Posts
Showing posts from 2015
ഇന്ന് തീരുന്ന ഈ വർഷത്തിനേക്കാൾ നാളെ പുലരുന്ന പുതു വർഷത്തിൽ നമുക്ക് നല്ല സുഹൃത്തുക്കളായി ജീവിക്കാൻ സാധിക്കട്ടേ ... സസ്നേഹം ഷിഹാബ്
- Get link
- X
- Other Apps
Leo Messi is an hour away from making his 500th FC Barcelona appearance as the La Liga champions prepare to take on Real Betis Balompié .
- Get link
- X
- Other Apps
ലഹരിയുടെ കൂടെ നിൽക്കാത്ത സുപ്രീം കോടതിക്ക് അഭിവാദ്യങ്ങൾ. മദ്യംവും മദ്യ മുതലാളിമാരും തുലയട്ടെ.
- Get link
- X
- Other Apps
പ്രശ്നങ്ങള് എല്ലായിടത്തും ഉണ്ട്. എല്ലാം ഒരു പ്രതീക്ഷയാണ്. ഇന്നല്ലെങ്കില് നാളെ കാര്യങ്ങള് ശരിയാകും എന്നത്. ആരുടെയെങ്കിലും വാക്കുകള് കേട്ട് മനസ്സ് മടുക്കാതിരിക്കുക. ആരുടെയും പൊള്ളയായ വാഗ്ദാനങ്ങള് കേട്ട് എടുത്തു ചാടാതിരിക്കുകയും ചെയ്യുക. നമുക്കുള്ളത് നമുക്ക് തന്നെ കിട്ടും. അത് തേടി കണ്ടു പിടിക്കേണ്ടതും പരിശ്രമിക്കേണ്ടതും പ്രയത്നിക്കേണ്ടതും നമ്മുടെ മാത്രം കടമയാണ്.
- Get link
- X
- Other Apps
ഏഷ്യാനെറ്റില്ല പരസ്പരമില്ല ചന്ദനമഴയില്ല സ്ത്രീധനമില്ല.... ..... ..... ..... . . . . . ..... സ്വസ്ഥതയുണ്ട് സമാധാനമുണ്ട്, സമയത്തിന് ഭക്ഷണമുണ്ട്.. ☺☺☺
- Get link
- X
- Other Apps
എന്റെ എല്ലാ പ്രിയ കൂട്ടുകാര്ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ ..........☺
- Get link
- X
- Other Apps
സ്കൂളിൽ ഞാൻ ആദ്യം പഠിച്ച വാക്ക് "തറ " എന്നാണ് പക്ഷേ... മദ്രസയിൽ എനിക്കെന്റെ ഉസ്താദ് ആദ്യമായ് പഠിപ്പിച്ച് തന്നത് അദബുൻ (മര്യാദ) എന്നായിരുന്നു. നമ്മളെല്ലാം കുരങ്ങൻമാരുടെ പിൻഗാമികളാണെന്ന് സ്കൂളിലെ ടീച്ചറെന്നെ പഠിപ്പിച്ചപ്പോഴും ഈ ലോകത്ത് ഏറ്റവും ഉൽകൃഷ്ടരായ് മനുഷ്യരെ നാം ഭൂമിയിൽ സൃഷ്ടിച്ചു എന്ന് പരിശുദ്ധ ഖുർആനിൽ നിന്നും ഞാൻ പഠിച്ചു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന് പരിശുദ്ധ ഖുർആൻ ആവർത്തിച്ച് പറയുമ്പോഴും നമ്മളതൊന്നും ചിന്തിക്കാതെ പൊട്ടിച്ചിരിച്ച് കൊണ്ട് തന്റെ ആയുസ്സ് കൂട്ടാൻ വേണ്ടി ശാസ്ത്രത്തിന് പിന്നാലെ ഓടുകയാണ് അപോഴും ഞാനെന്റെ പുന്നാര റസൂലിന്റെ വചനം അറിയാതെ ഓർത്തു പോവുകയാണ്.." പൊട്ടിച്ചിരിക്കലല്ല തന്റെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കലാണ് തനിക്കാരോഗ്യകരം" എന്ന് എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ #നബിദിനാശംസകൾ ❤
- Get link
- X
- Other Apps
പുഞ്ചിരി ധര്മമാണെന്ന് പഠിപ്പിച്ച നേതാവിന്റെ ജന്മദിനത്തില് സന്തോഷിക്കുന്ന എല്ലാവര്ക്കും എന്റെ ഹൃദ്യമായ നബിദിനാശംസകള്..
- Get link
- X
- Other Apps
സന്തോഷം ആരുമായും പങ്കിടാം... പക്ഷേ.. സങ്കടം പങ്കിടാൻ എപ്പോഴും ഒരു നല്ല സുഹൃത്തിനെ ആവശ്യമാണ്..!
- Get link
- X
- Other Apps
"എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടുകാരന്...." കേട്ടുകേട്ട് മടുത്തു! നിന്റേക്കെ കൂട്ടുകാരന്മാര് മണ്ടന്മാരായതിന് നുമ്മ എന്തു ചെയ്യാനാടാ
- Get link
- X
- Other Apps
1.ബാല്യത്തിൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ കൈകൾ ഷർട്ടിനുള്ളിലാക്കി നിങ്ങളുടെ കൈ പോയതായി മറ്റുള്ളവർക്കു മുന്നിൽ അഭിനയിച്ചിട്ടുണ്ട്....... . 2.ആ ഒറ്റപ്പേന, നാലുകളർ റീഫില്ലുള്ളത്...... നാലിൻറെയും ബട്ടൺ ഒന്നിച്ചു ഞെക്കി നാലു റീഫില്ലും ഒന്നിച്ചു പുറത്തു വരുത്താൻ (ശമിച്ചിട്ടുണ്ട്...... . 3.വീഡിയോഗയിം തോൽക്കുമെന്നുറപ്പാകുമ്പോൾ പെട്ടെന്ന് റീസ്റ്റാർട്ട് കൊടുക്കുന്നതാണ് പതിവ്..... . 4.ഒരാളെ ഭയപ്പെടുത്താൻ കതകിനു പിന്നിൽ മറഞ്ഞുനിന്ന് പിന്നീട് ആ (ശമം ഉപേക്ഷിച്ചിട്ടുണ്ട്....... കാരണം ആ ആൾ നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ കൂടുതൽ സമയം അവിടെ വർത്തമാനം പറഞ്ഞു നിൽക്കും........ . 5.എവിടാണോ അവിടെ കിടന്ന്, ഉറങ്ങുന്നതായി നടിക്കും..... കട്ടിലിലേക്ക് നടന്നു പോകാനുള്ള മടി...... ആരേലും എടുത്തു കിടത്തുമല്ലോ... ... . 6.ലൈറ്റിൻറെ സ്വിച്ച് , ഓൺ-ഓഫ് ഇതിനിടയിൽ ബാലൻസ് ചെയ്യാൻ (ശമിച്ചിട്ടുണ്ട്....... . 7.ഫ്രഡ്ജിൻറെ വാതിൽ പതിയെ വളരെ പതിയെ അടച്ചിട്ടുണ്ട്; എപ്പോഴാണ് അതിൻറെ ലൈറ്റ് അണയുന്നത് എന്നറിയാൻ...... . 8.കമ്പ് ,സ്ളൈഡ്, ആണി ഇവ പ്ളഗിൻറെ സോക്കറ്റിനുള്ളിൽ കുത്തി നോക്കാൻ മനസ്സു കൊണ്ടെങ്കിലും (ശമിച്ചിട്ടുണ്ട്..... ഇപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി [ഇതൊക്കെ ഒരിക്കലെങ്കിലും ചെയ്തവര് മാത്രം വായിക്കുക
- Get link
- X
- Other Apps
Angane Shahir Veendum Gulfilek Poyi Vaada Muthe God Bless u Dear
- Get link
- X
- Other Apps
കേരളത്തിലെ സകലമാന ദൃശ്യ മാധ്യമ സുഹൃത്തുക്കൾ മുഴുവൻ സസികളായി.. നാണമില്ലെ മീഡിയാക്കാരെ ഒരു ഫ്രോഡ് കൊടും ക്രിമിനലിന്റെ വാക്കും കേട്ട് ഇറങ്ങി തിരിക്കാൻ ....ആ ഡീസൽ നിറച്ച പൈസ നിനക്കൊക്കെ ആ കഷ്ടതയനുഭവിക്കു ന്ന ചെന്നൈ നിവാസികളുടെ ഫണ്ടിലോട്ട് കൊടുത്തിരൂന്നേൽ അതിന്റെ പുണ്യമെങ്കിലും കിട്ടുമായിരുന്നില്ലെ...!!
