Posts

Showing posts from November, 2016

സിനിമ കഴിഞ്ഞിട്ടും ദേശീയ ഗാനം വേണം എന്നാ എന്റെ അഭിപ്രായം... അതും കഴിഞ്ഞ് ഒരു കൂട്ടബെല്ലും കൂടി വേണം...!

നാളെയീ വർഷത്തെ അവസാന മാസത്തിലേക്ക്‌ പ്രവേശിക്കുന്നു ... ജീവിതം പുതിയ തീരുമാനങ്ങൾക്കും വഴിത്തിരുവുകൾക്കും സാക്ഷിയാകുവാൻ പോകുന്നു .. #ശുഭദിനം

True Words

Image

47- വർഷത്തെ അഭിനയ ജീവിതം. 38- വർഷമായി സൂപ്പർ മെഗാസ്റ്റാർ. ഇടക്ക് എത്ര പേർ വന്നു, കാലം കഴിഞ്ഞെന്നു പല വട്ടം, പലർ പരിഹസിച്ചു, (ആശ്വോസിച്ചു, ) പക്ഷെ..ഓരോ വീഴ്ചകളും,പരീക് ഷണങ്ങലാക്കി വീണ്ടും അദ്ദേഹം ഉയിർത്തെഴുന്നെറ്റു... ഇന്നലെ പെയ്ത മഴയിൽ മുളച്ച തകരകൾക്ക് , പലപ്പോഴും മമ്മുട്ടി അത്ര പോര,.. ഒരൊറ്റ കാര്യം ചോദിച്ചോട്ടെ, ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ, ശ്രീ അടൂർ ഗോപാല കൃഷ്ണൻ , MTവാസുദേവൻ നായർ, തുടങ്ങിയ പ്രതിഭകൾ ഏറ്റവും കൂടുതൽ സിനിമകളിൽ എന്ത് കൊണ്ട് മമ്മുട്ടിയെ നായകനാക്കി...? ചരിത്ര പാശ്ചാതലമുള്ള സിനിമകൾ എടുക്കുന്നവരുടെ ഫസ്റ്റ് ചോയിസ് എപ്പൊഴും ,എന്തുകൊണ്ട് മമ്മുട്ടി.. ? ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ ഇദ്ദേഹം നേടിയ അംഗീകാരങ്ങൾ മറ്റേത് മലയാളിക്ക് ലഭിച്ചു..? ലാൽ ജോസ്, ബ്ലസ്സി, അൻവർ റഷീദ്, അമൽ നീരദ്, ആഷിക് അബു, മാർട്ടിൻ പ്രക്കാട്ട്,... ........ ഇന്ന് മലയാള സിനിമയെ നയിക്കുന്ന മിക്ക സംവിധായകരുടെയും ആദ്യ നായകനായി എന്തുകൊണ്ട് മമ്മുട്ടിയെ തിരഞ്ഞെടുത്തു..? മിക്ക മലയാള പ്രസിധീകരണങ്ങളിലും, ഏറ്റവും കൂടുതൽ തവണ " യൂത്ത് ഐകണ്" ആയി മമ്മുട്ടി തിരഞ്ഞെടുക്കപ്പെടുന്നു.. ? മൂന്നു പതിറ്റാണ്ടിലധികം മലയാള സിനിമാലോകത്തെ നെടും തൂണുകളിൽ ഒരാളായി നിലനില്ക്കുമ്പോഴും ഒരു ഗോസിപ്പ് കോളത്തിലും ഇന്നുവരെ മമ്മുട്ടിയുടെ പേര് മാത്രം വന്നില്ല..!!! ഇനി , പ്രായം 67_ ൽ എത്തുമ്പോഴും,35 ന്റെ ചെറുപ്പം കാത്തു സൂക്ഷിക്കുന്നതിന് - പ്ലാസ്റ്റിക് സർജറി, മേക്കപ്പ് ട്രിക്ക്, എന്നൊക്കെ പരിഹസിക്കുന്നവരോട് ഒരു ചോദ്യം, മമ്മുട്ടി യേക്കാൾ പ്രതിഫലവും, സംബതുമുള്ള എത്രയോ പേർ ഉണ്ട്, എന്തേ അവർക്കൊന്നും ഈ"സർജറി " ചെയ്യാൻ പറ്റൂലെ..? ഒന്നോ രണ്ടോ ഫ്ളോപ്പുകൾ കൊണ്ട് ഇല്ലാതാവുന്നതല്ല മമ്മുട്ടിയുടെ സിംഹാസനം. അസൂയ കൊണ്ട് കുരു പൊട്ടിയവർ ഒക്കെ, മമ്മുട്ടിയുടെ ഇന്നത്തെ പ്രായം വരുമ്പോൾ ഹീറോ ആയി അഭിനയിച്ചില്ലെങ്കിലും , "പരസഹായം കൂടാതെ എഴുന്നേറ്റു നടക്കുമോന്നു കണ്ടറിയാം"...

