പിരിവിട്ട ടൂർ..അതാണു മക്കളെ ടൂർ.. ടൂർ പ്ലാനിംഗ് തുടങ്ങിയാൽ ചടപ്പിക്കാൻ ആരെങ്കിലുമൊക്കെ കാണും.. "ഇജ്ജ് വരണ്ട്രൊ അന്നെ ആരാ ബിളിച്ചെ പോവൂട്രൊ ചടപ്പിക്കാനായിട്ട് ഓരോന്ന്.." "ഇഞ്ഞിപ്പളും ചെറ്യേ കുട്ട്യോള മാതിരി ടൂറും പോയി കുത്തിർന്നോ,പള്ള നെറച്ചും വയസ്സായീലെ ബലാലെ.." തല്ലിന്റെ വക്കത്തെത്തുമ്പോൾ ഒത്തു തീർപ്പാക്കി ആരൊക്കെ കയ്യിൽ പൈസ ഇല്ലാന്ന് ചോദിച്ചറിഞ്ഞ് ഒരു പോക്കുണ്ട് മക്കളെ.. കവറിൽ തോർത്ത് മുണ്ടും പാന്റും മൊബൈൽ ചാർജ് ആക്കാനുള്ള കേബിളുമായി ഒരു ഒന്നൊന്നര യാത്ര... ഒരാളുടെ കയ്യിലെ കൂളിംഗ് ഗ്ലാസ്സ് കാണൂ.. മാറി മാറി സ്വന്തം തലയിൽ ഫോട്ടോ എടുക്കാൻ എന്നിട്ടത് എഫ്ബിൽ മുപ്പാതാളുകൾക്ക് ടാഗും ചെയ്ത് പോസ്റ്റാൻ.. ഒക്ക്കെയൊരു രസാ.. ചങ്ങായി ഷിഹാബൊക്കെ ലോക വിറ്റായിരിന്നു.. ഊട്ടിയിലേക്ക് 12 കൊല്ലം മുൻപൊ 2005 ഇൽ പോയ ടൂറിൽ അണ്ണന്മാരെ കയ്യീന്ന് നെരിവട്ടം കിട്ടി ബോട്ടണി ഗാർഡണിലേക്ക് മണ്ടിപ്പാഞ്ഞത് ഇപ്പളും എന്റെ ടൂർ ഓർമ്മയിലെ ഏറ്റവും വലിയയ് മാസ്സ് സീൻ ആയിരുന്നു.. "ആ കള്ള അണ്ണനെയെങ്ങാനും നമ്മളെ നാട്ടിക്ക് വന്നാ ഓന്റെ മോന്ത ഞാൻ റോട്ടിമ്മൽ ഒരക്കും " നിഷാദിന്റെ ഹെവി റിവെഞ്ച്..പക്ഷ െ ആ അണ്ണനുണ്ടൊ ഇങ്ങട്ട് വരുന്നു... ടൂരിൽ മൊത്തം ഉറക്കം തൂങ്ങി നടക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടാകും,പേരു പറയുന്നില്ല പറഞ്ഞാ എന്നെ പഞ്ഞിക്കിടും.. പിന്നെ ചിലരുണ്ട്, ഡിജെ ഇട്ട് ഡാൻസ് കളിക്കാണെങ്കിലു ം ഓൻ കയ്യും കെട്ടി നോക്കി ഇരിക്കുന്നുണ്ടാകും.. ഗ്ഗ്രൂപ്പിലെ പുയാപ്ല ആണവൻ ... ഫുഡ് കഴിക്കുന്നിടത്തും കാണും പിരിവ്... പള്ള പൈച്ചിട്ട് കണ്ണും മോറും എരപ്പായി നിക്കുമ്പോഴാ കയ്യിൽ കായ് ഇല്ലാണ്ടാവാ, അപ്പൊ തന്നെ ചങ്കോളിൽ ആരെങ്കിലും പറയും "ഇജ്ജ് തിന്ന് ഹംകെ പൈസ വിഷയാക്കണ്ടാ " ന്ന് റ്റാറ്റാ സുമോ വാടകക്കെടുത്ത് മയ്സൂരിലേക്ക് പോകുമ്പോ ആളും മനുഷ്യനും ഇല്ലാത്ത ഏരിയയിൽ വെച്ചന്ദ് വണ്ടി പഞ്ചറാവേ പെട്രോൾ തീരേ ചെയ്യുമ്പോ പിന്നെ പൊരിഞ്ഞ ഉന്തലാ വണ്ടി.. അപ്പ്ലാവും കൂട്ടത്തിലെ ഗിർ ഗിർ കൂടിയ ഒരുത്തൻ കിടന്ന് ഞൊടിയുക "ഞാനപ്പളേ പറഞ്ഞാതല്ലെ ബസ്സിനു വന്നാ മതീന്ന് ഇപ്പന്തായി.." അതു കേക്കുമ്പോ ഓനെ അപ്പർത്തെ തൊടീൽക്ക് തള്ളിയിട്ട് സീൻ ഒണ്ട്രയാവും.. "മുണ്ടല്ല ,ബെർപ്പിക്കല്ല " എന്നും പറഞ്ഞാ ചെയ്യുക... ഷിഹാബും, ബാവയും, നിഷാദും,ബാസിത്ത ും,നൗഷാദും,ജസീറും ,സാബിത്തും, ജാസിയും, ഫർഹാനും,ഷമ്നാസും എല്ലാം എന്റെ കയ്യും കാലും തലയും ഒക്കെയാ..മ്മള പിരിവിട്ട ടൂറിലെ നായകന്മാർ ... ചർച്ചകൾ നീണ്ടു കൊണ്ടേ ഇരിക്കും.. അതിനി നിർത്താൻ പറ്റൂല മക്കളെ.അതാണു ഓരോ പോയ കാല ടൂറിന്റേയുൻ നെടും തൂണുകൾ.. ആ ചർച്ചയിൽ പൊന്തി വരുന്ന അഭിപ്രായങ്ങൾ നാളെ ഓർക്കുമ്പോ നല്ലതിനാണെന്ന് തോന്നും... ഡിയർ ഭായി യോം ബെഹനോം.. ഇപ്പൊ പുതിയ ടൂറിന്റെ പൊരിഞ്ഞ ചർച്ച മ്മള നാട്ടിലെ ഗ്രൂപ്പിൽ നടക്കുന്ന സാഹചര്യത്തിൽ പോയി അലമ്പാക്കി വരട്ടെ.. നിങ്ങൾ നിങ്ങള മറക്കാത്ത മരിക്കാത്ത ജീവനുള്ള യാത്രകളെപറ്റി ഓർത്തെടുക്കിം..

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