#തക്കാളികിലോ140/-തമിഴ്നാട്ടിൽ മഴ പെയ്താൽ, കർണാടകയിൽ വെള്ളപ്പൊക്കം ഉണ്ടായാൽ,ആന്ധ്രയിൽ കാറ്റടിച്ചാൽ ഇവിടെ പച്ചക്കറിക്കും അരിക്കും വില കയറുന്നു. ഈ സാഹചര്യത്തിൽ കേരള സർക്കാരുകളുടെ കേരളത്തിൽ പ്രവർത്തിക്കുന്ന കൃഷി വകുപ്പിനെ പറ്റി അറിയേണ്ടേ.ഇത്ര ഒക്കെ ഉദ്യോഗസ്ഥരുണ്ടായിട്ടും തൊട്ട് അയൽ സംസ്ഥാനത്ത് നിന്ന് പച്ചക്കറിയും, അരിയും, ധാന്യങ്ങളും കല്യാണത്തിന് വേണ്ട മുല്ലപ്പൂ , സദ്യ വിളമ്പാനുള്ള ഇലവരെ കേറ്റി വരുന്ന പാണ്ടി ലോറിക്ക് കാത്തിരിക്കേണ്ട ഗതികേടിലേക്ക് കേരളത്തെ എത്തിച്ച കേരളത്തിലെ സർക്കാർ കർഷകനെയും കൃഷിയേയും സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന തത്രപ്പാട് കേരള സമൂഹം കക്ഷിരാഷ്ടീയം മാറ്റിവെച്ചു് തിരിച്ചറിയാൻ ശ്രമിക്കണം ....കർഷകർ അറിയാത്ത, കർഷകരെ അറിയാത്ത, ലക്ഷങ്ങൾക്ക് മുകളിൽ ശമ്പളങ്ങൾ വാങ്ങുന്ന ഉദ്യോഗസ്ഥരെ കുത്തി നിറച്ച കൃഷി ഓഫീസുകൾ. 1.ഫാം ഇൻഫർമേഷൻ ബ്യൂറോ,2.സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ,3.കിസാൻ കേരള പ്രൊജക്റ്റ്‌,4.കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെൻ്റ് അതോറിറ്റി5.ഡബ്ലു.എച്ച്.ഒ. സെൽ6.അടയ്ക്കാ- സുഗന്ധവിള വികസന ഡയറക്റ്ററേറ്റ്7.കശുവണ്ടി - കൊക്കോ വികസന ഡയറക്റ്ററേറ്റ്8.എഫ്.എ.സി.ടി9.കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ10.കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ11.കേരഫെഡ്12.കേരള ലാൻറ് ഡവലപ്മെൻ്റ് കോർപ്പറേഷൻ13.കാർഷിക വികസന ബേങ്ക്14.മാർക്കറ്റ് ഫെഡ്15.റബർമാർക്കറ്റിംങ്ങ് ഫെഡറേഷൻ16.ഹോൾട്ടികോർപ്പ്17.വെയർഹൗസിംങ്ങ് കോർപ്പറേഷൻ18.നടുകര അഗ്രോ പ്രോസസ്സിംങ്ങ് കമ്പിനി19.ഓയിൽപാം20.പ്ലാൻ്റേഷൻ കോർപ്പറേഷൻ21.റെയ്ഡ്കോ22.സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ്സ് കൺസോർഷ്യം23.സ്റ്റേറ്റ് ഫാമിംങ്ങ് കോർപ്പറേഷൻ24.വി.എഫ്.പി.സി.കെ.25.കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെൻ്റ് ബോർഡ്26.പോൾട്രി ഡവലപ്മെൻ്റ് കോർപ്പറേഷൻ27.മിൽമ28.കേരള ഫീഡ്സ്29.കേരള ഡയറി ഫാർമേഴ്സ് വെൽഫെയൽ ഫണ്ട് ബോർഡ്30.മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ31. തോട്ടവിള ഗവേഷണ കേന്ദ്രം32. കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം33.സുഗന്ധവിള ഗവേഷണ കേന്ദ്രം34.നാളികേര വികസന ബോർഡ്35. നാളീകേര കോർപ്പറേഷൻ36. നാളീകേര കൗൺസിൽ37. കോഫീ ബോർഡ്38.ബയോ - ഡൈവേഴ്സിറ്റി ബോർഡ്39.ഭൂവികസ ബോർഡ്40.റബ്ബർ ബോർഡ്41.സ്പൈസസ് ബോർഡ്42.അഗ്രിക്കൾച്ചറൽ പ്രൈസസ് ബോർഡ്43.ഭൂമി ശാസ്ത പഠനകേന്ദ്രം44.ജലവിഭവ വികസന കേന്ദ്രം45.സ്വാമിനാഥൻ ഗവേഷണ കേന്ദ്രം46.നാഷണൽ ഹോൾട്ടിക്കൾച്ചർ ബോർഡ്47.നാഷണൽ ഇൻ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻ്റ് ടെക്നോളജി48.ഓണാട്ടുകര വികസന ഏജൻസി49.രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി50.ട്രോപ്പിക്കൽ ബൊട്ടാണിക്കൽഗാർഡൻ ആൻ്റ് റിസർച്ച് സെൻ്റർ51.