Image
Image

എന്റെ Access 125 എന്റെ കൂടെ കൂടിയിട്ടു ഇന്നെക്‌ ഒരു വർഷം ആകുന്നു അടുത കൊല്ലം ഇതിന്റെ പിന്നിൽ ഇരികാൻ ഒരു മൊഞ്ഞതി ഉണ്ടാകണെ പടചൊനെ

Image

ഞാനും എന്റെ പെങ്ങളുടെ മക്കളും ☺

Image
Image
Image
Image
Image
Image
Image

ഹർത്താൽ എന്ന കാലഹരണപ്പെട്ട സമരരീതി ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. പൊതുജനത്തിന്റെ ബുദ്ധിമുട്ടോർത്തു വിലപിക്കുന്ന പാർട്ടി ഒരുദിവസം എല്ലാം സ്തംഭിപ്പിച്ചു ഹർത്താൽ നടത്തുന്നു അതും ഭരണ മുന്നണി അടിപൊളി ഹർത്താൽ നടത്തിയതുകൊണ്ട് മാത്രം ഏതെങ്കിലും സമരം വിജയിച്ചതായി ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാമോ? ഈ ഘട്ടത്തിൽ നോട്ട് നിരോധനം കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാരന് മറ്റൊരു ഇരുട്ടടിയാണ് ഹർത്താൽ ഒരു സംശയവുമില്ല. മാത്രമല്ല സഹകരണബാങ്കുകളുട െ കാര്യത്തിൽ പൊതുസമൂഹത്തിൽ നേടിയ പിന്തുണയുടെ ഒരു നല്ലപങ്ക് ഹർത്താലിലൂടെ നഷ്ടപ്പെടും എന്നത് ഒരു സത്യം മാത്രമാണ്. ഇപ്പോൾ തന്നെ കഷ്ടപ്പെടുന്ന പാവം ജനങ്ങളെ പടുകുഴിയിലേക് തള്ളി ഇടാനെ ഈ ഹർത്താൽ ഉപകരിക്കു. അതുകൊണ്ട് അനവസരത്തിൽ ഉള്ള ഈ ഹർത്താൽ പിൻവലിക്കണമെന്ന്ശക്തമായി ആവശ്യപ്പെടുന്നു.

Organized loot എന്നാണ് ഡോ. മൻമോഹൻ സിംഗ് മോദിയുടെ നോട്ട് റദ്ദാക്കൽ നയങ്ങളെ ഇന്ന് പാർലമെന്റിൽ വിശേഷിപ്പിച്ചത്. കൃത്യമായി പ്ലാൻ ചെയ്ത കൊള്ള എന്ന് തന്നെ.. സാധാരണക്കാരന്റെ പണം കോർപ്പറേറ്റുകളുടെ കയ്യിലേക്ക് എത്തിക്കുവാനുള്ള ആസൂത്രിതമായ കൊള്ള.. Organized loot, legalized plunder, monumental mismanagement മൻമോഹൻ സിംഗ് പ്രയോഗിച്ച ഈ മൂന്ന് വാക്കുകളുടെയും അർത്ഥവ്യാപ്തി വളരെ വലുതാണ്.. മറ്റൊന്ന് കൂടി സിംഗ് പറഞ്ഞു.. നിങ്ങളുടെ ഈ നടപടി ഇന്ത്യൻ കറൻസിയിലും ബാങ്കിങ് സിസ്റ്റത്തിലുള്ള സാധാരണക്കാരന്റെ വിശ്വാസമാണ് തകർത്തത് എന്ന്.. പ്രധാനമന്ത്രിയോട് ഒരു ചോദ്യവും കൂടെ അദ്ദേഹം ചോദിച്ചു.. I want to ask PM that can he name any country where people have deposited their money but are not able to withdraw it. ജനങ്ങൾ നിക്ഷേപിച്ച പണം അവർക്ക് പിൻവലിക്കാൻ അവകാശമില്ലാത്ത ഏതെങ്കിലും ഒരു രാജ്യം ഈ ഭൂമുഖത്ത് നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ എന്ന്.. ഒരുത്തരവും വരാൻ സാധ്യതയില്ല. എന്നാലും ഒരു മോങ്ങൽ കൂടി പ്രതീക്ഷിക്കാം.. അമ്മാതിരി അടിയാണ് കിട്ടിയത്..

