Skip to main content
മെസ്സി Goal.com നു നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ⚫️എന്ത് കൊണ്ടാണ് നിങ്ങളുടെ മൗനം ഭേദിക്കാൻ ഇത്രയും താമസം വേണ്ടി വന്നത്.? ലിസ്ബനിലെ തോൽവി കനത്ത ആഘാതമായിരുന്നു. ശക്തരായ എതിരാളികൾ ആണെന്ന് അറിയാമായിരുന്നെങ്കിലും ഈ രീതിയിൽ ഒരു ഫലം പ്രതീക്ഷിച്ചിരുന്നില്ല. ക്ലബ്ബിനെയും ബാഴ്സലോണയെയും ഞങ്ങൾ നാണം കെടുത്തി. ആ ആഘാതത്തെ അതിജീവിച്ചു വിശദീകരണം നൽകാൻ അല്പം സാവകാശം വേണമായിരുന്നു. ⚫️എന്ത് കൊണ്ടാണ് നിങ്ങൾ പോകുകയാണെന്ന് ബാഴ്സയെ അറിയിച്ചത്? ഞാൻ ക്ലബ്ബിനെയും പ്രസിഡന്റിനെയും എനിക്ക് പോകണമെന്ന് അറിയിച്ചു. കഴിഞ്ഞ വർഷം മുഴുവൻ പ്രസിഡന്റിനോട് ഇക്കാര്യം ഞാൻ സംസാരിച്ചിരുന്നു. ബാഴ്സക്ക് ചെറുപ്പകാരായ കളിക്കാർ ഉണ്ടാവണം, പുതിയ വ്യക്തികൾ വരണം, ബാഴ്സയിലെ എന്റെ കാലം കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ എനിക്ക് വിഷമം ഉണ്ട്. കാരണം എന്റെ കരിയർ ബാഴ്സയിൽ അവസാനിപ്പിക്കാൻ ആണ് ആഗ്രഹമെന്ന് ഞാൻ എപ്പോഴും പറഞ്ഞിരുന്നു. ട്രൈനിങ്ങിലും ഡ്രസിങ് റൂമിലുമൊക്കെ ആയി ഒരുപാട് ബുദ്ധിമുട്ടുകൾ കഴിഞ്ഞ വർഷം അനുഭവിച്ചിരുന്നു. എവിടെ തിരിഞ്ഞാലും ബുദ്ധിമുട്ടുകൾ ആയിരുന്നു. എനിക്ക് പുതിയ ലക്ഷ്യങ്ങളും പുതിയ ആകാശവും വേണമെന്ന് തോന്നി തുടങ്ങി. ബയേൺ മത്സരത്തിന് ശേഷമല്ല ഈ തീരുമാനം ഉണ്ടായത്. പ്രസിഡന്റിനോട് നേരത്തെ ഈ കാര്യം അറിയിച്ചപ്പോൾ സീസണൊടുവിൽ തീരുമാനം എടുക്കാൻ ആയിരുന്നു എന്നോട് പറഞ്ഞത്. ആ വാക്ക് അയാൾ പാലിച്ചില്ല. ⚫️എപ്പോഴെങ്കിലും ഒറ്റക്കാണെന്ന് തോന്നൽ ഉണ്ടായിട്ടുണ്ടോ? ഇല്ല.. ഒരിക്കലുമില്ല. എന്റെ കൂടെ എല്ലാ കാലവും നിന്നിട്ടുള്ള ആളുകൾ ഉണ്ട്. അവരാണ് എന്റെ ശക്തി. പക്ഷെ ചില ആളുകളിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമൊക്കെ ഞാൻ അർഹിക്കാത്ത ആരോപണങ്ങൾ വരുന്നത് വേദനിപ്പിക്കുന്നുണ്ട്. പലരുടെയും യഥാർത്ഥ രൂപം മനസിലാക്കാൻ ഇതു എന്നെ സഹായിച്ചു എന്നതാണ് സത്യം. എന്റെ ക്ലബ്ബിനോട് എനിക്കുള്ള സ്നേഹം പോലും ചോദ്യം ചെയ്യപ്പെട്ടത് എന്നെ ഒരുപാട് വേദനിപ്പിച്ചു. ഞാൻ ഇവിടെ നിന്നാലും പോയാലും ബാഴ്സയോടുള്ള എന്റെ സ്നേഹത്തിന് ഒരു