- Get link
- X
- Other Apps
ഞാനും പണ്ടൊരുത്തിയെ പ്രേമിച്ചിരുന്നു ഓളെ ഭംഗിയൊന്നും പിന്നാര്ക്കും കാണാത്തോണ്ട് പിന്നാരെം പ്രേമിക്കാൻ തോന്നിട്ടില്ല
- Get link
- X
- Other Apps
ചിന്താപ്രഭാതം ആഡംബര ജീവിതം നയിച്ചെങ്കിലേ സമൂഹത്തില് വിലയുള്ളൂ എന്ന ചിന്തയില് നിന്നാണ് ധനത്തോടുള്ള അത്യാഗ്രഹം ജനിക്കുന്നത്.
- Get link
- X
- Other Apps
വീട്ടില് ഒരു തേങ്ങ പോലു൦ “പൊളി"ക്കാത്തവനാ.. facebook ല് കയറി “പൊളിക്ക് ബ്രോ" . “അരയ്ക്ക് ബ്രോ" എന്താ അവനോടൊക്കെ പറയാാ.. ആഹ്.. അവൻ പൊളിക്കട്ടെ..
- Get link
- X
- Other Apps
ചെന്നൈ നഗര വാസികളുടെ ദുഖത്തില് പങ്കു ചെരുന്നതോടൊപ്പം, മുല്ലപെരിയാരിലെ വെള്ളത്തിന്റെ വിഷയത്തിലും പുതു ഡാം പണിയുന്ന വിഷയത്തിലും നിരുത്തരവാദ സമീപനം സ്വീകരിക്കുന്ന തമിഴ്നാട്നു , വെള്ളം കൊണ്ടുണ്ടാവുന്ന അതി ഭീകരവും മാരകവുമായ ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കാന് , ചെന്നൈ നഗരത്തെ മുക്കിയ പേമാരിയും വെള്ളപ്പൊക്കവും ധാരാളം മതിയാവുന്നതാണ് !! , ഇന്ത്യയിലെ അറിയപ്പെടുന്ന മെട്രോ സിറ്റികളിലൊന്നായ ചെന്നൈയിലെ ജനങ്ങള്ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെല്ലാം ബുദ്ധിപരമായി കൈകാര്യം ചെയ്യാനും ,ശുദ്ധമായ വെള്ളം , വസ്ത്രം ,ഭക്ഷണം ,വൈദ്യ സഹായം, പ്രാഥമിക ആവശ്യങ്ങള് നിര് വഹിക്കാനുള്ള സൗകര്യം എല്ലാം ഒരുക്കി കൊടുക്കാന് രാജ്യം ഭരിക്കുന്നവര്ക്ക് ബാധ്യതയുണ്ട് . പരസ്പരം പോരടിക്കുന്നത് അവസാനിപ്പിച് മനുഷ്യന്റെ പൊതു നന്മ ആഗ്രഹിച് എല്ലാവരും ഒറ്റക്കെട്ടായി നില് ക്കേണ്ട സമയവുമാണ് .
- Get link
- X
- Other Apps
Evergeen mass hero അറക്കൽ മാധവനുണ്ണി........ മലയാള സിനിമയുടെ # വല്ല്യയേട്ടൻ
- Get link
- X
- Other Apps
കോപ്പി അടിച്ചു ജയിക്കാന് പറ്റാത്ത ഒരേയൊരൂ പരീക്ഷയാണ് ജീവിതഠ
- Get link
- X
- Other Apps
മറ്റുള്ളവരെ ചിരിപ്പിക്കാനും,സന്തോഷിപ്പിക്കാനും കഴിയുക ശ്രമകരമാണ്.എല്ലാവരോടും ചിരിക്കാനും,എന്തിനേയും പുഞ്ചിരിയോടെ നേരിടാനും കഴിയട്ടെ ശുഭദിനം
- Get link
- X
- Other Apps
"ജീവിതത്തിലെ ഏറ്റവും പാഴ്ദിവസം അതു നമ്മൾ ചിരിക്കാത്ത ദിവസമാണ്....! Gd mrng frndz
- Get link
- X
- Other Apps
ഇന്നലെ കോഴിക്കോട്ട് ഭൂഗർഭ ചാലിൽ പ്രാണവായു ലഭിക്കാതെ രണ്ടു അന്യ സംസ്താന തൊഴിലാളികൾ പിടയുന്നത് കണ്ട് അവരുടെ ജാതിയും നിറവും ദേശവും ഭാഷയും നോക്കാതെ രക്ഷപ്പെടുത്താൻ ഇറങ്ങി മരണം രുചിച്ച "നൗഷാദ് " എന്ന് ഓട്ടോ തൊഴിലാളി നമുക്കൊക്കെ ഒരു ഓർമ്മപ്പെടുത്തൽ ആയിമാറുന്നു...! എത്രകണ്ട് അസഹിഷ്ണുതയും വർഗീയതയും വളർത്തി അകറ്റി നിർത്താൻ നോക്കിയാലും ന്യൂസ് പേപ്പറിലെ "ചരമ" കോളത്തിൽ എല്ലാരും തുല്യരാണെന്ന് മനസ്സിലാക്കുക...മനുഷ്വത്തം ഉള്ളവരായി ജീവിക്കാൻ ശ്രെമിക്കുക... മരണപ്പെട്ട "നൗഷാദിന്റെ" ഖബറിടം നന്മയുള്ളതാകട്ടെ... ആമീൻ ജുമു ആ മുബാറക്ക്
- Get link
- X
- Other Apps
ഫൈവ് സ്റ്റാർ ഹോട്ടലിലെ ഫ്രൈഡ് റെെസിനെകാളും , kfc യിലെ ചിക്കൻ ബ്രോസ്ടിനെകാളും എനിക്കിഷ്ട്ടം .... എന്ടെ ഉമ്മയുടെ കയ്കൊണ്ട് ഉണ്ടാകുന്ന മുളക് കറിയും ,നൈസ് പത്തിരിയുമാണു
- Get link
- X
- Other Apps
ഞങ്ങൾ ഫുട്ബോൾ ഫാൻസ് എൽ ക്ലാസിക്കോക്ക് കാത്തിരുക്കുന്നപോലെ ഒരു കാന്ച്ചനയും ഒരു മൊയ്തീനെയും കാത്ത്തിരുന്നിട്ടില്ല.... ☺Vamos Messi Visca Barca
- Get link
- X
- Other Apps
അടുത്തിടെ നടന്ന ഒരു സർവ്വേ അനുസരിച്ച് ഇന്ത്യയിലാണ് ഏറ്റവും കൂടുതല് സർവ്വേ നടക്കുന്നത് എന്ന് കണ്ടെത്തി..
- Get link
- X
- Other Apps
കേരള പോലീസ് ഇന്ത്യയിലെ മറ്റെല്ലാ സ്റ്റേറ്റിലെ പോലീസിനെക്കാളും മിടുക്കൻമാരാണ് അവർ വിചാരിച്ചാൽ എത് കേസും നിസാരമായി പൊക്കും എന്നാൽ നമ്മുടെ നാട്ടിന്റെ ശാപമായ വൃത്തികെട്ട രാഷ്ട്രിയ ഇടപെടൽ അവരെ അശക്തരാക്കുന്നു പഠിച്ച് നേടിയ ഉദ്യോഗസ്ഥർ ചതിവും വഞ്ചിച്ചും നേടിയ രാഷ്ട്രീയ നേതക്കളുടെ മുന്നിൽ നിസഹായരായി നിൽക്കേണ്ടി വരുന്നു ജനങ്ങളുടെ പഴി പോലിസിനും
- Get link
- X
- Other Apps
1000രൂപ കടംചോദിച്ചാൽ ഒരുത്തന്റെയും കയ്യിൽ 100രൂപയിൽ കൂടുതൽഇല്ല,100രൂപയ്ക്ക് ചില്ലറ ചോദിച്ചാലോ എല്ലാത്തിന്റെയും കയ്യിൽ 1000ന്റെ നോട്ട്മാത്രം☺
- Get link
- X
- Other Apps
സങ്കടം വരുമ്പോഴൊക്കെ ഞാന്‍ Idea കസ്റ്റ്മര്‍ കെയറിലേക്ക് വിളിക്കും.. അവരുടെ സാറേന്നുള്ള വിളി കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിന് ഒരു ആശ്വാസമാണ്..☺
- Get link
- X
- Other Apps
മതപ്രാന്തും പാർട്ടി പ്രാന്തും ഒരു നാണയതിന്റെ ഇരുവശം എണാണ് എന്റെ ഒരു ഇത്.....
- Get link
- X
- Other Apps
ശരീരം കൊണ്ട് പോത്തുപോലെ വളർന്നിട്ടും മനസ്സുകൊണ്ട് ശിശുക്കളായ എല്ലാവർക്കും ശിശുദിനാശംസകൾ..
