Skip to main content
മഹാത്മാ ഗാന്ധിയെ ആർ.എസ്.എസ് കൊന്നതാണ്. സവർക്കർ ഗാന്ധി വധക്കേസിൽ പ്രതിയായിരുന്നു. തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടതാണ്. മെല്ലെ മെല്ലെ ആർ.എസ്.എസ്സും സവർക്കറും ഗാന്ധിയെ വെടിവെച്ചു കൊന്നതിന്റെ ഉത്തരവാദികളാണെന്ന സത്യം മായ്ച്ചു കളഞ്ഞു. സവർക്കറുടെ ചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇടം പിടിച്ചു. ആർ.എസ്.എസ്സാണ് ഗാന്ധിയെ കൊന്നത് എന്ന് പറയാൻ ആളുകൾ മടിച്ചു തുടങ്ങി.സവർക്കറെ വെറുതെ വിട്ടത് പോലെ പള്ളി തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടിരിക്കുന്നു. ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് പോലും പറഞ്ഞു കളഞ്ഞവർ ബാബരി മസ്ജിദ് സ്വയം ഇടിഞ്ഞു പൊളിഞ്ഞതാണെന്ന് വരെ ഇനി പ്രചരിപ്പിച്ചേക്കും. അതു കൊണ്ട് എക്കാലവും നമുക്കുറക്കെ പറയാം. #ബാബരി_മസ്ജിദ്_സംഘ്_പരിവാരങ്ങൾ_തകർത്തതാണ്.
Popular posts from this blog
Comments
Post a Comment