മാറ്റവും കാണില്ല. ⚫️ഒരുപാട് ആരോപണങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. പണത്തോടുള്ള താല്പര്യം, മെസ്സിയുടെ ഇഷ്ടക്കാർ.. ഏതാണ് എറ്റവും വേദനിപ്പിച്ചത്? എല്ലാം വേദനിപ്പിച്ചിട്ടുണ്ട്. എനിക്ക് എല്ലാത്തിനും മുകളിൽ എന്റെ ക്ലബ് ആണ്. ബാർസ വിടാനുള്ള സാധ്യതകൾ ഒരുപാട് തവണ എനിക്ക് മുന്നിൽ ഉണ്ടായിരുന്നു. പണം ആണ് പ്രശ്നമെങ്കിൽ എനിക്ക് ഇഷ്ടമുള്ള സമയത്തു ബാർസ വിടാനും ഇവിടുത്തെക്കാൾ കൂടുതൽ സമ്പാദിക്കാനും എപ്പോൾ വേണമെങ്കിലും എനിക്ക് പറ്റുമായിരുന്നു. ബാർസ എന്റെ വീടാണ്. ഇവിടുത്തെക്കാൾ മെച്ചപ്പെട്ട ഒരു ഇടം കണ്ടെത്തുക ബുദ്ധിമുട്ടാണ്. എനിക്ക് പുതിയ ലക്ഷ്യങ്ങൾ വേണമെന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോൾ ടീം വിടാൻ തീരുമാനിച്ചത്. ⚫️20 വർഷം നിങ്ങൾ ജീവിച്ച ജീവിതവും നിങ്ങളുടെ കുടുംബവും ഒരു നഗരവും എല്ലാം ഈ തീരുമാനം എടുക്കുമ്പോൾ മുന്നിലുണ്ടായിരുന്നില്ലേ?തീർച്ചയായും. പക്ഷെ ഞാൻ പറഞ്ഞത് പോലെ ഒരുപാട് കാര്യങ്ങൾ പരിഗണിച്ചാണ് അങ്ങനൊരു തീരുമാനത്തിൽ എത്തിയത്. ഇവിടുത്തെ പ്രസിഡന്റ് എപ്പോഴും പറയുന്നത് വലിയ പ്രൊജക്റ്റുണ്ടാവും ബാഴ്സയുടെ യശസ്സിനു യോജിച്ച വിജയങ്ങളും കിരീടങ്ങളും നേടും എന്നൊക്കെയാണ്. യഥാർത്ഥത്തിൽ ഇവിടെ യാതൊരു പ്രൊജക്ടുമില്ല. താത്കാലികമായ ഊട്ടയടക്കൽ മാത്രമാണ് ഇവിടെ നടക്കുന്നത്.⚫️വീട്ടിൽ ഇക്കാര്യം അറിയിച്ചപ്പോൾ എന്തായിരുന്നു പ്രതികരണം?." വലിയ സങ്കടമായിരുന്നു എല്ലാവർക്കും. കുട്ടികൾക്ക് ഒന്നും ബാർസ വിടാനോ അവരുടെ സ്കൂൾ മാറാനോ ഒന്നും കഴിയില്ല. പക്ഷെ എനിക്ക് കിരീടങ്ങൾ നേടണമായിരുന്നു, ചാമ്പ്യൻസ് ലീഗിൽ പോരാടാണമായിരുന്നു.ഇതെല്ലാം ഞാൻ നേരത്തെ പ്രസിഡന്റിനെ അറിയിച്ചതാണ്. ഇപ്പോഴവർ പറയുന്നത് ഞാൻ ജൂൺ 10നു മുൻപ് ഇതു പറഞ്ഞില്ലെന്നാണ്. ജൂൺ 10നു ഞങ്ങൾ ഒരു മഹാമാരിക്ക് നടുവിൽ നിന്ന് ലാ ലീഗ കളിക്കുകയായിരുന്നു. ഇക്കാര്യം പറഞ്ഞു കൊണ്ടാണ് എന്നെ ഇപ്പൊ ക്ലബ്ബിൽ പിടിച്ചു നിർത്തിയിരിക്കുന്നത് . ഞാൻ ക്ലബ്ബിൽ തുടരുകയാണ്. കാരണം, ഇവിടെ നിന്ന് പോകണമെങ്കിൽ 700മില്യൺ കൊടുക്കണമെന്നാണ് പ്രസിഡന്റ് എന്നോട് പറഞ്ഞത്. അത് നടക്കുന്ന കാര്യമല്ല. പിന്നെയുള്ള