Skip to main content
ഏപ്രിൽ 19, 2018
*സൗദിയിൽ ഇന്നത്തെ പെട്രോൾ റീട്ടെയ്ൽ വില 0.54 അമേരിക്കൻ ഡോളർ അഥവാ ഇന്ത്യൻ രൂപ 35.50.*
ഒരു ലിറ്റർ പെട്രോൾ പ്രൊഡക്ഷൻ കോസ്റ്റ് സൗദി ഗവർമെന്റ് ചിലവഴിക്കുന്നത് 20 രൂപ. സൗദി ഗവർമെന്റ് വിൽപനക്കാരുടെ കമ്മീഷൻ കഴിച്ച് ഒരു ലിറ്ററിന് മേൽ ലാഭമെടുക്കുന്നത് ഏകദേശം 5 രൂപ.
എന്നാൽ ജനാധിപത്യരാജ്യമായ ഇന്ത്യ ഒരു ലിറ്റർ പെട്രോളിന് ഏകദേശം 35 രൂപ നികുതി ഈടാക്കുന്നു. അഥവാ പെട്രോൾ ഉത്പാദക രാഷ്ട്രമായ *സൗദിയെക്കാൾ 7 ഇരട്ടി ലാഭം ഒരു ലിറ്റർ പെട്രോളിൽ നിന്നും നമ്മുടെ സർക്കാർ ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുക്കുന്നു.*
കൂടാതെ, 10 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ ഒരാൾ അതിൽ നിന്ന് 1,25,000 ഇൻകം ടാക്സ് കെട്ടണം. ശരി അതും കെട്ടി. ബാക്കിയുള്ള കാശ് കൊണ്ട് വീട് വാങ്ങാൻ പോയാൽ അതിന്റെ മുദ്ര പത്രത്തിന് 18% ശതമാനം നികുതി കൊടുക്കണം.
സ്വർണ്ണം വാങ്ങാൻ പോയാൽ 3% അവിടെയും നികുതി, ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ 5% അവിടെയും നികുതി.
കാർ വാങ്ങുമ്പോൾ 29% മുതൽ 41% വരെ നികുതിയും. റോഡ് ടാക്സും, കൂടാതെ റോഡിൽ യാത്ര ചെയ്യാൻ
ടോൾ കൊടുക്കണം. ചീർപ്പ് മുതൽ ചെരുപ്പ് വരെ നിത്യോപയോഖ സാധനങ്ങൾക്കും, മുല കുപ്പി മുതൽ കർപ്പൂരം വരെ സകല വസ്തുക്കൾക്കും ജി എസ് ടി എന്ന പേരിൽ നികുതി.
പെട്രോളിൽ നിന്നും മാത്രം വരുമാനം കിട്ടുന്ന സൗദി സമ്പന്ന രാജ്യം. സൗദി പൗരൻ അതിഭാഗ്യവാന്മാർ.
*പെട്രോളിൽ നിന്ന് സൗദിയെക്കാൾ പല ഇരട്ടി ലാഭം കിട്ടുന്ന, മറ്റു വക നിരവധി നികുതികൾ കിട്ടുന്ന ഇന്ത്യയിൽ* ഇപ്പോഴും *40 കോടി പൗരന്മാർ ഒരു ദിവസം 16 രൂപ വരുമാനം ഇല്ലാത്തവരായി ദാരിദ്ര്യരേഖക്ക് താഴെ.*
ജനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ രാഷ്ട്രീയക്കാർ തീറ്റിപ്പോറ്റുന്ന മന്ദബുദ്ധികളാണ് വർഗീയ സംഘടനകളിലും മതസംഘടനകളിലും പ്രവർത്തിക്കുന്ന അനുയായികളിലധികവും. അതിലെ നേതാക്കളാക്കട്ടെ അനുയായികളെ വൈകാരികമായി പ്രചോദിപ്പിക്കുന്നതിന് വേണ്ടി *സ്വപ്നരാജ്യവും കോടികളുടെ സ്വപ്നപദ്ധതികളും ഇടക്കിടെ പ്രഖ്യാപിച് സ്വന്തം അനുയായികളെത്തന്നെ വഞ്ചിക്കുന്നവരും ആഡംബജീവിതം നയിക്കുന്നവരുമാണ്.*
കൊളളക്കാർ പോലീസിന്റെ ശ്രദ്ധ തിരിച്ചുവിടാൻ തന്ത്രങ്ങൾ നടപ്പാക്കുന്ന പോലെ *ഭരണകൂട കൊളളയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ബലാത്സംഗം, വർഗീയത, മതഭീകരത, കലാപം, അതിർത്തി തർക്കം, യുദ്ധഭീതി, രാജ്യസ്നേഹം തുടങ്ങി തന്ത്രങ്ങൾ സമയാസമയം പടച്ചുവിടുകയും പട്ടികൾക്ക് എല്ലിൽ കഷ്ണം കിട്ടിയപോലെ പരസ്പരം കടിപടി കൂടാൻ ജനങ്ങളെ ചെന്നെത്തിക്കുകയും ചെയ്യുന്നത് ആരാണെന്ന് ഇന്ത്യൻ ജനത തിരിച്ചറിയുകയും ചെയ്താൽ* അന്ന് നാം ഒരു വികസിതരാജ്യമായി ലോകത്തിന് മുമ്പാകെ തലയുയർത്തി നില്ക്കും എന്നത് തീർച്ച.
Popular posts from this blog
Comments
Post a Comment