Posts
Showing posts from 2016
കൊറേ കൊല്ലായി പറയാൻ തൊടങ്ങീട്ട്, അടുത്ത കൊല്ലൊക്കെ ആവുമ്പോഴേക്കും ബാവന്റേയും ഷാഹിറിന്റേം ഒക്കെ കല്യാണം കയ്യും, നിഷാദ് പണിക്ക് കേറും, ഷിയാബ് ഗൾഫിൽക്ക് പോവും, ലാസ്റ്റ് ടൂർ ആകും, എന്നൊക്കെ.... രണ്ടായിരത്തി പത്ത് വേൾഡ് കപ്പ് നടക്കുമ്പോ പറയാ "അടുത്ത വേൾഡ് കപ്പ് ആവുമ്പോത്തിനേക് കും എല്ലാരും ഓരോ വയിക്കാവും ന്ന്.. ലാസ്റ്റ് ടൂർ ആണോലെ, അയിനു ശേഷം 35 ലാസ്റ്റ് ടൂർ അടിച്ച്ക്ക്ണൂ ചെറുതും വലുതും ആയിക്കാണ്ട് കൊറേ എണ്ണം.. കല്യാണത്തിനു ബിളിച്ചാത്ത കോളേജ്ജിലെ ചങ്ങായിച്ചികൾക്ക് മൂന്നിൽ പഠിക്കണ ബല്യ മക്കളായി, പോത്ത് പോലെ ബൽപ്പം ബെച്ച ഞമ്മളാണെങ്കി മരുഭൂമി കെടന്ന് തൊയ്യലോട് തൊയ്യൽ.. ബാവയും ജാസിയും ഒരുമിച്ച് ഒരേ സ്ഥലത്ത് പണിക്ക് കേറിക്ക്ണൂ, അന്വർ മോനാണെകി ജിസാനിൽ കെടന്ന് പെടാപാട് പ്ര്ട്ടണൂ, ഷിയാബാണെകിലോ മ്മള ഫറോക്കങ്ങാടീൽ മൊബെയിൽ ഷോപ്പും തൊടങ്ങി, ബാസിത്ത് ഫ്രീക്കനൊക്കെ ഔട് ഓഫ് കേരളയാ ന്നാലും കഷ്ടപ്പാടിലാ , കൂട്ടത്തിലെ ബല്യ ചെറിയ മൻഷ്യൻ ഫറാൻ ഗൾഫിളെക്ക് വന്നിക്ക്ണൂ കൈച്ചലാവട്ടെ ഓൻ, മുത്ത് മണി സാബിത്ത് കുവൈറ്റിൽ പ്രവാസിക്കാൻ തൊടങ്ങി.. പ്രസവം അല്ലാട്ട പ്രവാസം മാറ്യാ സംഗതി മാറും.. ഫിരു മോൻ നാട്ടിലുണ്ട് നല്ലോരു ജോലിക്ക് കേറടേന്ന് ദു ആ ഇണ്ടെടാ... പൊരിഞ്ഞ ബെയിലത്ത് ഫുട്ബോൾ കളിച്ചാൻ പേട്ട ഗ്രൗൻഡിലേക്ക് ആദ്യായിട്ട് എറങ്ങിയ അന്ന് നെഞ്ചത്ത് ഇസ്ത്തിരിപെട്ടി വെച്ച മാതിരി ചൂട്, കെതച്ച കെതച്ച് സാസം മുട്ട്യപ്പൊ ഒന്ന് സാസം എടുക്കാൻ വേണ്ടി ആച്ചി മോനും ഞാനും നിഷാദും സൈഡായപളേക്കും കളി ഞമ്മൾ തോറ്റ്... കൂട്ടത്തിലെ ബയസ്സിനു മൂത്തവന്മാരെ പിന്നിലാക്കിക്കൊണ്ട് പ്രേമിച്ച് പെണ്ണിനെ കല്യാണൊം കയിച്ചാണ്ട് ജസീർ ഇങ്ങനെ ചിരിച്ച് നിക്കാ, നൗഷാദ് ന്റെ കല്യാണോം കയിഞ്ഞ് ഈ കൊല്ലെങ്കിലും ന്റത് ഇണ്ടാവോ ഉമ്മച്ച്യേ അടുത്ത് കൊല്ലം നേരാവും നേരാവും ന്ന് പറഞ്ഞ് തൊള്ളെൽ നോക്കി നിന്ന ന്റെ ചങ്ങായിമാരൊക്കെ ഓട്ടത്തിലാ, ശെരിയാവും, ശെരിയാവാണ്ട് ഏടെ പോവാനാ... ഇഞ്ഞ് നാട്ടിലേക്ക് വരണില്ലെ കുരിപ്പെ ന്ന് ചോയിക്കണ ചങ്ങായിമാരോട് ഇനിക് പറയാനുള്ളത് ന്താച്ചാൽ, ഏ വരണ കൊല്ലെങ്കിലും പുയാപ്ല ആവാൻ പോകണ മ്മള കൂട്ടത്തിലെ ആൾക്കാരെ ഒന്ന് ബഹുമാനിച്ചണേ.. കല്യാണം മൊടക്കാൻ നിക്കണ ആൾക്കാരെ ഞമ്മക്ക് ഇരുട്ടടി അടിക്കാ... ഇതൊക്കെ ആരാന്ന് ഇങ്ങളിപ്പം ആലോയിക്കണിണ്ടാവും, ഇവരാ ഞാൻ,ഞാൻ ഇവർ.. തിരിഞ്ഞില്ലെങ്കി ക്ലിയറാക്കിത്തരാ, അതായത് ന്റെ പൊരന്റെ അപ്പർത്തും ഇപ്പർത്തും പാർക്കണ ന്റെ ചങ്ങായിമാർ..