- Get link
- X
- Other Apps
അന്നും, ഇന്നും കല്യാണത്തിന് പോയാൽ ആത്മാർഥരായ സപ്ലയർമാരെ കാണണമെങ്കിൽ പെണ്ണുങ്ങൾ ഭക്ഷണം കഴിക്കുന്നിടത്തെക്ക് ചെന്നോക്കണം…! കണ്ണ് നിറഞ്ഞ് പോകും........☺
- Get link
- X
- Other Apps
ആഗ്രഹിച്ച ജോലിയൊക്കെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം. പിന്നെ വെറുതെ മോങ്ങിയിട്ടു കാര്യമില്ല
- Get link
- X
- Other Apps
കള്ളനാണെന്ന് പൂർണ്ണബോധ്യം ഉണ്ടായിട്ടും ഇത്രയുംകാലം മാണിസാറിന്റെ ആസനം താങ്ങിനടന്ന കോണ്ഗ്രസ്സുകാരും ലീഗുകാരുമാണ് ഇപ്പൊ ഒറ്റ രാത്രികൊണ്ട് ധാർമ്മികതയുടെ പേരിൽ മാണിയെ പുച്ചിക്കുന്നത്. ഈ കള്ളനെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാൻ നിങ്ങൾ കാട്ടിയ വ്യഗ്രതയും നിയമസഭയിലെ ലഡ്ഡു വിതരണവുമൊന്നും ഇവിടാരും മറന്നിട്ടില്ല. ഉളുപ്പുണ്ട്രോ..
- Get link
- X
- Other Apps
ഒമാന് ഒഴികെ മറ്റെല്ലായിടത്തും മാണി ഇന്ന് രാജി വെച്ചു... ഒമാനില് രാജി നാളെ ...☺☺☺
- Get link
- X
- Other Apps
മുഖം മനസ്സിന്‍റെ കണ്ണാടി എന്ന് പറഞ്ഞതൊരു പഴങ്കഥ മനസ്സിന്‍റെ മറയാണ് മുഖമെന്നത് പുതിയ നേര്...
- Get link
- X
- Other Apps
മനസിൽ ഐശ്യര്യത്തിൻറ്റെ ഒരായിരം ദീപങ്ങൾ തെളിയട്ടെ....ജിവിതത്തിൽ എന്നും നൻമ നിറയട്ടെ...ഒരായിരം ദീപവലി ആശംസകൾ..... ☺
- Get link
- X
- Other Apps
വേദനകളെല്ലാം ഉള്ളിലൊതുക്കി സ്വപ്നങ്ങളുടെ ലോകത്തേക്ക് ഒരു ചെറിയ യാത്ര പോയ് വരാം പുലർ കാല സുര്യൻ വന്നെത്തും വരെ ഞാൻ വിട വാങ്ങുന്നു ശുഭരാത്രി
- Get link
- X
- Other Apps
അമേരിക്കയിലെ ബേസ് ബോൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് പെയ്തിറങ്ങുന്നു.... എന്റെ കുട്ടിക്കാലത്തെ ക്രിക്കറ്റിലേക്ക് വലിച്ചിട്ട് കൗമാരത്തേയും യൗവ്വനത്തേയും ക്രിക്കറ്റിൽ തന്നെ തളച്ചിട്ട സച്ചിനും... ബാറ്റിൽ കരി മരുന്ന് നിറച്ച് ആവേശത്തിന്റെ വിസ്ഫോടനങ്ങൾ തീർത്ത സെവാഗും ഓപ്പണ് ചെയ്യുന്ന കാഴ്ച്ച... ഇപ്പുറത്ത് പന്തിൽ ഇന്ദ്രജാല മൊളിപ്പിച്ച് അക്രം.. റണ്ണപ്പ് കുറച്ചിട്ടും ഡൊണാൾഡ് ഡൊണാൾഡ് തന്നെ... ഒരു ധോണിക്കും കോഹ്ലിക്കും ഡി വില്ലിയേഴ്സിനും സ്റ്റെയ്നും നൽകാൻ കഴിയാത്ത കാഴ്ച്ച.... നൊസ്റ്റാൾജിയയുട െ സുഖം... പിച്ചിൽ വാരിക്കുഴികൾ തീർത്ത് ഷെയ്ൻ വോണും മുരളിയും.... എന്നിലെ ക്രിക്കറ്റ് ആരാധകന് ഇതാണ് സ്വർഗം.... ☺
- Get link
- X
- Other Apps
ഇന്നത്തെ ദിവസത്തിനു ശേഷം വിലയില്ലാതാകുന്ന പൊതുജനത്തിനു് അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിപ്പാശംസകൾ....☺
- Get link
- X
- Other Apps
കളക്ഷന് റെക്കോർഡ് എല്ലാം ലാലുണ്ണിക്കാണെന്ന് തള്ളുന്ന ലോലന് പാന്സ് അറിയാന്... 1)മലയാളത്തില് അദ്യമായി ഒരു കോടി കളക്ഷന് നേടിയ ചിത്രം "ആ രാത്രി". അന്ന് ലാലുണ്ണി നായകനായിട്ട് പോലുമില്ലാ... 2)ആദ്യമായി രണ്ട് കോടി നേടിയ, ആദ്യമായി ഒരു കോടി ഷെയർ നേടിയ, ചിത്രം "ന്യൂ ഡെല്ഹി" 3)ആദ്യമായി പത്ത് കോടി കളക്ഷന് മോളിവുഡിലെത്തിച്ച ചിത്രം "ദി കിംഗ്" 4)ആദ്യമായി പതിനഞ്ച് കോടി കളക്ഷന് നേടിയ മലയാള ചിത്രം "ഹിറ്റ്ലർ" 5)ആദ്യമായി ഇരുപത് കോടി കളക്ഷന് നേടിയ, ആദ്യമായി കേരളത്തിന് പുറത്ത് അഞ്ച് കോടി ഗ്രോസ് നേടിയ, മലയാള ചിത്രം "രാജമാണിക്ക്യം". 6)ആദ്യമായി മോളിവുഡില് നിന്ന് മുപ്പത് കോടി ക്ളബില് കേറിയ ചിത്രം "കേരളവർമ പഴശ്ശിരാജ". ഇതൊക്കെ ഉണ്ടാക്കാന് ഒരു ഇക്കയേ ഉള്ളൂ ഇവിടെ... മറക്കരുത്... മറന്ന് പോകരുത് ഒരുത്തഌം...
- Get link
- X
- Other Apps
ഒന്ന് ഉറങ്ങി എണീക്കുമ്പഴേയ്ക്കും എല്ലാ പ്രശ്നങ്ങളും അവസാനിക്കും.. എന്നിട്ട് വീണ്ടും പുതിയത് തുടങ്ങും..☺
- Get link
- X
- Other Apps
അവഗണന ശത്രുക്കളോടു പോലും കാണിക്കരുത്.. ഉള്ള കാര്യം മുഖത്ത് നോക്കി പറയാനുള്ള തന്റേടം വേണം..