വഴി കോടതിയിൽ പോകുകയാണ്. ഞാൻ അത് ചെയ്യില്ല. കാരണം ബാർസ എനിക്കെന്റെ ജീവനേക്കാൾ വലുതാണ്. ഇവിടെ വന്ന കാലം മുതൽ എനിക്ക് എല്ലാം നൽകിയ ക്ലബ്ബാണ്. ⚫️ബാഴ്സയോട് നിങ്ങൾക് സ്നേഹമൊന്നുമില്ല എന്ന് ചിലർ പറയുന്നത് നിങ്ങളെ വേദനിപ്പിക്കാറുണ്ടോ? എന്റെ ബാഴ്സലോണിസത്തെ ചിലർ സംശയിക്കുമ്പോ ഒരുപാട് വിഷമം തോന്നാറുണ്ട്. ഇവിടെ ഞാൻ സന്തോഷിക്കുന്നത് പോലെ ഒരിടത്തും എനിക്ക് പറ്റില്ല. പക്ഷെ എനിക്ക് എന്റെ വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പുതിയ ലക്ഷ്യങ്ങൾ തേടേണ്ടതുണ്ട്. ഞാൻ എവടെ പോയാലും ഒടുവിൽ ബാഴ്സയിൽ തന്നെ എത്തും. ⚫️ബാഴ്സയിൽ തുടരുകയാണെങ്കിൽ ബാഴ്സയെ വീണ്ടും നയിക്കുമോ? എന്താണ് ആരാധകർക്ക് നൽകാനുള്ള പ്രതീക്ഷകൾ?.ഞാൻ പതിവ് പോലെ എന്റെ എറ്റവും മികച്ച പ്രകടനം നടത്തും. ഞാൻ കഴിഞ്ഞ വർഷം നേരിട്ട ബുദ്ധിമുട്ടുകളെക്കാൾ ഏറെ ഈ വൈറസ് കാരണം ഒരുപാട് കുടുംബംങ്ങൾ അനുഭവിച്ചിട്ടുണ്ട്, അവരുടെ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടവർ അനുഭവിച്ചിട്ടുണ്ട്. വരും സീസണിലെ വിജയങ്ങൾ എല്ലാം അങ്ങനെ മരിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ളതായിരിക്കും. ⚫️എന്തിനായിരുന്നു നിങ്ങൾ ക്ലബിന് ബ്യുറോഫാക്സ് അയച്ചത്? കഴിഞ്ഞ വർഷം മുഴുവൻ ഇക്കാര്യത്തിൽ പ്രസിഡന്റ് "നമുക്ക് സംസാരിക്കാം, നോക്കാം" എന്നൊക്കെ പറഞ്ഞു ഒളിച്ചുകളിക്കുകയിരുന്നു ചെയ്തത്. എന്റെ തീരുമാനം ഒഫീഷ്യൽ ആയി അറിയിക്കാൻ ആയിരുന്നു ബ്യുറോഫാക്സ് അയച്ചത്. അത് ചെയ്തില്ലായിരുന്നെങ്കിൽ ഇതെല്ലാം ഒന്നും സംഭവിക്കാത്ത പോലെ കടന്നു പോയേനെ. ഞാൻ ജൂൺ 10ന് മുൻപ് അറിയിച്ചില്ലെന്ന് ആണ് അവർ പറയുന്നത്. പക്ഷെ ഇക്കാര്യം ചെയ്യേണ്ടത് ടീമിന്റെ മത്സരങ്ങൾക്ക് ഇടയിൽ അല്ല എന്നാണ് എന്റെ വിശ്വാസം. സീസണിന് ഒടുവിൽ എനിക്ക് ഇഷ്ടമുള്ള തീരുമാനം എടുത്തോളാൻ അയാൾ പറഞ്ഞെങ്കിലും അന്ന് ഒരു ഡെഡ്ലൈനും അയാൾ പറഞ്ഞില്ല. ഇനി ഇതൊക്കെ പറഞ്ഞു ക്ലബ്ബിനെതിരെ ഒരു യുദ്ധം തുടങ്ങാൻ എനിക്ക് കഴിയില്ല."അഭ്യൂഹങ്ങൾക്കൊടുവിൽ ബാഴ്സയിൽ തുടരുമെന്ന തീരുമാനം മെസ്സി അറിയിച്ചു. #FCBarcelona#Capita
Popular posts from this blog
Comments
Post a Comment