ന്റെ സംബാദ്യം.. "ഇയ്യ് ഇത് ന്ത് ബിടലാണു ഷാഹിറേ " ന്ന് ചോയിക്കണോരോട് ഒന്നേ ഞമ്മക്ക് പറയാനുള്ളൂ ഇപ്പറഞ്ഞത് ഒരൊറ്റൊന്നും ഈ ഞാനന്ദ് മാറ്റി പറയൂല, കാരണേ ഞാൻ ബേയ്പ്പൂർ സുൽത്താന്റെ നാട്ടാരനാ, അയിനെക്കൊണ്ട് നമ്മൾ ഇവിടെ തന്നെ ഇണ്ടാവും ഇൻ ശ ആല്ലഹ്.. പക്ഷെ, ഇയിന്റെ എടേൽ ചങ്ക് കത്തണ കൊറേ ട്രാജഡി ഉണ്ട്ട്ടാ അതിപ്പം പറഞ്ഞ് ഇങ്ങളെ കൂടി ബെസമിപ്പിക്കണില്ല.. അപ്പൊ എന്താച്ചാൽ, കിബ്രും കുഫ്രും ഈബത്തും കുത്തിത്തിരിപ്പും ഇല്ലാത്ത ഒരു വർഷം ആവട്ടെവരണത് എന്ന് ആത്മാർഥത കുത്തി നിറച്ച് ആശംസിക്കുന്നു ***************** ഇനീം എയുതിക്കൊണ്ട് ഞമ്മളിവിടെ തന്നെ ഉണ്ടാവും ഇങ്ങളൊക്കെ ദു ആ വേണം Shihab Betalian MP Bazith Baazi Shafeeque Shan Muhammed Nishad Jazir Hash Jasi Farhan Ahammed Abdul Jaseer ഷാഹിർ കളത്തിങ്ങൽ
- Get link
- X
- Other Apps
അദാനിയും അംബാനിയും ബിർളയും വിജയ് മല്യയും ലളിത് മോദിയും നാരായണമൂർത്തിയും എല്ലാം കള്ളപ്പണത്തിനെതിരാണ്! അമിതാബ് ബച്ചനും ആമിർ ഖാനും എല്ലാ ബോളിവുഡ് താരങ്ങളും നിർമ്മാതാക്കളും കള്ളപ്പണത്തിനെതിരാണ്! ധോണിയും കോഹിലിയും ഉൾപ്പെടെ എല്ലാ ക്രിക്കറ്റ് താരങ്ങളും ബിസിസിഐ മേധാവികളും കള്ളപ്പണത്തിനെതിരാണ്! രജനികാന്തും വിജയും മോഹൻലാലും സുരേഷ് ഗോപിയും ആൻറണി പെരുമ്പാവൂറും എല്ലാ സൂപ്പർ സ്റ്റാറുകളും കള്ളപ്പണത്തിനെതിരാണ്! ജോയ് ആലുക്കാസും ബോബി ചെമ്മണ്ണൂറും മലബാർ ഗോൾഡും കേരളത്തിലെ എല്ലാ സ്വർണക്കച്ചവടക്കാരും കള്ളപ്പണത്തിനെതിരാണ്! യൂസഫലിയും ആസാദ് മൂപ്പനും മുത്തൂറ്റ് മുതലാളിയും മണപ്പുറം ഫൈനാൻസും കള്ളപ്പണത്തിനെതിരാണ്. ബാബാ രാംദേവും രവിശങ്കറും അമൃതാനന്ദമയിയും കാന്തപുരം മുസലിയാരും സക്കീർ നായിക്കും കെ പി യോഹന്നാനും കള്ളപ്പണത്തിനെതിരാണ്! 500 കോടിയുടെ കല്യാണം നടത്തിയ ജനാർദ്ദനൻ റെഡ്ഡിയും കള്ളപ്പണത്തിനെതിരാണ്! അവരെല്ലാം മോദി ജിയെ പുകഴ്ത്തുന്ന യഥാർഥ രാജ്യ സ്നേഹികളുമാണ്! അപ്പോൾ നമ്മൾ, ഈ ക്യൂവിൽ നിൽക്കുന്ന സാധാരണക്കാർ മാത്രമാണ് കള്ളപ്പണക്കാർ! നമ്മൾ മാത്രമാണ് ദേശദ്രോഹികൾ!
- Get link
- X
- Other Apps
Organized loot എന്നാണ് ഡോ. മൻമോഹൻ സിംഗ് മോദിയുടെ നോട്ട് റദ്ദാക്കൽ നയങ്ങളെ ഇന്ന് പാർലമെന്റിൽ വിശേഷിപ്പിച്ചത്. കൃത്യമായി പ്ലാൻ ചെയ്ത കൊള്ള എന്ന് തന്നെ.. സാധാരണക്കാരന്റെ പണം കോർപ്പറേറ്റുകളുടെ കയ്യിലേക്ക് എത്തിക്കുവാനുള്ള ആസൂത്രിതമായ കൊള്ള.. Organized loot, legalized plunder, monumental mismanagement മൻമോഹൻ സിംഗ് പ്രയോഗിച്ച ഈ മൂന്ന് വാക്കുകളുടെയും അർത്ഥവ്യാപ്തി വളരെ വലുതാണ്.. മറ്റൊന്ന് കൂടി സിംഗ് പറഞ്ഞു.. നിങ്ങളുടെ ഈ നടപടി ഇന്ത്യൻ കറൻസിയിലും ബാങ്കിങ് സിസ്റ്റത്തിലുള്ള സാധാരണക്കാരന്റെ വിശ്വാസമാണ് തകർത്തത് എന്ന്.. പ്രധാനമന്ത്രിയോട് ഒരു ചോദ്യവും കൂടെ അദ്ദേഹം ചോദിച്ചു.. I want to ask PM that can he name any country where people have deposited their money but are not able to withdraw it. ജനങ്ങൾ നിക്ഷേപിച്ച പണം അവർക്ക് പിൻവലിക്കാൻ അവകാശമില്ലാത്ത ഏതെങ്കിലും ഒരു രാജ്യം ഈ ഭൂമുഖത്ത് നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ എന്ന്.. ഒരുത്തരവും വരാൻ സാധ്യതയില്ല. എന്നാലും ഒരു മോങ്ങൽ കൂടി പ്രതീക്ഷിക്കാം.. അമ്മാതിരി അടിയാണ് കിട്ടിയത്..