- Get link
- X
- Other Apps
കേരളത്തിലെ 3 famous ഡയലോഗ്കൾ. . 1, തള്ളേ കലിപ്പ്തീരണില്ല (മമ്മൂട്ടി)�� . 2, നീ പോമോനെ ദിനേശാ (മോഹൻലാൽ)�� . 3, തെളിവ്ഇല്ല (ഉമ്മൻചാണ്ടി)����☺
- Get link
- X
- Other Apps
"ഇന്നത്തെ വോട്ടിംങ്" നമുക്ക് അഭിമാനിക്കാം ഒരൊറ്റ ബംഗാളിയെയും കൂട്ടാതെ ഈ കേരള മണ്ണിൽ മലയാളി ഒറ്റക്ക് പൂർത്തിയാക്കിയ ജോലി ☺
- Get link
- X
- Other Apps
ജീവിത വിജയം നേടാന് നമ്മുടെ പ്രവർത്തികളിൽ സൂക്ഷ്മത പാലിക്കുക" ഒരിക്കൽ ഒരിടത്ത് വിദഗ്ദ്ധനായ ഒരു മരപ്പണിക്കാരൻ ഉണ്ടായിരുന്നു... പ്രായമേറിയതോടേ അയാൾ, ജോലിയിൽ നിന്ന് വിരമിക്കുവാനും, ശിഷ്ടകാലം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനും തീരുമാനിച്ചു. ഭവനനിർമ്മാണ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന തൻറെ മുതലാളിക്ക് മുമ്പാകെ, അയാൾ കാര്യം അവതരിപ്പിച്ചു. സമർത്ഥനായ ഒരു തൊഴിലാളി പിരിഞ്ഞുപോകുന്നതിൽ, അയാൾക്ക് ദു:ഖം ഉണ്ടായിരുന്നു. ഒരു വീട്കൂടി പണിയുന്നതുവരെ തൻറെ കൂടെ നില്ക്കണമെന്ന് അദ്ദേഹം ആ ജിവനക്കാരനോട് അഭ്യർത്ഥിച്ചു. മരപ്പണിക്കാരൻ അത് സമ്മതിച്ചു. എന്നാൽ ജോലി അവസാനിപ്പിക്കാൻ തിരുമാനിച്ചതുകൊണ്ട് അയാൾക്ക് പഴയതുപോലേ ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..!! നിർമ്മാണസാമഗ്രികളുടെ ഗുണമേന്മയിലോ ഒന്നും അയാളുടെ കണ്ണ് എത്തിയില്ല..!! എങ്ങിനെയോ ഒരു വീട് തട്ടിക്കൂട്ടി ഉണ്ടാക്കി, എന്നു പറഞ്ഞാൽ മതി..!! പണി പൂർത്തിയാക്കി മുതലാളിക്ക് അയാൾ താക്കോൽ നല്കി.. അപ്പോൾ മുതലാളി ആ താക്കോൽ തിരികെ നല്കിക്കൊണ്ട് പഴഞ്ഞു:- "ഇത് നിങ്ങൾക്കുളള വിടാണ്. എൻറെ ഒരു എളിയ സമ്മാനം..!!" ഇതുകേട്ട് അയാൾ ഞെട്ടിപ്പോയി..!! തനിക്കുളള വീടാണ് എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ... കുറച്ചുകൂടി നന്നായി പണിയാമായിരുന്നു..!! അയാൾ ചിന്തിച്ചു..!! നമ്മുടെ കാര്യവും ഇങ്ങനെതന്നെയാണ്. നമ്മൾ നാളേക്ക് വേണ്ടിയുള്ള നമ്മുടെ ജീവിതമാണ് നിർമ്മിക്കുന്നത്. പക്ഷേ നമ്മൾ നമ്മുടെ മികവ് അതിൽ പ്രകടിപ്പിക്കുന ്നില്ല..!! നാം ഓരോ ദിവസവും അലസമായി പല കാര്യങ്ങളും ചെയ്യുന്നു. മരപ്പണിക്കാരൻ വീട് നിർമ്മിച്ചതുപോലെ..!! ആയുസിൻറെ പണി പൂർത്തിയായിക്കഴ ിഞ്ഞേ, അത് നമ്മുടെ ജീവിതമായിരുന്നു എന്ന് നാം അറിയുകയുളളു..!! നമ്മുടെ മനോഭാവവും നല്ല പ്രവർത്തികളും നമ്മൾ ഇന്നെടുക്കുന്ന തീരുമാനവും ഒക്കെ ആണ് നമ്മുടെ നാളെ എങ്ങനെയായിരിക്ക ണമെന്ന് തീരുമാനിക്കുന്നത്.... വിചാരണക്കു മുന്പ് നാം സ്വയം വിചാരണ നടത്തി മാറ്റങ്ങള് വരുത്തുക,,,,
- Get link
- X
- Other Apps
ഒരു വര്‍ഷത്തിന്റെ വില അറിയണമെങ്കില്‍ - വര്‍ഷ പരീക്ഷക്ക് പരാജയപ്പെട്ട ഒരുവനോട് ചോദിക്കുക. ഒരു മാസത്തിന്റെ വില അറിയണമെങ്കില്‍ - പ്രായമെത്താതെ പിറന്ന കുഞ്ഞിന്റെ അമ്മയോട് ചോദിക്കുക. ഒരു ആഴ്ചയുടെ വില അറിയണമെങ്കില്‍ - ഒരു വാരികയുടെ എഡിറ്ററോടു ചോദിക്കുക. ഒരു ദിവസത്തിന്റെ വില അറിയണമെങ്കില്‍- അഞ്ചു കുഞ്ഞുങ്ങള്‍ക് ദിവസവും ഭക്ഷണം നല്‍കേണ്ട ദിവസകൂലിക്കാരനായ പിതാവിനോട് ചോദിക്കുക. ഒരു മണിക്കൂറിന്റെ വില അറിയണമെങ്കില്‍ - പരസ്പരം കാണാതെ ഇരികേണ്ടി വരുന്ന കമിതാക്കളോട് ചോദിക്കുക. ഒരു മിനുട്ടിന്റെ വില അറിയണമെങ്കില്‍ - ട്രെയിന്‍ മിസ്സ് ആയ ഒരുവനോട് ചോദിക്കുക. ഒരു സെകണ്ടിന്റെ വില അറിയണമെങ്കില്‍ - അപകട മരണത്തില്‍ നിന്നും രക്ഷപെട്ട ഒരുവനോട് ചോദിക്കുക. ഒരു മില്ലി സെകണ്ടിന്റെ വില അറിയണമെങ്കില്‍ - നൂറു മീറ്ററില്‍ ഒളിമ്പിക്സ് ഗോള്‍ഡ് മെഡല്‍ നഷ്ടപെട്ടവനോട് ചോദിക്കുക. വിലപ്പെട്ട അഞ്ചു വർഷം പാഴാകാതിരിക്കാൻ വോട്ട് ചെയ്യുന്നതിന്റെ മുമ്പ് ചിന്തിക്കുക ☺☺
- Get link
- X
- Other Apps
ശ്രദ്ധിക്കുക : ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിൽ പാമ്പിന്റെ കടിയേൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്. തണുപ്പ് കൂടുതലുള്ള ഈ മാസങ്ങളിൽ പാമ്പുകൾ അതികസമയവും മളത്തിന് പുറത്തായിരിക്കും.ഈ മാസങ്ങളിലാണ് അവയുടെ ഇണചേരൽ. ഇവയിൽ പകൽ ഇറങ്ങുന്നവയും രാത്രി ഇറങ്ങുന്നവയും ഉണ്ട്. മൂർഖനെപ്പോലുള്ളവ രാത്രിയും പകലും ഇറങ്ങും. പാമ്പുകടിയേറ്റാൽ ഒന്നരമിനിട്ടിനകം പ്രഥമ ശുശ്രുഷ നല്കണം. മണിക്കൂറുകൾക്കകം ആശുപത്രിയിൽ എത്തിക്കണം. വെളിച്ചമില്ലാതെ രാത്രി പുറത്തിറങ്ങാതിരിക്കുക. ഇവ ഓടിവന്ന് കടിക്കില്ല. കടിച്ച പാമ്പിന്റെ ഇനംഅറിഞ്ഞാൽ ആന്റിവേണം നൽകുന്നതിന്റെ അളവ് നിശ്ചയിക്കാൻ സഹായിക്കും. വിവിധതരം പാമ്പുകളുടെ വിഷത്തിന്റെ അളവിൽ വ്യത്യാസം ഉണ്ട്. രാത്രിയിൽ ഇറങ്ങുന്ന പാമ്പുകൾ വെളിച്ചമുള്ള ഭാഗത്തുനിന്ന് മാറി അവയുടെ റയിജ്ജിനകത്ത് കിട്ടിയലാണ് അവ നമ്മെ കടിക്കുന്നത്. പാമ്പ്...!?? പാമ്പിന്റെ മുന്നില് ആകസ്മികമായി ചെന്നുപെട്ടാല്.. രാജവെമ്പാല ഒഴികെയുളള പാമ്പാണെങ്കില് 5second അനങ്ങാതെ നില്ക്കുക. മിക്ക പാമ്പുകളും വഴി മാറിപ്പോകും. 5second ന് ശേഷവും മാറിപ്പോകുന്നില ്ലെങ്കില് മെല്ലെ short step എടുക്കുക (5-6 തവണ) പുറകോട്ട് മാറുക. അതിനുശേഷം ഇടതോ അല്ലെങ്കില് വലതോ സൈഡ് മാറിപ്പോവുക. ഇങ്ങനെ മാറുമ്പോള്, പാമ്പിനെ മുഖാമുഖം നോക്കി വേണം മാറാന്. Long step എടുക്കുകയോ പെട്ടെന്ന് പുറകോട്ട് തിരിഞ്ഞു മാറുകയോ ചെയ്താല് പാമ്പ് കടിയേല്ക്കാനുളള സാധ്യത കൂടുതലാണ്. രാജവെമ്പാലയാണെങ്കില്,, രാജവെമ്പാലയുടെ കടിയേല്ക്കാനുളള സാധ്യത കുറവാണ്. കാരണം,, ഇത് വനത്തിലും വനാതിര്ത്തിയില ും ഡാമുകളുടെ സൈഡിലുമാണ് കാണപ്പെടുന്നത്. ആകസ്മികമായി മുമ്പില്പെട്ടാല്..ഷര്ട്ട് തൊപ്പി തോര്ത്ത് ഏതെങ്കിലും പാമ്പിന്റെ മുമ്പില് മെല്ലെ ഇട്ട ശേഷം പുറകോട്ട് മാറുക. ഇങ്ങനെ ചെയ്താല് പാമ്പ് കടിക്കില്ല എന്നാണ് വിധഗ്ദരുടെ അഭിപ്രായം...!! (ഒരു അറിവും ചെറുതല്ല)
