Skip to main content
വെടിക്കെട്ടുപോലുള്ള ആചാരങ്ങൾ
എന്തിനാണന്നു എത്ര ആലോചിച്ചിട്ടും
മനസ്സിലാവുന്നില്ല. ചെറിയ രീതിയിലുള്ള
ദൃശ്യ ശബ്ദ പടക്കങ്ങൾ കുട്ടികളെ
സന്തോഷിപ്പിക്കാറുണ്ട്. എന്നാൽ
കർണ്ണകഠോര ശബ്ദവും കണ്ണഞ്ചിക്കുന്ന
പ്രകാശവുംഎന്താനന്ദമാണ് തരുന്നത്?
മനുഷ്യന്റെ ആസുര വാസനയെ
ഉണർത്തുകയല്ലാതെ മറ്റെന്താണ് നല്കുക.
ഇനിയിപ്പോൾ ദൈവപ്രീതിക്കാണ്
വെടിക്കെട്ടെങ്കിൽ സിറിയയും
ഇറാക്കും ആവണം ആ കാര്യത്തിൽ
മുന്നിൽ
രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യവും
വെടിക്കെട്ടിന്റെ മറവിൽ
ഒളിഞ്ഞിരിപ്പുണ്ട്. വെടിക്കെട്ടു
നിരോധിച്ചാൽ അതിന്റ പേരിൽ
ഇറക്കുന്ന സ്ഫോടകവസ്തുക്കൾ കൂടി തടയാൻ
സാധിക്കും. ഒപ്പം വിലപ്പെട്ട മനുഷ്യ
ജീവൻ സംരക്ഷിക്കാനും പറ്റും.
ജാതി മത ഭേദമന്യേ കൂട്ടായ ഒരു
അഭിപ്രായ രൂപീകരണം ഏറ്റവും
അത്യാവശ്യമാണ്. ഇപ്പോഴല്ലങ്കിൽ
ഇനിയെപ്പോൾ? അടുത്ത കുരുതിക്കു
ശേഷമോ?
Popular posts from this blog
Comments
Post a Comment