- Get link
- X
- Other Apps
തുടർച്ചയായ രണ്ടാം വർഷവും ലോകത്തെ മികച്ച പ്ളെമേക്കറായി മെസിയെ തിരഞ്ഞെടുത്തു... രണ്ടായിരത്തി പതിനാറിലെ ടോപ് സ്കോററും അസിസ്റ്ററും പ്ളെമേക്കറും എല്ലാം ഒരാൾ തന്നെ.. ഓൾ ഇൻ വൺ....
- Get link
- X
- Other Apps
മറ്റാരോ തേച്ച മതിലിന് വേറാരൊ വന്ന് പെയിന്റടിക്കുന്നു അതാണ് പലരുടേം വീട്ടിലുറപ്പിച്ച കല്യാണം
- Get link
- X
- Other Apps
മൊയ്തീനും പത്തേമാരിക്കും ശേഷം കേരളക്കരയെ ഹൃദയത്തിൽ തൊട്ടു കരയിച്ചവർ=.....കേരളബ്ളാസ്റ്റേഴ്സ്.....
- Get link
- X
- Other Apps
ഇതിലും വലിയ സങ്കടമൊന്നും എനിക്ക് വേറെ ഇല്ല .. luv u അർജന്റീന
- Get link
- X
- Other Apps
ശ്രീ കമലിന് പ്രബുദ്ധ കേരളത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകും. ദേശീയഗാനം ചൊല്ലേണ്ട എന്നല്ല ഇതുപോലുള്ള മേളകളിൽ, ഓരോ സിനിമക്ക് മുൻപും ദേശീയഗാനം തുടർച്ചയായി ചൊല്ലേണ്ടിവരുമ്പോൾ ഉണ്ടാകുന്ന ഔചിത്യത്തെ കുറിച്ചാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്? അത് ന്യായമായിരുന്നു. അല്ലാതെ ഒരിക്കലും ദേശീയഗാനം ചൊല്ലുന്നതിന് അദ്ദേഹം എതിരുനിന്നിട്ടില്ല. കോടതി നിർദ്ദേശം അനുസരിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ് എന്ന് തന്നെ പറയുകയും, നടപ്പാക്കുകയും ചെയ്തു കൊണ്ടിരിക്കുകയു മാണ്. ഇങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ അദ്ദേഹം ദേശവിരുദ്ധനാണ് എന്നൊക്കെയുള്ള ജല്പനം തീരെ മോശമാണ്. ഇതു കൊണ്ടൊന്നും ശ്രീ കമലിന് മലയാള ഭാവുകത്തിൽ ഉള്ള സ്ഥാനത്തിന് എന്തെങ്കിലും കുറവ് സംഭവിക്കും എന്ന് കരുതരുത്. ഇത്തരുണത്തിൽ ശ്രീ കമലിനെതിരായി സംഘപരിവാറിന്റ ഭാഗത്ത് നിന്നുണ്ടായ സമര കോലാഹലം ബാലിശമായി എന്ന് പറയാതെ വയ്യ.