- Get link
- X
- Other Apps
റോഡിൽ നിറഞ്ഞു കിടക്കുന്ന മഴ വെള്ളം ദേഹത്ത് തെറിക്കുമോ എന്ന് പേടിച്ചു നില്ക്കുന്ന അപരിചിതനായ ഒരാളെ കാണുമ്പൊൾ അതുണ്ടാവാതിരിക്കാൻ വണ്ടിയുടെ വേഗത കുറയ്ക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ .... ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച ശേഷം ഇറങ്ങുമ്പോൾ വെയിലോ മഴയോ വക വെക്കാതെ വെളിയിൽ നില്ക്കുന്ന പാവം സെക്യൂരിറ്റി ജീവനക്കാരന് ഒരു നേരത്തെ ആഹാരത്തിനുള്ള തുക പോക്കറ്റിൽ ഇട്ടു കൊടുക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ..... സിഗ്നലിൽ പച്ച തെളിയുമ്പോൾ അറിയാതെ ഓഫ് ആയിപ്പോയ സ്കൂട്ടറിൽ പരിഭ്രാന്തരായി ഇരിക്കുന്ന കുടുംബത്തെ ഹോണ് അടിച്ചു പേടിപ്പിക്കാതെ ക്ഷമയോടെ ഇരിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ..... വഴിയരുകിൽ ഇരിക്കുന്ന ഒരു ഭ്രാന്തനെയോ , മന്ദബുദ്ധി ആയ ഒരു കുട്ടിയേയോ കണ്ടു കണ്ണ് നിറയുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ... എത്ര മൂഡ് ഔട്ട് ആണെങ്കിലും, ആദ്യമായി കാണുന്ന ഒരു കൊച്ചു കുട്ടിയെ നോക്കി കണ്ണിറുക്കി കാണിച്ചു പുഞ്ചിരിക്കാൻ തോന്നുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ .... നിങ്ങൾ ഇപ്പോഴും നന്മയുള്ള ഒരു ഹൃദയത്തിനുടമ ആണ് എന്ന് ഞാൻ പറയും☺
- Get link
- X
- Other Apps
സദ്യയിൽ ഇല മടക്കലാണു എണീക്കാൻ പോകുന്നതിന്റെ സൂചന എങ്കിൽ.. !! . ട്രയിനിലും ബസിലും ഇയർഫോൺ ചുരുട്ടലാണു എണീക്കാൻ പോകുന്നതിന്റെ സൂചന..!!!
- Get link
- X
- Other Apps
"അമർ അക്ബർ അന്തോണി'' ഈ ചിത്രത്തിന്റെ ടൈറ്റിലില് എന്റെ പേര് ഉള്ളതു കൊണ്ടു പറയുകയല്ല കേട്ടോ.., നല്ല ഒന്നാന്തരം എന്റെർടെയ്നർ...!!! ഒരുപാട് ചിരിക്കാഌള്ള മുഹൂർത്തങ്ങള്ക്കൊപ്പം, ഗൗരവമായ ഒരു സാമൂഹ്യ പ്രശ്നവും കൂടി ചിത്രം ചർച്ച ചെയ്യുന്നു.... ചുറ്റുപാടും നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് അറിയാതെ, അല്ലെങ്കില് അറിഞ്ഞിട്ടും പ്രതികരിക്കാന് മനസു കാണിക്കാതെ ജീവിതം ആഘോഷമാക്കി നടക്കുന്ന യൗവനങ്ങള്ക്കുള്ള ഒരു ഓർമ്മപ്പെടുത്തല് കൂടിയാണ് ഈ ചിത്രം.. ടൈറ്റില് റോളില് പൃഥ്വിരാജും, ജയസൂര്യയും, ഇന്ദ്രജിത്തും മികച്ച പ്രകടനം നടത്തിയിരിക്കുന്നു.. ഗസ്റ്റ് റോളില് എത്തി നായകന്മാരെ പരിചയപ്പെടുത്തുന്ന "യുവതാര'വും കയ്യടി നേടുന്നുണ്ട്.. പൃഥ്വിക്ക് കോമഡി വഴങ്ങില്ലെന്ന് പറയുന്നവർ ഈ സിനിമയിലെ പ്രകടനം കണ്ടാല് അത് മാറ്റി പറയും.. അല്ലെങ്കിലും പറഞ്ഞതെല്ലാം മാറ്റി പറയിപ്പിക്കുകയാണല്ലോ പുള്ളിയുടെ കുറേ നാളായിട്ടുള്ള ശീലം.. ഇനി ഈ സിനിമയുടെ സംവിധായകന് നാദിർഷയെ കുറിച്ച്; ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റാക്കിയിരിക ്കുന്നു.. അഭിനന്ദനങ്ങള്.., ഒപ്പം ഒരുപാട് ചിരിക്കാന് അവസരം തന്നതിന് ആയിരം നന്ദി... അല്ലെങ്കിലും തുടർച്ചയായി 15 വർഷം "ദേ മാവേലി കൊമ്പത്ത്' എന്ന ഓണ കാസറ്റിലൂടെ മലയാളികളെ ചിരിപ്പിച്ച്, മലയാളികളുടെ പള്സ് അറിഞ്ഞ നാദിർഷക്ക് രണ്ടര മണിക്കൂർ അവരെ ചിരിപ്പിക്കാനാണ ോ പ്രയാസം...???
- Get link
- X
- Other Apps
traveling to Cochin International Airport Betaliansinte Chunk Shahirine kootan povukaya
- Get link
- X
- Other Apps
ക്ഷമിക്കുക. .....എന്നാൽ അതിനർത്ഥം അവൻ ശരിയാണെന്നും നീ തെറ്റാണെന്നും അല്ല. മറിച്ച് ബന്ധങ്ങൾ നിലനിർത്താൻ അവനേക്കാൾ കഴിവ് നിനക്കുണ്ടെന്നാണ്...!!!
- Get link
- X
- Other Apps
വർഗീയതയുടെ നൂറ്റാണ്ടിൽ ജനിച്ചു പോയ യുവത്വത്തിന്റെ രോദനം എ.ആർ.റഹ്മാൻ്റെ യും യേശുദാസിന്റെയും പാട്ടുകൾ കേൾക്കുമ്പോൾ അവയെ ചങ്കു പറിച്ച് സ്നേഹിക്കുമ്പോൾ അവിടെ വർഗീയത ഇല്ല.. സഹീർ ഖാനെയും സച്ചിൻ ടെൻടുൽക്കറെയും ഒരുമിച്ചു ഒരു കളികളത്തിൽ കാണുമ്പോൾ അവിടെയും ഇല്ല വർഗീയത.. ഹിന്ദു മുസൽമാൻ ക്രൈസ്തവൻ അണിനിരക്കുന്ന ഇന്ത്യന് ആർമിയിൽ ഇല്ല വർഗീയത.. ഷാജഹാൻ പണി കഴിപ്പിച്ച തജ്മഹൽ കാണാന് വരുന്നവനും പത്മനാഭന്റെ നിധി കോട്ട കാണാൻ വരുന്നവനും ഇല്ല വർഗീയത.. പിന്നെ ഈ നാറിയ രാഷ്ട്രീയ കളികൾക്ക് വേണ്ടി എന്തിനാണ് ഈ വർഗീയത.. എനിക്കു ജാതിയില്ല മതമില്ല ഞാൻ വെറും "പാർട്ടിക്കാരൻ" എന്ന പറയുന്നവനും തലപ്പാവു ചുറ്റിയവനെയും കൊന്ത കൈലുള്ളവനെയും കുറി തൊട്ടവനെയും വെറുപ്പ്.. പോത്തിനെയും പന്നിയെയും പട്ടിയെയും മറയാക്കി തമ്മിലടിക്കുന്നവൻ വേറെ.. വിദ്യ പറഞ്ഞു കൊടുക്കുന്ന ഒരു വിദ്യാലയം പോലും വിളക്ക് കത്തിച്ച് ഉത്ഘാടനം ചെയ്യാൻ കഴിയില്ലന്നു പറയുന്ന രാഷ്ട്രീയ പ്രമുഖർ വേറെ.. ജാതിയും മതവും തിരിച്ച് തിരിച്ച് നീയൊക്കെ കൂടെ ഈ നാട് കുട്ടി ചോറാക്കും... ഇളയ ദളപതി വിജയ് സിനിമയില് പറഞ്ഞ ഡയലോഗ് അണേലും അത് വളരെ ശരിയാണ്.. മുസ്ലീം ഫ്രണ്ട് ഇല്ലാത്ത ഒരൊററ ഹിന്ദുവിനെയൊ ക്രിസ്ത്യാനിയെയ ോ നിനക്കൊക്കെ ഇന്ത്യയില് കാട്ടി തരാൻ പറ്റ്വോ... പറ്റത്തില്ല.. കണ്ടിയിടും നീയൊക്കെ.... ഇനി എന്റെ പ്രിയ സുഹൃത്തുക്കളോട്.. സഹോദരൻമാരോട് ഒരുവാക്ക്.. രാഷ്ട്രീയ വിജയങ്ങൾക്കും സ്വാർത്ഥ താൽപ്പര്യങ്ങൾക്കും വേണ്ടി പല നികൃഷ്ട ജീവികളും നിങ്ങളെ മതപരമായും രാഷ്ട്രീയപരമയും സ്വാധീനിച്ചേക്ക ാം.... ഒന്നോർക്കുക നീ ജീവിക്കുന്ന ഈ സമൂഹത്തിൽ സ്നേഹം കൊണ്ട് കീഴടക്കാൻ കഴിയാത്തതായി ഒന്നുമില്ല.. സഹജീവികളോട് കരുണയും സൌഹൃദവും കാണിക്കൂ..
