കട അടക്കാന് നേരത്താണ് അയാള് കയറി വന്നത് ...ഒരു അമ്പതു അമ്പത്തിയഞ്ച് വയസ്സ് പ്രായം കാണും ...ജോലി കഴിഞ്ഞു വരുന്ന വരവാണെന്ന് അയാളുടെ വേഷം കണ്ടപ്പോള് മനസ്സിലായി ... കയ്യില് സിമന്റു പുരണ്ടു കിടക്കുന്നു .എങ്കിലും എന്തോ ഒരു സംതൃപ്തി അയാളുടെ മുഖത്ത് കാണാമായിരുന്നു . മൂന്നു മാസത്തോളമായി മകന് ഒരു മൊബൈലിനു പറയുന്നു . ഇതാണ് അതിന്റെ മോഡല് എന്ന് പറഞ്ഞു കീശയില് നിന്നും ഒരു കടലാസ് കഷണം അയാള് എനിക്ക് നേരെ നീട്ടി . നോക്കിയപ്പോള് SAMSUNG S 4. പുള്ളിക്ക് ഞാനാ മോഡല് കാണിച്ചു കൊടുത്തു ....ഏകദേശ വിലയും പറഞ്ഞു കൊടുത്തു ... വിലകേട്ടപ്പോള് ആ മുഖം പെട്ടെന്ന് വാടുന്നത് ഞാന് കണ്ടു ... എന്താണ് കാര്യമെന്ന് നിര്ബന്ധിച്ചു ചോതിച്ചപ്പോള് മനസ്സില്ലാ മനസ്സോടെയാനെങ്ക ിലും അദ്ദേഹം കാര്യം തുറന്നു പറഞ്ഞു .. ഇവിടെ ഒരു കണ്സ്ട്രക്ഷന് കമ്പനിയില് ഹെല്പ്പറായി വര്ക്ക് ചെയ്യുന്നു . 800 dh ശമ്പളം ..റൂമുണ്ട് ...ബാക്കി ചിലവോക്കെ അതില് നിന്നും കഴിയണം ...ഇതില് നിന്നും വല്ലതും മിച്ചം വെച്ചിട്ട് വേണം നാട്ടിലുള്ള മൂന്നു നാല് വയറുകള്ക്കുള്ള വക അയച്ചു കൊടുക്കാന് . അപ്പോഴാ മകന് മൊബൈലിന്റെ കാര്യം പറഞ്ഞത് .... പട്ടിണി കിടന്നും പച്ചവെള്ളം കുടിച്ചും മാസം ഇരുന്നൂറു രൂപ മാറ്റി വെച്ച് ഇപ്പോള് അറന്നുരു രൂപ കയ്യില് ഉണ്ട് ... ഇനിയും അതിന്റെ കൂടെ എഴുന്നൂറ് രൂപ കൂടി ....പറ്റില്ല മോനെ .ഞാന് പട്ടിണി കിടന്നു ചത്ത് പോകും ... അയാളുടെ കണ്ണില് നിന്നും കണ്ണ് നീര് ഒഴുകുന്നത് ഞാന് കണ്ടു . കണ്ണ് നീര് തുടച്ചു കൊണ്ട് അയാള് ഒരു കാര്യം എന്നോട് ആവശ്യപ്പെട്ടു .. ഒരു ഫോണ് നമ്പര് എനിക്ക് തന്നിട്ട് പറഞ്ഞു ...ഇത് എന്റെ മകന്റെ നമ്പറാ...അവനിക് കു നീയൊന്നു വിളിക്കണം ... എന്നിട്ട് എന്റെ കയ്യിലുള്ള പൈസക്കൊത്തോരു ഫോണിന്റെ മോഡല് അവനോടു പറഞ്ഞു അത് കൊണ്ട് തല്ക്കാലം തൃപ്തിപ്പെടാന് പറയണം . ഞാന് ആ നമ്പരില് വിളിച്ചു ...ഇച്ചിരി വൈകി ആണെങ്കിലും അവന് ഫോണ് എടുത്തു .അവനോടു ഞാന് കാര്യങ്ങള് പറഞ്ഞു .പക്ഷെ പ്രതീക്ഷിച്ച മറുപടി ആയിരുന്നില്ല അവന്റെ വായില് നിന്നും വന്നത് ... എനിക്കാ മൊബൈല് കിട്ടാതെ അച്ഛന് വീടിന്റെ പടി ചവിട്ടുമെന്ന് കരുതണ്ടാ ... എന്റെ എല്ലാ കൂട്ടുകാരുടെയും കയ്യില് ഇതുപോലുള്ള മോബൈലുകളാ... ഈ ഒരു മൊബൈല് പോലും വാങ്ങിത്തരാന് പറ്റാതെ എന്ത് പുള്ത്താനാ അച്ഛന് ഗള്ഫില് ആണെന്നും പറഞ്ഞു ഇരിക്കുന്നത് ... ഇനി കൂടുതല് സ്വന്തം അച്ഛനെ അവന് ഇങ്ങിനെ പുകഴ്ത്തി പറയുന്നത് കേള്ക്കാന് വയ്യാത്തത് കൊണ്ട് ഞാന് ഫോണ് കട്ട് ചെയ്തു ..... എനിക്ക് മകന് തന്ന മറുപടി ഏകദേശം ഊഹിച്ചു മനസ്സിലാക്കിയെന്നോണം അദ്ദേഹം തലകുമ്പിട്ടു മെല്ലെ പുറത്തേക്കിറങ്ങി പോയി ... തറയില് ഉറ്റിവീണ അദ്ദേഹത്തിന്റെ ഓരോ കണ്ണ്നീര് തുള്ളികളും ഓരോ തുള്ളി ചോരയായാണ് എനിക്ക് തോന്നിയത്..

Ithanu innathe Avastha

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