- Get link
- X
- Other Apps
ഭാര്യയെക്കുറിച്ച് ചില കാര്യങ്ങൾ.. 1. അവൾ എല്ലാം തികഞ്ഞവളല്ല, അവളോട് ക്ഷമിക്കുക. 2. അവൾ നിന്റെ അസ്ഥിയുടെ അസ്ഥിയാണ്.. അത് തകർക്കരുത്. 3. അവൾ നിനക്ക് കിട്ടിയ സമ്മാനമാണ്, അംഗീകരിക്കുക. 4. അവൾ വിലമതിക്കാനാവാത്ത മുത്താണ്, അതിനെ മിനുക്കിയെടുക്കുക. 5. അവൾ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്, പിണങ്ങരുത്. 6. അവൾ നിങ്ങളുടെ സന്തോഷമാണ്, പരിപാലിക്കുക. 7. അവൾ നിനക്ക് സന്തോഷിക്കാൻ ഉള്ളതാണ്, അവളെയും സന്തോഷിപ്പിക്കുക. 8. അവൾ നിന്റെ ജീവന്റെ ഭാഗമാണ് , വേദനിപ്പിക്കരുത്. 9. അവൾ സെക്സ് നു മാത്രം ഉള്ളതല്ല, പ്രശ്നങ്ങളിലും കൂടെ നിർത്തുക. 10. അവൾ നിന്റെ ശത്രു അല്ല, പ്രോത്സാഹിപ്പിക്കുക. 11.അവൾ ഒരു വനിതയാണ്, ബഹുമാനിക്കുക. 12. അവൾ നിന്റെ മാത്രമാണ്, താരതമ്യം പാടില്ല. 13. അവൾ ഒരു പളുങ്ക് പാത്രമാണ്, സൂക്ഷിച്ചു കൈകാര്യം ചെയ്യുക. 14. അവൾ ഒരു രാജ്ഞിയാണ്, ആഘോഷിക്കുക. 15. അവൾ ഒരു ഉപ്പുചാക്കല്ല , തല്ലരുത്. 16. അവൾ ഒരു കളിയല്ല, കളിയാക്കരുത്. 17.അവൾ നിന്നെ മാത്രം സ്നേഹിക്കുന്നവള ാണ്, പ്രശംസിക്കുക. 18. അവൾ വിഡ്ഢിയല്ല, അവളുടെ ഉപദേശം കേൾക്കുക. 19. അവൾ വേലക്കാരിയല്ല, ഇടക്കൊക്കെ അവളെ സഹായിക്കുക. 20.അവൾ നിന്റെ ഉത്തരവാദിത്വമാണ് . അത് നിറവേറ്റുക. 21. അവളാണ് നിനക്ക് പ്രധാനം, ആ സ്ഥാനം ആർക്കും നൽകരുത്. 22.അവൾക്ക് നിന്റെ സഹായം ആവശ്യമുണ്ട്, സഹായിക്കുക. 23.അവൾ വിലപ്പടിച്ചതാണ്, കൂടുതൽ മൂല്യം നീ നൽകുക. 24.അവൾ നിന്റെ കിരീടമാണ് . അവളെ ഒഴിവാക്കരുത്. 25. അവൾ ദൈവത്തിന്റെ സമ്മാനമാണ്, ഉത്തരം പറയാൻ നീ ബാധ്യസ്ഥനാണ്.
- Get link
- X
- Other Apps
ഒന്നിനെയും ചെറുതായി കാണരുത് വാറുപൊട്ടിയ ഒരു ചെരിപ്പ് രണ്ടു ജീവനാണ് രക്ഷിച്ചത്
- Get link
- X
- Other Apps
Betalianzzz Lulu Mall Trip ☺ 3 years ago sweet memories
- Get link
- X
- Other Apps
ജയലളിത അന്തരിച്ചു മരണത്തെ ആഘോഷം ആക്കുന്നവരുടെ മരണം എങ്ങനെ ആയിരിക്കും എന്ന് ആലോചിക്കുവാരുന്നു
- Get link
- X
- Other Apps
സിനിമ കഴിഞ്ഞിട്ടും ദേശീയ ഗാനം വേണം എന്നാ എന്റെ അഭിപ്രായം... അതും കഴിഞ്ഞ് ഒരു കൂട്ടബെല്ലും കൂടി വേണം...!
- Get link
- X
- Other Apps
നാളെയീ വർഷത്തെ അവസാന മാസത്തിലേക്ക് പ്രവേശിക്കുന്നു ... ജീവിതം പുതിയ തീരുമാനങ്ങൾക്കും വഴിത്തിരുവുകൾക്കും സാക്ഷിയാകുവാൻ പോകുന്നു .. #ശുഭദിനം
- Get link
- X
- Other Apps
47- വർഷത്തെ അഭിനയ ജീവിതം. 38- വർഷമായി സൂപ്പർ മെഗാസ്റ്റാർ. ഇടക്ക് എത്ര പേർ വന്നു, കാലം കഴിഞ്ഞെന്നു പല വട്ടം, പലർ പരിഹസിച്ചു, (ആശ്വോസിച്ചു, ) പക്ഷെ..ഓരോ വീഴ്ചകളും,പരീക് ഷണങ്ങലാക്കി വീണ്ടും അദ്ദേഹം ഉയിർത്തെഴുന്നെറ്റു... ഇന്നലെ പെയ്ത മഴയിൽ മുളച്ച തകരകൾക്ക് , പലപ്പോഴും മമ്മുട്ടി അത്ര പോര,.. ഒരൊറ്റ കാര്യം ചോദിച്ചോട്ടെ, ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ, ശ്രീ അടൂർ ഗോപാല കൃഷ്ണൻ , MTവാസുദേവൻ നായർ, തുടങ്ങിയ പ്രതിഭകൾ ഏറ്റവും കൂടുതൽ സിനിമകളിൽ എന്ത് കൊണ്ട് മമ്മുട്ടിയെ നായകനാക്കി...? ചരിത്ര പാശ്ചാതലമുള്ള സിനിമകൾ എടുക്കുന്നവരുടെ ഫസ്റ്റ് ചോയിസ് എപ്പൊഴും ,എന്തുകൊണ്ട് മമ്മുട്ടി.. ? ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ ഇദ്ദേഹം നേടിയ അംഗീകാരങ്ങൾ മറ്റേത് മലയാളിക്ക് ലഭിച്ചു..? ലാൽ ജോസ്, ബ്ലസ്സി, അൻവർ റഷീദ്, അമൽ നീരദ്, ആഷിക് അബു, മാർട്ടിൻ പ്രക്കാട്ട്,... ........ ഇന്ന് മലയാള സിനിമയെ നയിക്കുന്ന മിക്ക സംവിധായകരുടെയും ആദ്യ നായകനായി എന്തുകൊണ്ട് മമ്മുട്ടിയെ തിരഞ്ഞെടുത്തു..? മിക്ക മലയാള പ്രസിധീകരണങ്ങളിലും, ഏറ്റവും കൂടുതൽ തവണ " യൂത്ത് ഐകണ്" ആയി മമ്മുട്ടി തിരഞ്ഞെടുക്കപ്പെടുന്നു.. ? മൂന്നു പതിറ്റാണ്ടിലധികം മലയാള സിനിമാലോകത്തെ നെടും തൂണുകളിൽ ഒരാളായി നിലനില്ക്കുമ്പോഴും ഒരു ഗോസിപ്പ് കോളത്തിലും ഇന്നുവരെ മമ്മുട്ടിയുടെ പേര് മാത്രം വന്നില്ല..!!! ഇനി , പ്രായം 67_ ൽ എത്തുമ്പോഴും,35 ന്റെ ചെറുപ്പം കാത്തു സൂക്ഷിക്കുന്നതിന് - പ്ലാസ്റ്റിക് സർജറി, മേക്കപ്പ് ട്രിക്ക്, എന്നൊക്കെ പരിഹസിക്കുന്നവരോട് ഒരു ചോദ്യം, മമ്മുട്ടി യേക്കാൾ പ്രതിഫലവും, സംബതുമുള്ള എത്രയോ പേർ ഉണ്ട്, എന്തേ അവർക്കൊന്നും ഈ"സർജറി " ചെയ്യാൻ പറ്റൂലെ..? ഒന്നോ രണ്ടോ ഫ്ളോപ്പുകൾ കൊണ്ട് ഇല്ലാതാവുന്നതല്ല മമ്മുട്ടിയുടെ സിംഹാസനം. അസൂയ കൊണ്ട് കുരു പൊട്ടിയവർ ഒക്കെ, മമ്മുട്ടിയുടെ ഇന്നത്തെ പ്രായം വരുമ്പോൾ ഹീറോ ആയി അഭിനയിച്ചില്ലെങ്കിലും , "പരസഹായം കൂടാതെ എഴുന്നേറ്റു നടക്കുമോന്നു കണ്ടറിയാം"...
- Get link
- X
- Other Apps
എന്റെ Access 125 എന്റെ കൂടെ കൂടിയിട്ടു ഇന്നെക് ഒരു വർഷം ആകുന്നു അടുത കൊല്ലം ഇതിന്റെ പിന്നിൽ ഇരികാൻ ഒരു മൊഞ്ഞതി ഉണ്ടാകണെ പടചൊനെ
- Get link
- X
- Other Apps
ഹർത്താൽ എന്ന കാലഹരണപ്പെട്ട സമരരീതി ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. പൊതുജനത്തിന്റെ ബുദ്ധിമുട്ടോർത്തു വിലപിക്കുന്ന പാർട്ടി ഒരുദിവസം എല്ലാം സ്തംഭിപ്പിച്ചു ഹർത്താൽ നടത്തുന്നു അതും ഭരണ മുന്നണി അടിപൊളി ഹർത്താൽ നടത്തിയതുകൊണ്ട് മാത്രം ഏതെങ്കിലും സമരം വിജയിച്ചതായി ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാമോ? ഈ ഘട്ടത്തിൽ നോട്ട് നിരോധനം കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാരന് മറ്റൊരു ഇരുട്ടടിയാണ് ഹർത്താൽ ഒരു സംശയവുമില്ല. മാത്രമല്ല സഹകരണബാങ്കുകളുട െ കാര്യത്തിൽ പൊതുസമൂഹത്തിൽ നേടിയ പിന്തുണയുടെ ഒരു നല്ലപങ്ക് ഹർത്താലിലൂടെ നഷ്ടപ്പെടും എന്നത് ഒരു സത്യം മാത്രമാണ്. ഇപ്പോൾ തന്നെ കഷ്ടപ്പെടുന്ന പാവം ജനങ്ങളെ പടുകുഴിയിലേക് തള്ളി ഇടാനെ ഈ ഹർത്താൽ ഉപകരിക്കു. അതുകൊണ്ട് അനവസരത്തിൽ ഉള്ള ഈ ഹർത്താൽ പിൻവലിക്കണമെന്ന്ശക്തമായി ആവശ്യപ്പെടുന്നു.
- Get link
- X
- Other Apps
Organized loot എന്നാണ് ഡോ. മൻമോഹൻ സിംഗ് മോദിയുടെ നോട്ട് റദ്ദാക്കൽ നയങ്ങളെ ഇന്ന് പാർലമെന്റിൽ വിശേഷിപ്പിച്ചത്. കൃത്യമായി പ്ലാൻ ചെയ്ത കൊള്ള എന്ന് തന്നെ.. സാധാരണക്കാരന്റെ പണം കോർപ്പറേറ്റുകളുടെ കയ്യിലേക്ക് എത്തിക്കുവാനുള്ള ആസൂത്രിതമായ കൊള്ള.. Organized loot, legalized plunder, monumental mismanagement മൻമോഹൻ സിംഗ് പ്രയോഗിച്ച ഈ മൂന്ന് വാക്കുകളുടെയും അർത്ഥവ്യാപ്തി വളരെ വലുതാണ്.. മറ്റൊന്ന് കൂടി സിംഗ് പറഞ്ഞു.. നിങ്ങളുടെ ഈ നടപടി ഇന്ത്യൻ കറൻസിയിലും ബാങ്കിങ് സിസ്റ്റത്തിലുള്ള സാധാരണക്കാരന്റെ വിശ്വാസമാണ് തകർത്തത് എന്ന്.. പ്രധാനമന്ത്രിയോട് ഒരു ചോദ്യവും കൂടെ അദ്ദേഹം ചോദിച്ചു.. I want to ask PM that can he name any country where people have deposited their money but are not able to withdraw it. ജനങ്ങൾ നിക്ഷേപിച്ച പണം അവർക്ക് പിൻവലിക്കാൻ അവകാശമില്ലാത്ത ഏതെങ്കിലും ഒരു രാജ്യം ഈ ഭൂമുഖത്ത് നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ എന്ന്.. ഒരുത്തരവും വരാൻ സാധ്യതയില്ല. എന്നാലും ഒരു മോങ്ങൽ കൂടി പ്രതീക്ഷിക്കാം.. അമ്മാതിരി അടിയാണ് കിട്ടിയത്..