പണതിനായി നെട്ടൊട്ടം ഒടുന്ന ഈീ സമയതും മൊബൈൽ ഷൊപിൽ കടമാകുന്ന ഇവരെയൊക്കെ എന്തു വിളികണം

Image

ചില കണക്കുകൾ പറഞ്ഞ് കാര്യത്തിലേയ്ക് കു കടക്കാം. വിദേശത്തു നിഷേപിക്കപ്പെട്ടിരിക്കുന്ന മൊത്തം ഇന്ത്യൻ കള്ളപ്പണം(ഔദ്യോഗിക കണക്ക്) - 33 ലക്ഷം കോടി. ഇന്ത്യൻ എക്സ്പ്രസ് 2015 ഫെബ്രുവരിയിൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം HSBC ബാങ്കിന്റെ ജനീവ ബ്രാഞ്ചിൽ ഉള്ളത് 1195 ഇന്ത്യക്കാർക്കു മൊത്തമായി 25000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം..! ഈ 1195 കള്ളപ്പണക്കാരുടെയും പേരും നക്ഷത്രവും ജാതകക്കുറിപ്പും നരേന്ദ്ര മോദിയുടെ മേശപ്പുറത്തും കിടപ്പുണ്ട്.ഒരു സർജിക്കൽ സ്ട്രൈക്കും നടന്നില്ല! ഇക്കഴിഞ്ഞ മാസം റിസർവ് ബാങ്ക് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം SBl അടക്കമുള്ള പൊതുമേഖലാ ബാങ്കുകളിൽ 500 കോടിയിൽപരം രൂപ കുടിശ്ശിക വരുത്തിയിട്ടുള്ള ശതകോടീശ്വരന്മാരുടെ എണ്ണം 87. ഇവരുടെ പേരിലുള്ള മൊത്തം കിട്ടാക്കടം 85000 കോടി. ഇവരുടെയും പേരും നാളുമൊക്കെ മോദിയുടെ മേശപ്പുറത്തും കിടക്കുന്നുണ്ട്. ഒരു സർജിക്കൽ സ്ട്രൈക്കും നടന്നില്ല..! പൊതുജനങ്ങളുടെ സമ്പാദ്യത്തിൽ നിന്നെടുത്ത് കുത്തകകൾക്കും വൻകിട മുതലാളിമാർക്കും കൊടുത്ത വകയിൽ നിന്ന് മോദി ഭരണകാലത്ത് ബാങ്കുകൾ എഴുതിത്തള്ളിയിരിക്കുന്നത് ഒരു ലക്ഷത്തി പതിനാലായിരം കോടി രൂപ! ആരുടെയൊക്കെ കടമാണ് എഴുതിത്തള്ളിയതെന്ന് പൊതുജനം അറിയാതിരിക്കാൻ (പേരുകൾ വെളിപ്പെടുത്താതിരിക്കാൻ ) സുപ്രീംകോടതിയിൽ കേസു നടക്കുകയാണ്. ലവന്മാരുടെ പേരുകളും ജാതകക്കുറിപ്പുമ ൊക്കെ മോദിയുടെ മേശപ്പുറത്തും ഭദ്രം. ഒരു സർജിക്കൽ സ്ട്രൈക്കും നടന്നില്ല..! സുപ്രീം കോടതി നിർദ്ദേശപ്രകാരം മോദി തന്നെ രൂപം കൊടുത്ത SIT(സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം)യുടെ മുമ്പിലെത്തിയ ഏറ്റവും വലിയ കള്ളപ്പണക്കേസ് ഗൗതം അദാനിയുടെ 5500 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ്. ഇതേ ഗൗതം അദാനിയുടെ ചാർട്ടേഡ് വിമാനത്തിലാണ് മോദി കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് ഇന്ത്യ മുഴുവൻ പറന്ന് പ്രചരണം നടത്തിയത്.ഇതേ അദാനിയാണ് ഔദ്യോഗിക വിദേശയാത്രകളിൽ പലപ്പോഴും മോദിയുടെ വലതു വശത്തിരുന്ന് വിമാനയാത്ര നടത്തുന്നത്. സർജിക്കൽ സ്ട്രൈക്കിന്റെ കാര്യം ഈ പരിതസ്ഥിതിയിൽ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! 