കേരള കാർഷികയൂനിവേഴ്സിറ്റികൾക്ക് കീഴിൽ 6 കോളേജുകൾ52.പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം53.യൂനിവേഴ്സിറ്റിക്ക് കീഴിലെ മറ്റ് ഗവേഷണ കേന്ദ്രങ്ങൾ - 30 എണ്ണം54.കേരള മൃഗ സംരക്ഷണ യൂനിവേഴ്സിറ്റി55. മൃഗ സംരക്ഷണ യൂനിവേഴ്സിറ്റിക്ക് കീഴിൽ 3 കോളേജുകൾ56.ഫാമുകളും ഗവേഷണ കേന്ദ്രങ്ങളും 17 എണ്ണം57.കൃഷി വിജ്ഞാന കേന്ദ്രങ്ങൾ 14 എണ്ണം58.ഫാമുകൾ - 62 എണ്ണം59.മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ 14 എണ്ണം60.മൊബൈൽ മണ്ണ് പരിശോധനാ യൂനിറ്റുകൾ - 10 എണ്ണം61.മണ്ണ് ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം62.രാസവള ഗുണ പരിശോധനാ കേന്ദ്രങ്ങൾ - 2 എണ്ണം63.കീട പരിശോധനാ കേന്ദ്രം - 1 എണ്ണം64.വിത്ത് പരിശോധന കേന്ദ്രങ്ങൾ - 2 എണ്ണം65.അഗ്മാർക്ക് ഗ്രേഡിംങ്ങ് ലാബുകൾ - 10 എണ്ണം66.കീടനിയന്ത്രണ ലാബ് -1 എണ്ണം67.ബയോടെക്നോളജി ആൻ്റ് മോഡൽ ഫ്ളോറി കൾച്ചർ സെൻ്റർ 1 എണ്ണം68.സംസ്ഥാന ബയോ ഫെർട്ടിലൈസർ ലാബ് - 2 എണ്ണം69.പാരസൈറ്റ്സ് ബ്രീഡിംങ്ങ് സ്റ്റേഷൻ - 9 എണ്ണം70. കീടനിയന്ത്രണ കേന്ദ്രം - 1 എണ്ണം71. കീടനിയന്ത്രണ ട്രെയിനിംങ്ങ് സെൻ്റർ - 1 എണ്ണം72.ടെക്നോളജി ട്രെയിനിംങ്ങ് സെൻ്റർ - 4 എണ്ണം73.ഫാംസ് ട്രെയിനിംങ്ങ് സെൻ്റർ - 2 എണ്ണം74.എഞ്ചിനീയറിംങ്ങ് സെൻ്ററുകൾ - 14 എണ്ണം75. മൊത്ത വിതരണ കേന്ദ്രങ്ങൾ - 6 എണ്ണംഎഴുതിയ അത്രയും തന്നെ എഴുതി തീരാത്ത ഓഫീസുകൾ ............ സംവിധാനങ്ങൾ.........ഇവയെല്ലാം ആർക്ക് വേണ്ടി ?എന്തിന് വേണ്ടി ?കൃഷിയിറക്കാൻ സമയമാവുമ്പോൾ ആധാരമോ, കെട്ടുതാലിയോ പണയപ്പെടുത്തിയും, കന്നുകാലിയെ വിറ്റും, നാട്ടിലെ വട്ടിപ്പലിശക്കാരനിൽ നിന്നോ തമിഴനിൽ നിന്നോ കടം വാങ്ങി കൃഷി ചെയ്യ്ത് കാട്ടുമൃഗങ്ങളെയും വരൾച്ചയെയും പേമാരിയെയും പ്രതിരോധിച്ച് ബാക്കി കിട്ടുന്നത് സ്വർണ്ണം വെള്ളിക്കടയിൽ ചെമ്പിൻ്റെ വിലയ്ക്ക് വിൽക്കാൻ വിധിക്കപ്പെട്ടപ്പോൾ കർഷകന് ഒരു താങ്ങാവാൻ ഇവയുടെ ഒന്നും സഹായം ഉണ്ടായിട്ടില്ല.1987 ലാണ് കൃഷി വകുപ്പ് രൂപപ്പെട്ടെങ്കിലും രണ്ടായിരത്തിന് ശേഷമാണ് ഈ സ്ഥാപനങ്ങളെല്ലാം രൂപപ്പെട്ടത്. അതിന് മുമ്പും കർഷകർ ഇവിടെ കൃഷി ചെയ്തിരുന്നു. അവർ ഇവിടുത്തെ ജനത്തെ തീറ്റി പോറ്റിയിരുന്നു.കേരളത്തിൽ കൃഷി വകുപ്പ് ആരംഭിക്കുമ്പോൾ 8.76 ലക്ഷം ഹെക്റ്ററിൽ ഉണ്ടായിരുന്ന നെൽകൃഷി ഇന്ന് 1.97 ലക്ഷം ഹെക്റ്ററിലേക്കാണ് ചുരുങ്ങിയത്. സൂക്ഷ്മ - സ്ഥൂല ഗവേഷണ സ്ഥാപനങ്ങളും വിജ്ഞാന കേന്ദ്രങ്ങളും തുടങ്ങി നൂറിൽ. പരം.?.. ?. . സ്ഥാപനങ്ങളും അനുബന്ധ സംവിധാനങ്ങളും പതിനായിരക്കണക്കിന് ജീവനക്കാരും കോടിക്കണക്കിന് രൂപയും ചിലവഴിച്ചിട്ടും കൃഷിക്ക് എന്ത് നേട്ടം ?കർഷകന് എന്ത് നേട്ടം ?ഇവർക് ഒ‌ക്കെ ശമ്പളം കൊടുക്കാൻ കാശു വേണ്ടേ? ഈ പറയുന്ന വകുപ്പുകൾ കൊണ്ട് ഒരു പ്രയോജനവും ഇല്ല, വല്ല തമിഴനും, ആന്ധ്രകാരനും വല്ലതും ഉണ്ടാക്കിയാൽ അവിടെ മഴ പെയ്തില്ലെങ്കിൽ നമുക്ക് കഴിക്കാം .കടപ്പാട് കേരളത്തിലെ കർഷകർക്ക്.

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