- Get link
- X
- Other Apps
പണതിനായി നെട്ടൊട്ടം ഒടുന്ന ഈീ സമയതും മൊബൈൽ ഷൊപിൽ കടമാകുന്ന ഇവരെയൊക്കെ എന്തു വിളികണം
- Get link
- X
- Other Apps
ചില കണക്കുകൾ പറഞ്ഞ് കാര്യത്തിലേയ്ക് കു കടക്കാം. വിദേശത്തു നിഷേപിക്കപ്പെട്ടിരിക്കുന്ന മൊത്തം ഇന്ത്യൻ കള്ളപ്പണം(ഔദ്യോഗിക കണക്ക്) - 33 ലക്ഷം കോടി. ഇന്ത്യൻ എക്സ്പ്രസ് 2015 ഫെബ്രുവരിയിൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം HSBC ബാങ്കിന്റെ ജനീവ ബ്രാഞ്ചിൽ ഉള്ളത് 1195 ഇന്ത്യക്കാർക്കു മൊത്തമായി 25000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം..! ഈ 1195 കള്ളപ്പണക്കാരുടെയും പേരും നക്ഷത്രവും ജാതകക്കുറിപ്പും നരേന്ദ്ര മോദിയുടെ മേശപ്പുറത്തും കിടപ്പുണ്ട്.ഒരു സർജിക്കൽ സ്ട്രൈക്കും നടന്നില്ല! ഇക്കഴിഞ്ഞ മാസം റിസർവ് ബാങ്ക് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം SBl അടക്കമുള്ള പൊതുമേഖലാ ബാങ്കുകളിൽ 500 കോടിയിൽപരം രൂപ കുടിശ്ശിക വരുത്തിയിട്ടുള്ള ശതകോടീശ്വരന്മാരുടെ എണ്ണം 87. ഇവരുടെ പേരിലുള്ള മൊത്തം കിട്ടാക്കടം 85000 കോടി. ഇവരുടെയും പേരും നാളുമൊക്കെ മോദിയുടെ മേശപ്പുറത്തും കിടക്കുന്നുണ്ട്. ഒരു സർജിക്കൽ സ്ട്രൈക്കും നടന്നില്ല..! പൊതുജനങ്ങളുടെ സമ്പാദ്യത്തിൽ നിന്നെടുത്ത് കുത്തകകൾക്കും വൻകിട മുതലാളിമാർക്കും കൊടുത്ത വകയിൽ നിന്ന് മോദി ഭരണകാലത്ത് ബാങ്കുകൾ എഴുതിത്തള്ളിയിരിക്കുന്നത് ഒരു ലക്ഷത്തി പതിനാലായിരം കോടി രൂപ! ആരുടെയൊക്കെ കടമാണ് എഴുതിത്തള്ളിയതെന്ന് പൊതുജനം അറിയാതിരിക്കാൻ (പേരുകൾ വെളിപ്പെടുത്താതിരിക്കാൻ ) സുപ്രീംകോടതിയിൽ കേസു നടക്കുകയാണ്. ലവന്മാരുടെ പേരുകളും ജാതകക്കുറിപ്പുമ ൊക്കെ മോദിയുടെ മേശപ്പുറത്തും ഭദ്രം. ഒരു സർജിക്കൽ സ്ട്രൈക്കും നടന്നില്ല..! സുപ്രീം കോടതി നിർദ്ദേശപ്രകാരം മോദി തന്നെ രൂപം കൊടുത്ത SIT(സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം)യുടെ മുമ്പിലെത്തിയ ഏറ്റവും വലിയ കള്ളപ്പണക്കേസ് ഗൗതം അദാനിയുടെ 5500 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ്. ഇതേ ഗൗതം അദാനിയുടെ ചാർട്ടേഡ് വിമാനത്തിലാണ് മോദി കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് ഇന്ത്യ മുഴുവൻ പറന്ന് പ്രചരണം നടത്തിയത്.ഇതേ അദാനിയാണ് ഔദ്യോഗിക വിദേശയാത്രകളിൽ പലപ്പോഴും മോദിയുടെ വലതു വശത്തിരുന്ന് വിമാനയാത്ര നടത്തുന്നത്. സർജിക്കൽ സ്ട്രൈക്കിന്റെ കാര്യം ഈ പരിതസ്ഥിതിയിൽ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! 87 പേരുടെ, അല്ലെങ്കിൽ പരമാവധി 1195 പേരുടെ ഇന്ത്യയിലും വിദേശത്തുമുള്ള വീടുകളിലും ഓഫീസുകളിലും ഭൂമിയിലും കച്ചവടങ്ങളിലും നിക്ഷേപങ്ങളിലും മറ്റു സ്ഥാവരജംഗമ സ്വത്തുക്കളിലും ഇപ്പറഞ്ഞ സർജിക്കൽ സ്ട്രൈക്ക് നടത്തിയാൽ കേവലം രണ്ടാഴ്ച കൊണ്ട് സംഭരിക്കാവുന്ന പണമുണ്ടല്ലോ... അതായിരിക്കും ഭക്തരേ പണം ! പക്ഷേ, അവരുടെ കണ്ണീർ മോദി മഹാരാജന്റെ ഹൃദയം തകർക്കും; അവരുടെ വ്യാവസായിക - സാമ്പത്തിക സാമ്രാജ്യം ഒന്നുലഞ്ഞു പോയാൽ മോദിയുടെ കപ്പൽ മുങ്ങും. ആയതിനാൽ കൊടുത്തു 130 കോടി ജനങ്ങളുടെ നെഞ്ചത്ത്... കള്ളപ്പണ വേട്ട എന്ന പേരിൽ സർജിക്കൽ വെടി! 