87 പേരുടെ, അല്ലെങ്കിൽ പരമാവധി 1195 പേരുടെ ഇന്ത്യയിലും വിദേശത്തുമുള്ള വീടുകളിലും ഓഫീസുകളിലും ഭൂമിയിലും കച്ചവടങ്ങളിലും നിക്ഷേപങ്ങളിലും മറ്റു സ്ഥാവരജംഗമ സ്വത്തുക്കളിലും ഇപ്പറഞ്ഞ സർജിക്കൽ സ്ട്രൈക്ക് നടത്തിയാൽ കേവലം രണ്ടാഴ്ച കൊണ്ട് സംഭരിക്കാവുന്ന പണമുണ്ടല്ലോ... അതായിരിക്കും ഭക്തരേ പണം ! പക്ഷേ, അവരുടെ കണ്ണീർ മോദി മഹാരാജന്റെ ഹൃദയം തകർക്കും; അവരുടെ വ്യാവസായിക - സാമ്പത്തിക സാമ്രാജ്യം ഒന്നുലഞ്ഞു പോയാൽ മോദിയുടെ കപ്പൽ മുങ്ങും. ആയതിനാൽ കൊടുത്തു 130 കോടി ജനങ്ങളുടെ നെഞ്ചത്ത്... കള്ളപ്പണ വേട്ട എന്ന പേരിൽ സർജിക്കൽ വെടി! 100 ദിവസം കൊണ്ട് വിദേശത്തെ കള്ളപ്പണം മുഴുവൻ നാട്ടിലെത്തിക്ക ുമെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ തന്നെ തൂക്കിലേറ്റിക്കൊള്ളൂവെന്നും ഗീർവാണമടിച്ചയാൾ ഇപ്പോൾ പെൻഷൻ വാങ്ങുന്ന 80-കാരന്റേയും കൂലിപ്പണിക്കാരന്റെയും ഭിക്ഷക്കാരന്റെയും വിരലിൽ മഷി പുരട്ടാൻ നടക്കുകയാണ്. വിമാനത്തിൽ,തന്റെ തൊട്ടടുത്തിരിക്കുന്ന ഉറ്റ സുഹൃത്തിന്റെ കീശയിലെ കള്ളപ്പണത്തിലേയ്ക്ക് ഒന്നു വിരൽ ചൂണ്ടാൻ പോലും തയ്യാറല്ലാത്ത മോദിമഹാരാജ് നാട്ടിൻ പുറത്തെ അമ്മൂമ്മയുടെ അരിക്കലത്തിലെ ഇത്തിരിക്കാശിലേക്കും കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന തെരുവുതെണ്ടിയുട െ കീറച്ചാക്കിലെ മുഷിഞ്ഞ നോട്ടുകളിലേയ്ക്കും ഉന്നം വയ്ക്കുന്ന പോക്രിത്തരം കണ്ട് മനം മടുത്തിട്ടാണ് ഭക്തരേ അരിയാഹാരം കഴിക്കുന്ന മനുഷ്യർ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ആ നേരത്ത് പതിവുപോലെ മറ്റേ അടവും കൊണ്ട് ഇറങ്ങിയിരിക്ക്യാ? രാജ്യസ്നേഹം....! "അതിർത്തിയിൽ പട്ടാളക്കാർ കണ്ണിലെണ്ണയൊഴിച്ച് കാവൽ നില്ക്കുന്നില്ലേ?അപ്പോൾ ബാങ്കിന്റെ മുമ്പിലും ATM -ന്റെ മുമ്പിലും നിങ്ങൾക്ക് ക്യൂ നിന്നാലെന്താ? ഇത്തിരി കണ്ണീർ പൊഴിച്ചാലെന്താ? " ഇത്യാദിയൊക്കെയാണ് ചോദ്യങ്ങൾ. 'ഞങ്ങൾ 50 ദിവസവും ക്യൂ നിന്നോളാം ഭക്താ... പക്ഷേ കള്ളപ്പണക്കാരുട െ ലിസ്റ്റിൽ പേരുള്ള അദാനിക്കുട്ടനടക ്കമുള്ള സകലവന്മാരും കൂടെയുണ്ടാകണം ക്യൂവിൽ! കഷ്ടിച്ച് ആയിരങ്ങൾ മാത്രം ബാങ്കിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന ഈ സമയത്തും 500 കോടിയുടെ മഹാകല്യാണം നടത്തിയ കർണ്ണാടകയിലെ BJP നേതാവും ഉണ്ടാവണം ക്യൂവിൽ! ഞങ്ങൾ ഒരു കുടം കണ്ണീർ പൊഴിച്ചു കൊള്ളാം ഭക്താ... പക്ഷേ മേല്പറഞ്ഞവന്മാരുടെ കണ്ണുകളിൽ നിന്നു കൂടി പൊഴിയണം, ഒരു കുടമൊന്നും വേണ്ട.. ഒരു തുള്ളി കണ്ണീർ !" ഇതാണ് ഉത്തരം. ഇതൊക്കെ പറഞ്ഞു കഴിഞ്ഞിട്ടും രാജ്യസ്നേഹവും അതിർത്തി കാക്കലുമൊക്കെ പറഞ്ഞ് ഇനിയും സാധാരണക്കാരെ ഉദ്ബോധിപ്പിക്കാൻ നടക്കുന്ന മഹാ ഭക്തന്മാരുണ്ടല്ലോ! അവരെ സാഷ്ടാംഗം പ്രണമിച്ചേ മതിയാകൂ...കാരണം അവർ സർവ്വ സംഗ പരിത്യാഗികളാണ്. # Frwdtext