- Get link
- X
- Other Apps
പത്തേമാരി സൂപ്പ൪ ,,,,,,,,, തിയേറ്റ൪ വിടുന്ന ഒരാളുപോലും കണ്ണീ൪ പൊഴിക്കാതെ പുറത്ത് പോകില്ലാ,,,,.,..,,.,,,. അത്രയും മനോഹരമാണ് ഈ ചിത്രം ,.,,,, :-സലിംഅഹമ്മദ് നന്ദി
- Get link
- X
- Other Apps
is watching Pathemari at Prayag Parappanangadi . Pathemari Mammootty Joins With Salim Ahamed After Kunjananthante Kada
- Get link
- X
- Other Apps
മൂസാക്കന്റെ വീട്ടു മുറ്റത്തു കണ്ട കാല്പാടുകൾ പുലിയുടെതല്ല, 5 കൊല്ലം മുൻപേ കാണാണ്ടായ വാർഡ് മെമ്പറുടെതാണെന്ന് സ്ഥിരീകരിച്ചു
- Get link
- X
- Other Apps
ഹർത്താലുകളും സമ്മേളനങ്ങളും കൊണ്ട് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നവരും, അധികാരത്തിൽ കയറി രാജ്യം കട്ട് മുടിക്കുന്നവരും, ബീഫ് തിന്നതിനും ക്ഷേത്രത്തിൽ കയറിയതിനും ആളുകളെ കൊല്ലുന്നവരും എല്ലാം.. എല്ലാം.. ഒരേ തൂവൽ പക്ഷികളാണ്.! അധികാരവും, പണവും പ്രശസ്ത്തിയും കൊണ്ട് കാഴ്ചയും കേൾവിയും മനുഷത്വവും നഷ്ട്ടപ്പെട്ടവർ .! ഇനിയും ഇത്തരം ആഭാസങ്ങൾക്കെതിര െ, ജനങ്ങളുടെ തിന്നാനും, സഞ്ചരിക്കാനും, വസ്ത്രം ധരിക്കാനുമൊക്കെയുള്ള സ്വാതന്ത്രിത്തിനെതിരായുള്ള നീക്കൾക്കെതിരെ നമ്മൾ മൗനം പാലിച്ചാൽ നമ്മുടെ രാജ്യം കുപ്രസിദ്ധിയിൽ ലോകത്തിൻറെ നെറുകയിൽ എത്തുന്ന കാലം വിദൂരമല്ല.!!
- Get link
- X
- Other Apps
''ആരും ആരുടേയും അവകാശികളല്ല. കഴിവും പരിശ്രമവുമാണ് ഒരാളെ ആരെങ്കിലുമാക്കിത്തീര്ക്കുന്നത്. Gd mrng fndz
- Get link
- X
- Other Apps
'കൈ നിറയെ പണവും,ഇടനെഞ്ചു നിറയെ സ്നേഹവും സ്വപനവുമായ് അവർ ഇറങ്ങും ..' 'ഒഴിഞ്ഞ കൈയ്യും,ചിലവാകാത്ത സ്നേഹവും സ്വപ്നവും ഇടനെഞ്ചിൽ ഏറ്റി അവർ മടങ്ങും..' അവർക്ക് നമ്മളിട്ട പേരാണ് "പ്രവാസികൾ" അനുഭവങ്ങളുടെ സാക്ഷ്യപത്രം നമുക്ക് മുന്നിലേക്ക് എത്തിച്ചുകൊണ്ട് 'പള്ളിക്കൽ നാരയണൻ' ആയി 'മമ്മൂക്ക' ജനഹൃദയങ്ങൾ കീഴടക്കുന്നു
- Get link
- X
- Other Apps
ഗണപതിയുടെ വാഹനമാണ് എലി പക്ഷെ നമ്മള് ജാതി മത ഭേതമന്യേ അതിനെ വിഷം വച്ച് കൊല്ലുന്നു തമിഴന്മാര് അവറ്റകളെ ചുട്ടു തിന്നുന്നു.ആര്കും ഹിന്ദു വികാരം വൃണപ്പെടുന്നു എന്ന പരാതിയില്ല. ഹനുമല് പ്രതിരൂപമായ കുരങ്ങനെ ചിലര് തല്ലക്കൊന്ന് രസായനമുണ്ടാക്കുന്നു ചിലരതിനെ സര്ക്കസു കളിപ്പിക്കുന്നു ഇവിടെയും ഹിന്ദു ഉണരുന്നില്ല. ഭഗവാന് വിഷ്ണുവിന്റെ ഒന്നാമത്തെ അവതാരമാണ് മല്സ്യം പക്ഷെ ആര്ഷ ഭാരതം പുലമ്പുന്നവന്റെ കെെ മണത്തു നോക്കിയാല് ഇന്നലെ കഴിച്ച മീന്കറിയുടേ വാസന വരും. വിഷ്ണുവിന്റെ മറ്റൊരവതാരം കൂര്മ്മം(പന്നി) അതിനെയും നമ്മള് തിന്നുന്നു . പാമ്പ് ഭഗവാന് ശിവന്റെ കഴുത്തില് കിടക്കുന്നു വിഷ്ണു അനന്തന് എന്ന ഏഴു തലയുള്ള സര്പ്പത്തിന് മുകളില് വിരാജിക്കുന്നു ദെെവീക പരിവേഷം കൊടുക്കുന്നുണ്ട െങ്കിലും നമ്മള് അതിനെ തല്ലിക്കൊല്ലുന്നു ഒരു ഹിന്ദുവിനും പരാതിയില്ല. ലക്ഷ്മിദേവിയുടെ വാഹനമാണ് മൂങ്ങ ശനീദേവന്റെ വാഹനം കാക്ക ഇവറ്റകള് മുറ്റത്ത് ഉണക്കാനിട്ട നെല്ലു കൊത്തി തിന്നുമ്പോള് നമ്മള് അവറ്റയെ പൂജിക്കുകയല്ല മറിച്ച് കല്ലെടുത്തെറിയു കയാണ് ചെയ്യുന്നത്. ഒരു സഘപരിവാറു കാരനും ഈ ദെെവീക പരിവേഷമ്മള്ള ജീവികളുടെ രക്ഷകെത്തുന്നില്ല , ഹിന്ദു ഉണരുന്നില്ല എന്തേ ഗോവധം മാത്രം പാടില്ല . ഗോവധം ഭാരത സംസ്ക്കാരത്തിനെതിരും ബാക്കിയുള്ള പുണ്യമൃഗങ്ങളുടെ വധം ഭൂഷണവു മാവുന്നതെങ്ങിനെയാണ് ഭാരത സംസ്ക്കാരവും മനുസ്മൃതിയും കലക്കി കുടിച്ച കപട ഹിന്ദു ബുദ്ധിജീവികളും സവര്ണ്ണ പ്രമാണിമാരും ഇതിനാണ് മറുപടി തരേണ്ടത്. അന്ധമായ മതവിശ്വാസത്തെ രാഷ്ട്രീയമായ് മുതലെടുക്കുക എന്നല്ലാതെ ഹിന്ദുക്കളെ ഉദ്ധരിക്കണമെന്ന സല്വിചാരമൊന്നു ം സഘപരിവാറിനില്ല. ലോക സമസ്താ സുഖിനോ ഭവന്തു എന്നതാണ് ഹിന്ദു ധര്മ്മം അതുള്ക്കൊള്ളാന് ശ്രമിക്കു അല്ലാതെ ഹിന്ദു വര്ഗീയത ഉണര്ത്താനല്
- Get link
- X
- Other Apps
നാം എങ്ങനെ ആയിരിക്കും മരിക്കുക ? "താനൂരിലെ സിനിമാതിയറ്ററിൽ ഒരു മുസ്ലിം ചെറുപ്പക്കാരൻ മരിച്ചു.വീട്ടുകാർ ആരും അറിഞ്ഞില്ല.കാണാതായപ്പോൾ ഒരു ഹിന്ദു സഹോദരൻ പറഞ്ഞു: എന്റെ കൂടെ സിനിമാ തിയറ്റിൽ ഉണ്ടായിരുന്നു...പോയി നോക്കുന്പോൾ ബാൽക്കണിയിൽ സ്ക്രീനിലേക്ക് നോക്കി മരിച്ച നിലയിൽ......... നിവർത്തി വെച്ച കഫ പുടവ പൊതിയാ൯ പോലും കഴിയാതെ ആ ഇരുന്ന ഇരിപ്പിൽ പോയി മയ്യത്ത് ഖബറടകേണ്ടി വന്നു. ബാംഗ്ളൂരിലെ ഒരു ഹോട്ടലിൽ രണ്ട് കാലും TVക്ക് നേരെ മേശപ്പുറത്ത് വെച്ച് ചാനലുകൾ മാറ്റികൊണ്ടിരിക്കുന്പോൾ മരണപ്പെട്ടു. മൂന്ന് ദിവസം കഴിഞ്ഞാണ് ജനങ്ങൾ അറിഞ്ഞത്. " കഴിഞ്ഞ ദിവസം കേട്ട ഒരു പ്രസംഗത്തിൽ നിന്നുമാണ് ഈ രണ്ട് അനുഭവങ്ങൾ. രണ്ട് മൂന്ന് മാസം മുന്പ് ഒരു സഹോദരൻ തൃശൂരിലെ ഒരു പള്ളിയിൽ സുജൂദിലായി മരണപ്പെട്ടു. ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ അനുദിനം നാം അറിഞ്ഞ് കൊണ്ടിരിക്കുന്നു. തിയറ്ററിൽ സിനിമ കണ്ട് കൊണ്ടിരുന്ന സഹോദരൻ ൯ ഒരിക്കലും വിചാരിച്ച് കാണില്ല, എന്റെ അന്ത്യം ഇങ്ങനെയായിരിക്കുമെന്ന്.....മേശമേൽ കാൽ നീട്ടിയിരിന്ന് ചാനലുകൾ മാറ്റി കൊണ്ടിരുന്ന സഹോദരനും മരണം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് ഒരിക്കലും വിചാരിച്ച് കാണില്ല,.ഇപ്പോൾ നാം വിചാരിക്കുന്നില്ലല്ലോ ഈ Msg വായിച്ച് കൊണ്ടിരിക്കുന്പോൾ മരണപ്പെടുമെന്ന്.... നല്ല അന്ത്യം കിട്ടുവാൻ വേണ്ടി അല്ലാഹുവിനോട് ദുആ ഇരന്ന് കൊണ്ടേയിരിക്കണം. അന്തിമ വിജയം തഖ് വ ചെയ്ത് ജീവിക്കുന്നവർക്കാണെന്ന് അല്ലാഹു നമ്മളെ ഉണർത്തി. എന്താണ് തഖ് വ.... ഉമർ ബിനു അബ്ദിൽ അസീസ് (റ) പറയുന്നു: "പകൽ മുഴുവൻ ൯ നോന്പെടുക്കലും രാത്രി മുഴുവൻ നിന്ന് നമസ്ക്കരിക്കലും അല്ല തഖ് വ, നിർബന്ധമായ അനുഷ്ഠാനങ്ങൾ നിർവ്വഹിക്കുന്നതോടൊപ്പം ഹറാമുകളെ ഉപേക്ഷിക്കലാണ് തഖ് വ. " ഒരു പക്ഷെ നമസ്ക്കാരം, നോന്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയ നിർബന്ധമായ കർമങ്ങൾ ചെയ്യുന്നവരായിരിക്കും നമ്മിൽ കൂടുതലും. എന്നാൽ അത് മാത്രം നിർവ്വഹിച്ചാൽ "മുത്തഖി"യായെന്ന ചിന്തയിലാണ് ബഹുഭൂരിപക്ഷവും, അഞ്ച് നേരം നിസ്ക്കരിക്കുന്നവനായിരിക്കും ജനങ്ങളെ വഞ്ചിച്ച് ജീവിക്കുന്നു..ഹാജ്ജിയായിരിക്കും കുടുംബ ബന്ധങ്ങൾ മുറിക്കുന്നു.,നോന്പെടുക്കുന്നവരായിരിക്കും ഹറാമായ കാഴ്ച്ചകൾ കണ്ട് രസിക്കുന്നു, സക്കാത്ത് കൊടുക്കുന്നവരായിരിക്കും പലിശയുമായി ബന്ധപ്പെടുന്നു. ഹറാമുകൾ കൂടിക്കലർന്ന ജീവിതത്തിൽ നമ്മുടെ ഇബാദത്തുകൾ സ്വീകരിക്കപ്പെടുമോ എന്നുള്ള കാര്യം ഗൗരവത്തോടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.മുത്ത്വഖീങ്ങളിൽ നിന്നേ സ്വീകരിക്കുകയുള്ളൂ എന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്. ഹറാമുകളെ വർജിക്കുന്നതിന്റെ പേരാണ് തഖ് വ എന്നുള്ളത്. അത് ഹൃദയത്തിലാണ് ഉണ്ടാവുക എന്ന് നെഞ്ചിലേക്ക് കൈ ചൂണ്ടി കൊണ്ട് നബി (സ) പറഞ്ഞു. നിഷിദ്ധമായതിനെ വർജിച്ച് നന്മകൾ ചെയ്യാൻ പരിശ്രമിക്കുക,അത് അൽപമാണെങ്കിലും ശരി.... അസൂയ,കള്ള സത്യം, വഞ്ചന, പരദൂഷണം പറയൽ, നിഷിദ്ധമായത് കാണലും കേൾക്കലും ഇങ്ങനെ തുടങ്ങി മുഴുവൻ ഹറാമായ കാര്യങ്ങളിൽ നിന്നും അകന്ന് നിൽക്കുക, അന്തിമ വിജയം അവർക്കായിരിക്കും. അങ്ങനെയുള്ളവരുടെ അമലുകൾ അല്ലാഹു സ്വീകരിക്കുകയും ചെയ്യും.... انشالل [ഇത് ഷെയർ ചെയ്‌ത് നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക] ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച് അദ്ധേഹം അത് ചെയ്‌താല്‍ അവർക്ക് ലഭിക്കുന്നത് പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്........ അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച് ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ........ ആമീൻ..
- Get link
- X
- Other Apps
ലോകം മുഴുവന് ഇപ്പോള് ഏറെ ചര്ച്ച ചെയ്യുന്ന വിഷയമാണ് ബീഫ് നിരോധനം. കേരളവും അതോടൊപ്പം ഈ വിഷയത്തെ ആവേശത്തോടെ ചര്ച്ച ചെയ്യുന്നു. രണ്ട് ദിവസങ്ങള്ക്ക് മുമ്പ് കേരളവര്മ കോളേജിലെ ബീഫ് ഫെസ്റ്റ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ബീഫ് ഫെസ്റ്റ് വിവാദത്തില് ഏറെ ചര്ച്ച ആയതും കോളേജ് അദ്ധ്യാപികയായ ദീപ നിശാന്ത് ടീച്ചറാണ്. സോഷ്യല് മീഡിയയില് ദീപ ടീച്ചറിന് വന് പിന്തുണയാണ് കിട്ടിയത്.ഇപ്പോള് പ്രശസ്ത താരം കമല്ഹാസനും ടീച്ചറിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ബീഫ് നിരോധനത്തിനെതിര െ ആഞ്ഞടിച്ചിരിക്കുകയാണ് ഉലകനായകനും. ഇനി ദീപ ടീച്ചര്ക്ക് എന്താ വേണ്ടത്, ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ... പ്രശസ്ത താരങ്ങളൊക്കെ അനുകൂല നിലപാടാണ് അറിയിക്കുന്നത്. കമല്ഹാസനും ബീഫ് കഴിക്കുന്നയാളാണ്, ഇതു താരം തന്നെയാണ് പറഞ്ഞത്. ഒരാളുടെ വ്യക്തിസ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇന്ത്യയില് ഇപ്പോള് നടന്നുക്കൊണ്ടിരിക്കുന്നതെന്നാണ് താരം പറയുന്നത്.ഒരാള്‍ എന്ത് കഴിക്കണം എന്നത് അയാള് തന്നെ തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. തൂങ്കാവനത്തിന്റ െ ഓഡിയോ റിലീസിംഗിനു എത്തിയപ്പോഴായിരുന്നു കമല്ഹാസന് ഈ വിഷയത്തില് പ്രതികരിച്ചത്. ഭക്ഷണശീലം ഭരണകൂടം നിശ്ചയിക്കേണ്ടതല്ലെന്നും താരം പറയുന്നു. ഭക്ഷണ സ്വാതന്ത്ര്യത്ത െ ഹനിക്കരുതെന്നും അതില് പ്രശ്നം ഉണ്ടാക്കരുതെന്നും താരങ്ങള് പറയുന്നു.