100 ദിവസം കൊണ്ട് വിദേശത്തെ കള്ളപ്പണം മുഴുവൻ നാട്ടിലെത്തിക്ക ുമെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ തന്നെ തൂക്കിലേറ്റിക്കൊള്ളൂവെന്നും ഗീർവാണമടിച്ചയാൾ ഇപ്പോൾ പെൻഷൻ വാങ്ങുന്ന 80-കാരന്റേയും കൂലിപ്പണിക്കാരന്റെയും ഭിക്ഷക്കാരന്റെയും വിരലിൽ മഷി പുരട്ടാൻ നടക്കുകയാണ്. വിമാനത്തിൽ,തന്റെ തൊട്ടടുത്തിരിക്കുന്ന ഉറ്റ സുഹൃത്തിന്റെ കീശയിലെ കള്ളപ്പണത്തിലേയ്ക്ക് ഒന്നു വിരൽ ചൂണ്ടാൻ പോലും തയ്യാറല്ലാത്ത മോദിമഹാരാജ് നാട്ടിൻ പുറത്തെ അമ്മൂമ്മയുടെ അരിക്കലത്തിലെ ഇത്തിരിക്കാശിലേക്കും കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന തെരുവുതെണ്ടിയുട െ കീറച്ചാക്കിലെ മുഷിഞ്ഞ നോട്ടുകളിലേയ്ക്കും ഉന്നം വയ്ക്കുന്ന പോക്രിത്തരം കണ്ട് മനം മടുത്തിട്ടാണ് ഭക്തരേ അരിയാഹാരം കഴിക്കുന്ന മനുഷ്യർ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ആ നേരത്ത് പതിവുപോലെ മറ്റേ അടവും കൊണ്ട് ഇറങ്ങിയിരിക്ക്യാ? രാജ്യസ്നേഹം....! "അതിർത്തിയിൽ പട്ടാളക്കാർ കണ്ണിലെണ്ണയൊഴിച്ച് കാവൽ നില്ക്കുന്നില്ലേ?അപ്പോൾ ബാങ്കിന്റെ മുമ്പിലും ATM -ന്റെ മുമ്പിലും നിങ്ങൾക്ക് ക്യൂ നിന്നാലെന്താ? ഇത്തിരി കണ്ണീർ പൊഴിച്ചാലെന്താ? " ഇത്യാദിയൊക്കെയാണ് ചോദ്യങ്ങൾ. 'ഞങ്ങൾ 50 ദിവസവും ക്യൂ നിന്നോളാം ഭക്താ... പക്ഷേ കള്ളപ്പണക്കാരുട െ ലിസ്റ്റിൽ പേരുള്ള അദാനിക്കുട്ടനടക ്കമുള്ള സകലവന്മാരും കൂടെയുണ്ടാകണം ക്യൂവിൽ! കഷ്ടിച്ച് ആയിരങ്ങൾ മാത്രം ബാങ്കിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന ഈ സമയത്തും 500 കോടിയുടെ മഹാകല്യാണം നടത്തിയ കർണ്ണാടകയിലെ BJP നേതാവും ഉണ്ടാവണം ക്യൂവിൽ! ഞങ്ങൾ ഒരു കുടം കണ്ണീർ പൊഴിച്ചു കൊള്ളാം ഭക്താ... പക്ഷേ മേല്പറഞ്ഞവന്മാരുടെ കണ്ണുകളിൽ നിന്നു കൂടി പൊഴിയണം, ഒരു കുടമൊന്നും വേണ്ട.. ഒരു തുള്ളി കണ്ണീർ !" ഇതാണ് ഉത്തരം. ഇതൊക്കെ പറഞ്ഞു കഴിഞ്ഞിട്ടും രാജ്യസ്നേഹവും അതിർത്തി കാക്കലുമൊക്കെ പറഞ്ഞ് ഇനിയും സാധാരണക്കാരെ ഉദ്ബോധിപ്പിക്കാൻ നടക്കുന്ന മഹാ ഭക്തന്മാരുണ്ടല്ലോ! അവരെ സാഷ്ടാംഗം പ്രണമിച്ചേ മതിയാകൂ...കാരണം അവർ സർവ്വ സംഗ പരിത്യാഗികളാണ്. # Frwdtext
- Get link
- X
- Other Apps
My Reason Why Messi Should Win The Ballon D'Or. Messi In 2016: Most Goals Most Assists Most Dribbles Most Trophies Most Freekick Most Hattrick Most Chance Created Most Successful Through Balls Won La Liga Won Copa Del Rey Won Spanish Super Cup Copa America Finalist Won Best Striker La Liga Award 5 Goals And 4 Assists In Copa America.