Image

My Reason Why Messi Should Win The Ballon D'Or. Messi In 2016: Most Goals Most Assists Most Dribbles Most Trophies Most Freekick Most Hattrick Most Chance Created Most Successful Through Balls Won La Liga Won Copa Del Rey Won Spanish Super Cup Copa America Finalist Won Best Striker La Liga Award 5 Goals And 4 Assists In Copa America.

Image

Barça Line-up Visca Barca Vamos Messi

Image

അടിക്കളിയാ.... ഈ കിണ്ണം കാച്ചിയ ഫ്രീകികിനു ഒരു ലൈക്ക്

Image
Image
Image

Justin Bieber & M.S.N

Image

കംബ്ലീറ്റ് ആക്ടര് എന്നു വിളിച്ചവരെ കൊണ്ട് തന്നെ എന്തോ കംബ്ലയിന്റുള്ള ആക്ടര് എന്നു വിളിപ്പിച്ച് മോഹന്ലാല് മാതൃകയായി !!!!

Image
Image
Image

രാജ്യസ്നേഹം മൂത്ത് തറവാട് വിറ്റു കിട്ടിയ കാശ് കൊണ്ട് AK -47 വാങ്ങി ടിക്കറ്റ് എടുത്ത് കാശ്മീരിന് പോയി അവിടെ അതിർത്തിയിൽ നിസ്വാർത്ഥ സേവനം ഒന്നുമല്ല സൈനികർ ചെയ്യുന്നത്. സർക്കാർ ശമ്പളവും നിരവധി ആനുകൂല്യങ്ങളും നൽകുന്നത് കൊണ്ടൊക്കെ തന്നെയാണ് സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റിന് ആളുകൾ പോകുന്നത്. രാജ്യസ്നേഹം എന്നാൽ അത് സൈനികർക്ക് മാത്രം ഉള്ള ഒന്നല്ല. ഈ നാട്ടിലെ ജനങ്ങൾക്ക് ഭക്ഷണത്തിന് വേണ്ടി അർഹതപ്പെട്ട വില കിട്ടുമോ എന്ന് പോലും ഉറപ്പില്ലാതെ കൃഷി ചെയ്യുന്ന ഓരോ കൃഷിക്കാരനും രാജ്യസ്നേഹി ആണ്. ഈ രാജ്യത്തെ വൃത്തിയായി സൂക്ഷിക്കാൻ ഓടയിൽ ഇറങ്ങി മാലിന്യം നീക്കുന്ന ആളുകൾ വലിയ രാജ്യസ്നേഹികൾ ആണ്. രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി തൊഴിൽ ചെയ്യുന്ന ഓരോ തൊഴിലാളിയും നാട്ടിലേക്കു കാശ് അയച്ചു സമ്പദ് വ്യവസ്ഥക്ക് ഊർജം പകരുന്ന പ്രവാസിയും രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്ന ഡോക്ടർസും നഴ്സും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ പരിശ്രമിക്കുന്ന എൻജിനിയേഴ്സും സർക്കാർ സംവിധാനം ചലിപ്പിക്കുന്ന ജീവനക്കാരും ക്രമസമാധാന പാലനം നിർവഹിക്കുന്ന പോലീസും വിദ്യാഭ്യാസം നൽകുന്ന അധ്യാപകരും രാജ്യസ്നേഹികളാണ്. നമ്മുടെ രാജ്യത്തിൻറെ വളർച്ചയിൽ പങ്കു ചേരുന്ന ഓരോ പൗരനും രാജ്യസ്നേഹി തന്നെയാണ്. ഒരു രാജ്യം എന്നാൽ അതിർത്തിയും സൈന്യവും മാത്രമല്ലെന്ന് എന്ത് പറഞ്ഞാലും അതിർത്തിയിലേക്ക് നോക്കാൻ പറയുന്ന രാജ്യസ്നേഹം കുത്തക ആക്കി വെച്ചിരിക്കുന്ന മഹാന്മാർ മനസിലാക്കണം. നമ്മുടെ രാജ്യത്തിന് സ്വാതന്ത്രം കിട്ടിയത് പട്ടാളക്കാർ യുദ്ധം ചെയ്തിട്ടല്ല. ഈ നാട്ടിലെ സാധാരണക്കാരായ കൃഷിക്കാരും തൊഴിലാളികളും ബ്രിട്ടീഷുകാരുട െ തോക്കിനു മുന്നിൽ നെഞ്ച് വിരിച്ചു നിന്ന് പോരാടിയത് കൊണ്ടാണ്. നമ്മുടെ രാജ്യത്ത് ഒരു വർഷം അതിർത്തിയിൽ ജീവൻ നഷ്ടപെടുന്ന സൈനികരേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് അധ്വാനത്തിന് വില കിട്ടാതെ ആത്മഹത്യ ചെയ്യേണ്ടി വരുന്ന കർഷകരുടെ എണ്ണം എന്ന് മറക്കരുത്. 125 കോടി ജനങ്ങളും തോക്കും പിടിച്ചു അതിർത്തിയിൽ കാവൽ നിന്നാൽ രാജ്യം പുരോഗമിക്കില്ല. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ശവപ്പെട്ടിയിൽ വരെ അഴിമതി കാണിച്ച അലവലാതികളാണ് ഇപ്പൊ അവരുടെ പേരിൽ രാജ്യസ്നേഹികളാവാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ നോക്കുന്ന ഇന്നലത്തെ മഴയിൽ കുരുത്ത ഈ അഭിനവ രാജ്യസ്നേഹികളാണ് ഇന്നീ രാജ്യത്തിൻറെ ശാപം...

