്ത്യ
- Get link
- X
- Other Apps
പുതിയ ഉടുപ്പും പുതിയ പുസ്തകങ്ങളും പുതിയ പ്രതീക്ഷകളുമായി സ്കൂളിലേക്ക് പോകുന്ന എല്ലാ കൊച്ചു കുരുന്നുകല്ക്കും ആശംസകൾ
- Get link
- X
- Other Apps