- Get link
- X
- Other Apps
അടിക്കളിയാ.... ഈ കിണ്ണം കാച്ചിയ ഫ്രീകികിനു ഒരു ലൈക്ക്
- Get link
- X
- Other Apps
കംബ്ലീറ്റ് ആക്ടര് എന്നു വിളിച്ചവരെ കൊണ്ട് തന്നെ എന്തോ കംബ്ലയിന്റുള്ള ആക്ടര് എന്നു വിളിപ്പിച്ച് മോഹന്ലാല് മാതൃകയായി !!!!
- Get link
- X
- Other Apps
രാജ്യസ്നേഹം മൂത്ത് തറവാട് വിറ്റു കിട്ടിയ കാശ് കൊണ്ട് AK -47 വാങ്ങി ടിക്കറ്റ് എടുത്ത് കാശ്മീരിന് പോയി അവിടെ അതിർത്തിയിൽ നിസ്വാർത്ഥ സേവനം ഒന്നുമല്ല സൈനികർ ചെയ്യുന്നത്. സർക്കാർ ശമ്പളവും നിരവധി ആനുകൂല്യങ്ങളും നൽകുന്നത് കൊണ്ടൊക്കെ തന്നെയാണ് സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റിന് ആളുകൾ പോകുന്നത്. രാജ്യസ്നേഹം എന്നാൽ അത് സൈനികർക്ക് മാത്രം ഉള്ള ഒന്നല്ല. ഈ നാട്ടിലെ ജനങ്ങൾക്ക് ഭക്ഷണത്തിന് വേണ്ടി അർഹതപ്പെട്ട വില കിട്ടുമോ എന്ന് പോലും ഉറപ്പില്ലാതെ കൃഷി ചെയ്യുന്ന ഓരോ കൃഷിക്കാരനും രാജ്യസ്നേഹി ആണ്. ഈ രാജ്യത്തെ വൃത്തിയായി സൂക്ഷിക്കാൻ ഓടയിൽ ഇറങ്ങി മാലിന്യം നീക്കുന്ന ആളുകൾ വലിയ രാജ്യസ്നേഹികൾ ആണ്. രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി തൊഴിൽ ചെയ്യുന്ന ഓരോ തൊഴിലാളിയും നാട്ടിലേക്കു കാശ് അയച്ചു സമ്പദ് വ്യവസ്ഥക്ക് ഊർജം പകരുന്ന പ്രവാസിയും രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്ന ഡോക്ടർസും നഴ്സും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ പരിശ്രമിക്കുന്ന എൻജിനിയേഴ്സും സർക്കാർ സംവിധാനം ചലിപ്പിക്കുന്ന ജീവനക്കാരും ക്രമസമാധാന പാലനം നിർവഹിക്കുന്ന പോലീസും വിദ്യാഭ്യാസം നൽകുന്ന അധ്യാപകരും രാജ്യസ്നേഹികളാണ്. നമ്മുടെ രാജ്യത്തിൻറെ വളർച്ചയിൽ പങ്കു ചേരുന്ന ഓരോ പൗരനും രാജ്യസ്നേഹി തന്നെയാണ്. ഒരു രാജ്യം എന്നാൽ അതിർത്തിയും സൈന്യവും മാത്രമല്ലെന്ന് എന്ത് പറഞ്ഞാലും അതിർത്തിയിലേക്ക് നോക്കാൻ പറയുന്ന രാജ്യസ്നേഹം കുത്തക ആക്കി വെച്ചിരിക്കുന്ന മഹാന്മാർ മനസിലാക്കണം. നമ്മുടെ രാജ്യത്തിന് സ്വാതന്ത്രം കിട്ടിയത് പട്ടാളക്കാർ യുദ്ധം ചെയ്തിട്ടല്ല. ഈ നാട്ടിലെ സാധാരണക്കാരായ കൃഷിക്കാരും തൊഴിലാളികളും ബ്രിട്ടീഷുകാരുട െ തോക്കിനു മുന്നിൽ നെഞ്ച് വിരിച്ചു നിന്ന് പോരാടിയത് കൊണ്ടാണ്. നമ്മുടെ രാജ്യത്ത് ഒരു വർഷം അതിർത്തിയിൽ ജീവൻ നഷ്ടപെടുന്ന സൈനികരേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് അധ്വാനത്തിന് വില കിട്ടാതെ ആത്മഹത്യ ചെയ്യേണ്ടി വരുന്ന കർഷകരുടെ എണ്ണം എന്ന് മറക്കരുത്. 125 കോടി ജനങ്ങളും തോക്കും പിടിച്ചു അതിർത്തിയിൽ കാവൽ നിന്നാൽ രാജ്യം പുരോഗമിക്കില്ല. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ശവപ്പെട്ടിയിൽ വരെ അഴിമതി കാണിച്ച അലവലാതികളാണ് ഇപ്പൊ അവരുടെ പേരിൽ രാജ്യസ്നേഹികളാവാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ നോക്കുന്ന ഇന്നലത്തെ മഴയിൽ കുരുത്ത ഈ അഭിനവ രാജ്യസ്നേഹികളാണ് ഇന്നീ രാജ്യത്തിൻറെ ശാപം...
- Get link
- X
- Other Apps
തളരുന്ന ജനതക്ക് നീതി ലഭ്യമാക്കുക..വളരുന്ന കോർപറേറ്റുകളുടെ അടി വേരറുക്കുക # WE_Want_CHANGE
- Get link
- X
- Other Apps
ഒരുപാട് വിശക്കുമ്പോൾ ഭക്ഷണത്തിന് രുചി കൂടും...തന്റെ മകൻ കഴിക്കുന്നത് കണ്ട് സന്തോഷിക്കുന്ന അമ്മ....മനസ്സിൽ തട്ടിയ ചിത്രം....
- Get link
- X
- Other Apps