തളരുന്ന ജനതക്ക് നീതി ലഭ്യമാക്കുക..വളരുന്ന കോർപറേറ്റുകളുടെ അടി വേരറുക്കുക # WE_Want_CHANGE

Image
Image

ഒരുപാട് വിശക്കുമ്പോൾ ഭക്ഷണത്തിന് രുചി കൂടും...തന്റെ മകൻ കഴിക്കുന്നത് കണ്ട് സന്തോഷിക്കുന്ന അമ്മ....മനസ്സിൽ തട്ടിയ ചിത്രം....

Image
Image
Image

തമാശയും ട്രോളുകളും നിർത്താൻ സമയമായിരിക്കുന്നു.. കാര്യങ്ങളുടെ പോക്ക് പന്തിയല്ലാതാകുന ്നു... നിരോധിക്കപ്പെട്ടത്, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികളല്ല.. പാവപ്പെട്ടവന്റെ അന്നവും അവകാശങ്ങളും, സ്വൈര്യ ജീവിതം തന്നെയുമാണ്... അസുഖത്താൽ വലഞ്ഞ് ആശുപത്രിയിലേക്ക ോടുന്നവന്റെ ചികിത്സയാണ്... അഞ്ഞൂറിന്റെ നോട്ട് സ്വീകരിക്കാതെ, ചികിത്സ നിഷേധിക്കപ്പെട്ട് ഒരു പിഞ്ചുകുഞ്ഞ് മരണം പുൽകിയത്രെ.... ബാങ്കിന്നു മുന്നിൽ പണത്തിനായി കാത്തു നിന്നവരിൽ രണ്ടുപേർ ഇന്നു മാത്രം പരലോകം പുൽകിയത്രെ... വീട്ടിൽ നിന്ന് ഒരു വഴിക്കിറങ്ങിയവൻ ഹോട്ടലിൽ നൽകാൻ പണമില്ലാതെ വിശന്ന് തളർന്ന് വീട് പിടിക്കുന്നു... കച്ചവടങ്ങൾ കൊണ്ട് നിത്യച്ചിലവ് കഴിച്ചിരുന്ന അനേകം കുടുംബങ്ങൾ പട്ടിണിയുടെ ദുരിതദിനങ്ങളിലേക്ക് നീങ്ങുകയാണ്... കച്ചവട സ്ഥാപനങ്ങൾ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നുവെന ്ന് വാർത്ത... വരും നാളുകളിൽ, എന്തിനെല്ലാം സാക്ഷിയാകണമെന്നറിയില്ല... ജാതിമതരാഷ്ട്രീയങ്ങൾക്ക്അതീതമായി ഉടനൊരു ജനകീയസമരം പൊട്ടിപ്പുറപ്പെ ട്ടേക്കാം... ഭരണകൂടമേ.... അധികാരത്തിലേറ്റിയ പൗരന്റെ ദുരിതങ്ങൾക്ക് നേരെ ഇനിയും കണ്ണടക്കല്ലേ... ഉടനൊരു പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഗുരുതരമായേക്കാം...

