Skip to main content
അനിയൻമാരേ......ഞങ്ങളുംപളളിക്കൂടത്തിൽ പഠിച്ചവരാണ്....കൂട്ടുകാർ ഞങ്ങൾക്കും ഉണ്ട്...വഴക്കടിച്ചിട്ടുണ്ട്പിണങ്ങിയിട്ടുണ്ട്ഒരുമിച്ചിരുന്ന ബഞ്ചിൽ നിന്ന്പലവഴിക്ക് പിരിഞ്ഞിട്ടുംഇപ്പോഴും ഇടയ്ക്കിടെ പിണങ്ങാറുമുണ്ട്.പക്ഷേപിണങ്ങിയിരിക്കുമ്പോൾ പോലുംപിണക്കത്തിനപ്പുറം അതിലൊട്ടും " പക " വന്നിട്ടില്ല !!അന്നും .. ഇന്നും ..ക്ലാസ്സിൽ അധ്യാപകന്റെ അടി കൊണ്ട്സഹപാഠിയുടെ കൈവെള്ള ചുവക്കുമ്പോൾഞങ്ങളുടെ കണ്ണു നിറഞ്ഞിട്ടുണ്ട്.അവനേക്കാൾ വേദനഅതു കണ്ടുനിന്ന ഞങ്ങളനുഭവിച്ചിട്ടുണ്ട്.അവരേക്കാൾ കരഞ്ഞത്അടികൊള്ളാത്ത ഞങ്ങളായിരുന്നിരിക്കും ...തിരിച്ചും അങ്ങനെ ..സ്വന്തം വീട്ടിലിരിക്കുമ്പോൾഅതിരിനപ്പുറമുള്ള അവൻ്റെ വീട്ടിൽഉപ്പയുടെ അടിയേറ്റ്അവൻ കരയുന്ന നിലവിളികാതിൽ കേട്ടാൽഓടി വേലിയ്ക്കൽ ചെല്ലും...ആശ്വസിപ്പിക്കും ...ചിലപ്പോൾ ഒപ്പം കരയും ...തിരിച്ച് അവരും അങ്ങനെ !സഹപാഠിയുടെ കണ്ണ് നിറഞ്ഞിരുന്നാൽകാരണം തിരക്കും...പരിഹാരം ചെയ്യാനുള്ള പക്വതയില്ലെങ്കിലുംകഴിവിനോളം ഒന്ന് ശ്രമിച്ചിരുന്നുപരിഹരിക്കാൻ..തിരിച്ച് അവരും അങ്ങനെ ...!ഞങ്ങൾ തമ്മിൽ തല്ലിയിട്ടുണ്ട് ..തല്ലുമ്പോൾ പിടിച്ചുമാറ്റാൻഉമ്മമാർ വരാറില്ലായിരുന്നു.അവർഞങ്ങൾ തല്ലുകൂടുന്നത്കണ്ടില്ലെന്നമട്ടിൽ കഥ പറഞ്ഞിരിപ്പുണ്ടാവുംഅവർക്കറിയാംആ തല്ലിനും പിണക്കത്തിനും ..ഒന്നുറങ്ങിയെഴുന്നേൽക്കുന്നിടം വരെയുള്ളആയുസ്സേ ഉള്ളൂ എന്ന്....ശരീരത്തിനും മനസ്സിനുംമുറിവേൽപ്പിക്കാത്തതല്ലുനാടകങ്ങളാണെന്ന്അവർക്ക് ഞങ്ങളേക്കാൾ അറിയാമായിരുന്നു.ഞങ്ങൾക്ക്വീഡിയോ ഗെയിമുകൾ ഇല്ലായിരുന്നു.ഇൻ്റർനെറ്റും വാട്ട്സപ്പുമില്ലായിരുന്നു.അനിയൻമാരേഅത് കൊണ്ട് തന്നെഞങ്ങൾ പരസ്പരം തോൽക്കാറില്ലായിരുന്നു..ജയിക്കാറും....സഹപാഠി എന്ന വാക്ക്അർത്ഥം പറഞ്ഞ് തന്ന്ക്ലാസ്സിൽ പഠിപ്പിക്കും !പക്ഷേ എത്ര പഠിപ്പിച്ചാലുംഅന്ന് ഞങ്ങൾക്ക്അതിൻ്റെ അർത്ഥം മനസ്സിലായിരുന്നില്ല ,കാരണംഞങ്ങൾ സഹപാഠികളായിരുന്നില്ല,കൂടപ്പിറപ്പുകളായിരുന്നു.സ്ലേറ്റ് പെൻസിലായാലുംതടിപ്പെൻസിലായാലുംഅത്, രണ്ടായിട്ടും മൂന്നായിട്ടുംഒടിക്കുമായിരുന്നു.പെൻസിൽ കൊണ്ടുവരാത്തവന്തല്ല് കിട്ടാതിരിക്കാൻ.കാരണംഅവന്റെ കൈവെള്ളയിൽചൂരൽ പതിക്കുമ്പോൾനോവുന്നത്ഞങ്ങളുടെ മനസ്സായിരുന്നു.ചോറുപൊതിയില്ലാതെക്ലാസ്സിലെത്താൻ ധൈര്യം തന്നത്,സഹപാഠികൾ എന്ന് പറയുന്നഈ കൂടപ്പിറപ്പുകളായിരുന്നു.തച്ചുകൊല്ലുന്നത് പോയിട്ട്ഒരു പേനയെടുത്ത് കുത്താൻമനസ്സ് വന്നിട്ടില്ല.കാരണംഅങ്ങനെ കുത്തിയാൽവേദനിക്കുന്നത് സ്വന്തം ശരീരമായിരുന്നു.അതിനേക്കാൾ... മനസ്സും.!!ഞങ്ങൾക്ക് സഹപാഠി ബന്ധമില്ലകാരണംഞങ്ങൾ സഹോദരബന്ധത്തിലാണ്.അനിയൻമാരേ ..കൂടെ നടന്നവനെ,കൂടെയിരുന്നവനെ,കൂടെക്കളിച്ചു വളർന്നവനെ കൂടപിറപ്പായി കാണുക
Popular posts from this blog
Comments
Post a Comment