- Get link
- X
- Other Apps
ജീവിതത്തില് പ്രതീക്ഷിക്കുന്നപ്പോല നടന്നാൽ ജിവിതത്തിന് എന്ത് സുഖം ആണ് ഉള്ളത് ഒരു ട്വിസ്റ്റ് നല്ലതാ.......
- Get link
- X
- Other Apps
രാഷ്ട്രീയം അനിവാര്യമാണു. രാഷ്ട്രീയത്തിൽ മതം കലർന്നാൽ വിഷമാകും. വർഗ്ഗീയതയായി രൂപാന്തരപ്പെടും.അധികാരം വർഗ്ഗീയതയുമായി ചങ്ങാത്തം കൂടുമ്പോൾ ജനാധിപത്യം മൃതപ്രായമാകും. ഈ തെരഞ്ഞെടുപ്പിൽ ഇന്ന് മുതൽ പത്രികാ സമർപ്പണം ആണു. ജാതി/മത/വർഗ്ഗീയ സ്വഭാവമോ ബന്ധമോ ഉള്ള ഒരു പാർടികളോ വ്യക്തികാ അവർ എത്ര വലുതായാലും ഉന്നതരായാലും അവർക്ക് വോട്ടില്ലാ എന്നുപറയാൻ ഉള്ള ആർജ്ജവം നമുക്ക് കാണിക്കാം. വർഗ്ഗീയവാദികളുടെ മുഖത്ത് നോക്കി നിങ്ങൾ ഈ നാടിന്റെ ശത്രുക്കളാണെന്ന് നമുക്ക് പറയാനാകണം. വ്യക്തി പരമായി ഒരു വോട്ട് എന്നു പറഞ്ഞു വരുന്നവരും ഉണ്ടാകും.തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അവർ വ്യക്തി പരതയുടെ വക്താക്കൾ തന്നെയാകും. ജാതിയും മതവും ഒക്കെ എന്റെ വ്യക്തിപരമായ കാര്യമാണു അതു കൊണ്ട് ഞാൻ തന്നിഷ്ടം പോലെ ചെയ്യും എന്ന ധാർഷ്ട്യം അവരിൽ നിന്നുണ്ടാകും. ഏത് വ്യക്തിയായാലും ഏത് പർട്ടി ആയാലും ഏത് മുന്നണി ആയാലും വർഗ്ഗീയവാദിക്ക് കീഴടങ്ങരുത്.
- Get link
- X
- Other Apps
കാഞ്ചന മൊയ്തീനുളളതാണെക്കിൽ, . . . . . . . . . . . . . . . . . . # ബീഫ്തിന്നാനുളളതാ.. .ഞാൻ തിന്നും.. ..
- Get link
- X
- Other Apps
ഇവിടെ നമ്മുടെ നാട്ടിൽ മുസ്ളീം സമുയാദത്തിൽ പെട്ടവർ പന്നിയിറച്ചി കഴിക്കില്ലായെന്ന് എല്ലാവർക്കുമറിയ ാം...പക്ഷെ ഞങ്ങൾ കഴിക്കാത്തതുകൊൻട് ബാക്കിയുള്ളവർ അത് കഴിക്കരുതെന്ന് പറയുകയൊ,ഒരനിഷ്ട സംഭവങ്ങളൊ അതിൻറെ പേരിൽ നമ്മുടെ രാജ്യത്ത് ഉൻടായതായിട്ടൊ...കേട്ടിട്ടുപോലു മില്ല...അതുപോലെതന്നെ ബ്രാഹ്മണസമുദായത്തിൽ പെട്ടവർ ആരും തന്നെ മൽസ്യ മാംസാദികൾ കഴിക്കാറില്ല...പക്ഷെ അവരാരും അത് മറ്റുള്ളവരോട് കഴിക്കരുതെന്ന് പറയുകയൊ അതിനെതിരെ സമരമോ,കൊലയോ ചെയ്തിട്ടില്ല...നമ്മൾ ശീലിച്ച് വന്ന ശീലങ്ങൾ ഒരു സുപ്രഭാതത്തിൽ നിർത്തണം എന്നൊക്കെ പറഞ്ഞാൽ കുറച്ച് ബുദ്ധിമുട്ടാ...ആ പറയുന്നവർ സ്വൻ്തം കുടുംബത്തിലെ നാല് ചുമരിൽ തന്നെ അത് പ്രാവർത്തികമാക്കൂ...അല്ലാതെ പുറത്തേക്ക് അത് തുപ്പി വർഗ്ഗീയസ്വരത്തിൽ പറഞ്ഞ് എൻതിനാണ് സമൂഹത്തിൻറെ മുന്നിൽ ഒരു കോമാളി ആകുന്ന്ത്...കാരണം നമ്മളാരും നാൽക്കാലികൾക്ക് ഉൻടായതല്ലല്ലൊ...നമ്മുക്ക് മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ അല്ലെൻകിൽ ആചാരാനുഷ്ടാനങ്ങൾ പിൻതുടരാൻ താൽപര്യമില്ലെൻകിൽ അതിനെ അതിനെ അതിൻറെ വഴിക്ക് വിടൂ...എൻതിനാണ് ...നിർബദ്ധിച്ച് ഉള്ള പീഡനങ്ങൾ...???
- Get link
- X
- Other Apps
രാജ്യം പോകുന്ന ഒരു വ൯ അപകടത്തിലേക്കാണ്... മറ്റുരാജ്യങ്ങളില് അവരുടെ അവകാശങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങിയ ജനങ്ങളെ നമ്മള് കാണുന്നതാണ് ആ നാടുകളിൽ ഇന്ന് പട്ടിണിയും ദാരിദ്രവും കൊണ്ട് കഷ്ടപെടുന്നതും നാം കാണുന്നതാണ്... താമസിയാതെ ഇന്ത്യയില് അവകാശ സമരങ്ങള്ക്കായി ജനം തെരുവിലിറങ്ങാന്‍ ഇനി അധിക കാലം ഇല്ല.. അധികാരികൾ കണ്ണടച്ചു ഇരുട്ടാക്കുമ്പോള് ഓർക്കുക എന്റെ രാജ്യത്ത് ഒരു വിപ്ലവം വരാന് പോകുന്നു... ആയിരങ്ങളുടെ ജീവന് തെരുവുകളില് കിടന്ന് പിടഞ്ഞ് തീരും മുമ്പ് കണ്ണുതുറക്കുക അധികാരികളേ നിങ്ങള്.. ഇത് ഇന്ത്യയാണ് ജനാതിപത്യരാജ്യം... ഇവിടെ ആരേയും ഒന്നും അടിച്ചേല്പിക്കാന് ആർക്കും അധികാരമില്ല.... ഇവിടെ ആരും ആരേയും പേടിച്ച് ജീവിക്കേണ്ട കാര്യവുമില്ല.. ഹിന്ദു വിന് ഹിന്ദു വായും മുസ്ലിമിന് മുസ്ലിമായും സിക്ക്കാരന് സിക്കായും ക്രൈസ്തവന് ക്രൈസ്തവനായും ബുദ്ധന് ബുദ്ധനായും യുക്തന് യുക്തനായും ജീവിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്... ബീഫും ഹിന്ദുവും ആയി ഒരു ബന്ദവുമില്ല. പോത്തിനെ ഇറച്ചിക്ക് വേണ്ടി തന്നെയാണ് വളർത്തുന്നത് .... പശുവിനെ പാലിന് വേണ്ടിയും.. ഇവ രണ്ടും പലരുടേയും ജീവിതമാർഗവും ആണ്.... വരും കാലങ്ങളില് ഇന്ത്യൻ തെരുവുകളിൽ അശാന്തിയുടെ പുക ഉയരാതിരിക്കട്ടെ അതിനായി പ്രാ൪ത്ഥിക്കാ൦..ഈ രാജ്യത്തിന്റെ ഐക്യ൦ തകരാതിരിക്കട്ടെ..
- Get link
- X
- Other Apps