Image

വല്യ സാമ്പത്തിക ശാസ്ത്രജ്ഞൻ ഒന്നുമല്ലാത്ത കോമൺസെൻസുളള ഒരു സാധാരണക്കാരന് മനസ്സിലാക്കാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്.. 1. 1000 രൂപ നോട്ട് കൊടുത്ത് ചെറിയ വിലയ്ക്കുള്ള എന്തെങ്കിലും സാധനം വാങ്ങിയാൽ ബാക്കി കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന സാധാരണക്കാർ. അപ്പൊഴാണ് 2000 രൂപയ്ക്ക്... ആർക്കാണ് ഈ 2000 രൂപ കൊണ്ട് ഗുണം.. ഭാവിയിൽ കളളപ്പണക്കാർക്ക ും കള്ളനോട്ടടിക്കാർക്കും തന്നെ... കൊണ്ടു നടക്കാനും എളുപ്പം, പുതിയ നോട്ടായതിനാൽ കള്ളനോട്ടിറങ്ങിയാൽ പോലും ഒറിജിനൽ ഏതാ വ്യാജൻ ഏതാ എന്ന് മനസ്സിലാക്കാൻ ജനങ്ങൾക്ക് ആക്കുന്നതിന് മുൻപ് തന്നെ പലരും കബളിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. 2. സാധാരണ കറൻസിക്ക് വിലയിടിയുമ്പോഴാ ണ് ഒരു രാജ്യം വല്യ നോട്ടുകൾ ഇറക്കാൻ നിർബന്ധിതരാക്കുന്നത്. കറൻസിക്ക് വിലയിടിയുമ്പോൾ സാധനങ്ങൾക്ക് വില കൂടുകയും ചെയ്യും. കള്ളപ്പണം തിരിച്ച് കൊണ്ടുവരാനും അത് വഴി രൂപയുടെ മൂല്യം കൂട്ടാനുമാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടിയെങ്കിൽ 2000 രൂപ ഇറക്കേണ്ട ആവശ്യമെന്താണ്... പഴയ 500, 1000 നോട്ടുകൾ പിൻവലിച്ച് പുതിയ 500, 1000 നോട്ടകളല്ലേ ഇറക്കേണ്ടിയിരുന്നത്.. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നു ം രൂപയുടെ മൂല്യമുയരുമെന്നും സാധനങ്ങൾ വില കുറയുമെന്നും കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്... പൊതുജനത്തിന് ഗുണകരമായി ഒന്നും നടക്കാൻ പോകുന്നില്ല... 3. കളളപ്പണം ചാക്കിൽ കെട്ടി ഷോ കേയ്സിൽ സൂക്ഷിക്കുന്നവര ാണോ ഈ കള്ളപ്പണക്കാർ അതോ സ്വർണ്ണം, ഭൂമി, ബിസിനസ്സ്, ബിനാമി നിക്ഷേപങ്ങൾ, വിദേശ ബാങ്ക് നിക്ഷേപങ്ങൾ എന്നിങ്ങനെ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നവരാണോ.?? ( പണയം വയ്ക്കാത്ത തലച്ചോർ കൊണ്ട് ചിന്തിച്ചാൽ കിട്ടും ഉത്തരം ) 4. സാധാരണക്കാരല്ലാതെ കോടികൾ ആ സ്ഥിയുള്ള സെലിബ്രിട്ടീസും രാഷ്ട്രീയ നേതാക്കളും ഒന്നും ക്യൂ നിന്ന് നോട്ടുമാറുന്നത് കണ്ടില്ല... ഇതിൽ നിന്ന് തന്നെ വ്യക്തമല്ലേ 500 ഉം 1000 വും കൈയ്യിൽ സൂക്ഷിക്കുന്നത് സാധാരണക്കാർ മാത്രമാണ്. ജനങ്ങളെ വലയ്ക്കാനും ഒന്നോ രണ്ടോ ചെറുമീനുകളെ പിടിക്കാനുമല്ലാതെ ഈ തുഗ്ലക് പരിഷ്കാരം കൊണ്ട് നല്ലതൊന്നും ഉണ്ടാവാൻ പോകുന്നില്ല.

ഇന്നലെ BPL ലിസ്റ്റിൽ പ്പെടാൻ ക്യൂ നിന്നവർ ഇന്ന് ആയിരങ്ങളുടെ കെട്ടുമെടുത്ത് പരക്കം പായുകയാണ്

നാളെ ട്രഷറി തുറന്നിട്ട് എന്തു ചെയ്യാന്‍? പ്രധാനമന്ത്രി മോഡി പോസ്റ്റോഫീസിനെയും റെയില്‍വേ സ്റ്റേഷനെയും ബാങ്കിനെയും അല്ലാതെ ട്രഷറിയെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് ട്രഷറി തുറന്നു വച്ചിരിക്കാമെന്നല്ലാതെ വേറെ ഒന്നും ചെയ്യാന്‍ കഴിയില്ല. കെ.എസ്.എഫ്.ഇ മാനേജര്‍മാര്‍ വിളിച്ചു ചോദിക്കുന്നത്- ഏജന്‍റുമാര്‍ കളക്ട് ചെയ്തുകൊണ്ടു വരുന്ന പണം നാളെ വാങ്ങണോ വേണ്ടയോ എന്നാണ്? കല്യാണത്തിനും മറ്റും പണം പറഞ്ഞു വച്ചവര്‍ ഇനി എന്തുചെയ്യും എന്നാണ് സഹകരണ ബാങ്ക് മാനേജര്‍മാര്‍ വിളിച്ചു ചോദിക്കുന്നത്. എന്‍റെ കൈയ്യില്‍ കുറച്ച് 500, 1000 നോട്ടുകളുണ്ട്. ഏതായാലും അത് ഉപയോഗിച്ച് നാളെ ഒന്നും വാങ്ങാന്‍ കഴിയില്ല. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഇല്ലാത്ത സാധാരണക്കാരന്‍ വെട്ടിലായതു തന്നെ. സമ്പദ്ഘടന പരിപൂര്‍ണ്ണ സ്തംഭനത്തിലാകും. ഏതാനും ദിവസം കഴിഞ്ഞാല്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലാകും. പക്ഷേ അതിനകം ഉണ്ടായ തിരിച്ചടി മറികടക്കാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വരും. പ്രധാനമന്ത്രി മോഡിയുടെ പ്രസംഗത്തില്‍ പാകിസ്താനില്‍ നിന്നുള്ള കള്ളനോട്ട് പിടിക്കാനാണ് ഈ നടപടിയെന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ട് ആഴ്ച ജനങ്ങള്‍ക്ക് സാവകാശം കൊടുത്തിരുന്നൂവെങ്കില്‍ ഈ കള്ളനോട്ട് വല്ലതും രക്ഷപെടുമായിരുന്നോ? പുതിയ നോട്ടിന് ബാങ്കില്‍ വരുമ്പോള്‍ കള്ളനോട്ടിനെ കണ്ടുപിടിക്കാം. അര്‍ദ്ധരാത്രി നോട്ടെല്ലാം റദ്ദാക്കിയതുകൊണ്ട് കൂടുതലായി ഒരു കള്ളനോട്ടും പിടിക്കാന്‍ പോകുന്നില്ല. ഇതുതന്നെയാണ് കള്ളപ്പണത്തിന്‍റെയും കാര്യം. പ്രധാനമന്ത്രിയുടെ തെറ്റിദ്ധാരണ കള്ളപ്പണമെല്ലാം നാട്ടില്‍ നോട്ടുകളായി ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരിക്കുകയാണെന്നാണ്. ഇത് അബദ്ധമാണ്. കള്ളപ്പണത്തിന്‍റെ സിംഹഭാഗവും വിദേശത്താണ്. 500 ന്‍റെയും 1000 ന്‍റെ നോട്ടുകള്‍ റദ്ദാക്കിയാലും മൗറീഷ്യസ് വഴി ഇന്ത്യന്‍ ബാങ്കില്‍ കള്ളപ്പണം എത്തിക്കാനുള്ള മാര്‍ഗ്ഗം കേന്ദ്രസര്‍ക്കാര്‍ തന്നെ തുറന്നുവച്ചിട്ടുണ്ട്. ഇനി നാട്ടില്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ സ്വര്‍ണ്ണത്തിലോ, ഭൂമിയിലോ അത് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. നോട്ട് റദ്ദാക്കിയതുകൊണ്ട് ആ കള്ളപ്പണം കണ്ടുപിടിക്കാനാവില്ല. പിന്നെ എന്തിനാണ് ഈ നാടകം? അത് പ്രധാനമന്ത്രി മോഡിയുടെ പ്രസംഗം വായിച്ചാല്‍ കൃത്യമായി മനസ്സിലാക്കാം. ഇത് ജനങ്ങളെയൊന്ന് ഞെട്ടിക്കാനാണ്. വിദേശത്തുനിന്നെല്ലാം കള്ളപ്പണം കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്‍റെയും അക്കൗണ്ടിലേയ്ക്ക് 15 ലക്ഷം വീതം ഇടാമെന്ന വാഗ്ദാനം പൊളിഞ്ഞതിന്‍റെ ക്ഷീണം തീര്‍ക്കാനുള്ള ഒരു പൊടിക്കൈ . അത്ര തന്നെ.

Great decisions by Indian govt.

Image
Image
Image

Betalianzzz '$' Club Selfie ☺

Image

Mansoor '$' Wedding Selfie ☺

Image

എന്റെ പ്രിയപെട്ട ഹാദി മൊനു 4 ആം പിറന്നാൾ ആശംസകൾ Happy Birthday My Dear Haadi

Image

ഉമ്മയുടെ ദുആ മരണമൊഴികെയുള്ള എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും. വിശമങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും നമ്മേ കാത്ത് രക്ഷിക്കുന്നു. ഉമ്മയെന്നാൽ അള്ളാഹു നമ്മുക്ക് നൽകിയ വിലമതിക്കാനാകാത്ത സമ്മാനമാകുന്നു നഷ്പ്പെട്ടാൽ ഒരിക്കലും തിരിച്ചെടുക്കാനാകുകയില്ല. അള്ളാഹു നമ്മുടെ ഉമ്മമാർക്കും ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ.....

Image
Image

Betalianzzz Goa Trip ☺ 6 years ago

Image

നവംബര്‍ 1 കേരളപ്പിറവി ദിനം.. നമുക്ക് സ്നേഹിക്കാം ..., ചെമ്പകമൊട്ടിൻറെ... മഴയുടെ... മകരക്കാറ്റിന്‍റെ... പുതുമണ്ണിൻറെ... പാലപ്പൂവിൻറെ മണമുളള..... നമ്മുടെ കേരളത്തെ ... നമുക്ക് മറക്കാതിരിക്കാം മലയാള ഭാഷയെ... മലയാളത്തിൻറെ നന്മയെ... സ്നേഹത്തെ, വാത്സല്യത്തെ.... എല്ലാ കൂട്ടുകാര്‍ക്കും കേരളപ്പിറവി ആശംസകള്‍...

Image